ലോക്സഭാ തെരഞ്ഞെടുപ്പ്;  കൂടുതൽ പ്രതിപക്ഷ നേതാക്കളെ നോട്ടമിട്ട് ബിജെപി

ലോക്സഭാ തെരഞ്ഞെടുപ്പ്; കൂടുതൽ പ്രതിപക്ഷ നേതാക്കളെ നോട്ടമിട്ട് ബിജെപി

ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപേ കൂടുതൽ പ്രതിപക്ഷ നേതാക്കളെ പാളത്തിലെത്തിക്കാൻ ബിജെപി നീക്കം. കോൺ​ഗ്രസിലെ സ്വാധീനമുള്ള നേതാക്കളെയാണ് പ്രധാനമായും നോട്ടമിടുന്നത്. ഇതിനായി ഉന്നതതല സമിതിക്ക് ചുമതല നൽകി. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവരുൾപ്പെടുന്നതാണ് സമിതി. ബിജെപിക്ക് കാര്യമായി സ്വാധീനമില്ലാത്ത മേഖലകളിലെ പ്രതിപക്ഷ പാർട്ടികളിലെ അതൃപ്തരും എന്നാൽ സ്വാധീനമുള്ളവരുമായ നേതാക്കളെ പാളയത്തിലെത്തിക്കുന്ന ചുമതല ഈ സമിതിക്കാണ്.കോൺ​ഗ്രസിൽ രാഹുൽ […]

Read More
 പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവം; പ്രതികൾക്ക് സമൻസ് അയച്ച് കുന്ദമംഗലം കോടതി

പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവം; പ്രതികൾക്ക് സമൻസ് അയച്ച് കുന്ദമംഗലം കോടതി

മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ കോഴിക്കോട് സ്വദേശിനി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതികൾക്ക് സമൻസ് അയച്ച് കുന്ദമംഗലം കോടതി. കേസിൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു. കേസിലെ പ്രതികളായ ആരോഗ്യപ്രവർത്തകരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് മെഡിക്കൽ കോളജ് പോലീസ് കുന്ദമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.കേസിൽ രണ്ട് ഡോക്ടർമാരും രണ്ട് നഴ്‌സുമാരും കുറ്റക്കാരാണെന്ന് മെഡിക്കൽ കോളേജ് പോലീസ് കണ്ടെത്തിയിരുന്നു.ഡോ. രമേഷൻ സികെ, ഡോ ഷഹന, രഹന എം, മഞ്ജു കെ ജി എന്നിവരാണ് […]

Read More
 ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് 6.27 ലക്ഷം കേസുകൾ പിടികൂടി; കണക്കുകൾ പുറത്ത് വിട്ട് സൌത്ത് വെസ്റ്റേൺ റെയിൽവേ

ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് 6.27 ലക്ഷം കേസുകൾ പിടികൂടി; കണക്കുകൾ പുറത്ത് വിട്ട് സൌത്ത് വെസ്റ്റേൺ റെയിൽവേ

കഴിഞ്ഞ വർഷം ടിക്കറ്റില്ലാതെ യാത്ര ചെയ്ത 6.27 ലക്ഷം കേസുകള് പിടികൂടിയതായി സൌത്ത് വെസ്റ്റേണ് റെയിൽവേ. 2023 ഏപ്രിൽ മുതൽ ഡിസംബർ വരെയുളള കാലയളവിലെ കണക്കാണിത്. ഇതുവഴി പിഴയിനത്തിൽ 46 കോടി രൂപ ലഭിച്ചതായും റെയിൽവേ അറിയിച്ചു. ബെംഗളുരു ഡിവിഷനിൽ നിന്നു മാത്രം 3.68 ലക്ഷം കേസുകളും 28 കോടി രൂപ ഫൈനും ലഭിച്ചിട്ടുള്ളത്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പിടികൂടുന്നതിലെ ജീവനക്കാരും ഊർജ്ജിതമായി പ്രവർത്തിക്കുന്നുവെന്നാണ് റെയിൽവേ വിശദമാക്കിയത്.മുന്‍ വർഷത്തേക്കാൾ പിടികൂടുന്ന കേസുകളിൽ 9.95 ശതമാനം വർധനയുണ്ടെന്നാണ് റെയിൽവേ […]

