നവകേരള സദസ് വൻ വിജയമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും; പരാതി പരിഹാരം ഒച്ചിഴയും വേഗത്തിൽ

നവകേരള സദസ് വൻ വിജയമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും; പരാതി പരിഹാരം ഒച്ചിഴയും വേഗത്തിൽ

നവകേരള സദസ് വൻ വിജയമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും അവകാശപ്പെടുമ്പോൾ പരാതി പരിഹാരത്തിന് ഒച്ചിഴയും വേഗം. കോഴിക്കോട് ലഭിച്ച പരാതികളില്‍ രണ്ട് ശതമാനത്തിന് പോലും ഇതുവരെ തീര്‍പ്പായിട്ടില്ല. നാല്‍പ്പത്തി ആറായിരത്തോളം നിവേദനങ്ങളില്‍ 733 എണ്ണം മാത്രമാണ് പരിഹരിക്കാനായത്.പെട്ടെന്ന് തീര്‍ക്കാവുന്ന പരാതികളില്‍ രണ്ടാഴ്ചകം പരിഹാരമാകും. കൂടുതല്‍ നടപടിക്രമങ്ങള്‍ വേണ്ടവയില്‍ നാലാഴ്ച. സംസ്ഥാന തലത്തില്‍ തീര്‍പ്പാക്കേണ്ടവയാണെങ്കില്‍ പരമാവധി 45 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കും- ഇതായിരുന്നു നവകേരള സദസ്സില്‍ പരാതിയുമായി എത്തിയവര്‍ക്കുള്ള ഉറപ്പ്. എന്നാല്‍ ജനങ്ങള്‍ കൈമാറിയ പൊളളുന്ന ജീവല്‍പ്രശ്നങ്ങളടങ്ങിയ പരാതികളുടെ സ്ഥിതി എന്താണ്?കഴി‌ഞ്ഞ […]

Read More
 ഒരു ദിവസത്തിനിടെ സംസ്ഥാനത്ത് 265 പേർക്ക് കൂടി കൊവിഡ്; ഒരു മരണം റിപ്പോർട്ട് ചെയ്തു

ഒരു ദിവസത്തിനിടെ സംസ്ഥാനത്ത് 265 പേർക്ക് കൂടി കൊവിഡ്; ഒരു മരണം റിപ്പോർട്ട് ചെയ്തു

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. കൊവിഡ് ബാധിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്തു. നിലവിൽ 2606 ആണ് ആക്ടീവ് കേസുകൾ. രാജ്യത്താകെ 24 മണിക്കൂറിനിടെ 328 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2997 ആണ് രാജ്യത്തെ ആക്ടീവ് കേസുകൾ. സംസ്ഥാനത്ത് ഇന്നലെ 300 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ആക്ടീവ് കേസുകൾ 2341 ആയിരുന്നു. മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ […]

Read More
 കുന്ദമംഗലം തളത്തിൽ സുന്ദരൻ (66) നിര്യാതനായി

കുന്ദമംഗലം തളത്തിൽ സുന്ദരൻ (66) നിര്യാതനായി

കുന്ദമംഗലം തളത്തിൽ സുന്ദരൻ (66) നിര്യാതനായി. പിതാവ്പരേതനായ തളത്തിൽ കേളുകുട്ടി . ഭാര്യ-ലളിത, മക്കൾ നിഖിൽ, തൃതിൻ ചന്ദ് മരുമകൾ- അശ്വതി സഹോദരങ്ങൾ ശിവരാമൻ, ഉണ്ണി സഹോദരി- സതി. ശവ സംസ്‍കാരം വെള്ളിയാഴ്ച 9 മണിക്ക് വീട്ടുവളപ്പിൽ.

Read More
 കളമശ്ശേരി സ്ഫോടനം നടന്ന കൺവെൻഷൻ സെന്റർ ഉടമക്ക് വിട്ടുനൽകണം: നിർദേശിച്ച് ഹൈക്കോടതി

കളമശ്ശേരി സ്ഫോടനം നടന്ന കൺവെൻഷൻ സെന്റർ ഉടമക്ക് വിട്ടുനൽകണം: നിർദേശിച്ച് ഹൈക്കോടതി

എറണാകുളം കളമശ്ശേരി സ്ഫോടന സംഭവത്തിൽ സ്ഫോടനം നടന്ന കൺവെൻഷൻ സെന്റർ ഉടമക്ക് വിട്ടുനൽകാൻ നിർദേശിച്ച് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യമെങ്കിൽ ഹാളിൽ നിന്നും വീണ്ടും സാമ്പിളുകൾ ശേഖരിക്കാമെന്നും കോടതി നിർദേശത്തിൽ പറയുന്നു. ഇത് രണ്ടുദിവസത്തിനുള്ളിൽ ശേഖരിക്കണം. ഇതിന് തൊട്ടടുത്ത ദിവസം തന്നെ കൺവെൻഷൻ സെന്റർ ഉടമക്ക് കൈമാറാനാണ് ഉത്തരവിൽ നിർദേശിക്കുന്നത്. സ്ഫോടനത്തിന് ശേഷം പൊലീസിന്റെ കസ്റ്റഡിയിലാണ് കൺവെൻഷൻ സെന്റർ ഉളളത്. അതേ സമയം, കളമശ്ശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി […]

