കോവിഡ് പ്രതിസന്ധി; കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

കോവിഡ് പ്രതിസന്ധി; കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

കൊവിഡ് പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്.രാജ്യത്തെ കൊവിഡ് പ്രതിസന്ധിയിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ഓക്‌സിജന്‍,വാക്‌സിനേഷന്‍ എന്നിവയിലെ ദേശീയ നയം തങ്ങള്‍ക്ക് അറിയണമെന്ന് കോടതി ആവശ്യപ്പെട്ടു. ആശുപത്രികളിലെ ഓക്‌സിജന്‍, കിടക്കകള്‍, ആന്റി വൈറല്‍ മരുന്നായ റെംഡെസിവിര്‍ എന്നിവയുടെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹരജികള്‍ രാജ്യത്തെ ആറ് ഹൈക്കോടതികള്‍ പരിഗണിക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്.മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയെ കേസിൽ അമിക്കസ് ക്യുറി ആയി ചീഫ് ജസ്റ്റിസ് നിയമിച്ചു ഓക്‌സിജന്‍ വിതരണം, അവശ്യ മരുന്നുകളുടെ വിതരണം, വാക്‌സിനേഷന്‍ രീതി […]

Read More
 18 തികഞ്ഞവര്‍ക്കുള്ള വാക്‌സിന്‍: ശനിയാഴ്ച മുതല്‍ രജിസ്റ്റര്‍ ചെയ്യാം

18 തികഞ്ഞവര്‍ക്കുള്ള വാക്‌സിന്‍: ശനിയാഴ്ച മുതല്‍ രജിസ്റ്റര്‍ ചെയ്യാം

രാജ്യത്ത് പതിനെട്ടു വയസ്സു പൂര്‍ത്തിയായവര്‍ക്കുള്ള വാക്‌സിന്‍ വിതരണ രജിസ്‌ട്രേഷന്‍ ശനിയാഴ്ച തുടങ്ങും. മെയ് ഒന്നു മുതലാണ് ഇവര്‍ക്കു വാക്‌സിന്‍ നല്‍കുക.രാജ്യത്ത് നിലവില്‍ നാല്‍പ്പത്തിയഞ്ചു വയസ്സിനു മുകളിലുള്ളവര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കുമാണ് വാക്‌സിന്‍ നല്‍കുന്നത്. തുടക്കത്തില്‍ അറുപതു വയസ്സിനു മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. കഴിഞ്ഞ ഒന്നു മുതല്‍ 45 വയസ്സിനു മുകളിലുള്ളവര്‍ക്കു വാക്‌സിന്‍ നല്‍കിത്തുടങ്ങി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മെയ് ഒന്നു മുതല്‍ പതിനെട്ടു തികഞ്ഞ എല്ലാവര്‍ക്കും വാക്‌സീന് നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതു പ്രകാരമാവും വാക്‌സിന്‍ […]

Read More
 ‘രക്തസാക്ഷികള്‍ പൊറുക്കില്ലെടോ വര്‍ഗ്ഗ വഞ്ചകാ;ജി. സുധാകരനെതിരെ ആലപ്പുഴയിൽ പോസ്റ്റർ പ്രതിഷേധം

‘രക്തസാക്ഷികള്‍ പൊറുക്കില്ലെടോ വര്‍ഗ്ഗ വഞ്ചകാ;ജി. സുധാകരനെതിരെ ആലപ്പുഴയിൽ പോസ്റ്റർ പ്രതിഷേധം

മന്ത്രി ജി. സുധാകരനെതിരെ ആലപ്പുഴയിൽ പോസ്റ്റർ പ്രതിഷേധം. ജി. സുധാകരൻ വർഗവഞ്ചകനെന്നും രക്ഷസാക്ഷികൾ പൊറുക്കില്ലെന്നുമാണ് ആരോപണം. പുന്നപ്ര സമരഭൂമി വാർഡിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ‘രക്തസാക്ഷികള്‍ പൊറുക്കില്ലെടോ വര്‍ഗ്ഗ വഞ്ചകാ… സുധാകരാ..’ എന്നാണ് പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത്. പോസ്റ്റര്‍ പതിച്ച ഫല്ക്‌സ് ബോര്‍ഡ് സിപിഎം പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. പുന്നപ്ര തെക്ക് പഞ്ചായത്തില്‍ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്ന വാര്‍ഡിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ പോസ്റ്റര്‍ നീക്കിയ പാര്‍ട്ടി പ്രവര്‍ത്തകരോ നേതാക്കളോ പ്രതികരണം നടത്തിയിട്ടില്ല. നേരത്തെ, രക്തസാക്ഷി മണ്ഡപത്തിന് സമീപം […]

