സുകുമാരൻ നായരെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല;വി.മുരളീധരൻ

സുകുമാരൻ നായരെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല;വി.മുരളീധരൻ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരെ പിന്തുണച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍.  വിജയലഹരിയിൽ എൻ.എസ്.എസിനുമേൽ സിപിഎമ്മും അണികളും നടത്തുന്ന കടന്നാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് വി.മുരളീധരൻ പറഞ്ഞു. വിജയലഹരിയിൽ എൻഎസ്എസിനുമേൽ സിപിഎമ്മും അണികളും നടത്തുന്ന കടന്നാക്രമണത്തെ ശക്തമായി അപലപിക്കുന്നു.എൻഎസ്എസ് ജനറൽ സെക്രട്ടറി ശ്രീ സുകുമാരൻ നായരെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല…ശബരിമല വിഷയത്തിൽ വിശ്വാസികളുടെ ശബ്ദമായതിനാലാണ് സുകുമാരൻ നായർ ആക്രമിക്കപ്പെടുന്നത്…ശ്രീ സുകുമാരൻ നായരടക്കം ആർക്കും രാഷ്ട്രീയ നിലപാടുകൾ പറയാൻ സ്വാതന്ത്ര്യവും അവകാശവുമുള്ള രാജ്യമാണ് ഇന്ത്യ.ഹൈന്ദവ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണം എന്നാവശ്യപ്പെടുന്നത് മഹാപാതകമായി […]

Read More
 സ്വയം രാജി വെച്ച് ഒഴിയില്ല; പോരാട്ടത്തിൽ തോറ്റിട്ട് ഇട്ടെറിഞ്ഞ് പോകില്ലെന്നും മുല്ലപ്പള്ളി

സ്വയം രാജി വെച്ച് ഒഴിയില്ല; പോരാട്ടത്തിൽ തോറ്റിട്ട് ഇട്ടെറിഞ്ഞ് പോകില്ലെന്നും മുല്ലപ്പള്ളി

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും ഹൈക്കമാൻഡ് എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്നുംകെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പോരാട്ടത്തിൽ തോറ്റിട്ട് ഇട്ടെറിഞ്ഞ് പോകില്ല. സ്വയം രാജി വെച്ച് ഒഴിയില്ലെന്നും ഹൈക്കമാൻഡ് മാറാൻ പറഞ്ഞാൽ മാറുമെന്നുമാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നിലപാട്. സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനായിഉള്ള ആവശ്യം ശക്തമാണ് കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന ആവശ്യം ഗ്രൂപ്പ് വ്യത്യാസമില്ലാതെ കേന്ദ്ര നേതൃത്വത്തിനെ അറിയിച്ചിട്ടുണ്ട് എന്നാണ് സൂചന. എന്നാല്‍, പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തല സ്ഥാനം ഒഴിഞ്ഞേക്കും എന്ന് ചെന്നിത്തല […]

Read More
 തിരഞ്ഞെടുപ്പ് ഫലം സംപൂജ്യം; ഒപ്പം സീറ്റ് പോകൽ; വോട്ട് ചോർച്ച; ബി ജെ പി യിൽ ചേരിപോരോ ?

തിരഞ്ഞെടുപ്പ് ഫലം സംപൂജ്യം; ഒപ്പം സീറ്റ് പോകൽ; വോട്ട് ചോർച്ച; ബി ജെ പി യിൽ ചേരിപോരോ ?

2016 ൽ നിയമസഭാതെരഞ്ഞെടുപ്പിലേക്ക് നേമം എന്ന സീറ്റ് മുറുകെ പിടിച്ച് കയറിച്ചെന്ന ബിജെപിക്ക് 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ ഫലമെത്തിയപ്പോള്‍ സംപൂജ്യരായാണ് മടങ്ങേണ്ടി വരുന്നത്. രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച സംസ്ഥാന അധ്യക്ഷനടക്കം പാര്‍ട്ടിയിലെ താരസ്ഥാനാര്‍ത്ഥികളെല്ലാം പരാജപ്പെട്ട തെരഞ്ഞെടുപ്പില്‍ വോട്ടുവിഹിതവും കുറഞ്ഞിട്ടുണ്ടെന്നുള്ളതാണ് ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്.എന്നാൽ ഇതിന് ശേഷം കേരളത്തിലെ ബി ജെ പി ക്ക് ഒരു നേതൃമാറ്റത്തിനായുള്ള ആവിശ്യം ശക്തമാണ് കൂടാതെ പാർട്ടിയിലെ ചേരിപ്പോര് ഇപ്പോൾ പതിയെ പരസ്യ മാകാനും തുടങ്ങിയിട്ടുണ്ട് .നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ചേരിപ്പോരും […]

Read More
 കുഞ്ഞാലിക്കുട്ടിയെ ആക്രമിച്ച് തോല്‍വിയുടെ ഉത്തരവാദിത്വം അദ്ദേഹത്തിന് മാത്രമാണ് എന്ന് വരുത്തി തീര്‍ക്കരുത്;മുനവ്വറലി തങ്ങള്‍

കുഞ്ഞാലിക്കുട്ടിയെ ആക്രമിച്ച് തോല്‍വിയുടെ ഉത്തരവാദിത്വം അദ്ദേഹത്തിന് മാത്രമാണ് എന്ന് വരുത്തി തീര്‍ക്കരുത്;മുനവ്വറലി തങ്ങള്‍

