4000 കടന്ന് കോവിഡ് മരണങ്ങള്‍ 4,03,738 പുതിയ കോവിഡ് കേസുകള്‍.

4000 കടന്ന് കോവിഡ് മരണങ്ങള്‍ 4,03,738 പുതിയ കോവിഡ് കേസുകള്‍.

രാജ്യത്ത് പ്രതിദിനരോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. പ്രതിദിന രോഗബാധിതര്‍ ഞായറാഴ്ചയും നാല് ലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 4,03,738 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 37,36,648 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്. 4,092 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ച്ചയായി നാലാം ദിവസവും പ്രതിദിനരോഗികളുടെ എണ്ണം നാല് ലക്ഷത്തിന് മുകളിലായി തുടരുന്നു. 3,86,444 പേര്‍ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടി. 37,36,648 സജീവരോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. 1,83,17,404 പേര്‍ ഇതു വരെ രോഗമുക്തരായി. രാജ്യത്തെ ആകെ കോവിഡ് […]

Read More
 മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് അന്തരിച്ചു

മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് അന്തരിച്ചു

മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് കൊച്ചിയില്‍ അന്തരിച്ചു. 41 വയസായിരുന്നു. മൂന്നാഴ്ചയായി കോവിഡ് ബാധിതനായി ചികില്‍സയിലായിരുന്ന അദ്ദേഹം ന്യൂമോണിയ ബാധിച്ചതോടെ ഗുരുതരാവസ്ഥയിലാവുകയായിരുന്നു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ രണ്ടിന് ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. പറവൂര്‍ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ.് കോവിഡിന് പിന്നാലെ ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി വിപിന്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. 2005-ല്‍ ഇന്ത്യാവിഷനിലൂടെ മാധ്യമപ്രവര്‍ത്തനം തുടങ്ങിയ വിപിൻ 2012-ലാണ് മാതൃഭൂമിയിൽ ജോലിയിൽ പ്രവേശിച്ചത്. ഭാര്യ: ശ്രീദേവി. മകന്‍: മഹേശ്വര്‍

Read More
 നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് പതിച്ചത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് പതിച്ചത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍

ലോകത്തെ ആശങ്കയിലാക്കിയ ചൈനീസ് റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ വീണെന്ന് റിപ്പോർട്ടുകൾ. മാലിദ്വീപിന് സമീപമാണ് റോക്കറ്റ് പതിച്ചത്. ചൈനീസ് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ സമുദ്രത്തില്‍ പതിച്ചത്. ഭൗമാന്തരീക്ഷത്തിലേക്ക്‌ കടന്നപ്പോൾ തന്നെ റോക്കറ്റിന്റെ അവശിഷ്ടങ്ങളുടെ പ്രധാനഭാഗങ്ങളെല്ലാം കത്തി നശിച്ചിരുന്നു. ചൈനീസ് ബഹിരാകാശ ഏജന്‍സി വിവരം പുറത്തു വിട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.ലോംഗ് മാര്‍ച്ച് -5 ബി റോക്കറ്റ് പതനത്തില്‍ നിന്ന് വലിയ അപകടമൊന്നുമില്ലെന്ന് ബെയ്ജിങ്ങിലെ അധികൃതര്‍ വ്യക്തമാക്കി. ”നിരീക്ഷണത്തിനും വിശകലനത്തിനും […]

Read More

കോവിഡ് കാലത്ത് ഓട്ടം കുറഞ്ഞു ഓട്ടോതൊഴിലാളികൾ ആശങ്കയിൽ

കോഴിക്കോട്: കോവിഡ് മഹാമാരി മൂലം ഓട്ടമില്ലാതെ ദുരിതത്തിലും കടക്കെണിയിലുമായ കോഴിക്കോട്ടെ 100 ഓളം ഓട്ടോ ഡ്രൈവർമാർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. എം.ഇ. എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് എം ഇ എസ് വനിത കോളജിൽ നടന്ന ചടങ്ങ് കോഴിക്കോട് സൗത്ത് മണ്ഡലം നിയുക്ത എം.എൽ.എ. അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു.ലോകത്ത് സത്യസന്ധതക്കും യാത്രക്കാരോട്ടുള്ള പെരുമാറ്റത്തിനും പേരുകേട്ട കോഴിക്കോട്ടെ ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് സഹായഹസ്തം നൽകിയ എം.ഇ.എസിൻ്റെ ജീവകാരുണ്യ, റിലീഫ് പ്രവർത്തനം […]

Read More

ജില്ലയിൽ കോവിഡ് ചികിത്സക്കായി 48 ആശുപത്രികൾ സജ്ജം

ജില്ലയിൽ കോവിഡ് ചികിത്സക്കായി 48 ആശുപത്രികൾ സജ്ജം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ചികിത്സയ്ക്കായി കൂടുതൽ സൗകര്യമൊരുക്കി ജില്ലാ ഭരണകൂടം. നിലവിലെ സാഹചര്യം നേരിടാനുള്ള ചികിത്സ സൗകര്യങ്ങൾ ദിനേന വിലയിരുത്തി മികച്ച പ്രതിരോധ പ്രവർത്തങ്ങളാണ് ജില്ലയിൽ നടക്കുന്നത്. സർക്കാർ, സ്വകാര്യ മേഖലകളിലായി 48 കോവിഡ് ആശുപത്രികളാണുള്ളത്. ആശുപത്രികളിൽ മെഡിക്കൽ നോഡൽ ഓഫീസർമാരെയും കോർഡിനേറ്റർമാരെയും നിയോഗിച്ചു. രോഗ ലക്ഷണമുള്ളവരേയും ഗുരുതര രോഗമുള്ള കോവിഡ് ബാധിതരെയുമാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നത്. 48 ആശുപത്രികളിലായി 784 കിടക്കകളാണ് ഒഴിവുള്ളത്. വെന്റിലേറ്ററോട് കൂടിയ ഐ.സി.യു […]

