പോലീസ് അതിക്രമം; ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി കെ സുധാകരൻ

പോലീസ് അതിക്രമം; ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി കെ സുധാകരൻ

കോണ്‍ഗ്രസിന്റെ പ്രതിഷേധ മാർച്ചിനിടെയുണ്ടായ സംഘർഷത്തില്‍ ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി കെ സുധാകരൻ. പൊലീസ് അതിക്രമത്തിനെതിരെയാണ് പരാതി. താൻ ഉൾപ്പെടെയുള്ള എംപിമാരുടെ അവകാശലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതിയെന്ന് കെ സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് പൊലീസിന്റെ അതിക്രമം എന്നാണ് പരാതിയിൽ പറയുന്നത്. പൊലീസ് നടത്തിയത് തന്നെ ലക്ഷ്യം വച്ചുള്ള നടപടിയാണെന്നും കെ സുധാകരൻ ആരോപിക്കുന്നു. പൊലീസിലെ ഗുണ്ടകള്‍ അക്രമം നടത്തി. മുകളില്‍ നിന്നും നിര്‍ദേശം ഇല്ലാതെ പൊലീസ് ഇങ്ങനെ ചെയ്യില്ല. അടിച്ചിടാന്‍ നോക്കേണ്ട, ശക്തമായി നേരിടുമെന്നും […]

Read More
 തലസ്ഥാനത്ത് തെരുവുയുദ്ധമോ..! ജലപീരങ്കിയിൽ കെ സുധാകരന് ദേഹാസ്വാസ്ഥ്യം

തലസ്ഥാനത്ത് തെരുവുയുദ്ധമോ..! ജലപീരങ്കിയിൽ കെ സുധാകരന് ദേഹാസ്വാസ്ഥ്യം

പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിനെതിരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഡിജിപി ഓഫീസിലേക്കുള്ള മാര്‍ച്ചില്‍ സംഘര്‍ഷം. മാർച്ചിനിടെ നവകേരള സദസിന്‍റെ ബാനറുകൾ കോണ്‍ഗ്രസ് പ്രവർത്തകർ വ്യാപകമായി നശിപ്പിച്ചു. പൊലീസിന് നേരെ കല്ലെറുമുണ്ടായി. പ്രവർത്തകർ അക്രമാസക്തരായതോടെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. മാർച്ച് സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ സുധാകരന്‍ അടക്കമുള്ള നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റി. പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ […]

Read More
 വന്യമൃഗ ശല്യം രൂക്ഷം; മാനന്തവാടി രൂപത പാതിരാ കുർബാനയുടെ സമയം മാറ്റി

വന്യമൃഗ ശല്യം രൂക്ഷം; മാനന്തവാടി രൂപത പാതിരാ കുർബാനയുടെ സമയം മാറ്റി

വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ പാതിരാ കുർബാനയുടെ സമയം മാറ്റി മാനന്തവാടി രൂപത. കുർബാന രാത്രി 10 മണിക്ക് മുന്നേ തീർക്കാനാണ് നിർദേശം. മനുഷ്യനാണ് ആദ്യ പരിഗണന എന്ന് മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം പറഞ്ഞു. രൂപതയുടെ കീഴിലുള്ള 160 ഇടവകകൾക്കും ഇത് സംബന്ധിച്ച് അറിയിപ്പ് നൽകി. ക്രിസ്മസ് കരോൾ ഇന്ന് വൈകീട്ട് മാത്രമായിരിക്കും നടത്തുക.

Read More
 ലഹരി ഉപയോഗവും, വിൽപ്പനയും ശക്തമായി എതിർക്കാം; പ്രതിഷേധ നടത്തവുമായി ജനകീയ ജാഗ്രത സമിതി

ലഹരി ഉപയോഗവും, വിൽപ്പനയും ശക്തമായി എതിർക്കാം; പ്രതിഷേധ നടത്തവുമായി ജനകീയ ജാഗ്രത സമിതി

വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരേയും വിൽപ്പനക്കെതിരേയും ജനസദസ് സംഘടിപ്പിച്ച ജനകീയ ജാഗ്രതാ സമിതിയുടെ പ്രവർത്തകർക്കെതിരെ ഭീഷണിയും സോഷ്യൽ മീഡിയയിൽ ഉൾപ്പടെ നടത്തുന്ന വ്യക്തിഹത്യക്കുമെതിരെ ജനകീയ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ “പ്രതിഷേധനടത്തം” സംഘടിപ്പിച്ചു. ഇന്നലെ വൈകുന്നേരം 5 മണിക്ക് ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. സ്ഥലത്തെ ചില പ്രദേശങ്ങളിൽ സാമൂഹ്യ വിരുദ്ധർ വൻ തോതിൽ ലഹരി ഉപയോഗിക്കുകയും പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. യുവാക്കൾ ഇന്നത്തെ കാലത്ത് വൻ തോതിൽ ലഹരി ഉപയോഗിക്കുകയും അതിന് അടിമപെടുകയും ചെയ്യുന്ന അവസ്ഥ ആണ് കാണുന്നത്. […]

Read More
 യൂത്ത്‌ കോൺഗ്രസ്സ്‌ പ്രതിഷേധ ജ്വാല നടത്തി

യൂത്ത്‌ കോൺഗ്രസ്സ്‌ പ്രതിഷേധ ജ്വാല നടത്തി

കുന്ദമംഗലം : യൂത്ത്‌ കോൺഗ്രസ്സ്‌ – കെ എസ് യു പ്രവർത്തകർക്കെതിരെ പോലീസ്‌ നടത്തുന്ന ആക്രമണത്തിനെതിരെ യൂത്ത്‌ കോൺഗ്രസ്സ്‌ കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധ ജ്വാല നടത്തി. പ്രതിഷേധ യോഗം സുജിത്ത്‌ കാഞ്ഞോളി ഉദ്ഘാടനം ചെയ്തു. അസംബ്ലി പ്രസിഡന്റ്‌ പി.ടി അസീസ്‌ അധ്യക്ഷത വഹിച്ചു , ജില്ലാ സെക്രട്ടറിമാരായ സിറാജുദ്ദീൻ ടി.കെ , വിപിൻ ഒളവണ്ണ ,നന്ദന ചേലക്കൽ , ബുഷർ ജംഹർ, എന്നിവർ സംസാരിച്ചു അസംബ്ലി ഭാരവാഹികളായ അരുൺ ലാൽ.കെ , ഷബീബ്‌ അലി […]

Read More
 തമിഴ്നാടിന് സഹായവുമായി കേരളം; തമിഴ്‌നാട്ടിലേക്കുള്ള ആദ്യ ലോഡില്‍ 250 കിറ്റുകള്‍ അയച്ചു

തമിഴ്നാടിന് സഹായവുമായി കേരളം; തമിഴ്‌നാട്ടിലേക്കുള്ള ആദ്യ ലോഡില്‍ 250 കിറ്റുകള്‍ അയച്ചു

തമിഴ്‌നാട്ടിലെ പ്രളയ ബാധിതര്‍ക്ക് വേണ്ടിയുള്ള ആദ്യ ലോഡ് ദുരിതാശ്വാസ സാമഗ്രികള്‍ അയച്ചെന്ന് ചീഫ് സെക്രട്ടറി ഡോ. വി. വേണു. ഇന്നലെ രാത്രി പോയ ആദ്യ ലോഡില്‍ 250 കിറ്റുകളാണ് അയച്ചത്. വരുംദിവസങ്ങളില്‍ അഞ്ചിരട്ടി കിറ്റുകളാണ് അയക്കാന്‍ ലക്ഷ്യമിടുന്നതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ദുരിതാശ്വാസ സഹായങ്ങള്‍ എത്തിക്കാന്‍ കൂടുതല്‍ പേര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് തമിഴ്‌നാട്ടിലെ പ്രളയ ബാധിതര്‍ക്കായി ദുരിതാശ്വാസ സഹായം എത്തിച്ചു നല്‍കാന്‍ തീരുമാനിച്ചത്. തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിന് എതിര്‍വശത്തുള്ള സംസ്ഥാന ദുരന്ത […]

Read More
 ശബരിമല പാതയിൽ ഇന്ന് പുലർച്ച രണ്ട് വാഹനാപകടം: ഏഴ് പേർക്ക് പരിക്ക്

ശബരിമല പാതയിൽ ഇന്ന് പുലർച്ച രണ്ട് വാഹനാപകടം: ഏഴ് പേർക്ക് പരിക്ക്

ശബരിമല പാതയിൽ ഇന്ന് പുലർച്ച ഉണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി ഏഴ് പേർക്ക് പരിക്ക്. പുലർച്ചെ നാലുമണിയോടെ എരുമേലി പാർക്കിംഗ് ഗ്രൗണ്ടിന് സമീപമായിരുന്നു ആദ്യത്തെ അപകടം. പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട മിനി ബസ് റോഡ് കടന്ന് സമീപത്തെ തോട്ടിലേക്ക് പതിക്കുകയായിരുന്നു. വാഹനത്തിനുള്ളിൽ 12 തീർത്ഥാടകർ ഉണ്ടായിരുന്നു. ഇവരിൽ നാലുപേർക്ക് പരിക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല എന്ന് പൊലീസ് അറിയിച്ചു.പുലർച്ചെ അഞ്ചരമണിയോടെ കണമല അട്ടിവളവിൽ ആയിരുന്നു രണ്ടാമത്തെ അപകടം. ബ്രേക്ക് നഷ്ടമായ മിനി ബസ് മതിലിലിടിച്ച് […]

