കുംഭമേളയ്ക്ക് പോയി വരുന്നുവർ കൊറോണ പ്രസാദം പോലെ വിതരണം ചെയ്യും;വിമർശിച്ച് മുംബൈ മേയര്‍

കുംഭമേളയ്ക്ക് പോയി വരുന്നുവർ കൊറോണ പ്രസാദം പോലെ വിതരണം ചെയ്യും;വിമർശിച്ച് മുംബൈ മേയര്‍

ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടക്കുന്ന കുംഭ മേളയെ വിമര്‍ശിച്ച് മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍. കുംഭമേളയും കഴിഞ്ഞ് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നവര്‍ കൊറോണയെ പ്രസാദമായി എടുത്തുകൊണ്ടാണ് പോകുന്നതെന്നാണ് മേയറുടെ വിമര്‍ശനം.രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കറുടെ പ്രസ്താവന. 63,729 കോവിഡ് കേസുകളും 398 മരണവുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്.കുംഭ മേളയും കഴിഞ്ഞ് മുംബൈയില്‍ തിരിച്ചെത്തുന്നവര്‍ സ്വന്തം കയ്യില്‍ നിന്ന് കാശ് മുടക്കി ക്വാറന്റീനില്‍ ഇരിക്കണമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. കുംഭമേളയുടെ […]

Read More
 പാപ്പാന്‍മാര്‍ക്ക്  കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധം  ഇല്ലെങ്കിൽ   ആനകളെ തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുപ്പിക്കില്ല

പാപ്പാന്‍മാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധം ഇല്ലെങ്കിൽ ആനകളെ തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുപ്പിക്കില്ല

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെ തൃശൂർ പൂരം നടക്കാനിരിക്കെ ആനകളുടെ കാര്യത്തിൽ നിബന്ധന കർശനമാക്കി വനം വകുപ്പ്.പാപ്പാന്‍മാര്‍ കോവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ആനകളെ തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കൂ . ആനകളുടെ ഫിറ്റ്‌നസും പരിശോധിക്കും. ആനകളെ പരിശോധിക്കാന്‍ നാല്‍പത് അംഗ സംഘത്തെ നിയോഗിച്ചു. ആനകളുടെ പാപ്പാന്‍മാര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകുകയും രോഗബാധ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ള പാപ്പാന്‍മാരുടെ ആനകളെ മാത്രമേ പൂരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കൂ […]

Read More

നടൻ സോനു സൂദിന് കോവിഡ്; സെൽഫ് ക്വറന്‍റീനിലെന്ന് താരം

നടൻ സോനു സൂദിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആണെന്നുള്ള വിവരം ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്ക് വച്ചത്. പ്രതിരോധ മുൻകരുതൽ എന്ന നിലയിൽ സെൽഫ് ക്വറന്‍റീനിലായിരുന്നുവെന്നും കാര്യങ്ങൾ കൃത്യമായി തന്നെ പിന്തുടർന്ന് പോരുകയാണെന്നും സോനു അറിയിച്ചിട്ടുണ്ട്.മുൻ ലോക്ഡൗൺ സമയത്ത് അന്യസംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി സഹായമെത്തിച്ച് കൈയ്യടി നേടിയ സോനു, ഇപ്പോൾ പഞ്ചാബ് സർക്കാറിന്‍റെ കൊവിഡ് വാക്സിനേഷൻ യജ്ഞത്തിന്‍റെ ബ്രാൻഡ് അംബാസിഡർ കൂടിയായിരുന്നു.ഈ മാസം ആദ്യമാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഇക്കാര്യം സംബന്ധിച്ച് […]

Read More
 ഉളുപ്പില്ലായ്മ ഉറപ്പാക്കുന്നവർക്ക് എന്തും ചേരും എന്നത് ആപ്ത വാക്യം;ജലീലിനെതിരെ അബ്ദുറബ്ബ്

ഉളുപ്പില്ലായ്മ ഉറപ്പാക്കുന്നവർക്ക് എന്തും ചേരും എന്നത് ആപ്ത വാക്യം;ജലീലിനെതിരെ അബ്ദുറബ്ബ്

