കേരളത്തിന് പുറത്തു നിന്നും വരുന്ന യാത്രക്കാര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

കേരളത്തിന് പുറത്തു നിന്നും വരുന്ന യാത്രക്കാര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ പുറത്തു നിന്നും എത്തുന്നവര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണ്ടതുണ്ട്. കേരളാ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. കോവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ്. ഇതിന്റെ ഭാഗമായി മറ്റു രാജ്യങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണ്ടതുണ്ട്. ഇതിനായി റവന്യൂ വകുപ്പിന്റെ കോവിഡ് ജാഗ്രതാ പോർട്ടലായ https://covid19jagratha.kerala.nic.in വെബ്സൈറ്റ് […]

Read More
 തൃശൂർ പൂരത്തിന് കൊടിയേറി

തൃശൂർ പൂരത്തിന് കൊടിയേറി

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് കൊടിയേറി. പൂരത്തിന് ഇനി ആറ് നാളാണുള്ളത്. തിരുവമ്പാടി ക്ഷേത്രത്തില്‍ ചടങ്ങുകള്‍ നടന്നു. പൂരലഹരിയിലേക്ക് നാടും നഗരവും നീങ്ങുകയാണ്. പാറമേക്കാവിലും കൊടിയേറ്റം നടന്നു. പാറമേക്കാവില്‍ കൊടിയേറ്റത്തിനു ശേഷം പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ മേളം നടക്കും. തിരുവമ്പാടിയുടെ കൊടിയേറ്റത്തിന് ശേഷം ഉച്ചതിരിഞ്ഞാണ് മേളവും ആറാട്ടും. അയ്യന്തോള്‍, കണിമംഗലം, ലാലൂര്‍, കാരമുക്ക്, നെയ്തലക്കാവ്, ചെമ്പൂക്കാവ്, ചൂരക്കോട്ടുകാവ്, പനമുക്കംപ്പിള്ളി എന്നിങ്ങനെ എട്ട് ഘടകക്ഷേത്രങ്ങളിലും ഇന്നുതന്നെ കൊടിയേറ്റം നടക്കും. ഘടകക്ഷേത്രങ്ങളില്‍ ലാലൂരിലാണ് ആദ്യ കൊടികയറ്റം. തൊട്ടുപിന്നാലെ പല സമയങ്ങളിലായി […]

Read More
 വ്രതം അനുഷ്ഠിച്ചു കൊണ്ട് വാക്‌സിന്‍ എടുക്കുന്നത് നോമ്പിന് തടസ്സമാവില്ല; ജിഫ്രി മുത്തുക്കോയ തങ്ങള്‍

വ്രതം അനുഷ്ഠിച്ചു കൊണ്ട് വാക്‌സിന്‍ എടുക്കുന്നത് നോമ്പിന് തടസ്സമാവില്ല; ജിഫ്രി മുത്തുക്കോയ തങ്ങള്‍

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിക്കണമെന്ന് സംയുക്ത മുസ്‌ലീം ജമാഅത്ത് ഖാസി ജിഫ്രി മുത്തുക്കോയ തങ്ങള്‍. വ്രതം അനുഷ്ഠിച്ചു കൊണ്ട് വാക്‌സിന്‍ എടുക്കുന്നത് നോമ്പിന് തടസ്സമാവിലെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കുന്നത് വഴി നോമ്പ് മുറിഞ്ഞ് പോവില്ലെന്ന് എല്ലാ വിശ്വാസികളും അറിഞ്ഞിരിക്കേണ്ടതാണെന്നും മുത്തുക്കോയ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.അതേസമയം സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍ ക്ഷാമം രൂക്ഷമാവുകയാണ്. കേന്ദ്ര സര്‍ക്കാര്‍ വേണ്ടത്ര വാക്സിന്‍ അനുവദിക്കാത്തതിനാലാണ് സംസ്ഥാനം കടുത്ത പ്രതിസന്ധിയിലായത്. കേരളം കേന്ദ്രത്തോട് 50 ലക്ഷം ഡോസ് ഉടന്‍ വേണമെന്ന് […]

Read More
 മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി’; നമ്പിക്കെതിരെ മൊഴി നൽകാൻ പറഞ്ഞത് രമൺ ശ്രീവാസ്തവയെന്ന് ഫൗസിയ

മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി’; നമ്പിക്കെതിരെ മൊഴി നൽകാൻ പറഞ്ഞത് രമൺ ശ്രീവാസ്തവയെന്ന് ഫൗസിയ

ഐഎസ്ആർഒ ചാരക്കേസിൽ മുൻ ഡിജിപി രമൺ ശ്രീവാസ്തവയ്ക്കെതിരെ ഗുരുതര ആരോപണവുമായി കേസിലെ പ്രതിയായിരുന്ന വിദേശവനിത ഫൗസിയ ഹസൻ. ശ്രീവാസ്തവ ഉള്‍പ്പെടെയുള്ളവരാണ് നമ്പി നാരായണനെതിരെ മൊഴി നല്‍കാൻ തന്നെ നിര്‍ബന്ധിച്ചതെന്നാണ് ഫൗസിയ ഹസ്സൻ്റെ വളിപ്പെടുത്തൽ. വിസമ്മതിച്ചപ്പോള്‍ തന്നെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും ഫൗസിയ വെളിപ്പെടുത്തി. ക്രൂരമായി മർദ്ദിച്ചെന്നും മകളെ തന്‍റെ മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഫൗസിയ വെളിപ്പെടുത്തി . ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിച്ച ഡി കെ ജയിൻ സമിതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച ശേഷമാണ് ഫൗസിയയുടെ […]

Read More
 ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ നിർബന്ധം

ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ നിർബന്ധം

ഇത്തവണ ഹജ്ജിന് ഇന്ത്യയില്‍ നിന്നുംപോകുന്നവര്‍ക്ക് രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കി ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ. കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും എടുക്കാത്തവരെ ഇത്തവണ ഹജ്ജിന് അയക്കില്ലെന്ന് ഹജ്ജ് കമ്മിറ്റി സി.ഇ.ഒ മഖ്‌സൂദ് അഹമ്മദ് ഖാന്‍ പറഞ്ഞു. ഇത്തവണ ഹജ്ജ് തീർഥാടനത്തിന് അപേക്ഷിച്ചവർ വേഗം ആദ്യ ഡോസ് വാക്‌സിൻ സ്വീകരിക്കണം .അങ്ങനെയെങ്കിൽ അവർക്ക് തീർഥാടനത്തിന് മുൻപ് രണ്ടാമത്തെ ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ കഴിയും .സൗദി അറേബ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും നിര്‍ദേശപ്രകാരമാണ് […]

Read More
 അഭിമന്യു  വധം; കൊലപാതകത്തിന്  പിന്നിൽ  വ്യക്തി വൈരാഗ്യം

അഭിമന്യു വധം; കൊലപാതകത്തിന് പിന്നിൽ വ്യക്തി വൈരാഗ്യം

ആലപ്പുഴ വള്ളിക്കുന്നം സ്വദേശി അഭിമന്യുവിന്‍റെ കൊലയ്ക്കു പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് മുഖ്യപ്രതി സജയ് ജിത്തിന്‍റെ മൊഴി. അഭിമന്യുവിന്‍റെ സഹോദരൻ അനന്തുവിനെ ലക്ഷ്യമിട്ടാണ് ഉത്സവപറമ്പിൽ എത്തിയതെന്നും പ്രതി മൊഴി നല്‍കി. മുഖ്യപ്രതി സജയ് ജിത്തിന്‍റെയും ജിഷ്ണുവുന്‍റെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാവിലെയാണ് സജയ് ജിത്ത് പാലാരിവട്ടത്ത് പൊലീസില്‍ കീഴടങ്ങിയത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജിഷ്ണുവിനെ എറണാകുളത്തു നിന്നു തന്നെ പൊലീസ് പിടികൂടിയത്. കൂടുതല്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏഴാം തീയതി അനന്തുവുമായി അടിപിടിയുണ്ടായിരുന്നു. അനന്തുവിനെ തേടിയാണ് […]

