കുന്ദമംഗലത്ത് ഇന്ന് 20 പേർക്ക് കോവിഡ്

കുന്ദമംഗലത്ത് ഇന്ന് 20 പേർക്ക് കോവിഡ്

ചൂലാം വയൽ യു പി സ്കൂളിൽ നടന്ന ആന്റിജൻ ടെസ്റ്റിൽ 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.87 ആന്റിജൻ ടെസ്റ്റിലാണ് കുന്ദമംഗലത്ത് ഇന്ന് 20 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചത്.അതേസമയം കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ആർ ടി പി സി ആർ ടെസ്റ്റുകളുടെ ഫലവും വന്നു 16 തിയ്യതി നടന്ന 164 ആർ ടി പി സി ആർ ടെസ്റ്റിൽ 53 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

Read More
 കേരളം സ്വന്തം നിലയില്‍ വാക്‌സിന്‍ വാങ്ങണമെന്ന് വി മുരളീധരന്‍

കേരളം സ്വന്തം നിലയില്‍ വാക്‌സിന്‍ വാങ്ങണമെന്ന് വി മുരളീധരന്‍

കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര വിഹിതത്തിനു വേണ്ടി കാത്തു നില്‍ക്കാതെ കേരളം സ്വന്തം നിലയില്‍ വാക്‌സിന്‍ വാങ്ങണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രഖ്യാപിച്ചതാണ്. ഇതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ദില്ലിയില്‍ മാധ്യമങ്ങളോട് വി മുരളീധരന്‍ പറഞ്ഞു.വാക്‌സിന്‍ ക്ഷാമമുണ്ടെന്ന് പറഞ്ഞ് ആരോഗ്യമന്ത്രി പരിഭ്രാന്തി പരത്തരുതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നാലുദിവസത്തിനകം ഏഴര ലക്ഷം വാക്‌സിന്‍ കേരളത്തിന് കിട്ടും. വാക്‌സിന്‍ നല്‍കേണ്ട ദിവസം നിശ്ചയിച്ചു […]

Read More
 കുന്ദമംഗലം പഴയ ബസ്റ്റാന്റിന് മുകൾ വശത്തെ റോഡ് സൈഡിലെ കുഴി അപകടമുണ്ടാകുന്നു

കുന്ദമംഗലം പഴയ ബസ്റ്റാന്റിന് മുകൾ വശത്തെ റോഡ് സൈഡിലെ കുഴി അപകടമുണ്ടാകുന്നു

കുന്ദമംഗലം പഴയ ബസ്റ്റാന്റ് പരിസരത്തെ മുകൾ വശത്ത് റോഡിന് സൈഡ് ഭാഗത്തുണ്ടായ കോൺക്രീറ്റ് ചെയ്യാത്ത ഭാഗം അപകട ഭീഷണി ഉയർത്തുന്നു.പുതുതായി പണി കഴിഞ്ഞ കുന്ദമംഗലം മുക്കം റോഡിൻറെ കെ എസ് ആർ ടി സി ബസ് നിർത്തുന്ന ഭാഗത്താണ് അര അടി മാത്രമുള്ള ഈ ഈ കുഴി ഉള്ളത്. പി ഡബ്ല്യൂ ഡി വർക്ക് നടന്നിട്ടും സൈഡ് കോൺ ക്രീറ്റ് ചെയ്തതിനാലാണ് ഈ കുഴി ഇവിടെ രൂപപ്പെട്ടത്.അടിയന്തിരമായി ഈ വിഷയം പരിഹരിക്കണമെന്ന് യു ഡി എഫ് നേതാവും […]

Read More
 ഓക്സിജൻ ടാങ്കിൽ ചോര്‍ച്ച മഹാരാഷ്ട്രയിൽ 22 കോവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചു

ഓക്സിജൻ ടാങ്കിൽ ചോര്‍ച്ച മഹാരാഷ്ട്രയിൽ 22 കോവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചു

മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്ക് ചോര്‍ന്നതിനെ തുടര്‍ന്ന് ശ്വാസം കിട്ടാതെ 22 രോഗികള്‍ മരിച്ചു. നാസിക്കിലെ ഡോ.സക്കീര്‍ ഹുസൈന്‍ ആശുപത്രിയിലാണ് അപകടം. ബുധനാഴ്ച ഉച്ചയോടെ ആശുപത്രിക്ക് പുറത്തെ ഓക്‌സിജന്‍ ടാങ്ക് നിറയ്ക്കുന്നതിനിടെയാണ് ടാങ്കില്‍ ചേര്‍ച്ചയുണ്ടായത്. വെന്റിലേറ്ററില്‍ ചികിത്സയിലുണ്ടായിരുന്ന 22 കോവിഡ് രോഗികളാണ് മരിച്ചതെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. ടാങ്കിലെ ചോര്‍ച്ചയെ തുടര്‍ന്ന് ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതാണ് രോഗികള്‍ മരിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.തുടക്കത്തിൽ 11 രോഗികൾ മരിച്ചെന്നായിരുന്നു വാർത്താ ഏജൻസി പുറത്തു വിട്ട റിപ്പോർട്ട്. […]