ബന്ധുനിയമന കേസില്‍ മന്ത്രി സ്ഥാനം രാജിവച്ച കെ.ടി ജലീലിനെ പരിഹസിച്ച് മുസ്ലീംലീഗ് നേതാവ് അബ്ദുറബ്ബ്. ബിസ്മി ചൊല്ലി മദ്യസേവ നടത്തുന്നവന്റെ “ധാർമിക”പ്രഭാഷണമാണ് ഗത്യന്തരമില്ലാതെ പതിനൊന്നാം മണിക്കൂറിൽ രാജിവെച്ചവന്റെ ന്യായീകരണ തള്ളുകൾ കാണുമ്പോൾ ഓർമ്മവരുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ബിസ്മി ചൊല്ലി മദ്യസേവ നടത്തുന്നവന്റെ “ധാർമിക”പ്രഭാഷണമാണ് ഗത്യന്തരമില്ലാതെ പതിനൊന്നാം മണിക്കൂറിൽ രാജിവെച്ചവന്റെ ന്യായീകരണ തള്ളുകൾ കാണുമ്പോൾ ഓർമ്മവരുന്നത്. ഉളുപ്പില്ലായ്മ ഉറപ്പാക്കുന്നവർക്ക് എന്തും ചേരും എന്നത് ആപ്ത വാക്യം. ജനാധിപത്യത്തെ രാജാഭരണമായി തെറ്റിദ്ധരിച്ച കൊച്ചാപ്പമാർ ചെരുപ്പിനനുസരിച്ച് […]

Read More
 റെയില്‍വേ സ്‌റ്റേഷനിലും ട്രെയിനിലും മാസ്‌ക് നിർബന്ധം; ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ

റെയില്‍വേ സ്‌റ്റേഷനിലും ട്രെയിനിലും മാസ്‌ക് നിർബന്ധം; ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ

കോവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായിരിക്കെ പ്രതിരോധ മാർഗങ്ങൾ ശരിയായി പാലിക്കുന്നെന്ന് ഉറപ്പുവരുത്താൻ നടപടികളുമായി റെയിൽവെയും. ട്രെയിനിലും റെയില്‍വേ സ്റ്റേഷനുകളിലും മാസ്‌ക് ധരിക്കാതെ പ്രവേശിക്കുന്നത് അഞ്ഞൂറു രൂപ പിഴ വിധിക്കാവുന്ന കുറ്റമാക്കി ഉത്തരവിറക്കി. കോവിഡ് മാനദണ്ഡം പാലിച്ച് ട്രെയിന്‍ സര്‍വീസ് നടത്തുന്നതിന് കഴിഞ്ഞ വര്‍ഷം മേയ് പതിനൊന്നിനു തന്നെ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. ഇതിനു പുറമേയാണ് മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഇപ്പോഴത്തെ ഉത്തരവ്. ആറ് മാസത്തേക്കാണ് ഉത്തരവ്. ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് കൊവിഡ് നെഗ‌റ്റീവ് സർട്ടിഫിക്കേ‌റ്റ് ആവശ്യമില്ലെന്ന് ഈയിടെ […]

Read More
 വി മുരളീധരന്റെ ‘കൊവിഡിയേറ്റ്’ പരാമര്‍ശം ഞെട്ടിക്കുന്നത്;പി ചിദംബരം

വി മുരളീധരന്റെ ‘കൊവിഡിയേറ്റ്’ പരാമര്‍ശം ഞെട്ടിക്കുന്നത്;പി ചിദംബരം

മുഖ്യമന്ത്രി പിണറായി വിജയന് എതിരായ കേന്ദ്ര മന്ത്രി വി മുരളീധരന്റെ ‘കൊവിഡിയേറ്റ്’ പരാമര്‍ശത്തിന് എതിരെ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. മന്ത്രിയുടെ പരാമര്‍ശം ഞെട്ടിക്കുന്നതെന്ന് ചിദംബരം ട്വീറ്റ് ചെയ്തു. അസ്വീകാര്യമായ പദപ്രയോഗം നടത്തിയ വി മുരളീധരനെ നിയന്ത്രിക്കാന്‍ ബിജെപി നേതൃത്വത്തില്‍ ആരുമില്ലെയെന്നും അദ്ദേഹം ചോദിച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ‘ദീദി ഒ ദീദി’ പരാമര്‍ശം നടത്തിയ സാഹചര്യത്തില്‍ ബിജെപിയില്‍ എന്തും സാധ്യമെന്നും ചിദംബരം […]

Read More
 കാലിത്തീറ്റ കുംഭകോണം; ലാലു പ്രസാദ് യാദവിന് ഒരു കേസിൽ കൂടി ജാമ്യം

കാലിത്തീറ്റ കുംഭകോണം; ലാലു പ്രസാദ് യാദവിന് ഒരു കേസിൽ കൂടി ജാമ്യം

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഒരു കേസിൽ കൂടി ആർ.ജെ.ഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. ഡുംക ട്രഷറിയിൽ നിന്ന് 3.13 കോടി രൂപ തട്ടിച്ചെന്ന കോസിലാണ് ജാമ്യം ലഭിച്ചത്.ജാർഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.ജാമ്യാപേക്ഷയെ സിബിഐ ശക്തമായി എതിർത്തിരുന്നു. ഇതോടെ വിചാരണക്കോടതി ശിക്ഷിച്ച നാല് കേസുകളിലും ലാലു പ്രസാദ് യാദവിന് ജാമ്യമായി. വൃക്കരോഗവും, പ്രമേഹം തുടങ്ങിയ ബുദ്ധിമുട്ടുകളും കാരണം നിലവിൽ ഡൽഹി എയിംസിൽ ചികിത്സയിലാണ് ലാലു പ്രസാദ് യാദവ്.