Read More
 ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരാകുമോ! അന്തിമതീരുമാനം ഇടത് മുന്നണിയോഗത്തിൽ ഉണ്ടാകും

ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരാകുമോ! അന്തിമതീരുമാനം ഇടത് മുന്നണിയോഗത്തിൽ ഉണ്ടാകും

ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്നതിൽ അന്തിമതീരുമാനം നാളെ. ഇതു സംബന്ധിച്ച് ഇടത് മുന്നണിയോഗത്തിൽ പ്രഖ്യാപനമുണ്ടായേക്കും. സത്യപ്രതിജ്ഞ 29ന് നടക്കും. ഗണേഷിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക. നവകേരള സദസ്സിന് ശേഷം ഡിസംബർ അവസാനം മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്ന് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ അറിയിച്ചിരുന്നു.രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തിൽ വേണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (ബി) എൽഡിഎഫ് മുന്നണി നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. നവകേരള സദസിന് മുൻപ് പുനഃസംഘടന വേണമെന്നായിരുന്നു ആവശ്യം. […]

Read More
 പ്രതിഷേധങ്ങൾക്കിടെ നവകേരള സദസ്സിന് ഇന്ന് സമാപനം; ഡിജിപി ഓഫീസിലേക്ക് കോണ്‍ഗ്രസ് മാർച്ച് നടത്തും

പ്രതിഷേധങ്ങൾക്കിടെ നവകേരള സദസ്സിന് ഇന്ന് സമാപനം; ഡിജിപി ഓഫീസിലേക്ക് കോണ്‍ഗ്രസ് മാർച്ച് നടത്തും

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ്സിന് ഇന്ന് സമാപനം. കാസർഗോ‍ഡ് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ മാസം 18ന് ആരംഭിച്ച യാത്ര 35 ദിവസം പിന്നിട്ടാണ് ഇന്ന് സമാപിക്കുന്നത്. ഔദ്യോഗിക സമാപന ദിവസമായ ഇന്ന് 5 മണ്ഡലങ്ങളിൽ നവകേരള സദസ്സ് നടക്കും. കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കുക. വട്ടിയൂർക്കാവ് പോളിടെക്നിക്ക് ഗ്രൗണ്ടിലാണ് സമാപന സമ്മേളനം. സമാന ദിവസമായ ഇന്നും തലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധനങ്ങള്‍ ഉണ്ടായേക്കും. യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് […]

Read More
 ആധുനിക സൗകര്യങ്ങളുമായി പേരാമ്പ്ര ​ഗവ. വെറ്റിനറി പോളിക്ലിനിക്ക്

ആധുനിക സൗകര്യങ്ങളുമായി പേരാമ്പ്ര ​ഗവ. വെറ്റിനറി പോളിക്ലിനിക്ക്

പേരാമ്പ്ര ​ഗവ. വെറ്റിനറി പോളിക്ലിനിക്കിലെ ട്രീറ്റ്മെന്റ് വാർഡിന്റെയും ആധുനിക ഉപകരണങ്ങളുടെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 18 ലക്ഷം രൂപ ചെലവഴിച്ചാണ് വികസന പ്രവർത്തനങ്ങൾ നടത്തിയത്. സെറം ബയോ കെമിസ്ട്രി മെഷീൻ, സെറം പ്രൊജസ്ട്രോൺ മെഷീൻ, ലാമിനാർ ചേമ്പർ, ഇലക്ട്രൊ ലൈറ്റ് അനലൈസർ ആന്റ് ബ്ലഡ് ഗ്യാസ് മെഷീൻ, മൾട്ടി പാരപേഷ്യന്റ് മോണിറ്റർ എന്നീ ഉപകരണങ്ങളാണ് സ്ഥാപിച്ചത്. സ്വകാര്യ ലാബുകളിൽ ഉള്ള നിരക്കിനേക്കാൾ 50 […]

Read More