നെല്ലങ്കോട്ട ടൗണില്‍ കാട്ടാന ഇറങ്ങി; ഏറെ നേരം ടൗണിലും പരിസരപ്രദേശങ്ങളിലും ഭീതി പരത്തി

നെല്ലങ്കോട്ട ടൗണില്‍ കാട്ടാന ഇറങ്ങി; ഏറെ നേരം ടൗണിലും പരിസരപ്രദേശങ്ങളിലും ഭീതി പരത്തി

സുല്‍ത്താന്‍ബത്തേരി-ഗൂഡല്ലൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ നെല്ലങ്കോട്ട ടൗണില്‍ കാട്ടാന ഇറങ്ങി. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ടൗണില്‍ ഇറങ്ങിയ കാട്ടാന ഏറെ നേരം ടൗണിലും പരിസരപ്രദേശങ്ങളിലും ഭീതി പരത്തി. നിരവധി വാഹനങ്ങളെയും യാത്രികരെയും ആക്രമിക്കാന്‍ ശ്രമമുണ്ടായി. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ചേര്‍ന്ന് ബഹളമുണ്ടാക്കി ഈ ശ്രമങ്ങള്‍ ചെറുക്കുകയായിരുന്നു.നിരവധി തവണ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും നേരെ തിരിഞ്ഞ കാട്ടാന ടൗണിലെ പ്രധാന റോഡിലൂടെ പോയി വനത്തിലേക്ക് ഇറങ്ങിപ്പോവുകയായിരുന്നു. ബൈക്കിനും പിക്കപ്പ് വാനിനും നേരെ ആക്രമണം ഉണ്ടായെങ്കിലും വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് […]

Read More
 എല്ലാ ആശുപത്രികളിലും പണരഹിത ചികിത്സ;ക്യാഷ്‌ലെസ് എവരിവേര്‍ ആരംഭിച്ച് ജിഐസി

എല്ലാ ആശുപത്രികളിലും പണരഹിത ചികിത്സ;ക്യാഷ്‌ലെസ് എവരിവേര്‍ ആരംഭിച്ച് ജിഐസി

ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് ആശ്വാസം. ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍(ജിഐസി) ക്യാഷ്‌ലെസ് എവരിവേര്‍ സംവിധാനം ആരംഭിച്ചതോടെ റീഇംബേഴ്‌സ്‌മെന്റ് അടക്കമുള്ളവയ്ക്കായി പോളിസി ഉടമകള്‍ കാത്തിരിക്കേണ്ടതില്ല. ചികിത്സയ്ക്കായി ഏത് ആശുപത്രിയും തെരഞ്ഞെടുക്കാം. ഇന്‍ഷുറന്‍സ് കമ്പനി ശൃംഖലയുടെ ഭാഗമല്ലാത്ത ആശുപത്രികളിലും ക്യാഷ്‌ലെസ് എവരിവേര്‍ സൗകര്യം ലഭിക്കും. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ഐആര്‍ഡിഎഐ) കീഴില്‍ രജിസ്റ്റര്‍ ചെയ്ത ജനറല്‍ ഇന്‍ഷുറര്‍മാരുടെ പ്രതിനിധി സംഘടനയാണ് ജിഐസി. ഇന്‍ഷുറര്‍മാരുടെ ആശുപത്രി ശൃംഖല പരിഗണിക്കാതെ തന്നെ പോളിസി ഹോള്‍ഡര്‍മാര്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട ആശുപത്രികള്‍ […]

Read More
 റിപ്പബ്ലിക് ദിന പരേഡ്; ഉത്തർ പ്രദേശിന്റെ നിശ്ചല ദൃശ്യത്തിന് മുൻപിൽ രാം ലല്ല

റിപ്പബ്ലിക് ദിന പരേഡ്; ഉത്തർ പ്രദേശിന്റെ നിശ്ചല ദൃശ്യത്തിന് മുൻപിൽ രാം ലല്ല

ഉത്തർ പ്രദേശിന്റെ റിപ്പബ്ലിക് ദിന പരേഡ് നിശ്ചല ദൃശ്യത്തിന്റെ മുൻപിലായി രാം ലല്ല. ക്ഷേത്ര സമാനമായ അടിത്തറയിൽ സ്ഥാപിച്ചിരുന്ന രാംലല്ലയെയാണ് കർത്തവ്യപഥത്തിൽ പ്രദർശിപ്പിക്കുക.രാം ലല്ല കൂടാതെ ജെവാർ അന്താരാഷ്‌ട്ര വിമാനത്താവളം, നോയിഡയിലെ മൊബൈൽ നിർമ്മാണ ഫാക്ടറി, നിർമ്മാണത്തിലിരിക്കുന്ന എക്സ്പ്രസ് ഹെവേകൾ എന്നിവയും ടാബ്ലോയുടെ ഭാഗമായിരിക്കും. മൂന്നാം തവണയാണ് രാമക്ഷേത്രം ഉത്തർപ്രദേശിന്റെ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകുന്നത്. ‘വികസിത് ഭാരത്’, ‘ഭാരത് – ലോക്തന്ത്ര കി മാതൃക’ എന്നിവയാണ് പരേഡിന്റെ പ്രമേയം. ഇന്ദിരാഗാന്ധി നാഷണൽ നാഷണൽ സെന്റർ ഫോർ […]