Read More

കൊമ്മേരി സർവീസ് സഹകരണ ബാങ്ക് വാക്സിൻ ചാലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയിലേക്ക് ഏഴര ലക്ഷം രൂപ നൽകി

വാക്സിൻ ചലഞ്ചിന്റെ ഭാഗമായി കൊമ്മേരി സർവ്വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 743850/- രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് ടിപി കോയമൊയ്തീൻ, സെക്രട്ടറി എ എം അജയകുമാർ എന്നിവരിൽ നിന്നും കോഴിക്കോട് സൗത്ത് നിയുക്ത MLA അഹമ്മദ് ദേവർകോവിൽ ഏറ്റു വാങ്ങി. ഏവർക്കും മാതൃകാപരമായി സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയേകിയ കൊമ്മേരി ബാങ്കിന് നന്ദി അറിയിച്ചു MLA സംസാരിച്ചു. ചടങ്ങിൽ ഷബീർ ചെറുവാടി പങ്കെടുത്തു.

Read More

ജില്ലയിൽ ഇന്ന് 3981 പേർക്ക് കോവിഡ്

ജില്ലയിൽ ഇന്ന് 3981 പേർക്ക് കോവിഡ്. ജില്ലയില്‍ ഇന്ന് 3981 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടു പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ആറു പേര്‍ക്കും പോസിറ്റീവായി. 106 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3867 പേര്‍ക്കാണ് രോഗം ബാധിച്ചത്. 15,120 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 4991 പേര്‍ കൂടി രോഗമുക്തി […]

Read More
 സംസ്ഥാനത്ത് ഇന്ന് 41, 971 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 41, 971 പേർക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസര്‍ഗോഡ് 1749, വയനാട് 1196, പത്തനംതിട്ട 1180, ഇടുക്കി 1053 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Read More
 ആര്‍സിസിയില്‍ ഓക്‌സിജന്‍ ക്ഷാമം;ഇന്ന് നടത്താനിരുന്ന ശസ്ത്രക്രിയകള്‍ മാറ്റി വെച്ചു

ആര്‍സിസിയില്‍ ഓക്‌സിജന്‍ ക്ഷാമം;ഇന്ന് നടത്താനിരുന്ന ശസ്ത്രക്രിയകള്‍ മാറ്റി വെച്ചു

തിരുവനന്തപുരം ആര്‍സിസിയില്‍ ഓക്‌സിജന്‍ ക്ഷാമത്തെത്തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മാറ്റി വെച്ചു. അടിയന്തരമല്ലാത്ത എട്ടു ശസ്ത്രക്രിയകള്‍ മാറ്റിയെന്നാണ് ആര്‍സിസി അധികൃതര്‍ അറിയിച്ചത്. ഒരു ദിവസം 60 മുതല്‍ 70 സിലിണ്ടറുകള്‍ വരെയാണ് ആര്‍സിസിയില്‍ ആവശ്യം. വിവരം ഓക്‌സിജന്‍ വാര്‍ റൂമിലും ആരോഗ്യസെക്രട്ടറിയേയും അറിയിച്ചിട്ടുണ്ടെന്ന് ആര്‍സിസി ഡയറക്ടര്‍ അറിയിച്ചു.

Read More
 കോവിഡ്: 183 സെക്ടറൽ മജിസ്‌ട്രേറ്റുമാരെ കൂടി നിയോഗിച്ചു

കോവിഡ്: 183 സെക്ടറൽ മജിസ്‌ട്രേറ്റുമാരെ കൂടി നിയോഗിച്ചു

കോവിഡ് പ്രതിരോധത്തിന്റെ കോട്ട തീർക്കാൻ ഊർജ്ജിത പ്രവർത്തനങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും നിരീക്ഷണത്തിനുമായി 183 സെക്ടറൽ മജിസ്‌ട്രേറ്റുമാരെ കൂടി നിയോഗിച്ചു. പൊലീസ് സ്റ്റേഷൻ പരിധി നിശ്ചയിച്ചാണ് ഇവർക്ക് ചുമതല നൽകിയിട്ടുളളത്. ഇതോടെ ജില്ലായിലാകെ 486 സെക്ടറൽ മജിസ്ട്രേറ്റുമാരായി.കോർപ്പറേഷൻ പരിധിയിൽ 15 പേരെയും കൊടുവള്ളി, മുക്കം, ഫറോക്ക്, വടകര, കൊയിലാണ്ടി, രാമനാട്ടുകര, പയ്യോളി മുനിപ്പാലിറ്റികളിലായി 26 പരെയും വിവിധ പഞ്ചായത്തുകളിലായി 142 പേരെയുമാണ് പുതുതായി നിയോഗിച്ചിട്ടുള്ളത്. വിവിധ സർക്കാർ വകുപ്പുകളിലെ ഗസറ്റെഡ് ഉദ്യോഗസ്ഥരാണിവർ. […]

Read More