മെട്രോമാന്‍ ഇ.ശ്രീധരന്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

മെട്രോമാന്‍ ഇ.ശ്രീധരന്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

മെട്രോമാന്‍ ഇ.ശ്രീധരന്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്‌. നിയമസഭ തെരഞ്ഞെടുപ്പില്‍ ഇ.ശ്രീധരനെ മുന്നില്‍ നിര്‍ത്തിയാകും നേരിടുകയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് പദവി ഒഴിയുകയാണെന്ന് ഇ.ശ്രീധരന്‍ രാവിലെ പ്രഖ്യാപിച്ചിരുന്നു.വിജയയാത്രയ്ക്ക് തിരുവല്ലയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമെല്ലാം ശ്രീധരന്റെ നേട്ടമാണ്. മെട്രോമാന്‍ മുഖ്യമന്ത്രിയായാല്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ സാധിക്കും. ഇ.ശ്രീധരനെ മുന്നില്‍ നിര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് നേരത്തെ തന്നെ […]

Read More
 ‘രക്തരൂക്ഷിത ദിനം’ മ്യാന്‍മാറില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് 38 പേർ കൊല്ലപ്പെട്ടു

‘രക്തരൂക്ഷിത ദിനം’ മ്യാന്‍മാറില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് 38 പേർ കൊല്ലപ്പെട്ടു

മ്യാന്‍മാറില്‍ സൈനിക അട്ടിമറിക്കെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്നുള്ള വെടിവെപ്പില്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ മാത്രം തലസ്ഥാനമായ നയ്പിഡോ, മാണ്ഡല, യാങ്കൂണ്‍ എന്നിവിടങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് 38 പേരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധക്കാര്‍ക്കു നേരെ മുന്നറിയിപ്പില്ലാതെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ കൗമാരകാരുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ അപലപിച്ച് യു.എന്‍ രംഗത്തെത്തി. ഇതാദ്യമായാണ് ഇത്രയധികം പേര്‍ ഒരു ദിവസം സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെടുന്നത്.ഫെബ്രുവരി 1 ന് സൈനിക അട്ടിമറി നടന്നതിനു ശേഷം ഇന്നലത്തെ ദിവസത്തെ ‘രക്തരൂക്ഷിത ദിനം’ എന്നാണ് യുഎന്‍ ന്റെ […]

Read More
 ഡല്‍ഹി മുനിസിപല്‍ ഉപതെരഞ്ഞെടുപ്പ്;നാല് വാര്‍ഡുകളിൽ  ആംആദ്മി; ഒരു വാര്‍ഡ് കോണ്‍ഗ്രസിന്

ഡല്‍ഹി മുനിസിപല്‍ ഉപതെരഞ്ഞെടുപ്പ്;നാല് വാര്‍ഡുകളിൽ ആംആദ്മി; ഒരു വാര്‍ഡ് കോണ്‍ഗ്രസിന്

ഡല്‍ഹിയില്‍ നടന്ന മുനിസിപല്‍ കോര്‍പ്പറേഷന്‍ ഉപതെരഞ്ഞെടുപ്പില്‍ അഞ്ച് വാര്‍ഡുകളില്‍ നാല് വാര്‍ഡുകളിലും ഭരണകക്ഷിയായ ആംആദ്മിയ്ക്ക് ജയം. അവശേഷിക്കുന്ന ഒരു വാര്‍ഡ് കോണ്‍ഗ്രസും സ്വന്തമാക്കിയതോടെ ബിജെപിക്ക് ഒരു അക്കൗണ്ട് പോലും തുറക്കാനായില്ല. ഡല്‍ഹിയിലെ അഞ്ച് വാര്‍ഡുകളിലായി കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് വാര്‍ഡുകളില്‍ ഒന്ന് ബിജെപിയുടെ കൈവശമായിരുന്നു. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ പുതിയ വാര്‍ഡുകള്‍ നേടാനായില്ലെന്ന് മാത്രമല്ല, കയ്യിലുണ്ടായിരുന്ന വാര്‍ഡും ബിജെപിക്ക് നഷ്ടമായി. ഞായറാഴ്ച്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. […]

