ഉന്നതതല യോഗം വിളിച്ച് അമിത് ഷാ; കര്‍ഷകരുമായി ചര്‍ച്ച നടത്തും

കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തരമന്ത്രി അമിത് ഷാ വിഷയത്തില്‍ പരിഹാര മാര്‍ഗങ്ങള്‍ നിശ്ചയിക്കാന്‍ ഉന്നത തല യോഗം വിളിച്ചു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കര്‍ഷക സംഘടന പ്രതിനിധികളുമായി നടത്തിയ അനൗദ്യോഗിക ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ച് ചേര്‍ത്തത്. പാര്‍ലമെന്റ് പാസാക്കിയ നിയമത്തില്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കും എന്ന് രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.ബുറാഡിയിലെ മൈതാനത്ത് സമരം കേന്ദ്രീകരിക്കണം എന്ന ഉപാധി കര്‍ഷകര്‍ തള്ളിയിരുന്നു. സമരം അനിശ്ചിതമായി തുടര്‍ന്നാല്‍ രാഷ്ട്രീയമായി നഷ്ടം ഉണ്ടാകും എന്ന് ബിജെപിയും വിലയിരുത്തി. […]

Read More

രാജസ്ഥാന്‍ ബി.ജെ.പി വനിതാ എം.എല്‍.എ കൊവിഡ് ബാധിച്ച് മരിച്ചു

രാജസ്ഥാൻ ബി.ജെ.പി മുതിര്‍ന്ന നേതാവും രാജ്‌സമന്ദ് എം.എല്‍.എയുമായ കിരണ്‍ മഹേശ്വരി കൊവിഡ് ബാധിച്ച് മരിച്ചു. 59 വയസായിരുന്നു.ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗുര്‍ഗോണിലെ മെദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍.രാജ്‌സമന്ദില്‍ നിന്നും മൂന്ന് തവണ എം.എല്‍.എയായ വ്യക്തിയാണ് കിരണ്‍ മഹേശ്വരി.ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, അസംബ്ലി സ്പീക്കര്‍ സി.പി ജോഷി, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ തുടങ്ങിയ നേതാക്കള്‍ ഇവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ചു.ബി.ജെ.പി നേതാവും രാജ്‌സമന്ദ് […]

Read More

കർഷകർ ശബ്​ദമുയർത്തിയാൽ രാജ്യമാകെ അത്​ പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി

മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ വീണ്ടും കൊണ്ടുവരാനാണ്​ ശ്രമമെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു.എന്നാൽ, കർഷകർ ശബ്​ദമുയർത്തിയാൽ രാജ്യമാകെ അത്​ പ്രതിധ്വനിക്കുമെന്ന്​ സർക്കാർ ഒാർക്കണമെന്നും അദ്ദേഹം പറഞ്ഞു. ചൂഷണം അവസാനിപ്പിക്കാൻ എല്ലാവരും കർഷകരുടെ കൂടെ നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്​തു.

Read More

ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്‌ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന്‍ ഡേവിഡ് വാർണർ പരിക്കേറ്റ് ടീമില്‍ നിന്നും പുറത്ത്. ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ വാർണർ കളിക്കില്ല. പരിക്ക് കാരണം ഏകദിന, ട്വന്റി-20 മത്സരങ്ങളിൽ താരത്തിന് വിശ്രമം അനുവദിച്ചതായി ക്രിക്കറ്റ് ആസ്‌ട്രേലിയ അറിയിച്ചു. ഡിസംബർ 17ന് അഡ്‌ലെയ്ഡിൽ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരക്ക് മുമ്പ് പരിക്ക് ഭേദമാക്കാനാണ് ശ്രമം. കഴിഞ്ഞ രണ്ടു ഏകദിനങ്ങളിലും വാർണറുടെ മികച്ച പ്രകടനമാണ് വാര്‍ണര്‍ കാഴ്ചവെച്ചത്. ഇരു മത്സരങ്ങളിലും താരം അര്‍ദ്ദസെഞ്ച്വറി കുറിച്ചു. ‍‍69, 83 […]