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് നേതാക്കളെ മാത്രം പഴിചാരുന്നത് ശരിയല്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങൾ. തോൽവിയിൽ കൂട്ടുത്തരവാദിത്വമുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രവർത്തകർ നടത്തുന്ന വികാര പ്രകടനത്തെ ഉൾക്കൊള്ളുന്നുവെന്നും എന്നാൽ അത് കുറ്റപ്പെടുത്തലാകരുതെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു മീഡിയവണിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം മുസ്‍ലിം ലീഗ് നേതാക്കളുടെ ഫെയ്‍സ്‍ബുക്ക് പോസ്റ്റുകളില്‍ പ്രവര്‍ത്തകരുടെ രോഷപ്രകടനമാണ്. ഇതിനെതിരെ ഇന്നലെ മുനവ്വറലി തങ്ങള്‍ ഫെയ്സ് ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. പ്രവര്‍ത്തകരുടെ വികാരത്തെ മാനിക്കുന്നു, […]

Read More
 നടന്‍ മേള രഘു അന്തരിച്ചു

നടന്‍ മേള രഘു അന്തരിച്ചു

നടൻ മേള രഘു (ശശിധരൻ) അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏപ്രിൽ 16നു ചേർത്തല പുത്തൻവെളിയിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യം ചേർത്തലയിലെ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് അന്ത്യം. ഭാര്യ- ശ്യാമള, മകൾ- ശിൽപ.സംവിധായകൻ കെ ജി ജോർജിന്റെ ‘മേള’ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നായകതുല്യമായ വേഷത്തിലാണ് രഘു അഭിനയിച്ചത്. തുടർന്നാണ് മേള രഘു എന്നറിയപ്പെട്ടത്. കമൽഹാസന്റെ ‘അപൂർവ സഹോദരങ്ങൾ’ എന്ന ചിത്രത്തിലും […]

Read More
 രണ്ടാം പിണറായി മന്ത്രിസഭയില്‍ ആരെല്ലാം; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

രണ്ടാം പിണറായി മന്ത്രിസഭയില്‍ ആരെല്ലാം; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

എല്‍ഡിഎഫിന്റെ ചരിത്ര വിജയത്തിന് ശേഷം രണ്ടാം പിണറായി മന്ത്രിസഭയില്‍ ആരെല്ലാമാകുമെന്ന ആകാംക്ഷയിലാണ് കേരളം. ഇത്തവണ എല്‍ഡിഎഫില്‍ കൂടുതല്‍ ഘടകകക്ഷികള്‍ എത്തിയെങ്കിലും പരമാവധി ആറ് കക്ഷികള്‍ക്ക് മാത്രമാകും മന്ത്രിസഭയില്‍ പ്രാതിനിധ്യം. ഇക്കാര്യങ്ങല്ലാം ചര്‍ച്ച ചെയ്യുന്നതിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. എല്‍ഡിഎഫില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ തുടങ്ങും മുമ്പ് ഏതോക്കെ പാര്‍ട്ടികള്‍ക്ക് എത്ര മന്ത്രി സ്ഥാനങ്ങള്‍ നല്‍കണമെന്നത് ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. സിപിഎമ്മിന്റെ 13 മന്ത്രി സ്ഥാനങ്ങളില്‍ ആരൊക്കെ വേണം എന്നതിലും പാര്‍ട്ടി നേതൃത്വം കൂടിയാലോചന […]

Read More
 കുന്ദമംഗലത്ത് ഇന്ന് 49 പേർക്ക് കോവിഡ്

കുന്ദമംഗലത്ത് ഇന്ന് 49 പേർക്ക് കോവിഡ്

കുന്ദമംഗലം ഹൈസ്കൂളിൽ വെച്ച് നടന്ന ആന്റിജൻ ടെസ്റ്റിൽ കുന്ദമംഗലത്ത് ഇന്ന് 49 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ നടന്ന 151 ആന്റിജൻ ടെസ്റ്റിലാണ് ഇന്ന് 49 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 50 ആർ ടി പി സി ആർ ടെസ്റ്റും ആണ് നടന്നത്. 12 ,21 ,8 ,9 ,20 ,23 ,14 ,6 ,8 ,4 ,10 ,2 ,7 ,17, 22,18 എന്നീ വാർഡുകളിലാണ് രോഗം സ്ഥിരീകരിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്

Read More

ജില്ലയിൽ ഇന്ന് 3919 പേർക്ക് കോവിഡ്

ജില്ലയില്‍ 3919 പേര്‍ക്ക് കോവിഡ് രോഗമുക്തി 3382, ടി.പി.ആര്‍ 32.90% ജില്ലയില്‍ ഇന്ന് 3919 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടു പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒൻപതു പേര്‍ക്കും പോസിറ്റീവായി. 86 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3822 പേര്‍ക്കാണ് രോഗം ബാധിച്ചത്. 12, 513 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന […]

Read More

കേരളത്തില്‍ ഇന്ന് 26,011 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 കേരളത്തില്‍ ഇന്ന് 26,011 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂര്‍ 2621, തിരുവനന്തപുരം 2450, ആലപ്പുഴ 1994, പാലക്കാട് 1729, കോട്ടയം 1650, കണ്ണൂര്‍ 1469, കൊല്ലം 1311, കാസര്‍ഗോഡ് 1139, പത്തനംതിട്ട 428, ഇടുക്കി 407, വയനാട് 325 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,296 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.01 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Read More