മാലിദ്വീപ് ടൂറിസത്തിന് തിരിച്ചടി; എല്ലാ ബുക്കിംഗും റദ്ദാക്കിയതായി ഈസ്മൈട്രിപ്പ്. കോം

മാലിദ്വീപ് ടൂറിസത്തിന് തിരിച്ചടി; എല്ലാ ബുക്കിംഗും റദ്ദാക്കിയതായി ഈസ്മൈട്രിപ്പ്. കോം

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള മാലിദ്വീപ് നേതാക്കളുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ഈസ്മൈട്രിപ്പ്. കോം. മാലിദ്വീപിലേക്കുള്ള എല്ലാ ബുക്കിംഗും റദ്ദാക്കിയതായി ഈസ്മൈട്രിപ്പ്.കോം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മാലിദ്വീപ് മന്ത്രിമാർ മോദിക്കെതിരെ മോശം പരാമർശം നടത്തിയത്. അധിക്ഷേപ പരാമർശം നടത്തിയ മന്ത്രിമാരെ മാലിദ്വീപ് ഭരണകൂടം പുറത്താക്കിയെങ്കിലും ടൂറിസത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് മാലിദ്വീപ്. മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെയാണ് മാലിദ്വീപ് യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുന അപകീർത്തികരമായ പരാമർശം നടത്തിയത്. സഹമന്ത്രിമാരായ മാൽഷ, ​ഹസൻ സിഹാൻ എന്നിവരും ഇതേറ്റുപിടിച്ച് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെ അപകീർത്തികരമായ […]

Read More
 നേത്ര പരിശോധന ക്യാമ്പുമായി പ്രിയദർശിനി ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്

നേത്ര പരിശോധന ക്യാമ്പുമായി പ്രിയദർശിനി ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്

പ്രിയദർശിനി ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പെരുവഴിക്കടവിന്റെ നേതൃത്വത്തിൽ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.സംസ്കാര സാഹിതി കുന്ദമംഗലം നിയോജക മണ്ഡലം ചെയർമാൻ ജിജിത്ത് പൈങ്ങോട്ടുപുറം ഉൽഘാടനം ചെയ്തു. അഭിഷേക് എം അധ്യക്ഷത വഹിച്ചു.പ്രലോബ്‌ എൻ. സ്വാഗതം പറഞ്ഞ ചടങ്ങിൽ നാരായണൻ കരിമ്പനക്കൽ ദിനേശ് കുഴിമ്പാട്ടിൽ എന്നിവർ സംസാരിച്ചു.രൂപേഷ് കുമാർ നന്ദിയും പറഞ്ഞു.ക്യാമ്പിൽ നൂറോളം ആളുകൾ പങ്കെടുത്തു.

Read More
 ‘നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അപേക്ഷ നിരസിച്ചു’: വീഴാറായ കൂരയിൽ ഭീതിയോടെ മൂന്നം​ഗ കുടുംബം

‘നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അപേക്ഷ നിരസിച്ചു’: വീഴാറായ കൂരയിൽ ഭീതിയോടെ മൂന്നം​ഗ കുടുംബം

മാത്തൂരിൽ പൊളിഞ്ഞു വീഴാറായ കൂരയിൽ ഭീതിയോടെ മൂന്നം​ഗ കുടുംബം. ശരീരത്തിന്റെ ഒരു ഭാഗം തളർന്ന കാഴ്ച നഷ്ടപ്പെട്ട ഗംഗാധരനും കുടുംബത്തിനുമാണ് ദുരവസ്ഥ. നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അപേക്ഷ നിരസിച്ചുവെന്ന് കുടുംബം പറയുന്നു. നവകേരള സദസിലുൾപ്പെടെ പരാതി നൽകിയിരുന്നുവെന്നും കുടുംബം പറയുന്നു. രണ്ടു വർഷം മുമ്പാണ് ഗംഗാധരന്റെ ശരീരത്തിന്റെ ഒരു ഭാ​ഗത്തിന്റെ ചലനമറ്റത്. കൂലിപ്പണി ചെയ്തായിരുന്നു മകനുൾപ്പെടെ മൂന്നം​ഗ കുടുംബം ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. നെൽകൃഷിയായിരുന്നു ഏക വരുമാനം. ചികിത്സക്ക് പണം തികയാതെ […]