Read More
 75-മത് റിപ്പബ്ലിക് ദിനം; മുഖ്യാതിഥിയാകാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഇന്ത്യയിലെത്തി

75-മത് റിപ്പബ്ലിക് ദിനം; മുഖ്യാതിഥിയാകാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഇന്ത്യയിലെത്തി

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഇന്ത്യയിലെത്തി. റിപബ്ളിക് ദിനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് മക്രോൺ ഇന്ത്യയിലെത്തിയത്. രാജസ്ഥാനിലെ ജയ്പൂരിലാണ് ഇറങ്ങിയത്. മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ മക്രോണിനെ സ്വീകരിച്ചു. ഇമ്മാനുവേൽ മക്രോൺ രാജസ്ഥാനിലെ ആമ്പർ ഫോർട്ടും ജന്തർ മന്തറും സന്ദർശിക്കും. കൂടാതെ വൈകിട്ട് ആറിന് ജയ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം റോഡ് ഷോയിലും മക്രോൺ പങ്കെടുക്കും. പിന്നാലെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായി പങ്കെടുക്കാൻ ദില്ലിയിലേക്ക് തിരിക്കും. നാളെ മക്രോൺ രാഷ്ട്രപതി ഭവനിലെ പ്രത്യേക വിരുന്നിലും പങ്കെടുക്കും. നേരത്തെ അമേരിക്കൻ പ്രസിഡന്റ്‌ ജോ […]

Read More
 സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കാൻ സെക്രട്ടേറിയറ്റിന്റെ തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ് റഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് ആക്ട് ഭേദഗതി ചെയ്താണ് മണൽവാരൽ പുനരാരംഭിക്കാനുള്ള ആലോചന. കേരളത്തിലെ നദികളിലെ സാൻഡ് ഓഡിറ്റ് പൂർത്തിയാകുന്ന മുറയ്ക്ക് കേന്ദ്ര നിർദേശപ്രകാരം റിപ്പോർട്ട് തയാറാക്കി അനുവദനീയമായ നദികളിൽനിന്ന് മണൽവാരാൻ അനുമതി നൽകാനാണ് ആലോചിക്കുന്നത്. ഓഡിറ്റ് നടത്തിയതിൽ 17 നദികളിലാണ് മണൽ […]

Read More
 കർണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ബിജെപിയിൽ തിരിച്ചെത്തി

കർണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ബിജെപിയിൽ തിരിച്ചെത്തി

കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ ബിജെപിയിൽ തിരിച്ചെത്തി. 2023ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ഷെട്ടാർ ബിജെപി വിട്ടത്. കോണ്‍ഗ്രസില്‍ ചേർന്ന ഷെട്ടാർ ഒരു വര്‍ഷമാകും മുന്‍പ് ബിജെപിയില്‍ തിരിച്ചെത്തി. ബിജെപിയുടെ ദില്ലി ആസ്ഥാനത്ത് ബി വൈ വിജയേന്ദ്രയുടെയും മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെയും സാന്നിധ്യത്തിലായിരുന്നു ഷെട്ടാറിന്‍റെ മടങ്ങിവരവ്. ആറ് തവണ എംഎല്‍എ ആയിരുന്നു ജഗദീഷ് ഷെട്ടാർ. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന വിശ്വാസത്തോടെയാണ് താൻ വീണ്ടും ബിജെപിയിലേക്ക് വരുന്നതെന്ന് ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു. […]

Read More
 സിനിമ കാണുന്നത് വ്യക്തി താല്പര്യം, വോട്ട് ചെയ്യുന്നത് കടമ; യുവ വോട്ടർമാരോട് ടൊവിനോ തോമസ്

സിനിമ കാണുന്നത് വ്യക്തി താല്പര്യം, വോട്ട് ചെയ്യുന്നത് കടമ; യുവ വോട്ടർമാരോട് ടൊവിനോ തോമസ്