Read More
 ഫഹദ് ഫാസിലിന് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പരിക്ക്

ഫഹദ് ഫാസിലിന് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പരിക്ക്

നടൻ ഫഹദ് ഫാസിലിന് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരിക്ക്. വീഴ്ചയിൽ ഫഹദിന്റെ മുഖത്തും മൂക്കിനും പരിക്കേറ്റതായാണ് വിവരം. അദ്ദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായതെന്നും പരിക്ക് ഗുരുതരമല്ലെന്നുമാണ് ലഭിക്കുന്ന വിവരം

Read More
 കിഫ്ബിയെ ഇ.ഡി. ഒരു ചുക്കും ചെയ്യില്ല; ഇ.ഡിയെ വെല്ലുവിളിച്ച് ധനമന്ത്രി

കിഫ്ബിയെ ഇ.ഡി. ഒരു ചുക്കും ചെയ്യില്ല; ഇ.ഡിയെ വെല്ലുവിളിച്ച് ധനമന്ത്രി

കിഫ്ബി മസാലബോണ്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേസെടുത്ത സംഭവത്തില്‍ ഇ.ഡിയെ വെല്ലുവിളിച്ച് ധനമന്ത്രി ടി.എം. തോമസ് ഐസക്. കിഫ്ബിയെ ഇ.ഡി. ഒരു ചുക്കും ചെയ്യില്ലെന്ന് അദ്ദേഹം ഫേയ്സ്ബുക്കില്‍ പ്രതികരിച്ചു. കിഫ്ബി സിഇഒ കെഎം എബ്രഹാമിനും ഡപ്യൂട്ടി സിഇഒയ്ക്കും ഇ.ഡി ഇന്നലെ നോട്ടീസ് നല്‍കിയിരുന്നു. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. കിഫ്ബി മസാലബോണ്ടില്‍ വ്യാപക ക്രമക്കേടുനടന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നാണ് ഇ.ഡി. നിലപാട്. കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ മസാലബോണ്ടിലൂടെ വിദേശ ധനസഹായം സ്വീകരിച്ചത് […]

Read More
 മുഖ്യമന്ത്രി കോവിഡ് വാക്സിൻ സ്വീകരിച്ചു

മുഖ്യമന്ത്രി കോവിഡ് വാക്സിൻ സ്വീകരിച്ചു

രണ്ടാംഘട്ട കോവിഡ് വാക്സിന്‍ വിതരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും കോവിഡ് വാക്സിൻ സ്വീകരിച്ചു. 11 മണിക്ക് തൈക്കാട് ആശുപത്രിയിലെത്തിയാണ് വാക്സിന്‍ സ്വീകരിച്ചത്. വാക്സിനേഷന്‍ നല്ല അനുഭവമാണെന്നും ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ലെന്നും പിണറായി പറഞ്ഞു. വാക്സിൻ സ്വീകരിക്കാൻ എല്ലാവരും മുന്നോട്ടു വരണം. കടുത്ത രോഗങ്ങളെ പ്രതിരോധിക്കാൻ വാക്സിനുകൾ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രപതി രാംനാഥ് കോവിന്ദും ഇന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചു. ന്യൂഡല്‍ഹിയിലെ ആര്‍മി ഹോസ്പിറ്റലില്‍ നിന്നാണ് രാഷ്ട്രപതി വാക്സിന്‍ സ്വീകരിച്ചത്. മന്ത്രിമാരായ കെ.കെ ശൈലജയും മന്ത്രി കടന്നപ്പള്ളി […]

Read More
 കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് യോഗം നാലിന്

കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് യോഗം നാലിന്

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും യോഗം മാര്‍ച്ച് നാലിന് രാവിലെ 10.30 ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തുമെന്ന് റിട്ടേണിങ്ങ് ഓഫീസര്‍ അറിയിച്ചു. യോഗത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും കുന്ദമഗംലം, മെഡിക്കല്‍ കോളേജ്, മാവൂര്‍, നല്ലളം, പന്തീരാങ്കാവ് എന്നീ പോലീസ് സ്റ്റേഷനുകളുടെ എസ്.എച്ച്.ഒ മാരും പങ്കെടുക്കണം