Read More

എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്

എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് പോസിറ്റീവ് ആയ വിവരം അറിയിച്ചത്. ഇന്ന് നടത്തിയ കോവിഡ് ടെസ്റ്റിൽ കോവിഡ് പോസിറ്റീവായിരിക്കുകയാണ്. ഞാനുമായി ഈ കഴിഞ്ഞ ദിവസങ്ങളിൽ അടുത്തിടപഴകിയിട്ടുള്ളവർ ജാഗ്രത പുലർത്തണം. രോഗലക്ഷണങ്ങളുള്ളവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടേണ്ടതാണ് . ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതല്ല .അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Read More

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന് മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ 2ന് ശ്രീലങ്കൻ തീരം വഴി കന്യാകുമാരി കടന്ന് തമിഴ്നാട് തീരം തൊടും. കേരളത്തിന്റെ തെക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരള തീരത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോകുന്നതിന് വിലക്കേർപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെ യെല്ലോ അലർട്ടും മറ്റന്നാൾ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഡിസംബർ രണ്ടിനും നാലിനുമിടയ്ക്ക് കേരള തീരത്ത് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും മഴയ്ക്കും […]

Read More

രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍

നടന്‍ രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ് രജനിയുടെ രാഷ്ട്രീയ പ്രവേശനം ആരാധകര്‍ ശക്തമായി ഉന്നയിച്ചത്. രജനീകാന്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകണമെന്നാണ് ആരാധക കൂട്ടായ്‍മയുടെ ആവിശ്യം. ഇതാവശ്യപ്പെട്ട് യോഗഹാളിന് പുറത്ത് പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയാണ്. സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന തീരുമാനം മാറ്റണമെന്ന് ആരാധകര്‍ ആവശ്യം ശക്തമാക്കിയതിന് ഇടയിലാണ് മക്കള്‍ മണ്‍റം യോഗം ചേരുന്നത്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടികാട്ടിയാണ് സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് രജനീകാന്ത് വ്യക്തമാക്കിയത്. സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന തീരുമാനം […]

Read More

സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു

സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30 രൂപ താഴ്ന്ന് 4470 രൂപയാണ് ഇന്നത്തെ വില. രണ്ടാഴ്ചയ്ക്കിടെ പവന് 2400 രൂപയാണ് കുറഞ്ഞത്.ഓഗസ്റ്റിൽ റെക്കോർഡ് വിലയായ 42,000 രൂപയിലെത്തിയ ശേഷം കഴിഞ്ഞ നാല് മാസത്തിനിടെ 6,240 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം, ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ്(31.1ഗ്രാം) 24 കാരറ്റ് സ്വർണത്തിന് 1.3 ശതമാനം വിലയിടിഞ്ഞ് 1,766.26 ഡോളർ നിലവാരത്തിലാണ് വ്യാപരം നടക്കുന്നത്.

Read More

വാക്‌സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് ശേഷം നാഡീസംബന്ധമായും മറ്റ് ശാരീരിക പ്രയാസങ്ങളും നേരിടുന്നെന്നാണ് ചെന്നൈ സ്വദേശിയായ 40 കാരന്‍ ആരോപിച്ചത്. നഷ്ടപരിഹാരമായി 5 കോടി രൂപയും ഇയാള്‍ ആവശ്യപ്പെട്ടു. വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്നും അഞ്ച് കോടി രൂപ നഷ്ടപപരിഹാരം വേണമെന്നും ആണ് പരാതിക്കാരന്റെ ആവിശ്യം ഇതിനെ തുടർന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നടപടി. അതേസമയം ഇയാളുടെ വാദങ്ങള്‍ അടിസ്ഥാനഹരിതമാണെന്ന് പൂനെ […]

Read More

‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ല’ -ശശി തരൂര്‍.

ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഏതൊരു സര്‍ക്കാരിനും മുന്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കുമെങ്കിലും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന യുക്തി ഒരു സര്‍ക്കാരിനും ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരത് മാതാ കി ജയ് എന്ന് വിളിക്കാന്‍ തനിക്ക് ഒരു പ്രശ്‌നവുമില്ലെന്നും അതേസമയം, തന്റെ രാജ്യത്തെ ഒരു ദേവതയായി കാണാന്‍ മതം അനുവദിക്കാത്ത ഒരു […]

Read More