Read More
 ‘തൃശ്ശൂർ സീറ്റ് ബിജെപിക്ക് കിട്ടാൻ എക്സാലോജിക്ക്, കരുവന്നൂർ കേസുകളിൽ സെറ്റിൽമെന്റ് സംശയം’: വിഡി സതീശൻ

‘തൃശ്ശൂർ സീറ്റ് ബിജെപിക്ക് കിട്ടാൻ എക്സാലോജിക്ക്, കരുവന്നൂർ കേസുകളിൽ സെറ്റിൽമെന്റ് സംശയം’: വിഡി സതീശൻ

തൃശ്ശൂരും തിരുവനന്തപുരത്തും യുഡിഎഫിന് വിജയം ഉറപ്പാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ സീറ്റുകളാണ് ബിജെപി ഉന്നമിടുന്നത്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഉയർത്തി ഇത്തവണ യുഡിഎഫ് ജയിക്കും. ഒരു സീറ്റിൽ പോലും ബിജെപി ജയിക്കില്ല. അക്കാര്യം ഞങ്ങൾ ഉറപ്പ് വരുത്തുമെന്നും വിഡി സതീശൻ പറഞ്ഞു. തൃശ്ശൂർ സീറ്റ് ബിജെപിക്ക് അനുകൂലമാകാൻ എക്സാലോജിക്ക്, കരുവന്നൂർ കേസുകളിൽ സെറ്റിൽമെന്റ് ഞങ്ങൾ സംശയിക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എക്സാലോജിക്കിനെതിരായ ആർഒസി റിപ്പോർട്ടിൽ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. എക്സാലോജിക്ക് വാദം ശരിവയ്ക്കുന്ന […]

Read More
 ക്ഷേത്രത്തിലെ ശ്ലോകം ആലാപനത്തിന്റെ പേരിൽ തമ്മിലടിച്ച് പൂജയ്ക്കെത്തിയവർ;അമ്പരന്ന് വിശ്വാസികൾ

ക്ഷേത്രത്തിലെ ശ്ലോകം ആലാപനത്തിന്റെ പേരിൽ തമ്മിലടിച്ച് പൂജയ്ക്കെത്തിയവർ;അമ്പരന്ന് വിശ്വാസികൾ

ക്ഷേത്രത്തിലെ ശ്ലോകം ആലാപനത്തിന്റെ പേരിൽ തമ്മിലടിച്ച് പൂജയ്ക്കെത്തിയവർ. തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ വരദരാജ പെരുമാൾ ക്ഷേത്രത്തിലാണ് ആരാധനരീതിയെ ചൊല്ലി തമ്മിലടി നടന്നത്. ഇന്നലെയാണ് വൈഷ്ണവ വിഭാഗത്തിലെ ഇരുവിഭാഗങ്ങളിലെ ആളുകൾ തമ്മിൽ അടിപൊട്ടിയത്. വരദരാജ പെരുമാൾ ക്ഷേത്രത്തിലെ നേരത്തെയും തെക്ക് വിഭാഗവും വടക്ക് വിഭാഗവും തമ്മിൽ തർക്കം നിലനിന്നിരുന്നു.പ്രഭാന്തം ആലപിക്കുന്നതിനേ ചൊല്ലിയാണ് ക്ഷേത്രത്തിലെ ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. പ്രഭാന്തം ആലപിക്കുന്നതിനെതിരെ കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ ശ്ലോകം ആലപിക്കാന്‍ പാടില്ലെന്ന് തെക്ക് വിഭാഗക്കാർ നിലപാട് സ്വീകരിച്ചു. ഇത് വാക്കേറ്റത്തിലേക്കും പിന്നാലെ […]

Read More
 തലസ്ഥാന നഗരത്തിൽ മാനവീയം മോഡലിൽ മറ്റൊരു റോഡ് കൂടി വരുന്നു.