Read More
 ഇനി എഴുത്തിലേക്ക്, പുതിയ പുസ്തകം ഇടതും വലതും;മറിച്ചുള്ള വാർത്തകൾ തെറ്റാണെന്ന് ചെറിയാൻ ഫിലിപ്പ്

ഇനി എഴുത്തിലേക്ക്, പുതിയ പുസ്തകം ഇടതും വലതും;മറിച്ചുള്ള വാർത്തകൾ തെറ്റാണെന്ന് ചെറിയാൻ ഫിലിപ്പ്

രാജ്യസഭ സീറ്റിലേക്ക് പരിഗണിക്കാത്തത് കൊണ്ടാണ് എഴുത്തിലേയ്ക്ക് തിരിയുന്നതെന്ന വാർത്തയിൽ പ്രതികരണവുമായി ചെറിയാൻ ഫിലിപ്. കർമ്മ മേഖല എന്ന നിലയിൽ എഴുത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന് മാത്രം തന്റെ ഫേസ്ബുക് പോസ്റ്റിനെ ചിലർ തെറ്റായി വായിച്ചെടുക്കുകയാണെന്ന് ചെറിയാൻ ഫിലിപ്പ് ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചു നാല്പത്ത് വർഷത്തെ കേരള ചരിത്രമാണ് പുതിയ പുസ്തകത്തിന്റെ പ്രമേയം. നേരത്തെ എഴുതിയ ‘കാൽ നൂറ്റാണ്ട്’ എന്ന പുസ്തകം 25 വർഷത്തെ ചരിത്രമായിരുന്നു പരാമർശിച്ചിരുന്നത്. ഒരു വർഷമെടുത്തായിരുന്നു ആ പുസ്തകം പൂർത്തിയാക്കിയത്. ഇടതും […]

Read More
 മന്ത്രി ജി. സുധാകരനെതിരായ പരാതി പിൻവലിച്ചെന്ന് പൊലീസ്; പിൻവലിച്ചിട്ടില്ലെന്ന് പരാതിക്കാരി

മന്ത്രി ജി. സുധാകരനെതിരായ പരാതി പിൻവലിച്ചെന്ന് പൊലീസ്; പിൻവലിച്ചിട്ടില്ലെന്ന് പരാതിക്കാരി

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി മന്ത്രി ജി സുധാകരനെതിരെ മുൻ പേഴ്‌സണൽ സ്റ്റാഫംഗത്തിന്റെ ഭാര്യ നൽകിയ പരാതി പിൻവലിച്ചെന്ന് പൊലീസ്. പരാതിക്കാരി നേരിട്ടെത്തി പരാതി പിൻവലിക്കുന്നതായി അറിയിച്ചതായാണ് പൊലീസ് നൽകിയ വിശദീകരണം. എന്നാൽ പരാതി പിന്‍വലിച്ചുവെന്ന പൊലീസ് വാദം തെറ്റാണെന്നും തനിക്ക് മേല്‍ എന്ത് സമ്മര്‍ദമുണ്ടായാലും പരാതിയില്‍ നിന്നും പിന്‍മാറില്ലെന്നും യുവതി പറഞ്ഞു. മന്ത്രിക്കെതിരായ പരാതി താന്‍ പിന്‍വലിച്ചിട്ടില്ല. പരാതി പിന്‍വലിക്കാന്‍ താന്‍ അപേക്ഷിച്ചിട്ടില്ല. തന്റെ വ്യാജ ഒപ്പിട്ടാണ് പരാതി പിന്‍വലിക്കാന്‍ നീക്കം നടന്നത്. എസ്‌ഐയെ സ്വാധീനിച്ചാകാം ഈ […]

Read More
 എച്ച്.ഡി കുമാരസ്വാമിക്ക് കൊവിഡ്

എച്ച്.ഡി കുമാരസ്വാമിക്ക് കൊവിഡ്

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമിക്ക് കൊവിഡ്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം പങ്കുവെച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഐസോലേഷനില്‍ പ്രവേശിക്കണമെന്നും എത്രയും വേഗം പരിശോധനക്ക് വിധേയരാകണമെന്നും അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. I have tested positive for COVID-19. I request everyone who came in close contact with me over the last few days to isolate themselves and […]

Read More