കേരളോത്സവം പഞ്ചഗുസ്തി മൽസരത്തിൽ പങ്കെടുത്ത് ഗുരുതര പരിക്കേറ്റ സംഭവം:ഒടുവിൽ ദിയക്ക് അധികൃതരുടെ ദയ
കുന്ദമംഗലം : ഗ്രാമപഞ്ചായത്തിന്റെ കേരളോത്സവം പഞ്ചഗുസ്തി മൽസരത്തിൽ പങ്കെടുത്ത് ഗുരുതര പരിക്കേറ്റ ദിയക്ക് ചികിത്സ സഹായം നൽകാൻ ഒടുവിൽ സർക്കാർ ഉത്തരവ്. കുന്ദമംഗലം കാരന്തൂർ സ്വദേശിയായ ദിയ അഷ്‌റഫിന് കഴിഞ്ഞ വർഷം നവംബർ 13ന് ആയിരുന്നു മത്സരത്തിനിടെ പരിക്കേറ്റത്. 18കാരിയായ ദിയ അന്ന് 39 കാരിയോടായിരുന്നു മത്സരിച്ചത്. ദിയയുടെ വലത് കൈയുടെ തോളെല്ലിന്റെയും മുട്ടിന്റെയും ഇടയിലുള്ള ഭാഗം ഒടിഞ്ഞു തൂങ്ങിയിരുന്നു. എല്ല് പൊട്ടിചീന്തുകയും ഞരമ്പിന് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മത്സരം നടത്തിയത് എന്നാണ് കുടുംബത്തിന്റെ […]
Read More