നഗര വോട്ടർമാരുടെയും, ചെറുപ്പക്കാരുടെയും വോട്ടിംഗ് ശതമാനം ഉയർത്തുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻറെ പരിപാടിക്ക് കേരളത്തിൻറെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയിൽ തുടക്കമായി. തൃക്കാക്കര ഭാരത് മാതാ കോളജിൽ നടന്ന പരിപാടിയിൽ സിനിമ താരം ടൊവിനോ തോമസ് മുഖ്യാതിഥിയായി. സിനിമ കാണുന്നത് വ്യക്തി താത്പര്യമാണെന്നും എന്നാൽ വോട്ട് ചെയ്യുന്നത് കടമയാണെന്നും ദേശീയ സമ്മതിദായക ദിനം ഉദ്ഘാടനം ചെയ്ത് കൊണ്ട് ടൊവിനോ പറഞ്ഞു.തിരക്കിലും വോട്ട് ചെയ്യാൻ കിട്ടുന്ന അവസരം പാഴാക്കില്ലെന്നും, പുതിയ വോട്ടർമാരും ആ അവകാശം നിറവേറ്റണമെന്നും ടൊവിനോ […]

Read More
 കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കൺവെൻഷൻ കുന്ദമംഗലത്ത് നടന്നു

കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കൺവെൻഷൻ കുന്ദമംഗലത്ത് നടന്നു

കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കൺവെൻഷൻ കുന്ദമംഗലത്ത് നടന്നു. സ്വാഗതസംഘം കൺവീനർ ഗണേശൻ കുന്ദമംഗലം സ്വാഗതം പറഞ്ഞ പരിപാടിയിൽ ചെയർമാൻ അബ്ബാസ് ടി കെ അധ്യക്ഷത വഹിച്ചു. സംഘടന സംസ്ഥാന പ്രസിഡന്റ് കെ ബാലകൃഷ്ണൻ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി മുഖ്യ അതിഥിയായി ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു. രവീന്ദ്രൻ മാസ്റ്റർ, ഷാജികുമാർ മുക്കം, നാസർ കെ കെ പന്തീർപ്പാടം, ശശി കെ […]

Read More
 പൈങ്ങോട്ടുപുറം കെ.പി സുരേന്ദ്രൻ നിര്യാതനായി

പൈങ്ങോട്ടുപുറം കെ.പി സുരേന്ദ്രൻ നിര്യാതനായി

പൈങ്ങോട്ടുപുറം പരേതരായ കോയിക്കൽ പറമ്പത്ത് വേലായുധൻ,യശോദ വേലായുധൻ എന്നവരുടെ മകൻ കെ.പി സുരേന്ദ്രൻ(59)നിര്യാതനായിഭാര്യ: രൂപമക്കൾ: അർജുൻ, അനാമികസഹോദരങ്ങൾ:പ്രേമ,സുമതി, ബാലകൃഷ്ണൻ, മോഹനൻ.സംസ്കാരം വൈകീട്ട് 5 മണിക്ക് തറവാട് ശ്മശാനത്തിൽസഞ്ചയനം തിങ്കളാഴ്ച

Read More
 രാമായണവുമായി ബന്ധപ്പെട്ട വിവാദ പോസ്റ്റ്; പിൻവലിച്ചും, ഖേദം പ്രകടിപ്പിച്ചും തൃശൂർ എംഎൽഎ പി.ബാലചന്ദ്രൻ

രാമായണവുമായി ബന്ധപ്പെട്ട വിവാദ പോസ്റ്റ്; പിൻവലിച്ചും, ഖേദം പ്രകടിപ്പിച്ചും തൃശൂർ എംഎൽഎ പി.ബാലചന്ദ്രൻ

സമൂഹ മാധ്യമത്തിൽ രാമായണവുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദമായതോടെ പിൻവലിച്ചും, ഖേദം പ്രകടിപ്പിച്ചും തൃശൂർ എംഎൽഎ പി.ബാലചന്ദ്രൻ. അത് ഫേസ്ബുക്കിൽ പങ്കു വെച്ച പഴയ ഒരു കഥയാണെന്നും ആരെയും മുറിപ്പെടുത്താൻ ഉദ്ദേശിച്ചില്ലെന്നും എം എൽ എ വ്യക്തമാക്കി. വിവാദ പോസ്റ്റുമായി ബന്ധപ്പെട്ട് എംഎൽഎയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി വ്യക്തമാക്കിയതിനു പിന്നാലെയാണ് ഖേദപ്രകടനം. ‘‘കഴിഞ്ഞ ദിവസം എഫ്‌ബിയിൽ ഞാൻ ഒരു പഴയ കഥ ഇട്ടിരുന്നു. അത് ആരെയും മുറിപ്പെടുത്താൽ ഉദ്ദേശിച്ചതല്ല. ഞാൻ മിനിറ്റുകൾക്കകം അത് പിൻവലിക്കുകയും ചെയ്തു […]

Read More