തലസ്ഥാന നഗരത്തിൽ മാനവീയം മോഡലിൽ മറ്റൊരു റോഡ് കൂടി വരുന്നു.

തലസ്ഥാന നഗരത്തിൽ മാനവീയം മോഡലിൽ മറ്റൊരു റോഡ് കൂടി വരുന്നു. നവീകരണ പ്രവര്‍ത്തനങ്ങൾക്ക് അടച്ചിട്ട അയ്യങ്കാളി റോഡ് സൗന്ദര്യവത്കരണം കൂടി പൂര്‍ത്തിയാകുന്നതോടെ മാനവീയത്തിന് സമാനമാക്കുമെന്നാണ് പ്രഖ്യാപനം. തലസ്ഥാനവാസികൾക്ക് ദുരിതമായി മാറിയ സ്മാർട്ട് റോ‍ഡ് പണി ഉടൻ തീർക്കുമെന്നാണ് സർക്കാരിന്‍റെ ഉറപ്പ്.പാളയത്ത് നിന്ന് യൂണിവേഴ്സിറ്റി കോളേജും ലൈബ്രറിയും ചുറ്റി ഓവര്‍ബ്രിഡ്ജ് വരെ പോകുന്ന റോഡാണ്. പണി മുടങ്ങിയും പണി ഇഴഞ്ഞും മാസങ്ങളായി തകര്‍ന്ന് കിടന്ന റോഡിലിപ്പോൾ ഒരുവശം അടച്ചിട്ട് തിരക്കിട്ട് നിർമാണ പ്രവര്‍ത്തനങ്ങൾ നടക്കുകയാണ്. നവീകരണം പൂര്‍ത്തിയാകുന്നതോടെ തലസ്ഥാന […]

Read More
 കെഎസ്ആര്‍ടിസിയിൽ വമ്പൻ പരിഷ്‌കാരങ്ങൾ വരുന്നു: ഗതാഗത മന്ത്രിയുടെ പദ്ധതിയ്ക്ക് സംതൃപ്‌തി രേഖപ്പെടുത്തി തൊഴിലാളികൾ

കെഎസ്ആര്‍ടിസിയിൽ വമ്പൻ പരിഷ്‌കാരങ്ങൾ വരുന്നു: ഗതാഗത മന്ത്രിയുടെ പദ്ധതിയ്ക്ക് സംതൃപ്‌തി രേഖപ്പെടുത്തി തൊഴിലാളികൾ

കെഎസ്ആർടിസി ഇനി ഇലക്ട്രിക് ബസുകള്‍ വാങ്ങില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ജീവനക്കാർക്ക് ശമ്പളം കൃത്യമായി കൊടുക്കാൻ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും പദ്ധതി പ്രാവര്‍ത്തികമായാൽ മൂന്ന് മാസത്തിനകം ശമ്പള പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നും മന്ത്രി പറ‍ഞ്ഞു. മന്ത്രിയുമായി ചർച്ചക്കെത്തിയ തൊഴിലാളി യൂണിയനുകളും പരിഷ്കാരങ്ങളെ പിന്തുണച്ചു.കെഎസ്ആർടിസിയെ രക്ഷിക്കാൻ ചിലവ് കുറക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് വ്യക്തമാക്കിയാണ് മന്ത്രി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. കെഎസ്ആർടിസിക്ക് വലിയ ബാധ്യതയായ ഇലക്ട്രിക് ബസുകള്‍ ഇനി വാങ്ങില്ല. ഒരു ഇലക്ട്രിക് ബസ് വാങ്ങുന്ന തുകക്ക് നാല് […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു കോഴിക്കോട് ജില്ലയിൽ വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (എൻ സി എ) (കാറ്റഗറി നമ്പർ: 303/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ജനുവരി 15ന് നിലവിൽ വന്ന ഫിസിക്കൽ മെഷർമെന്റ് ആൻഡ് ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിനുള്ള ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു. keralapsc.gov.inജലവിതരണത്തിന് നിയന്ത്രണം 12-ാം മൈൽ മലയമ്മ ഭാഗത്ത് പൈപ്പ് ലൈനുകൾ മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ ചാത്തമംഗലം റൂറൽ വാട്ടർ സപ്ലൈ സ്കീമിൽ നിന്നുള്ള ജല വിതരണത്തിനു 12 പരിസരം, വേങ്ങേരിമഠം, സ്പ്രിങ് വാലി […]

