രണ്ടാംഘട്ട കോവിഡ് വാക്സിന്‍ വിതരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും കോവിഡ് വാക്സിൻ സ്വീകരിച്ചു. 11 മണിക്ക് തൈക്കാട് ആശുപത്രിയിലെത്തിയാണ് വാക്സിന്‍ സ്വീകരിച്ചത്.

വാക്സിനേഷന്‍ നല്ല അനുഭവമാണെന്നും ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ലെന്നും പിണറായി പറഞ്ഞു. വാക്സിൻ സ്വീകരിക്കാൻ എല്ലാവരും മുന്നോട്ടു വരണം. കടുത്ത രോഗങ്ങളെ പ്രതിരോധിക്കാൻ വാക്സിനുകൾ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രപതി രാംനാഥ് കോവിന്ദും ഇന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചു. ന്യൂഡല്‍ഹിയിലെ ആര്‍മി ഹോസ്പിറ്റലില്‍ നിന്നാണ് രാഷ്ട്രപതി വാക്സിന്‍ സ്വീകരിച്ചത്.

മന്ത്രിമാരായ കെ.കെ ശൈലജയും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ഇ.ചന്ദ്രശേഖരനും ഇന്നലെയാണ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നത്. സംസ്ഥാന മന്ത്രിമാരിൽ കോവിഡ് വാക്സിൻ സ്വീകരിക്കുന്ന ആദ്യ മന്ത്രിയാണ് കടന്നപ്പള്ളി.

Leave a Reply

Your email address will not be published. Required fields are marked *