കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചേക്കും

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചേക്കും. റിസര്‍വേഷന്‍ ഇല്ലാത്ത സര്‍വീസുകളായിരിക്കും കുറക്കുക. രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ 9 മണിക്ക് ശേഷമുള്ള സര്‍വീസുകള്‍ റിസര്‍വേഷന്‍ മുഖേനയാക്കും. സിഎംഡി ബിജു പ്രഭാകര്‍ ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിക്കും. ബസുകളില്‍ നിന്നുള്ള യാത്ര പാടില്ലെന്ന നിര്‍ദേശം നടപ്പിലാക്കാന്‍ കഴിയില്ലെന്നാണ് നിലപാട്.

Read More

ഐസിഎസ് ഇ പത്താം ക്ലാസ്സ് പരീക്ഷകൾ റദ്ദാക്കി

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷകൾ റദ്ദാക്കി. പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു.കഴിഞ്ഞ ദിവസമാണ് കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്കൂൾ സെർട്ടിഫിക്കേറ്റ് എക്സാമിനേഷൻസ് പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ മാറ്റിവച്ചുകൊണ്ട് ഉത്തരവിറക്കിയത്. വിദ്യാർത്ഥികളുടെ ആരോ​ഗ്യവും സുരക്ഷയുമാണ് പ്രധാനമെന്ന് ബോർഡ് അധികൃതർ പറഞ്ഞു. 12-ാം ക്ലാസ് പരീക്ഷകൾ പിന്നീട് നടത്തും. പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാതിരിക്കുകയോ ഓഫ്ലൈനായി പിന്നീട് പരീക്ഷ എഴുതുകയോ ചെയ്യാം.

Read More

രാത്രി കാല കർഫ്യു കർശനമായി നടപ്പാക്കും; ലോക്‌നാഥ്‌ ബെഹ്റ

സംസ്ഥാനത്ത് രാത്രി കർഫ്യു കർശനമായി നടപ്പാക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ്‌ ബെഹ്റ. ജനങ്ങള്‍ നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടു. രാത്രി 9 മണി മുതൽ പുലർച്ചെ അഞ്ച് മണി വരെയാണ് കർഫ്യൂ. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നതോടെയാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. അത്യാവശ്യങ്ങള്‍ക്കല്ലാതെ രാത്രി 9 മണിക്ക് ശേഷം പുറത്തിറങ്ങരുത്. അത്യാവശ്യ സർവ്വീസുകൾക്ക് ഇളവ് നൽകിയിട്ടുണ്ട്. മാളുകളുകളും തീയേറ്ററുകളും ഏഴര വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂവെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ട്യൂഷൻ സ്ഥാപനങ്ങളിൽ ഓൺലൈൻ […]

Read More

ആരോഗ്യ മന്ത്രി കെ കെ ശൈലജ കോവിഡ് നിരീക്ഷണത്തിൽ

ആരോഗ്യമന്ത്രി കെ കെ ശൈലജ കൊവിഡ് നിരീക്ഷണത്തില്‍. മന്ത്രിയുടെ മകനും മരുമകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ മീറ്റിംഗുകളെല്ലാം ഓണ്‍ലൈന്‍ ആണെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പ് പ്രിയമുള്ളവരെ, എന്റെ മകന്‍ ശോഭിത്തും ഭാര്യയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. അവരുമായി പ്രൈമറി കോണ്‍ടാക്ട് വന്നതിനാല്‍ ഞാന്‍ ക്വാറന്റയിനില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. എനിക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നും ഇല്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ മാത്രമാണ് നടത്തിയിരുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ […]

Read More
 സംസ്ഥാനത്ത്  വാക്‌സിൻ   ക്ഷാമം  രൂക്ഷം ; വിവിധ  കേന്ദ്രങ്ങളിൽ  വാക്സിനേഷൻ മുടങ്ങി

സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷം ; വിവിധ കേന്ദ്രങ്ങളിൽ വാക്സിനേഷൻ മുടങ്ങി

തിരുവനന്തപുരത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമായി.30ല്‍ താഴെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളേ പ്രവര്‍ത്തിക്കുന്നുള്ളൂ. വാക്‌സിന്‍ എടുക്കാന്‍ എത്തിയവരെ തിരിച്ചയക്കുകയാണ്. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മെഗാ വാക്‌സിനേഷൻ മുടങ്ങി. ജില്ലയില്‍ അവശേഷിക്കുന്നത് 1500 ഡോസ് മാത്രമെന്നും അധികൃതര്‍. കോഴിക്കോടും വാക്‌സിന്‍ ക്ഷാമമുണ്ട്. പുതിയ സെറ്റ് വാക്‌സിന്‍ എപ്പോള്‍ വരുമെന്ന് അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടില്ല. ആളുകള്‍ വന്ന് മടങ്ങി പോകുന്ന അനുഭവമാണ് മിക്ക കേന്ദ്രങ്ങളിലുമുള്ളത്. മലപ്പുറത്തും 40000 ഡോസ് മാത്രമേ അവശേഷിക്കുന്നുള്ളൂ. കണ്ണൂരും അടുത്ത ദിവസത്തേക്കുള്ള വാക്‌സിന്‍ സ്റ്റോക്കില്ലെന്ന് വിവരം. വാക്‌സിന്‍ […]

Read More
 കെ എം  ഷാജിയുടെ  വീടുകൾ  അളന്ന്   തിട്ടപ്പെടുത്തും

കെ എം ഷാജിയുടെ വീടുകൾ അളന്ന് തിട്ടപ്പെടുത്തും

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ എം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകള്‍ അളന്ന് തിട്ടപ്പെടുത്തും. വിജിലന്‍സ് പിഡബ്ല്യൂഡിക്ക് ഇത് സംബന്ധിച്ച് നോട്ടിസ് നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ വീട് അളക്കണം.സ്വത്ത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ഷാജിക്ക് നല്‍കിയ സമയത്തില്‍ മൂന്ന് ദിവസമാണ് ബാക്കിയുള്ളത്. ഇതുവരെ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ല. രേഖകള്‍ ലഭിച്ച ശേഷം ഷാജിയെ വീണ്ടും ചോദ്യം ചെയ്യുമെന്നും വിവരം. അതേസമയം സ്വത്ത് സംബന്ധമായ രേഖകളെല്ലാം ഭാര്യ ആശ ഷാജിയുടെ പേരിലാണ്. അതിനാല്‍ ഇവരെയും കേസില്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്.