Read More
 പന്തല്ലൂരില്‍ മൂന്നു വയസ്സുക്കാരിയെ  കൊലപ്പെടുത്തിയ പുലിയെ പിടികൂടി

പന്തല്ലൂരില്‍ മൂന്നു വയസ്സുക്കാരിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടി

ഇന്നലെ ഗൂഡലൂർ പന്തലൂരിൽ മൂന്ന് വയസ്സുക്കാരിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടി. തൊണ്ടിയാളം ഭാഗത്തു നിന്നാണ് പുലിയെ പിടിച്ചത്. നാല് പേർ അടങ്ങുന്ന വനവകുപ്പ് സംഘം വൈകുന്നേരം 3.30നു മയക്കു വെടി വച്ചാണ് പുലിയെ പിടികൂടിയത്. നാട്ടുക്കാർ വലിയ പ്രതിഷേധത്തിൽ തന്നെയാണ് ഇപ്പോഴും. പുലിയെ കൊന്ന ശേഷം കാണിച്ചു തരണമെന്നും അല്ലാത്ത പക്ഷം പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും ആണ് നാട്ടുകാരുടെ നിലപാട്. മരിച്ച കുട്ടിയുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ പത്തു ലക്ഷം രൂപ നൽകാമെന്ന് പ്രഖ്യാപിച്ചു.ഈ കുട്ടിയെ ഉൾപ്പെടെ മൂന്നാഴ്ചയ്ക്കിടെ […]

Read More
 62മത് കേരള സംസ്ഥാന കലോത്സവത്തിൽ  സംസ്കൃതം സമസ്യ പൂരണത്തിൽ എ ഗ്രേഡ് നേടി കുന്ദമംഗലത്തിന്റെ മിടുക്കി തീർത്ഥ

62മത് കേരള സംസ്ഥാന കലോത്സവത്തിൽ സംസ്കൃതം സമസ്യ പൂരണത്തിൽ എ ഗ്രേഡ് നേടി കുന്ദമംഗലത്തിന്റെ മിടുക്കി തീർത്ഥ

62മത് കേരള സംസ്ഥാന കലോത്സവത്തിൽ തിളങ്ങി കുന്ദമംഗലത്തിന്റെ മിടുക്കി തീർത്ഥ സി.കുന്ദമംഗലം ഹൈ സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന തീർത്ഥ സംസ്കൃതം സമസ്യ പൂരണത്തിൽ എ ഗ്രേഡ് നേടിയാണ് തന്റെ കഴിവ് തെളിയിച്ചത്.ചെറിയ ക്ലാസ്സ് മുതലേ സംസ്‌കൃതം പഠിച്ചു തുടങ്ങിയ മിടുക്കിയാണ് തീർത്ഥ. ഈ നേട്ടം കൂടാതെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഒരു സ്കോളർഷിപ്പ് പരീക്ഷയിലും ഒന്നാം റാങ്ക് നേടിയിരിക്കുകയാണ് കുന്ദമംഗലത്തിന്റെ സ്വന്തം തീർത്ഥ.ചാത്തൻകാവ് ചാലിൽ വീട്ടിൽ വിജേഷ്-സിജിന ദമ്പതികളുടെ മകളാണ് തീർഥ.

