കുസാറ്റ് ദുരന്തം; പ്രിൻസിപ്പലിനെയും അധ്യാപകരെയും പ്രതി ചേർത്ത്  ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി

കുസാറ്റ് ദുരന്തം; പ്രിൻസിപ്പലിനെയും അധ്യാപകരെയും പ്രതി ചേർത്ത് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി

കളമശ്ശേരി കുസാറ്റ് ക്യാമ്പസിലെ ഓഡിറ്റോറിയത്തില്‍ സംഗീതപരിപാടിക്ക് തൊട്ടുമുമ്പായുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലുപേര്‍ മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെയും അധ്യാപകരെയും പൊലീസ് പ്രതി ചേര്‍ത്തു. ഡോ. ദീപക് കുമാര്‍ സാഹു, ടെക് ഫെസ്റ്റ് കണ്‍വീനര്‍മാരായ അധ്യാപകരായ ഡോ. ഗിരീഷ് കുമാര്‍ തമ്പി, ഡോ. എന്‍ ബിജു എന്നിവര്‍ക്കെതിരെയാണ് കേസ്. കുറ്റകരം അല്ലാത്ത നരഹത്യ വകുപ്പാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പരിപാടിയ്ക്ക് പൊലീസ് സുരക്ഷ തേടിയുള്ള കത്ത് കൈമാറാതിരുന്ന രജിസ്ട്രാര്‍ക്കെതിരായ നടപടി ഉള്‍പ്പെടെ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ […]

Read More
 ബംഗ്ലാദേശിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ്; ബഹിഷ്കരിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍

ബംഗ്ലാദേശിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ്; ബഹിഷ്കരിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍

ബംഗ്ലാദേശില്‍ ഇന്ന് പൊതു തെരഞ്ഞെടുപ്പ് നടക്കും. പ്രാദേശിക സമയം രാവിലെ എട്ടു മണിക്ക് തുടങ്ങുന്ന പോളിംഗ് വൈകീട്ട് നാലു വരെ തുടരും. വോട്ടെണ്ണലും ഇന്ന് തന്നെ തുടങ്ങും. നാളെയോടെ ഫലം പ്രതീക്ഷിക്കുന്നു.300 പാർലമെന്റ് സീറ്റുകളിലേക്ക് രണ്ടായിരം സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. അവാമി ലീഗ് നേതാവും പ്രധാനമന്ത്രിയുമായ ഷെയ്‌ക്ക് ഹസീന തന്നെ തുടർച്ചയായ നാലാം തവണയും അധികാരത്തിലെത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്. പ്രധാന പ്രതിപക്ഷപാർട്ടികളെല്ലാം തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരിക്കുകയാണ്.ഷെയ്‌ക്ക് ഹസീനയുടെ ഭരണത്തിൽ രാജ്യത്ത് സ്വതന്ത്ര തെരഞ്ഞെടുപ്പ് നടക്കില്ല എന്നുറപ്പ് ഉള്ളതിനാൽ ബഹിഷ്‌ക്കരിക്കുന്നു എന്നാണ് […]

Read More
 വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ അച്ഛനെ ആക്രമിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമക്കുറ്റം ചുമത്തി

വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ അച്ഛനെ ആക്രമിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമക്കുറ്റം ചുമത്തി

വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ അച്ഛനെ ആക്രമിച്ച പ്രതി പാൽരാജിനെതിരെ വധശ്രമക്കുറ്റം ചുമത്തി. കൊലപാതകം നടത്തുകയെന്ന ഉദ്ദേശത്തോടെയാണ് പ്രതി സ്ഥലത്ത് എത്തിയതെന്നാണ് എഫ്ഐആർ. ആയുധവുമായി എത്തിയ പാൽരാജ് മനപൂർവം പ്രകോപനമുണ്ടാക്കിയെന്നും പൊലീസ് എഫ്ഐആറില്‍ വ്യക്തമാക്കുന്നുണ്. പ്രതിക്ക് പെൺകുട്ടിയുടെ അച്ഛനെ കൊല്ലാൻ ഉദ്ദേശമുണ്ടായിരുന്നെന്നും ഇതിനായി പാല്‍രാജ് കയ്യില്‍ ആയുധം കരുതിയെന്നുമാണ് എഫ്ഐആറിലുള്ളത്. എഫ്ഐആറിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ആക്രമിക്കുന്നതിനായി മനപൂര്‍വം പെണ്‍കുട്ടിയുടെ പിതാവിനെ പാല്‍രാജ് പ്രകോപിപ്പിക്കുകയായിരുന്നു. പ്രകോപനമുണ്ടാക്കിയശേഷം പെണ്‍കുട്ടിയുടെ അച്ഛന്‍റെ നെഞ്ചിന് താഴെയും ഇരുകാലുകളുടെ തുടകളിലുമാണ് […]

Read More
 മൂന്നു വയസ്സുക്കാരിയെ പുലി കൊലപ്പെടുത്തിയ സംഭവം; പന്തല്ലൂരില്‍ ഇന്ന് ഹർത്താൽ, പ്രതിഷേധ കടലായി നാട്ടുക്കാർ