Read More
 ഹൈ റിസ്ക് സമ്പർക്കം വന്നവർക്ക് 14 ദിവസം നിരീക്ഷണം നിർബന്ധം, പുതിയ മാർഗനിർദേശവുമായി  ആരോഗ്യവകുപ്പ്

ഹൈ റിസ്ക് സമ്പർക്കം വന്നവർക്ക് 14 ദിവസം നിരീക്ഷണം നിർബന്ധം, പുതിയ മാർഗനിർദേശവുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് പ്രാഥമിക സമ്പർക്കപ്പട്ടികയിൽ അടക്കം വന്ന ഹൈ റിസ്ക് സമ്പർക്കം വന്ന ആളുകൾക്ക് 14 ദിവസത്തെ നിരീക്ഷണം നിർബന്ധമാക്കി ആരോഗ്യവകുപ്പ്. നിരീക്ഷണത്തിൽ കഴിയവേ തന്നെ എട്ടാം ദിവസം ആർടിപിസിആർ പരിശോധന നടത്തണം. ഈ പരിശോധനയിൽ നെഗറ്റീവാണെങ്കിൽ നിരീക്ഷണം അവസാനിപ്പിക്കാം. അതേസമയം, ഗുരുതരാവസ്ഥയിലുള്ള കാറ്റഗറി സി രോഗികളെ ആശുപത്രിയിൽത്തന്നെ എത്തിച്ച് ചികിത്സ നൽകണമെന്നും നിർദേശമുണ്ട്. ആരോഗ്യവകുപ്പ് പുറത്തിറക്കിയ പുതിയ മാർഗനിർദേശത്തിലാണ് പുതുതായി പാലിക്കേണ്ട നിരീക്ഷണ ചട്ടങ്ങളുടെ വിശദാംശങ്ങളുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ആർടിപിസിആർ ഫലം നിർബന്ധമാക്കിയിരുന്നു. […]

Read More
 ഞാൻ പോസ്റ്റ്  ഇട്ടിട്ടില്ല.. ഇട്ടാൽ നിന്നെയൊന്നും പേടിച്ച് പിൻവലിക്കുന്ന പതിവില്ല അറിയാമല്ലോ; കുറിപ്പുമായി പ്രതിഭ

ഞാൻ പോസ്റ്റ് ഇട്ടിട്ടില്ല.. ഇട്ടാൽ നിന്നെയൊന്നും പേടിച്ച് പിൻവലിക്കുന്ന പതിവില്ല അറിയാമല്ലോ; കുറിപ്പുമായി പ്രതിഭ

പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും എന്ന യു പ്രതിഭയുടെ പോസ്റ്റ് ചർച്ചയാകുന്നതിനിടെ തന്റെ ഫെയ്‌സ്ബുക്ക് ആരോ ഹാക്ക് ചെയ്തതാണെന്നും പോസ്റ്റിട്ടാല്‍ പേടിച്ച് പിന്‍വലിക്കുന്ന ശീലം തനിക്കില്ലെന്ന് എംഎല്‍എ യു പ്രതിഭ. ഇന്നലെ എന്റെ പേജില്‍ ഏതോ സിനിമയുടെ ഒരു പോസ്റ്റര്‍ ആണെന്ന് തോന്നുന്നു, ആരോ ഹൈജാക്ക് ചെയ്തു ഇട്ടു. ഞാന്‍ പോലും കാണുന്നതിന് മുന്‍പ് അതിന് വ്യാഖ്യാനങ്ങളായി ദൂര്‍ വ്യാഖ്യാനങ്ങളായി ചില യൂത്ത് കോണ്‍ഗ്രസ് കാര്‍ കണ്ണില്‍ എണ്ണ ഒഴിച്ച് ഞാന്‍ എയറില്‍ ആയേ […]

Read More
 ആശുപത്രികൾ നിറഞ്ഞ് രോഗികൾ; ഗുജറാത്തില്‍ മുസ്ലിം പള്ളി കൊവിഡ് രോഗികള്‍ക്കായി തുറന്നു കൊടുത്തു

ആശുപത്രികൾ നിറഞ്ഞ് രോഗികൾ; ഗുജറാത്തില്‍ മുസ്ലിം പള്ളി കൊവിഡ് രോഗികള്‍ക്കായി തുറന്നു കൊടുത്തു