Read More
 ചക്ക വേവിച്ചു കൊടുത്തില്ല;  മദ്യലഹരിയിൽ മകൻ അമ്മയെ ക്രൂരമായി മർദിച്ചു

ചക്ക വേവിച്ചു കൊടുത്തില്ല; മദ്യലഹരിയിൽ മകൻ അമ്മയെ ക്രൂരമായി മർദിച്ചു

ചക്ക വേവിച്ചു കൊടുക്കാത്തതിന്റെ പേരിൽ റാന്നിയിൽ മദ്യലഹരിയിൽ മകൻ അമ്മയെ ക്രൂരമായി മർദിച്ചു. 65കാരി സരോജിനിയുടെ ഇരുകൈകളും തല്ലിയൊടിച്ചു. തലയ്ക്കും നടുവിനും പരിക്കേറ്റ ഇവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മകൻ വിജേഷിനെ (36) പൊലീസ് കസ്റ്റഡിയിലെടുത്തു. ചക്ക വേവിച്ചു കൊടുക്കാത്തതിന്റെ പേരിലാണ് വിജേഷ് അമ്മയെ ആഞ്ഞിലി കമ്പ് കൊണ്ട് അടിച്ചതും മർദ്ദിച്ചതുമെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.

Read More
 ചാരിറ്റിക്കായി മാത്രം ജീവിതം ഉഴിഞ്ഞുവെച്ച ഒരു 72 കാരൻ എൻ എം പിള്ള;  അനാഥരെ സനാഥരാക്കുന്നതിനു വേണ്ടി ഒരു സംഘടനയും ഒരു കൂട്ടം ആളുകളും

ചാരിറ്റിക്കായി മാത്രം ജീവിതം ഉഴിഞ്ഞുവെച്ച ഒരു 72 കാരൻ എൻ എം പിള്ള; അനാഥരെ സനാഥരാക്കുന്നതിനു വേണ്ടി ഒരു സംഘടനയും ഒരു കൂട്ടം ആളുകളും

കൊല്ലം : ചാരിറ്റിയുടെ പുതുമുഖം മാത്രം കാണുന്ന മലയാളികൾ ആണ് നമ്മുക്കിടയിൽ കൂടുതൽ. എന്നാൽ ചാരിറ്റിക്കായി മാത്രം ജീവിതം ഉഴിഞ്ഞുവെച്ച ഒരു 72 കാരൻ ഉണ്ട്. അദ്ദേഹത്തെ കാണാതെ പോവുകയാണ്.നവമാധ്യമങ്ങൾ വഴി ചാരിറ്റിയുടെ മറവിൽ ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഘങ്ങൾക്കിടയിലാണ് പരോപകാരം മാത്രം ജീവിതലക്ഷ്യമാക്കിയ  എൻ എം പിള്ളയുടെ ജീവിതയാത്ര.17 വർഷമായി നിർധന രോഗികൾക്കായി ജീവിതം ഉഴിഞ്ഞുവെച്ച ആളാണ് എൻ എം പിള്ള. കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 13 ഔട്ട് പേഷ്യൻ ക്ലിനിക്കുകൾ നടത്തിവരുകയാണ് ഇദ്ദേഹം. മരുന്നുകൾ […]

