കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റണം; ആവശ്യവുമായി കേരളം
കൊച്ചുവേളി-നേമം റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ്റെ പേര് തിരുവനന്തപുരം നോർത്ത് എന്നാക്കാനും നേമത്തെ തിരുവന്തപുരം സൗത്താക്കാനുമാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. റെയിൽവേ മന്ത്രാലയത്തോടാണ് റെയിൽ വികസനത്തിന്‍റെ ഭാഗമായി പേര് മാറ്റാൻ കേരളം ആവശ്യപ്പെട്ടത്.ഒരു പേരിലെന്തിരിക്കുന്നുവെന്ന് ചോദിക്കരുത്. കൊച്ചുവേളിയുടെയും നേമത്തിൻ്റെയും പേര് മാറ്റത്തിന് പല കാരണങ്ങളുണ്ട്. പേര് മാറ്റത്തിലൂടെ സ്റ്റേഷനുകളുടെ മുഖച്ഛായ തന്നെ മാറ്റാൻ തന്നെയാണ് നീക്കം. തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് സമീപ […]
Read More
