ജില്ലയില്‍ 4,48,361 പേര്‍  ഒന്നാംഘട്ട കോവിഡ് വാക്സിനെടുത്തു

ജില്ലയില്‍ 4,48,361 പേര്‍ ഒന്നാംഘട്ട കോവിഡ് വാക്സിനെടുത്തു

ജില്ലയില്‍ ഇതുവരെ 448361 പേര്‍ ഒന്നാംഘട്ട കോവിഡ് വാക്സിനും 68, 006 പേര്‍ രണ്ടാംഘട്ട വാക്സിനുമെടുത്തു.ആദ്യഘട്ട വാക്സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം 48234 ആണ്. 29851 പേര്‍ക്ക് രണ്ടാംഘട്ട വാക്സിന്‍ നല്‍കി. 45 വയസ്സിന് മുകളില്‍ പ്രായമുള്ള 3,57, 480 പേര്‍ ഒന്നാംഘട്ട വാക്സിനും 20374 പേര്‍ രണ്ടാംഘട്ട വാക്സിനും സ്വീകരിച്ചു. കോവിഡ് മുന്നണി പോരാളികളില്‍ 42,647 പേര്‍ ഒന്നാംഘട്ട വാക്സിനും 17,781 പേര്‍ രണ്ടാംഘട്ട വാക്സിനുമെടുത്തു

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

ജില്ലാ ആസൂത്രണ സമിതിയംഗങ്ങളുടെ തിരഞ്ഞെടുപ്പ് മേയ് 17 മുതൽ ജില്ലാ ആസൂത്രണ സമിതിയംഗങ്ങളുടെ തിരഞ്ഞെടുപ്പ് മേയ് 17, 18, 19 തീയതികളിൽ നടത്തും. ആസൂത്രണ സമിതി ചെയർമാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറി ജില്ലാ കളക്ടറുമാണ്. ഒരംഗത്തെ സർക്കാർ നോമിനേറ്റ് ചെയ്യും. മറ്റ് 12 അംഗങ്ങളെ ജില്ലാ പഞ്ചായത്ത് അംഗങ്ങളും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ കൗൺസിലർമാരുമാണ് തിരഞ്ഞെടുക്കുന്നത്. 17ന് ജില്ലാ പഞ്ചായത്ത് 18ന് മുനിസിപ്പാലിറ്റി 19ന് കോർപ്പറേഷൻ എന്നീ ക്രമത്തിൽ അംഗങ്ങളെ തിരഞ്ഞെടുക്കും. ജില്ലാ കളക്ടറാണ് വരണാധികാരി. ജില്ലയിലെ […]

Read More
 ജില്ലയില്‍ ഇതുവരെ 16,17,043 ടെസ്റ്റുകള്‍

ജില്ലയില്‍ ഇതുവരെ 16,17,043 ടെസ്റ്റുകള്‍

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ഇതുവരെ നടത്തിയത് 16,17,043 പരിശോധനകള്‍. ഇതില്‍ 5,19368 ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകളും 9,51, 657 ആന്റിജന്‍ ടെസ്റ്റുകളും ഉള്‍പ്പെടും.കഴിഞ്ഞയാഴ്ച ജില്ലയില്‍ ദിവസം ശരാശരി 7567 ടെസ്റ്റുകളാണ് നടത്തിയത്. ജില്ലയിലെ ആകെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.19 ശതമാനമാണ്. ദിനംപ്രതിയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടിയത് ഏപ്രില്‍ 19-നാണ്. 22.67 ശതമാനമായിരുന്നു ഈ ദിവസത്തെ നിരക്ക്

Read More

ജില്ലയില്‍ 2022 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ ഇന്ന് 2022 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ ഒരാള്‍ക്ക് പോസിറ്റീവായി. 23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1998 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 689 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ആരോഗ്യപ്രവര്‍ത്തകരും പോസിറ്റീവായിട്ടുണ്ട്. 9,271 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 481 പേര്‍ കൂടി രോഗമുക്തി നേടി […]

Read More

സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസര്‍ഗോഡ് 676, പാലക്കാട് 581, ഇടുക്കി 469, കൊല്ലം 455, പത്തനംതിട്ട 390, വയനാട് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ […]

Read More
 സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കര്‍ഫ്യൂ

സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കര്‍ഫ്യൂ

സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ.നിലവിൽ രണ്ടാഴ്ചത്തേക്കാണ് രാത്രി കർഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. വര്‍ക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്.പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള കര്‍ശന നപടികള്‍ സ്വീകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു.