Read More
 സമരം ചെയ്ത എം. വിജിൻ എംഎൽഎയെ മനസ്സിലായില്ല; എസ്ഐ ഷമീലിന്റെ മൊഴി

സമരം ചെയ്ത എം. വിജിൻ എംഎൽഎയെ മനസ്സിലായില്ല; എസ്ഐ ഷമീലിന്റെ മൊഴി

കണ്ണൂർ സിവിൽ സ്റ്റേഷനിൽ സമരം ചെയ്ത എം. വിജിൻ എംഎൽഎയെ മനസ്സിലായില്ലെന്ന് എസ്ഐ ഷമീലിന്റെ മൊഴി. നഴ്‌സിങ് അസോസിയേഷൻ ഭാരവാഹിയെന്ന് കരുതിയാണ് എംഎൽഎക്കെതിരെ പ്രതികരിച്ചത്. മൈക്ക് പിടിച്ചുവാങ്ങിയത് കളക്ടറേറ്റ് വളപ്പിൽ വിലക്കുള്ളതിനാലാണെന്നും എസ്ഐ ഷമീലിന്റെ മൊഴിയിൽ പറയുന്നു. എംഎൽഎയുടെ പേര് ചോദിച്ചത് എസ്ഐ പറഞ്ഞിട്ടാണെന്ന് പിങ്ക് പൊലീസ് ഉദ്യോഗസ്ഥയും മൊഴി നൽകി. അതേസമയം, എസ്ഐ ഷമീലിനെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് വിജിൻ എംഎൽഎ. സുരക്ഷാ വീഴ്ച മറച്ചുവെക്കാനാണ് എസ്ഐ ശ്രമിച്ചത്. പരാതി അന്വേഷിക്കുന്ന എസിപി […]

Read More
 സംസ്ഥാന സ്കൂള്‍ കലോത്സവം; സ്വര്‍ണക്കപ്പിനായി കടുത്ത പോരാട്ടം

സംസ്ഥാന സ്കൂള്‍ കലോത്സവം; സ്വര്‍ണക്കപ്പിനായി കടുത്ത പോരാട്ടം

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പിനായി കടുത്ത പോരാട്ടം. മലബാര്‍ ജില്ലകള്‍ തമ്മിലാണ് കടുത്ത പോരാട്ടം നടക്കുന്നത്. ഏറ്റവും ഒടുവിലായി 674 പോയിന്‍റുമായി കണ്ണൂർ ജില്ലയാണ് മുന്നിലുള്ളത്. കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പം മുന്നേറ്റം തുടരുകയാണ്. ഇരുവർക്കും 663 പോയിന്‍റ് വീതമാണുള്ളത്. ഇന്ന് 54 മത്സരങ്ങൾ വേദിയിലെത്തും. ഹൈസ്കൂൾ വിഭാഗം സംഘനൃത്തവും, നാടകവും മിമിക്രിയുമാണ് ഇന്ന് അരങ്ങിലെത്തുന്ന ജനപ്രിയ ഇനങ്ങൾ. ഞായറാഴ്ചയായതിനാൽ കാഴ്ചക്കാരുടെ വലിയ പങ്കാളിത്തവും പ്രതീക്ഷിക്കുന്നുണ്ട്. ഓരോ ദിവസവും ജനപങ്കാളിത്തം കൂടിവരുന്നതും മത്സരം മുറുകുന്നതും സംസ്ഥാന കലോത്സവത്തിന്‍റെ മാറ്റ് […]

Read More
 രാജ്യത്ത് ശൈത്യം കടുക്കുന്നു; വിവിധ സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് സര്‍ക്കാരുകള്‍

രാജ്യത്ത് ശൈത്യം കടുക്കുന്നു; വിവിധ സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് സര്‍ക്കാരുകള്‍

ശൈത്യം കടുത്തതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് സര്‍ക്കാരുകള്‍. ദില്ലി, രാജസ്ഥാൻ, മധ്യപ്രദേശ്, യുപി തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലിയിൽ അഞ്ചാം ക്ലാസ് വരെ എല്ലാ സ്കൂളുകളും ജനുവരി 12 വരെ അവധിയായിരിക്കും. രാജസ്ഥാനില്‍ ജനുവരി 13 വരെയാണ് അവധി നല്‍കിയിട്ടുള്ളത്. എട്ടാം ക്ലാസ് വരെ മാത്രമാകും അവധി ബാധകം. തെലങ്കാനയില്‍ ജനുവരി 12 മുതല്‍ 17 വരെയാണ് അവധി.എന്നാല്‍, ഇന്‍റര്‍മീഡിയറ്റ് ക്ലാസുകള്‍ക്ക് ജനവരി 13 മുതല്‍ 17 വരെയാകും അവധി. […]

Read More