ന്യൂ ഇയര്‍ ലൈറ്റ്ഷോ; കോഴിക്കോട് ദീപാലംകൃതമാകും

ന്യൂ ഇയര്‍ ലൈറ്റ്ഷോ; കോഴിക്കോട് ദീപാലംകൃതമാകും

പുതുവത്സര ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് കോഴിക്കോട് ദീപാലംകൃതമാകുന്നു. ‘ഇലുമിനേറ്റിങ് ജോയി സ്‌പ്രെഡിങ് ഹാര്‍മണി’ എന്ന പേരില്‍ വിനോദസഞ്ചാരവകുപ്പാണ് ന്യൂ ഇയര്‍ ലൈറ്റ് ഷോയും വിവിധ കലാപരിപാടികളും സംഘടിപ്പിക്കുന്നത്. ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഡിസംബര്‍ 27 ന് വൈകീട്ട് ഏഴ് മണിക്ക് മാനാഞ്ചിറയില്‍ നിര്‍വഹിക്കും.വൈകുന്നേരം ആറ് മണി മുതല്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികളും മാനാഞ്ചിറയില്‍ സംഘടിപ്പിക്കും. ബീച്ചിലെ ഫ്രീഡം സ്‌ക്വയറിലും പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ദീപാലംകൃതമൊരുക്കും.

Read More
 കേരളത്തിന് 1404 കോടി രൂപ അനുവദിച്ച് കേന്ദ്രം: ഉത്സവ സീസൺ കണക്കിലെടുത്താണ് തുക അനുവദിച്ചിട്ടുള്ളത്

കേരളത്തിന് 1404 കോടി രൂപ അനുവദിച്ച് കേന്ദ്രം: ഉത്സവ സീസൺ കണക്കിലെടുത്താണ് തുക അനുവദിച്ചിട്ടുള്ളത്

കേരളത്തിന് 1404 കോടി രൂപ അനുവദിച്ച് കേന്ദ്രം. ഉത്സവ സീസൺ കണക്കിലെടുത്താണ് തുക അനുവദിച്ചിട്ടുള്ളത്. അധിക നികുതി വിഹിതമായിട്ടായിരിക്കും ഇത് നൽകുക. വിവിധ സംസ്ഥാനങ്ങൾ‌ക്കായി ആകെ 72000 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്ന നികുതി വിഹിതം ഒരു ഇൻസ്റ്റാൾമെന്ററ് കൂടി അനുവദിക്കാനാണ് ഇപ്പോൾ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത് ജനുവരി 2024 ന് ഒരു വിഹിതം എല്ലാ സംസ്ഥാനങ്ങൾക്കും നൽകേണ്ടതാണ്. അത് 72000 കോടി രൂപയാണ്. ഇതിനകം അത് നൽകാനുള്ള ഉത്തരവ് […]

Read More
 രാജ്യത്ത്  എൽപിജി വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 39.50 രൂപയാണ് സിലിണ്ടറിന് കുറയുക. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയിലുണ്ടായ ഇടിവാണ് വില കുറയാൻ കാരണം. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറിന്റെ ചില്ലറ വിൽപന വില 1757.50 ആകും. മുംബൈയിൽ 1710 ഉം കൊൽക്കത്തയിൽ 1868.50 ചെന്നൈയിൽ 1929 എന്നിങ്ങനെയാണ് പുതുക്കിയ വില. എന്നാൽ ഗാർഹിക എൽപിജി സിലിണ്ടർ വിലയിൽ മാറ്റമില്ല. എല്ലാ മാസവും എണ്ണ കമ്പനികൾ നടത്തുന്ന വില അവലോകനത്തിലാണ് തീരുമാനമുണ്ടായത്.

Read More
 ലൈഫ് വീട് അനുവദിച്ചതിന് കൈക്കൂലി: മലപ്പുറത്ത് വിഇഒ വിജിലൻസ് പിടിയിൽ

ലൈഫ് വീട് അനുവദിച്ചതിന് കൈക്കൂലി: മലപ്പുറത്ത് വിഇഒ വിജിലൻസ് പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പിടിയിൽ. മലപ്പുറം വഴിക്കടവ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ നിജാഷാണ് വിജിലൻസ് പിടിയിലായത്. ലൈഫ് ഭവന പദ്ധതി വഴി വീട് അനുവദിച്ചതിലാണ് നിജേഷ് വീട്ടമ്മയിൽ നിന്നും 10000 രൂപ കൈക്കൂലി വാങ്ങിയത്.