Read More
 ആധാർ കാർഡിലെ വിലാസം സൗജന്യമായി മാറ്റാം ഒണ്‍ലൈൻ വഴി

ആധാർ കാർഡിലെ വിലാസം സൗജന്യമായി മാറ്റാം ഒണ്‍ലൈൻ വഴി

ഇന്ത്യയിലെ ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ബാങ്ക് അക്കൗണ്ടുകൾ എടുക്കാനും സർക്കാർ സംരംഭങ്ങളിലെ പങ്കാളിത്തത്തിനുമുൾപ്പെടെ എന്തിനും ഏതിനും ആധാർ നിർബന്ധമാണ്. പ്രധാന തിരിച്ചറിയൽ രേഖയായതുകൊണ്ടുതന്നെ ആധാറിലെ വിവരങ്ങൾ കൃത്യമായിരിക്കണം. പത്ത് വർഷത്തിലൊരിക്കലെങ്കിലും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നിർദേശിച്ചിട്ടുണ്ട്. ആധാർ കാർഡ് ഉപയോക്താക്കൾക്ക് മാർച്ച് 14 വരെ സൗജന്യമായി ആധാർ രേഖകൾ അപ്ഡേറ്റ് ചെയ്യാം.അക്ഷയ കേന്ദ്രങ്ങൾ വഴിയും ആധാർ കേന്ദ്രങ്ങൾ വഴിയും സേവനം […]

Read More
 രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിന്റെ ക്ഷണം സ്വീകരിച്ച് സോണിയ ഗാന്ധി

രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിന്റെ ക്ഷണം സ്വീകരിച്ച് സോണിയ ഗാന്ധി

അയോധ്യ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ദിന ചടങ്ങിലേക്കുള്ള ക്ഷണത്തെ കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധി സന്തോഷത്തോടെ സ്വീകരിച്ചെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ്. സോണിയയോ, അല്ലെങ്കിൽ പാർട്ടിയിൽ നിന്നുള്ള മറ്റ് നേതാക്കളോ ചടങ്ങിൽ പങ്കെടുക്കുമെന്നും ദിഗ് വിജയ് സിംഗ് അറിയിച്ചു. അയോധ്യ ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികൾ നേരിട്ടെത്തിയാണ് സോണിയ ഗാന്ധിയെ ചടങ്ങിലേക്ക് ക്ഷണിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയേയും ട്രസ്റ്റ് പ്രതിനിധികൾ നേരിട്ടെത്തി ക്ഷണിച്ചു. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, മുൻ […]

Read More
 പിണറായി വിജയൻ ദൈവത്തിന്റെ വരദാനം; മന്ത്രി വിഎൻ വാസവന്റെ പരാമർശത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ

പിണറായി വിജയൻ ദൈവത്തിന്റെ വരദാനം; മന്ത്രി വിഎൻ വാസവന്റെ പരാമർശത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ

പിണറായി വിജയൻ ദൈവത്തിന്റെ വരദാനമാണെന്ന മന്ത്രി വിഎൻ വാസവന്റെ പരാമർശത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. വാസവന്റെ പ്രസ്താവന അദ്ദേഹത്തോട് തന്നെ ചോദിക്കണം. വ്യക്തിപൂജ പാർട്ടിക്കില്ല. അതാണ് പാർട്ടിയുടെ നിലപാടെന്നും എംവി ​ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു.നെഹ്‌റു ഒരിക്കൽ അമ്പലം പണിയാൻ പോകുന്നു എന്ന് പറഞ്ഞു. എല്ലാവരും അത്ഭുതപ്പെട്ടു. എന്നാൽ നെഹ്‌റു ഉദേശിച്ചത്‌ പൊതുമേഖല സ്ഥാപനങ്ങൾ ആയിരുന്നു. അതുപോലെയാകാം ഇതുമെന്നും എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. പേടിച്ചുപോയെന്ന സതീശന്റെ പരിഹാസം ജനാധിപത്യ വിരുദ്ധ പ്രസ്താവനയാണ്. പൊലീസിനെയും സംവിധാനത്തെയും […]