Read More
 ബന്ധു  നിയമനം; ലോകായുക്ത വിധി റദ്ദാക്കണമെന്ന ജലീലിൻെറ ഹരജി തള്ളി

ബന്ധു നിയമനം; ലോകായുക്ത വിധി റദ്ദാക്കണമെന്ന ജലീലിൻെറ ഹരജി തള്ളി

ബ​ന്ധു​നി​യ​മ​ന​ത്തി​ലെ ലോകായുക്ത വിധി റദ്ദാക്കണമെന്ന മുൻ മന്ത്രി കെ.ടി. ജലീലിെൻറ ഹരജി ഹൈകോടതി തള്ളി. മന്ത്രിപദത്തിൽ തുടരാനാവില്ലെന്ന നിർദേശം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി.ലോകായുക്ത ഉത്തരവിൽ അപകാതയില്ലെന്ന് വ്യക്തമാക്കിയ ഹൈകോടതി ഹരജി ഫയലിൽ സ്വീകരിക്കാതെയാണ് തള്ളിയത്. ബ​ന്ധു​നി​യ​മ​ന​ത്തി​ൽ കെ.​ടി. ജ​ലീ​ൽ അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വും സ​ത്യ​പ്ര​തി​ജ്ഞ ലം​ഘ​ന​വും ന​ട​ത്തി​യെ​ന്നായിരുന്നു ലോ​കാ​യു​ക്ത വിധിച്ചത്. മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ കെ.​ടി. ജ​ലീ​​ലി​ന്‍റെ പ്ര​വൃ​ത്തി ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ല. ജ​ലീ​ൽ മ​ന്ത്രി​സ്​​ഥാ​ന​ത്ത്​ തു​ട​രാ​ൻ യോ​ഗ്യ​ന​ല്ലെ​ന്നുമായിരുന്നു ലോ​കാ​യു​ക്ത ജ​സ്​​റ്റി​സ്​ സി​റി​യ​ക് തോ​മ​സ്, ഉ​പ​ലോ​കാ​യു​ക്ത ജ​സ്​​റ്റി​സ്​ ഹാ​റൂ​ൺ അ​ൽ റ​ഷീ​ദ്​ […]

Read More

രാഹുല്‍ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോണ്‍ഗ്രസ് നേതാവും എംപിയുമായും രാഹുല്‍ ഗാന്ധിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ രോഗം സ്ഥിരീകരിച്ച വിവരം രാഹുല്‍ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്. ചെറിയ രീതിയിലുള്ള രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. താനുമായി ഈ അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും അദ്ദേഹം ട്വിറ്റിറില്‍ കുറിച്ചിട്ടുണ്ട്.

Read More
 സംസ്ഥാനത്ത് ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യ  മന്ത്രി

സംസ്ഥാനത്ത് ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി

കോവിഡിന്റെ രണ്ടാംവരവിനെ നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പരിശോധന വേഗത്തിലാക്കി മരണങ്ങള്‍ പരമാവധി കുറച്ച് ആശുപത്രി സൗകര്യങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കി ജനജീവിതം സാധാരണ നിലയില്‍ ആക്കാനാണ് ശ്രമം. സംസ്ഥാനത്തെ ഓക്‌സിജന്‍ ഉത്പാദനവും വിതരണവും മികച്ച രീതിയില്‍ നടപ്പാക്കാനുള്ള സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ചുപോകുന്ന നൊമ്പരപ്പെടുത്തുന്ന വാര്‍ത്ത രാജ്യത്തിന്‍റെ പല ഭാഗത്തുനിന്നായി വരുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ഈ സാഹചര്യമുണ്ടാവാതിരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് ശൈലജ ടീച്ചര്‍ […]

Read More
 സംസ്ഥാനത്ത്  വാരാന്ത്യ  ലോക്ക്ഡൗണ്‍ ഉടനെയില്ല;   ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും കൊവിഡ് പരിശോധന

സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ ഉടനെയില്ല; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും കൊവിഡ് പരിശോധന

സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ ഉടന്‍ വേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും കൊവിഡ് പരിശോധന നടത്താനും ഇന്ന് ചേർന്ന ഉന്നതതല സമിതി യോഗം തീരുമാനിച്ചു. വാരാന്ത്യ ലോക്ക്ഡൗണിലേക്ക് പോകേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നാണ് സർക്കാർ വിലയിരുത്തല്‍. നിലവില്‍ ഏർപ്പെടുത്തിയിട്ടുളള രാത്രി കർഫ്യൂ ഉള്‍പ്പെടെയുളള നിയന്ത്രണങ്ങള്‍ കർശനമാക്കിയാല്‍ മതിയെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്നുചേർന്ന കോർകമ്മിറ്റി യോഗം വിലയിരുത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും പരിശോധന നടത്താനും യോഗത്തില്‍ […]

Read More