Read More
 മോദിയെ വരണാസിയിൽ നേരിടാൻ സാക്ഷി മാലിക്കിനെ ഇറക്കണം; ആവശ്യപ്പെട്ട് മമത

മോദിയെ വരണാസിയിൽ നേരിടാൻ സാക്ഷി മാലിക്കിനെ ഇറക്കണം; ആവശ്യപ്പെട്ട് മമത

ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിനു പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച സാക്ഷി മാലിക്കിന് പിന്തുണയുമായി പ്രതിപക്ഷ നേതാക്കള്‍. വനിതാ ഗുസ്തി താരങ്ങളുടെ കണ്ണീരിൽ സർക്കാർ മൗനം വെടിയണമെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജെവാല ആവശ്യപ്പെട്ടു. വാരാണസിയിൽ നരേന്ദ്ര മോദിക്കെതിരെ സാക്ഷി മാലിക്കിനെ മത്സരിപ്പിക്കണമെന്ന് മമത ബാനർജി ഇന്ത്യ സഖ്യ നേതാക്കളോട് ആവശ്യപ്പെട്ടു.ഗുസ്തി ഫെഡറേഷനിലെ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഇന്ത്യ സഖ്യ നേതാക്കളുമുയർത്തുന്നത്. ലൈംഗികാതിക്രമ കേസിൽ പുറത്തായ ബ്രിജ് ഭൂഷന്റെ വിശ്വസ്തനെ ഫെഡറേഷൻ അധ്യക്ഷനാക്കിയത് അനീതിയെന്നാണ് വിമർശനം. ഗുസ്തി താരങ്ങളുടെ […]

Read More
 രാജ്യത്ത് ബന്ധുക്കളുള്ള ഗാസ സ്വദേശികൾക്ക് താൽക്കാലിക വിസ നൽകും: കാനഡ

രാജ്യത്ത് ബന്ധുക്കളുള്ള ഗാസ സ്വദേശികൾക്ക് താൽക്കാലിക വിസ നൽകും: കാനഡ

കാനഡയിൽ ബന്ധുക്കളുള്ള ഗാസ സ്വദേശികൾക്ക് താൽക്കാലിക വിസ നൽകുമെന്ന് പ്രഖ്യാപിച്ച് കാനഡ. കാനഡയുടെ ഇമിഗ്രേഷന്‍ മന്ത്രി മാർക് മില്ലറാണ് കാനഡയിൽ ബന്ധുക്കളുള്ള പാലസ്തീന്‍ അഭയാർത്ഥികൾക്ക് താൽക്കാലിക വിസ നൽകുമെന്ന് വ്യാഴാഴ്ച വ്യക്തമാക്കിയത്. എന്നാൽ വിസ നൽകുന്നവരെ സുരക്ഷിതമായി പാലസ്തീനിന് പുറത്തേക്ക് എത്തിക്കാനാവുമോയെന്ന കാര്യത്തിൽ കാനഡ ഉറപ്പ് നൽകുന്നില്ല. ജനുവരി ഒന്‍പത് മുതലാകും പാലസ്തീൻ അഭയാർത്ഥികൾക്ക് താൽക്കാലിക വിസ നൽകുക. അതുവരെ ഗാസയിലുള്ള 660 കാനഡ സ്വദേശികളേയും അവരുടെ കുടുംബങ്ങളേയും പുറത്ത് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് മാർക് മില്ലർ […]

Read More
 സാധനങ്ങള്‍ ഒന്നുമില്ല; തൃശ്ശൂരില്‍ സപ്ലൈകോ ക്രിസ്മസ് ചന്തയുടെ ഉദ്ഘാടനം മുടങ്ങി