Read More
 കേരളമുള്‍പ്പെടെ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ പ്രചാരണരംഗത്തിറങ്ങാൻ ഒരുങ്ങി കർഷകർ

കേരളമുള്‍പ്പെടെ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ പ്രചാരണരംഗത്തിറങ്ങാൻ ഒരുങ്ങി കർഷകർ

ബിജെപിക്ക് വോട്ട് നല്‍കരുതെന്ന് ആവശ്യപ്പെട്ട് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ കേരളമുള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ പ്രചാരണരംഗത്തിറങ്ങും. .കര്‍ഷകദ്രോഹനയങ്ങള്‍ സ്വീകരിക്കുന്ന ബിജെപിക്ക് വോട്ട് നല്‍കരുതെന്ന് ജനങ്ങളോട് അഭ്യര്‍ഥിക്കുമെന്ന് കര്‍ഷക സമരം നയിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. മാര്‍ച്ച് 12ന് പശ്ചിമ ബംഗാളില്‍ നിന്നുമാണ് കര്‍ഷകസംഘം ബിജെപി വിരുദ്ധ പര്യടനം ആരംഭിക്കുക. തുടര്‍ന്ന് കേരളം, പുതുച്ചേരി, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെത്തി പ്രചാരണപരിപാടികള്‍ നടത്തും.ശനിയാഴ്ച ദില്ലി അതിർത്തികളിലും ദേശീയപാതയിലും രാവിലെ 11 […]

Read More
 ക​ങ്ക​ണക്കെതിരെ വാ​റ​ണ്ട് പുറപ്പെടുവിച്ച് മുംബൈ കോടതി

ക​ങ്ക​ണക്കെതിരെ വാ​റ​ണ്ട് പുറപ്പെടുവിച്ച് മുംബൈ കോടതി

കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ വാറണ്ട് പുറപ്പെടുവിച്ച് മുംബൈ കോടതി. മാര്‍ച്ച് ഒന്നിനകം കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി കങ്കണയ്ക്ക് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ കങ്കണ ഇതുവരെയും ഹാജരായിട്ടില്ല. ഇതേതുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.ക​ങ്ക​ണ ത​നി​ക്കെ​തി​രെ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞെ​ന്നാ​ണ് ജാ​വേ​ദ് അ​ക്ത​റി​ന്‍റെ പ​രാ​തി. ജാമ്യം ലഭിക്കാവുന്ന വാറണ്ട് ആണ് കങ്കണയ്‌ക്കെതിരെ പുറപ്പെടുവിച്ചിട്ടുള്ളത്. കങ്കണ തനിക്കെതിരെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പറഞ്ഞെന്നാണ് ജാവേദ് അക്തറിന്റെ […]

Read More
 കാർഷിക മേഖലയിലെ മാറ്റങ്ങൾ കർഷകർ ഉൾക്കൊള്ളണം; നരേന്ദ്രമോദി

കാർഷിക മേഖലയിലെ മാറ്റങ്ങൾ കർഷകർ ഉൾക്കൊള്ളണം; നരേന്ദ്രമോദി

കാർഷിക മേഖലയിലെ മാറ്റങ്ങൾ കർഷകർ ഉൾക്കൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഷിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കേണ്ടത് അനിവാര്യമാണ്. അതുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കര്‍ഷകര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിലെ കാർഷിക മേഖലയുടെ വിഹിതത്തെ സംബന്ധിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ചെറുകിട കർഷകരെ ശാക്തീകരിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞുകർഷകരെ ശാക്തീകരിക്കുന്നതിലൂടെ ഗ്രാമീണ ഇന്ത്യയും ശക്തി നേടും. ബജറ്റിൽ കർഷകർക്ക് വേണ്ടി ഏറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. കാർഷിക കടത്തിന്റെ പരിധി പതിനാറര കോടിയായി സർക്കാർ ഉയർത്തി. ഗ്രാമീണ മേഖലയിൽ […]

Read More