Read More
 രോഗലക്ഷണമുള്ളവരിലും രോഗസാധ്യതയുള്ളവരിലേക്കും പരിശോധന നിജപ്പെടുത്തണം;മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് കെ.ജി.എം.ഒ.എ

രോഗലക്ഷണമുള്ളവരിലും രോഗസാധ്യതയുള്ളവരിലേക്കും പരിശോധന നിജപ്പെടുത്തണം;മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് കെ.ജി.എം.ഒ.എ

കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടത്തിവരുന്ന കൂട്ടപ്പരിശോധനയുടെ അപ്രായോഗികതയും അശാസ്ത്രീയതയും ചൂണ്ടിക്കാട്ടി സർക്കാർ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. കഴിഞ്ഞ ഒന്നരവര്‍ഷക്കാലം കൊവിഡ് പോരാട്ടത്തിന്റെ ഭാഗമായിരുന്ന അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ആരോഗ്യവിദഗ്ദര്‍ക്ക് മുന്നോട്ടുവെക്കാനുള്ള നിര്‍ദ്ദേശങ്ങളും പരിശോധന, ചികിത്സ, വാക്‌സിന്‍ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ആശങ്കകളും പങ്കുവെച്ചാണ് കെജിഎംഒഎയുടെ കത്ത്. ആര്‍ടിപിസിആര്‍ ടെസ്റ്റിംഗ് സംവിധാനങ്ങള്‍ക്ക് താങ്ങാവുന്നതിലുമപ്പുറം പരിശോധനകള്‍ നടത്തുന്നത് ആരോഗ്യ സംവിധാനത്തെ പ്രതികൂലമായി ബാധിക്കും. പരിശോധന ഫലം വരാന്‍ ദിവസങ്ങള്‍ തന്നെ കാത്തിരിക്കേണ്ടി വരുന്നത് ഓഗ്മെന്റഡ് […]

Read More
 ഹരിയാനയില്‍ കൊവിഡ് വാക്‌സിന്‍ മോഷണം പോയി

ഹരിയാനയില്‍ കൊവിഡ് വാക്‌സിന്‍ മോഷണം പോയി

കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമായി തുടരവെഹരിയാനയില്‍ കൊവിഡ് വാക്‌സിന്‍ മോഷണം പോയി. ബുധനാഴ്ച രാത്രിയാണ് സംഭവം. ജിന്ദിലെ സര്‍ക്കാര്‍ സിവില്‍ ഹോസ്പിറ്റലിലെ സ്റ്റോര്‍ റൂമില്‍ നിന്ന് 1,710 ഡോസ് കോവിഷീല്‍ഡും കോവാക്‌സിനുമാണ് മോഷ്ടാക്കള്‍ കടത്തിയത്. 1270 ഡോസ് കോവിഷീല്‍ഡും 4,40 കോവാക്‌സിനുമാണ് മോഷണം പോയത്. കുത്തിവെയ്പ്പ് നടത്താന്‍ ഇനി ജില്ലയില്‍ വാക്‌സിന്‍ അവശേഷിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.സ്റ്റോര്‍ റൂമിന്റെ നാല് ലോക്കുകളും ഡീപ് ഫ്രീസറും തകര്‍ത്താണ് മോഷ്ടാക്കള്‍ മോഷണം നടത്തിയത്.സംഭവത്തില്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ നടപടിയെടുത്തിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും […]

Read More
 വാക്‌സിനെടുക്കാന്‍ ഇന്നും വന്‍തിരക്ക്;സ്പോട്ട് രജിസ്ട്രേഷന്‍ നിര്‍ത്തിയതറിയാതെ ആള്‍ക്കൂട്ടം;പലയിടങ്ങളിലും തർക്കം

വാക്‌സിനെടുക്കാന്‍ ഇന്നും വന്‍തിരക്ക്;സ്പോട്ട് രജിസ്ട്രേഷന്‍ നിര്‍ത്തിയതറിയാതെ ആള്‍ക്കൂട്ടം;പലയിടങ്ങളിലും തർക്കം