Read More
 ഇടറോഡുകൾ  അടച്ച് തമിഴ്‌നാട് ;  അതിർത്തിയിൽ   പരിശോധന   കർശനമാക്കി

ഇടറോഡുകൾ അടച്ച് തമിഴ്‌നാട് ; അതിർത്തിയിൽ പരിശോധന കർശനമാക്കി

തിരുവനന്തപുരം-കന്യാകുമാരി അതിർത്തിയിൽ ഇടറോഡുകൾ അടച്ച് തമിഴ്‌നാട്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തമിഴ്‌നാട് സർക്കാരിന്റെ നടപടി. അതിർത്തിയിൽ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. അതിർത്തിയിൽ എത്തുന്നവരുടെ സാംപിൾ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധനാ ഫലം ലഭിക്കുന്നതുവരെ യാത്രക്കാർ കാത്തുനിൽക്കേണ്ടി സാഹചര്യമില്ല. സാംപിളിനൊപ്പം വിലാസവും ഫോൺ നമ്പറും നൽകി യാത്രക്കാർക്ക് പോകാം. പരിശോധനാ ഫലം ഫോണിലേയ്ക്ക് അയച്ചു നൽകുകയാണ് ചെയ്യുക കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേയ്ക്ക് വരുന്നവർക്ക് ഇ-പാസ് നിർബന്ധമാക്കി. കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് വേണം ഇ-പാസ് വാങ്ങാൻ.

Read More
 രാജ്യത്ത് കോവിഡ് ആശങ്ക; 2,34,692 പുതിയ കേസുകൾ 1,341മരണം

രാജ്യത്ത് കോവിഡ് ആശങ്ക; 2,34,692 പുതിയ കേസുകൾ 1,341മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,45,26,609 ആയി ഉയർന്നിരിക്കുകയാണ്. 16,79,740 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത് 1,26,71,220 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 1,23,354 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 11,99,37,641 ആയി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങളിലും വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,341 […]

Read More

കുംഭമേള അവസാനിപ്പിക്കാൻ സമയമായി; പ്രതീകാത്മകമായി നടത്താൻ നിർദേശം നൽകി പ്രധാന മന്ത്രി

കുംഭമേള അവസാനിപ്പിക്കാൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. കുംഭമേള പ്രതീകാത്മകമായി നടത്താൻ പ്രധാനമന്ത്രി നിർദേശം നൽകി. കുംഭമേളയിൽ പങ്കെടുത്ത ആയിരത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഒരു സന്യാസി മരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കുംഭമേള ചുരുക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി ഒരു വിഭാഗം സന്യാസി സമൂഹം രംഗത്തെത്തിയിരുന്നു. എന്നാൽ കുംഭമേള തുടരുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ വ്യക്തമാക്കി. ഇതോടെ കുംഭമേള നടത്തിപ്പിൽ അനിശ്ചിതത്വം ഉയർന്നിരുന്നു. കുംഭമേള അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സന്യാസികൾ സർക്കാരിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് […]

Read More

പശ്ചിമബംഗാളില്‍ ഇന്ന് അഞ്ചാംഘട്ട വോട്ടെടുപ്പ്;45 മണ്ഡലങ്ങള്‍ പോളിങ്ബൂത്തില്‍

പശ്ചിമബംഗാളിൽ അഞ്ചാംഘട്ടതെരഞ്ഞെടുപ്പിന്‍റെ ആദ്യമണിക്കൂറുകളിൽ നല്ല പോളിംഗ്. ആറു ജില്ലകളിലെ 45 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി രേഖപ്പെടുത്തുന്നത്. 39 വനിതകളടക്കം 319 സ്ഥാനാര്‍ത്ഥികളാണ് മല്‍സരരംഗത്തുള്ളത്. വോട്ടെടുപ്പ് തുടങ്ങി ആദ്യമണിക്കൂറിൽ രേഖപ്പെടുത്തിയത് 16.15 ശതമാനം പോളിംഗാണ്. അതേസമയം, പശ്ചിമബംഗാളിലെ നാദിയ, 24 നോർത്ത് പർഗാനാസ് എന്നീ ജില്ലകളിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. നാലാംഘട്ട തെരഞ്ഞെടുപ്പിനിടെ കേന്ദ്രസേനയുടെ വെടിവെപ്പിൽ കൂഛ്ബിഹാറിൽ നാല് പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. 45 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്. 1.3 കോടി വോട്ടർമാർ […]

Read More