ഗുജറാത്തിലെ വഡോദരയില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ആശുപത്രികളില്‍ രോഗികള്‍ നിറയുന്നു. ആശുപത്രികളില്‍ കിടക്കകള്‍ക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ മുസ്ലിം പള്ളി രോഗികളെ ചികിത്സിക്കാനായി തുറന്നു കൊടുത്തു. 50 കിടക്കകള്‍ ഉള്‍ക്കൊള്ളുന്ന കൊവിഡ് ചികിത്സാ സൗകര്യമാണ് പള്ളിയില്‍ ഒരുക്കിയത്.വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. റമദാൻ മാസത്തിൽ ഇതിനേക്കാൾ നല്ലതായി എന്താണ് ചെയ്യാനുള്ളത്.” മോസ്കിന്റെ ട്രസ്റ്റി പറഞ്ഞു. Gujarat: Amid a surge in COVID cases, Vadodara's Jahangirpura Masjid converted into a 50-bed COVID […]

Read More
 കോവിഷീല്‍ഡ് വാക്‌സിന്റെ വില പ്രഖ്യാപിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

കോവിഷീല്‍ഡ് വാക്‌സിന്റെ വില പ്രഖ്യാപിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

കൊവിഡ്-19 പ്രതിരോധ വാക്‌സിനായ കൊവിഷീൽഡ് സംസ്ഥാന സർക്കാരുകൾക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്‌ക്കും നൽകുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ). ഒരു ഡോസ് വാക്‌സിൻ നൽകുക.രാജ്യത്ത് മേയ് ഒന്ന് മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകാനുള്ള തീരുമാനം ഉണ്ടായതിന് പിന്നാലെയാണ് എസ്‌ഐഐ നിർണായക തീരുമാനമെടുത്തത്. മറ്റ് രാജ്യങ്ങളുടെ വാക്‌സിനുകളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ വിലയ്‌ക്കാണ് കൊവിഷീൽഡ് വിൽക്കുന്നതെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. റഷ്യൻ നിർമ്മിത വാക്‌സിനും ചൈനീസ് വാക്‌സിനും 750 […]

Read More
 ശനി, ഞായര്‍ ദിവസങ്ങളിൽ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് കേരളം

ശനി, ഞായര്‍ ദിവസങ്ങളിൽ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് കേരളം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാരാന്ത്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം.ശനി, ഞായര്‍ ദിവസങ്ങളിലാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തിലാണ് തീരുമാനങ്ങള്‍.രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനും കൂടുതൽ സെക്‌ടർ ഓഫീസർമാരെയും പൊലീസിനെയും നിയമിക്കും. കണ്ടെയിൻമെന്റ് സോണിന് പുറത്ത് സാധാരണ കടകൾ ഒൻപത് മണി വരെയാക്കും. സർക്കാർ ഓഫീസുകളിൽ പകുതിപേർ മാത്രം ജോലി ചെയ്‌താൽ മതിയാകും. സ്വകാര്യ മേഖലയിലും വർക് ഫ്രം ഹോം സംവിധാനം നടപ്പാക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു.24, 25 തീയതികളില്‍ അവശ്യസര്‍വീസുകള്‍ […]

Read More
 കടുവാക്കുന്നേല്‍ കുറുവച്ചനുമായി ഷാജി കൈലാസ്, പൃഥ്വിയുടെ ലുക്ക് പുറത്ത്

കടുവാക്കുന്നേല്‍ കുറുവച്ചനുമായി ഷാജി കൈലാസ്, പൃഥ്വിയുടെ ലുക്ക് പുറത്ത്

ഷാജി കൈലാസ് ചിത്രം ‘കടുവ’യിലെ പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ ലുക്ക് പുറത്തെത്തി. ‘കടുവക്കുന്നേല്‍ കുറുവച്ചന്‍’ എന്ന കഥാപാത്രമായാണ് പൃഥ്വി ചിത്രത്തില്‍ എത്തുന്നത്. കഥാപാത്രത്തിന്‍റെ അപ്പിയറന്‍സിലുള്ള ആദ്യ സ്റ്റില്‍ പൃഥ്വിയും ഷാജി കൈലാസും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.’മനസില്‍ എനിക്കൊരു ലക്ഷ്യമുണ്ടെങ്കില്‍, ആര്‍ക്കുമെന്നെ തടുക്കാനാവില്ല’ എന്ന കാപ്ഷനോടെയാണ് ഷാജി കൈലാസ് ഫോട്ടോ പങ്കുവച്ചത്.  ജിനു വി എബ്രഹാമിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരുക്കുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയിനറാണ് ചിത്രം. വിവേക് ഒബ്‌റോയിയാണ് വില്ലന്‍ റോളില്‍. കുരുതിക്ക് ശേഷം അഭിനന്ദന്‍ […]

Read More