ജയിച്ചത് അയ്യപ്പന്റെ പേരു പറഞ്ഞ്; കെ ബാബുവിനെതിരെ സിപിഎം ഹൈക്കോടതിയിലേക്ക്
തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ ബാബുവിന്റെ വിജയം ചോദ്യം ചെയ്ത് സിപിഎം ഹൈക്കോടതിയിലേക്ക്. കെ ബാബു തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി സിപിഎം ആരോപിക്കുന്നു. 1700 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാത്തതും ഹൈക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് സിപിഎം തീരുമാനം. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അയ്യപ്പന്റെ പേരു പറഞ്ഞ് കെ ബാബു വോട്ട് പിടിച്ചെന്നാണ് തൃപ്പൂണിത്തുറയിലെ സി പി എം നേതാക്കൾ പറയുന്നത്.കെ ബാബുവിനെ വിജയിയായി പ്രഖ്യാപിച്ച് കൊണ്ടുള്ള തെരഞ്ഞെടുപ്പ് വിധിക്കെതിരെ ഈയാഴ്ച തന്നെ കോടതിയെ സമീപിക്കാനാണ് സിപിഎം ആലോചിക്കുന്നത്.അവസാനം […]
Read More