മൂന്നു വയസ്സുക്കാരിയെ പുലി കൊലപ്പെടുത്തിയ സംഭവം; പന്തല്ലൂരില്‍ ഇന്ന് ഹർത്താൽ, പ്രതിഷേധ കടലായി നാട്ടുക്കാർ

മൂന്നാഴ്ചയ്ക്കിടെ രണ്ടുപേരുടെ ജീവനെടുത്ത പുലിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് വയനാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള തമിഴ്നാട്ടിലെ പന്തല്ലൂർ താലൂക്കിൽ ഇന്ന് ഹർത്താൽ. സംഘർഷാ സാധ്യതയുള്ള പ്രദേശങ്ങളിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നലെ വൈകിട്ട് ആയിരുന്നു തോട്ടം തൊഴിലാളികളുടെ മകളായ മൂന്നു വയസ്സുകാരിയെ പുലി കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് ഇന്നലെ രാത്രി ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ വിവിധയിടങ്ങളിൽ നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു. നാടുകാണി ചുരം വഴി കേരളത്തിലേക്കുള്ള ഗതാഗതം അടക്കം തടസ്സപ്പെടുകയും ചെയ്തു. പന്തല്ലൂർ താലൂക്കിലെ വിവിധ ഇടങ്ങളിൽ വനംവകുപ്പ് കൂടി […]

Read More
 പന്തലൂരിൽ അച്ഛനുമൊത്തു പോവുകയായിരുന്ന മൂന്നുവയസ്സുക്കാരിയെ പുലി ആക്രമിച്ചു, കുട്ടിയ്ക്ക് ദാരുണാന്ത്യം; ഗൂഡലൂർ നിയോജക മണ്ഡലത്തിൽ ഹർത്താൽ പ്രഖ്യാപിച്ചു

പന്തലൂരിൽ അച്ഛനുമൊത്തു പോവുകയായിരുന്ന മൂന്നുവയസ്സുക്കാരിയെ പുലി ആക്രമിച്ചു, കുട്ടിയ്ക്ക് ദാരുണാന്ത്യം; ഗൂഡലൂർ നിയോജക മണ്ഡലത്തിൽ ഹർത്താൽ പ്രഖ്യാപിച്ചു

പന്തലൂരിൽ അച്ഛനുമൊത്തു പോകുന്ന വഴി കുട്ടിയെ പുലി ആക്രമിച്ചു. മൂന്നുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം.സംഭവത്തിൽ ഗൂഡലൂർ നിയോജക മണ്ഡലം മുഴുവൻ ഹർത്താൽ പ്രഖ്യാപിച്ച് നാട്ടുകാർ. അംഗൻവാടിയിൽ നിന്നും അച്ഛനോടൊപ്പം വീട്ടിലേക്ക് പോകുന്ന വഴിയെയാണ് പുലിയുടെ ആക്രമണം. ന്യാൻസി എന്ന മൂന്ന് വയസ്സുകാരിയാണ് പുലിയുടെ ആക്രമണത്തിൽ മരിച്ചത്.അതിഥി തൊഴിലാളികളുടെ കുഞ്ഞാണ്. സംഭവത്തിൽ ശക്തമായ പ്രതിഷേധത്തിലാണ്. നാട്ടുക്കാർ.റോഡ് ഉപരോധം, കടയടപ്പിക്കൽ തുടങ്ങിയവയെല്ലാം നാട്ടുക്കാർ ചെയ്തു. പുലിയെ വെടിവച്ചു, നാട്ടുക്കാർക്ക് മുന്നിൽ കാണിക്കുക എന്ന ആവശ്യമാണ് പ്രതിഷേധക്കാർക്കുള്ളത്.അല്ലാത്ത പക്ഷം പ്രതിഷേധം അവസാനിപ്പിക്കില്ല എന്നാണ് നാട്ടുക്കാർ […]

Read More
 ഗുണ്ട അക്രമണം: പ്രതി പിടിയിൽ

ഗുണ്ട അക്രമണം: പ്രതി പിടിയിൽ

കോഴിക്കോട്: ചേവായൂർ കണ്ണാടിക്കൽ കൂറ്റഞ്ചേരി ഉത്സവത്തിനിടെ ഉണ്ടായ അടിപിടി കേസിൽ പരിക്കേറ്റ പറമ്പിൽ ബസാർ സ്വദേശി ചികിത്സക്കായി ഗവൺമെൻറ് ബീച്ച് ഹോസ്പിറ്റലിൽ എത്തിയ സമയം അവിടെ എത്തി അടിച്ചു പരിക്കേൽപ്പി ക്കുകയും ബ്ലേഡ് കൊണ്ട് കഴുത്തിനും മുഖത്തും മാരകമായ മുറിവേൽപ്പിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയായ ഉമ്മളത്തൂർ സ്വദേശിയും, ഇപ്പോൾ മായനാട് വാടകക്ക് താമസിക്കുന്ന ബെന്നിച്ചെക്കൻ എന്ന വിബീഷ് (25)നെയാണ് ഡപ്യൂട്ടി കമ്മീഷണർ അനൂജ് പലിവാൾ ഐപിഎസി ന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും,സബ്ബ് ഇൻസ്പെക്ട […]