Read More
 ദാമ്പത്യതര്‍ക്കങ്ങളില്‍ രമ്യമായ പരിഹാരത്തിനാണ് വനിതാ കമ്മിഷന്‍ ശ്രമിക്കുന്നത്: അഡ്വ. പി. സതീദേവി

ദാമ്പത്യതര്‍ക്കങ്ങളില്‍ രമ്യമായ പരിഹാരത്തിനാണ് വനിതാ കമ്മിഷന്‍ ശ്രമിക്കുന്നത്: അഡ്വ. പി. സതീദേവി

ദാമ്പത്യതര്‍ക്കങ്ങളില്‍ രമ്യമായ പരിഹാരത്തിനാണ് വനിതാ കമ്മിഷന്‍ ശ്രമിക്കുന്നതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തിയ വനിതാ കമ്മിഷന്റെ ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ.ദാമ്പത്യതര്‍ക്കങ്ങളില്‍ വാശി വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ബന്ധം ശിഥിലമായാല്‍ പരസ്പരം ഉപദ്രവിക്കുന്നതിനുള്ള ശ്രമങ്ങള്‍ വ്യാപകമായി കാണുന്നുണ്ട്. വേര്‍പിരിയാന്‍ തീരുമാനിച്ചവരുടെ വിദ്യാഭ്യാസ രേഖകള്‍ തിരിച്ചുകൊടുക്കാത്തത് പോലുള്ള പ്രശ്‌നങ്ങളടക്കം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ദാമ്പത്യത്തില്‍ വിള്ളല്‍ സംഭവിക്കുമ്പോള്‍ പങ്കാളിയെ ഉപദ്രവിക്കുന്നതിനായി തെറ്റായ കൃത്യങ്ങള്‍ ചെയ്യുന്നതിനെ കമ്മിഷന്‍ അതീവഗൗരവമായാണ് കാണുന്നത്. ദാമ്പത്യബന്ധങ്ങളിലെ […]

Read More
 സങ്കേതം തോട് വീണ്ടെടുക്കലിന് പദ്ധതിയൊരുങ്ങുന്നു:പി ടി എ റഹീം എം.എൽ.എ ഉൾപ്പെടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി

സങ്കേതം തോട് വീണ്ടെടുക്കലിന് പദ്ധതിയൊരുങ്ങുന്നു:പി ടി എ റഹീം എം.എൽ.എ ഉൾപ്പെടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി

ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ സങ്കേതം തോട് വീണ്ടെടുക്കലിന് സമഗ്ര പദ്ധതിയൊരുങ്ങുന്നു. ഹരിതകേരളം മിഷന്റെ ഏകോപനത്തിൽ വിവിധ വകുപ്പുകളുടെ സംയോജന സാധ്യത കൂടി കണ്ടെത്തിയാണ് പദ്ധതി ഒരുങ്ങുന്നത്. പദ്ധതി നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ പി ടി എ റഹീം എം.എൽ.എയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത സന്ദർശനം നടത്തി. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി നടത്തിയ സന്ദർശനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. തോടിന്റെ വിവിധ ഭാഗങ്ങൾ സന്ദർശനം നടത്തിയ ടീം ഓരോ മേഖലയിലും നടപ്പാക്കാൻ […]

Read More