Read More
 ‘ബിജെപിയുടേത് സ്നേഹയാത്രയല്ല,യൂദാസിന്റെ ചുംബനം’: കെ സുധാകരന്‍

‘ബിജെപിയുടേത് സ്നേഹയാത്രയല്ല,യൂദാസിന്റെ ചുംബനം’: കെ സുധാകരന്‍

ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ക്രൈസ്തവരെ സന്ദര്‍ശിക്കുന്ന ബിജെപിയുടേത് സ്നേഹയാത്രയല്ലെന്നും മുപ്പതുവെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ ചുംബനമാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ന്യൂനപക്ഷങ്ങളെ ഒറ്റുകൊടുത്ത ചരിത്രം മാത്രമേയുള്ളു സംഘപരിവാറിന്.റബര്‍ വില 200 രൂപയാക്കാമെന്നു മോഹിപ്പിച്ചും കുരിശുമല കയറിയും ക്രിസ്മസ് കേക്കുമായി വീടുകളില്‍ കയറിയിറങ്ങിയും ക്രൈസ്തവരെ പാട്ടിലാക്കാന്‍ ഓടിനടന്ന കേരളത്തിലെ ബിജെപിക്കാര്‍ മണിപ്പൂരില്‍ ക്രിസ്ത്യാനികളുടെ കൂട്ടക്കൊല നടന്നപ്പോള്‍ ഓടിയൊളിച്ച് ആട്ടിന്‍തോലിട്ട ചെന്നായുടെ തനിസ്വരൂപം പ്രദര്‍ശിപ്പിച്ചു. മണിപ്പൂരിലും രാജ്യവ്യാപകമായും ക്രൈസ്തവര്‍ക്കെതിരേ സംഘപരിവാരങ്ങളുടെ ആക്രമണം തുടരുന്നതിനിടയിലാണ് കേരളത്തില്‍ മാത്രം അവര്‍ […]

Read More
 മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

പെന്‍ഷന്‍ മുടങ്ങിയിതിനെതിരെ മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി..മറിയക്കുട്ടിക്ക് പെൻഷൻ നൽകിയേ തീരുവെന്ന് കോടതി പറഞ്ഞു.അല്ലെങ്കിൽ മൂന്ന് മാസത്തെ മറിയക്കുട്ടിയുടെ ചെലവ് സർക്കാർ ഏറ്റെടുക്കണം.മറ്റ് കാര്യങ്ങൾക്ക് പണം ചെലവാക്കാൻ സർക്കാരിനുണ്ട്.പണം കൊടുക്കാൻ വയ്യെങ്കിൽ മരുന്നിന്‍റേയും ആഹാരത്തിന്‍റേയും ചെലവെങ്കിലും കൊടുക്കൂവെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.വിധവാപെൻഷൻ കുടിശിക വേണമെന്നാവശ്യപ്പെട്ട് അടിമാലി സ്വദേശിനി മറിയക്കുട്ടി നൽകിയ ഹർജിയില്‍ ,കേന്ദ്ര വിഹിതം കിട്ടിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ മറുപടി നല്‍കി., ക്രിസ്മസ് നു പെൻഷൻ ചോദിച്ചു വന്നത് നിസാരം ആയി കാണാൻ ആവില്ലെന്ന് കോടതി […]

Read More
 ‘ദുർഗന്ധം, അയൽവാസികൾക്ക് സംശയം’; അഴുകിയ മൃതദേഹത്തിനൊപ്പം 2 പേർ

‘ദുർഗന്ധം, അയൽവാസികൾക്ക് സംശയം’; അഴുകിയ മൃതദേഹത്തിനൊപ്പം 2 പേർ

ഹൈദരാബാദിൽ യുവതിയുടെ മൃതദേഹത്തോടൊപ്പം അമ്മയും സഹോദരനും കഴിഞ്ഞത് ഒരാഴ്ചയോളം. തെലങ്കാനയിലെ മെഡ്ചാൽ ജില്ലയിലെ ജീഡിമെറ്റ്‌ല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സമീപത്തെ വീട്ടിൽ നിന്നും കുറച്ച് ദിവസങ്ങളായി ദുർഗന്ധം വമിച്ചതോടെ അയൽവാസികൾക്ക് സംശയം തോന്നി പൊലീസിൽ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വിവരമറിഞ്ഞ് പൊലീസെത്തിയെങ്കിലും വാതിൽ അകത്ത് നിന്നും പൂട്ടി നിലയിൽ ആയിരുന്നു. ഏറെ നേരം വിളിച്ചെങ്കിലും ആരും വാതിൽ തുറന്നില്ല. ഒടുവിൽ പൊലീസ് വാതിൽ ചവിട്ടി തുറന്ന് അകത്ത് കയറിയപ്പോഴാണ് 45 വയസുകാരിയെ കട്ടിലിൽ മരിച്ച് കിടക്കുന്ന […]

Read More