സാധനങ്ങള്‍ ഒന്നുമില്ല; തൃശ്ശൂരില്‍ സപ്ലൈകോ ക്രിസ്മസ് ചന്തയുടെ ഉദ്ഘാടനം മുടങ്ങി

സബ്സിഡി സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ തൃശ്ശൂരില്‍ സപ്ലൈകോയുടെ ക്രിസ്മസ് ചന്തയുടെ ഉദ്ഘാടനം മുടങ്ങി. നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഉദ്ഘാടന ചടങ്ങിനെത്തിയ മേയറും എംഎൽഎയും ഉദ്ഘാടനം നിര്‍വഹിക്കാതെ മടങ്ങിപ്പോയി. ഉദ്ഘാടനത്തിന് മുമ്പ് സാധനങ്ങള്‍ എത്തുമെന്നാണ് കരുതിയിരുന്നത് എന്നാണ് അധികൃതരുടെ വിശദീകരണം. സബ്സിഡി സാധനങ്ങള്‍ ലഭിക്കുമെന്ന് കരുതി സപ്ലൈകോയിലെത്തിയ നിരവധി പേരാണ് നിരാശരായി മടങ്ങിയത്. ജോലിക്ക് പോലും പോകാതെയാണ് പലരും സാധനങ്ങള്‍ വാങ്ങാനെത്തിയത്.ഇത്തവണ കിസ്മസ് ചന്തയില്ലാത്ത ജില്ലകളിൽ ഒന്നായ അലപ്പുഴയിലെ സപ്ലൈകോ ബസാറുകളിലും സബ്സിഡി സാധനങ്ങൾ ഒന്നുമില്ല. സപ്ലൈകോ സ്റ്റോറില്‍ ജയ […]

Read More
 അവരെ കേൾക്കാനും ചേർത്തുപിടിക്കാനും ശ്രമിക്കാം:”ഗോൾഡൻ ഏജർസ്” സംഗമം ശ്രദ്ധേയമായി ആഘോഷിച്ചു

അവരെ കേൾക്കാനും ചേർത്തുപിടിക്കാനും ശ്രമിക്കാം:”ഗോൾഡൻ ഏജർസ്” സംഗമം ശ്രദ്ധേയമായി ആഘോഷിച്ചു

ചാത്തമംഗലം : – സേക്രഡ് ഹാർട്ട് നാഷണൽ സ്ക്കൂളിൽ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി നടന്ന മുതിർന്ന പൗരന്മാരെ ആദരിക്കുന്ന ഗോൾഡൻ ഏജർസ് സംഗമം ഏറെ ശ്രദ്ധേയമായി. ഇന്നലെ കൃത്യം 12 മണിയോടുകൂടി സ്കൂൾ മാനേജ്മെന്റ് തയ്യാറാക്കിയ വാഹനത്തിൽ സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന മുതിർന്ന പൗരന്മാർക്ക് സ്കൂൾ സ്റ്റാഫ് അംഗങ്ങൾ ഹൃദ്യമായ സ്വീകരണം നൽകി. വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമത്തിൽ മാനേജർ ഫാദർ ജോസ് ഒറവനാം തടത്തിൽ ആധ്യക്ഷം വഹിച്ചു. പ്രസ്തുത […]

Read More
 ‘മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായതിന്‍റെ കുഴപ്പമാണ്’ ; മന്ത്രി പി എ മുഹമ്മദ്‌ റിയാസിനെ  പരിഹസിച്ച് വിഡി സതീശൻ

‘മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായതിന്‍റെ കുഴപ്പമാണ്’ ; മന്ത്രി പി എ മുഹമ്മദ്‌ റിയാസിനെ പരിഹസിച്ച് വിഡി സതീശൻ

കേടായ റോഡിലെ കുഴി എണ്ണട്ടെ പൊതുപരാമത്തെ മന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായതിന്‍റെ കുഴപ്പമാണ് റിയാസിന്. പി എ മുഹമ്മദ് റിയാസ് മൂക്കാതെ പഴുത്തയാളാണ്. എന്റെ പാർട്ടിയിലെ സ്വാധീനമളക്കാൻ റിയാസ് വരേണ്ടെന്നും വിഡി സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു. നവ കേരള സദസ്സിനോട് പ്രതിപക്ഷത്തിനല്ലാ കേരളത്തിലെ ജനങ്ങൾക്കാണ് അലർജിയെന്നും മുഖ്യമന്ത്രിക്ക് മറുപടിയായി വിഡി സതീശൻ പറഞ്ഞു.മുഖ്യമന്ത്രി കൂട്ടിലിട്ട തത്തയെ പോലെയായിരുന്നു. ചട്ടമ്പികൾക്ക് കള്ള് വാങ്ങിച്ചു കൊടുത്തു ചീത്തവിളിപ്പിക്കുന്ന പ്രമാണിമാരുടെ സ്ഥിതിയിലാണ് മുഖ്യമന്ത്രി. 17 സദസ്സുകളിൽ […]

Read More
 ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടിപ്പറും കൂട്ടിയിടിച്ചു

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടിപ്പറും കൂട്ടിയിടിച്ചു

തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടിപ്പറും കൂട്ടിയിടിച്ചു 5 പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കോന്നി പാലം ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. തമിഴ്നാട് കൃഷ്ണഗിരി സ്വദേശികളാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ ആശുപത്രിയിലേക്ക് മാറ്റി.

Read More