Read More
 കേന്ദ്ര സർക്കാർ പാർലമെൻ്റിൽ കൊണ്ടുവന്ന് പാസാക്കിയ ഹിറ്റ് ആൻ്റ് റൺ നിയമത്തിനെതിരെ പ്രതിഷേധം

കേന്ദ്ര സർക്കാർ പാർലമെൻ്റിൽ കൊണ്ടുവന്ന് പാസാക്കിയ ഹിറ്റ് ആൻ്റ് റൺ നിയമത്തിനെതിരെ പ്രതിഷേധം

കേന്ദ്ര സർക്കാർ പാർലമെൻ്റിൽ കൊണ്ടുവന്ന് പാസാക്കിയ ഹിറ്റ് ആൻ്റ് റൺ നിയമത്തിനെതിരെ പ്രതിഷേധം. തൊഴിലാളികൾക്ക് 10 വർഷം തടവും7 ലക്ഷം രൂപ പിഴയും നൽകുന്ന ഹിറ്റ് ആൻ്റ് റൺ കിരാത നിയമത്തിനെതിരെ മോട്ടോർ കോൺഫെഡറേഷൻ സി ഐ ടി യു കുന്ദമംഗലം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം ബസ്റ്റാന്റ് കേന്ദ്രീകരിച്ച് പ്രതിഷേധ ദിനം ആചരിച്ചു . ലൈറ്റ് മോട്ടോർ ജില്ലാ സിക്രട്ടറി പി ആരിഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് എം എം സുധീഷ് കുമാർ അദ്ധ്യക്ഷത […]

Read More
 വിനോദസഞ്ചാരത്തിനും വനിതാ ക്ഷേമത്തിനും ഊന്നൽ നൽകി; മണിയൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ശ്രദ്ധേയം

വിനോദസഞ്ചാരത്തിനും വനിതാ ക്ഷേമത്തിനും ഊന്നൽ നൽകി; മണിയൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ശ്രദ്ധേയം

വിനോദസഞ്ചാരത്തിനും വനിതാ ക്ഷേമത്തിനും ഊന്നൽ നൽകി മണിയൂർ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി വികസന സെമിനാർ. പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ അഷറഫ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.ശശിധരൻ പദ്ധതി രേഖയും കില ആർ.പി മനോജൻ കൊയപ്ര വികസന കാഴ്ചപ്പാടും അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗം കെ വി റീന, എം ശ്രീലത, […]

Read More
 ഹരിത വിദ്യാലയം, ശുചിത്വ വിദ്യാലയം: സ്കൂളുകളിൽ സന്ദർശനം നടത്തി

ഹരിത വിദ്യാലയം, ശുചിത്വ വിദ്യാലയം: സ്കൂളുകളിൽ സന്ദർശനം നടത്തി

മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന്റെ’ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം’ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ, എയിഡഡ് സ്കൂളുകളിൽ സന്ദർശനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ നേതൃത്വത്തിലായിരുന്നു സന്ദർശനം.സ്കൂളുകളിലെ ശുചിത്വം വിലയിരുത്തി ഗ്രേഡിംഗ് നൽകുന്നതിനൊപ്പം ജൈവ, അജൈവ മാലിന്യങ്ങൾ ഏറ്റവും ആധുനിക രീതിയിൽ കൈകാര്യം ചെയ്യുന്നതിന് ഉതകുന്ന തരത്തിലുള്ള ശുചിത്വ സംവിധാനങ്ങൾ ഓരോ സ്കൂളിലും നിർണ്ണയിക്കുക, വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ തലങ്ങളിലുള്ള ഫണ്ടുകൾ സംയോജിപ്പിച്ച് നടപ്പിലാക്കുക എന്നിവയാണ് ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയത്തിലൂടെ വിഭാവനം ചെയ്യുന്നത്.അൺ എയിഡഡ് സ്കൂളുകൾ, […]

Read More
 ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിന് അയോധ്യ ക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിൽ ക്ഷണം

ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിന് അയോധ്യ ക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിൽ ക്ഷണം

ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിന് അയോധ്യ ക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിൽ ക്ഷണം. ഗണേഷ് കുമാറിനെ സംഘാടകർ നേരിട്ടെത്തി ചടങ്ങിന് ക്ഷണിച്ചു. വാളകത്തെ വീട്ടിലെത്തിയാണ് ആർഎസ്എസ് നേതാക്കൾ മന്ത്രിയെ ക്ഷണിച്ചത്.അയോധ്യയിലേക്ക് നിരവധി സിനിമാ താരങ്ങൾക്ക് ക്ഷണമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, അക്ഷയ് കുമാര്‍, പ്രമുഖ സംവിധായകരായ രാജ്കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി, നിര്‍മ്മാതാവ് മഹാവീര്‍ ജെയിന്‍, ചിരഞ്ജീവി, മോഹന്‍ലാല്‍, ധനുഷ്, റിഷബ് ഷെട്ടി തുടങ്ങിയവര്‍ക്കും ക്ഷണമുണ്ട്.അതേസമയം […]

Read More