സംസ്ഥാനത്ത് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും വലിയ ജനക്കൂട്ടം. പുലര്‍ച്ചെ മുതല്‍ പല വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലും വലിയ വരി രൂപപ്പെട്ടിരുന്നു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച ആശയക്കുഴപ്പം പലയിടങ്ങളിലും തര്‍ക്കങ്ങള്‍ക്കിടയാക്കി.വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള സ്പോട്ട് രജിസ്ട്രേഷന്‍ നിര്‍ത്തിയത് അറിയാതെ നിരവധി പേര്‍ വാക്സിനേഷന്‍ കേന്ദ്രത്തിലെത്തിയതോടെ തിക്കും തിരക്കുമുണ്ടായി തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് ഇടപെടേണ്ട സാഹചര്യത്തിലെത്തി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആക്കിയത് എങ്ങും രേഖപ്പെടുത്തിയിട്ടില്ലെന്നും മണിക്കൂറുകള്‍ ക്യൂ നിന്ന ശേഷമാണ് രജിസ്‌ട്രേഷനെ കുറിച്ച് അറിയുന്നതെന്നുമാണ് ജനങ്ങള്‍ പറഞ്ഞത്. അതേസമയം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ […]

Read More
 ജനങ്ങളുടെ ജീവനേക്കാൾ ബിജെപി സര്‍ക്കാരിന് വലുത് തെരഞ്ഞെടുപ്പ് വിജയം ;വിമർശിച്ച് പ്രകാശ് രാജ്

ജനങ്ങളുടെ ജീവനേക്കാൾ ബിജെപി സര്‍ക്കാരിന് വലുത് തെരഞ്ഞെടുപ്പ് വിജയം ;വിമർശിച്ച് പ്രകാശ് രാജ്

കോവിഡ് രോഗികളുടെ എണ്ണം പെരുകുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് നടൻ പ്രകാശ് രാജ്. ബിജെപി സര്‍ക്കാരിന് ജനങ്ങളുടെ ജീവനല്ല വലുത്, മറിച്ച് തെരഞ്ഞെടുപ്പ് വിജയമാണെന്ന് പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. രാജ്യത്ത് ഓക്സിജൻ ക്ഷാമം വലിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ സർക്കാർ എന്തുക്കൊണ്ട് പ്രശ്നം പരിഹരിക്കുന്നില്ലെന്ന ഹൈക്കോടതിയുടെ പരാമർശം പ്രകാശ് രാജ് ട്വിറ്ററിനൊപ്പം പങ്കുവെച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പ്രശ്‌നങ്ങള്‍ നേരിടുന്നതിലുള്ള രീതി കണ്ട് ഞെട്ടലിലാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ ജീവനെക്കുറിച്ച് സർക്കാരിന് ചിന്തയില്ലെന്നാണ് ഇപ്പോഴത്തെയവസ്ഥ സൂചിപ്പിക്കുന്നതെന്ന് ഹൈക്കോടതി […]

Read More
 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം കോവിഡ് രോഗികൾ;  2,104 മരണം

24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം കോവിഡ് രോഗികൾ; 2,104 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,14,835 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,59,30,965 ആയി ഉയർന്നിരിക്കുകയാണ്. 22,91,428 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത് 1,34,54,880 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 1,78,841 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 13,23,30,644 ആയി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങളിലും വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,104 […]

Read More

ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു രോഗമുക്തി നേടിയവര്‍ 5431; ചികിത്സയിലുള്ളവര്‍ 1,35,631; ആകെ രോഗമുക്തി നേടിയവര്‍ 11,54,102 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,763 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂര്‍ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂര്‍ 1554, ആലപ്പുഴ 1172, പാലക്കാട് 1120, കൊല്ലം 943, പത്തനംതിട്ട 821, ഇടുക്കി […]

Read More

ജില്ലയില്‍ 2645 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 2645 പേര്‍ക്ക് കോവിഡ്,788 പേര്‍ രോഗമുക്തരായി ടി.പി.ആര്‍ 21.05 ശതമാനം ജില്ലയില്‍ ബുധനാഴ്ച 2645 പോസിറ്റീവ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. പീയൂഷ്.എം അറിയിച്ചു. 788 പേര്‍ രോഗമുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.05 ശതമാനമാണ്. വിദേശത്ത് നിന്ന് എത്തിയവരില്‍ ആരും പോസിറ്റീവില്ല. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ ഒരാള്‍ പോസിറ്റീവ് ആയി. 52 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 2592. ബുധനാഴ്ച പുതുതായി വന്ന […]

Read More