Read More
 രണ്ടാം തരംഗത്തില്‍ കൂടുതല്‍ പേരിലും ലക്ഷണമായി കണ്ടുവരുന്നത് ശ്വാസതടസ്സം; ഐ.സി.എം.ആര്‍ ഡയറക്ടർ

രണ്ടാം തരംഗത്തില്‍ കൂടുതല്‍ പേരിലും ലക്ഷണമായി കണ്ടുവരുന്നത് ശ്വാസതടസ്സം; ഐ.സി.എം.ആര്‍ ഡയറക്ടർ

കോവിഡ് രണ്ടാംതരംഗത്തില്‍ രോഗ ലക്ഷണങ്ങളുടെ തീവ്രത ആദ്യ തരംഗത്തെക്കാൾ അപേക്ഷിച്ച് തീരെ കുറവാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ തീവ്രലക്ഷണങ്ങള്‍ അധികമായി രോഗികളില്‍ കാണുന്നില്ല. എന്നാല്‍ രോഗികളില്‍ ശ്വാസതടസ്സം കൂടുതലായി കണ്ടുവരുന്നതായി ബല്‍റാം ഭാര്‍ഗ മാധ്യമങ്ങളോട് പറഞ്ഞു. മഹാമാരിയുടെ തുടക്കത്തില്‍ വരണ്ട ചുമ, പേശിവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങളാണ് രോഗികളില്‍ കൂടുതലായി കണ്ടുവന്നത്. എന്നാല്‍ ഇത്തവണ തീവ്രലക്ഷണങ്ങള്‍ കാണിക്കുന്നില്ല. ശ്വാസതടസ്സമാണ് രോഗികളില്‍ പൊതുവേ […]

Read More
 വി എസ് അച്യുതാനന്ദൻ രണ്ടാം ഡോസ് കൊവിഡ് വാക്‌സിൻ  സ്വീകരിച്ചു

വി എസ് അച്യുതാനന്ദൻ രണ്ടാം ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചു

മുതിർന്ന സി പി എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തി കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. കഴിഞ്ഞ മാർച്ച് ആറാം തീയതി വാക്‌സിന്റെ ഒന്നാംഘട്ട ഡോസ് കുത്തിവച്ച അദ്ദേഹം ഇന്ന് രണ്ടാമത്തെ ഡോസിനായാണ് ആശുപത്രിയിലെത്തിയത്. മകൻ അരുൺകുമാറും ഒപ്പമുണ്ടായിരുന്നു. ഇന്ന് ജനറൽ ആശുപത്രിയിൽ പോയി കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു. മഹാമാരിയുടെ രണ്ടാം തരംഗം ശക്തി പ്രാപിക്കുകയാണ്. കരുതലും അച്ചടക്കവും അനിവാര്യമാണ്. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് […]

Read More
 കുന്ദമംഗലത്ത് ഇന്ന് 17 പേർക്ക് കോവിഡ്

കുന്ദമംഗലത്ത് ഇന്ന് 17 പേർക്ക് കോവിഡ്

കുന്ദമംഗലം എ എൽ പി സ്കൂളിൽ നടന്ന ടെസ്റ്റിൽ 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.52 ആന്റിജൻ ടെസ്റ്റ് നടന്നതിലാണ് 17 പേർക്ക് കുന്ദമംഗലത്ത് കോവിഡ് സ്ഥിരീകരിച്ചത്.147 ആർ ടി പി സി ആർ ടെസ്റ്റും ആണ് നടന്നത് . അതേസമയം കോവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പരിധിയിലെ വരട്ടിയാക്കൽ പ്രീ മെട്രിക് ഹോസ്റ്റൽ കോവിഡ് രോഗികൾക്കുള്ള ചികിത്സക്കായി സംവിധാനം ഒരുക്കാൻ ഗ്രാമ പഞ്ചായത്ത് തീരുമാനം.കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ പി എം […]

Read More
 കോവിഡ് വ്യാപനം; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസൺ ഇന്ത്യൻ സന്ദർശനം റദ്ദാക്കി

കോവിഡ് വ്യാപനം; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസൺ ഇന്ത്യൻ സന്ദർശനം റദ്ദാക്കി

കോവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസന്‍റെ ഇന്ത്യാസന്ദർശനം റദ്ദാക്കി. അടുത്തയാഴ്ച അഞ്ചുദിവസമായിരുന്നു ബോറിസ്​ ജോൺസന്റെ ഇന്ത്യ സന്ദർ​ശനം ‘നിലവിലെ കോവിഡ്​ വ്യാപന സാഹചര്യത്തിൽ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ അടുത്തയാഴ്ച നടത്താനിരുന്ന ഇന്ത്യ സന്ദർശനം റദ്ദാക്കി’ -ബ്രിട്ടീഷ്​ -ഇന്ത്യ സർക്കാറുകൾ സംയുക്ത പ്രസ്​താവനയിലൂടെ ബോറിസ്​ ജോൺസന്‍റെ ഓഫിസ്​ വ്യക്തമാക്കി. ബ്രിട്ടനിലെ കോവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ റിപ്പബ്ലിക്​ ദിനത്തിൽ നിശ്ചയിച്ചിരുന്ന ഇന്ത്യ സന്ദർശനം ഏപ്രിലിലേക്ക്​ മാറ്റുകയായിരുന്നു. ഇന്ത്യയിൽ കോവിഡ്​ വ്യാപനം രൂക്ഷമായതോടൊണ്​ വീണ്ടും സന്ദർശനം മാറ്റിവെച്ചത്​. ഈ […]

Read More