സുഗത സ്മൃതി :നവതി ആചരണം ജനുവരിയില്‍

സുഗത സ്മൃതി :നവതി ആചരണം ജനുവരിയില്‍

കേരളത്തിന്റെ പ്രിയ കവയത്രിയും,ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യം ഉൾക്കൊള്ളുന്ന കോൺഗ്രസ്സ് പാർട്ടിയുടെ എക്കാലത്തെയും ശക്തിസ്രോതസ്സും, പ്രമുഖ പരിസ്ഥിതി – സാമൂഹിക പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരിയുടെ നവതി ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികളോടെ ആചരിക്കുവാന്‍ കെപിസിസി തീരുമാനിച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു. പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ ചുമതല വഹിക്കുന്ന കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.പഴകുളം മധുവിനാണ് സംഘാടന ചുമതല.കവയത്രിയുടെ ജന്‍മദിനമായ ജനുവരി 22 ന് തിരുവനന്തപുരത്തു വിവിധ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കും. കവയത്രിയുടെ തറവാട് […]

Read More
 നിക്ഷേപ, വായ്പാ തട്ടിപ്പ് വെബ്സൈറ്റുകള്‍ കേന്ദ്ര ഐടി മന്ത്രാലയം ബ്ലോക്ക് ചെയ്തു

നിക്ഷേപ, വായ്പാ തട്ടിപ്പ് വെബ്സൈറ്റുകള്‍ കേന്ദ്ര ഐടി മന്ത്രാലയം ബ്ലോക്ക് ചെയ്തു

നിക്ഷേപ, വായ്പാ തട്ടിപ്പ് സൈറ്റുകള്‍ ബാന്‍ ചെയ്യാന്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇത്തരത്തില്‍ ചൈനീസ് ഒറിജിന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 100 വെബ്‌സൈറ്റുകളാണ് ഇതിനോടകം കേന്ദ്ര ഐടി മന്ത്രാലയം ബ്ലോക്ക് ചെയ്തത്.വിദേശ ബന്ധമുള്ള കൂടുതല്‍ ആപ്പുകള്‍ ബ്ലോക്ക് ചെയ്യുന്ന നടപടികളും ആരംഭിച്ചു. വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുകയും പണമൊഴുക്ക് മനസ്സിലാക്കാന്‍ സാധിക്കാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്നതുമായ സൈറ്റുകള്‍ക്കുമെതിരെയാണ് പ്രധാനമായും നടപടി എടുത്തിരിക്കുന്നത്. ഇത്തരം വ്യാജ സൈറ്റുകള്‍ രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥയെ തകര്‍ക്കുന്നതായുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

Read More
 കോഴിക്കോട് മേഖല ഹെവന്‍സ് ഫെസ്റ്റ് ഡിസംബര്‍ 17 ന് ചേന്ദമംഗല്ലൂരില്‍

കോഴിക്കോട് മേഖല ഹെവന്‍സ് ഫെസ്റ്റ് ഡിസംബര്‍ 17 ന് ചേന്ദമംഗല്ലൂരില്‍

മുക്കം: കോഴിക്കോട് മേഖല ഹെവന്‍സ് ഫെസ്റ്റ് ഡിസംമ്പര്‍ 17ന് ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളേജ് ക്യാമ്പസില്‍ നടക്കും. ഫെസ്റ്റിന്റെ വിജയകരമായ നടത്തിപ്പിന് വിപുലമായ സംഘാടക സമിതി രൂപവത്ക്കരിച്ചു. കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്ന് പതിനഞ്ച് ഹെവന്‍സ് പ്രീ സ്‌ക്കൂളുകളില്‍നിന്ന് 36 ഇനങ്ങളില്‍ 500 കലാപ്രതിഭകള്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരക്കും. സംഘാടകസമിതി രൂപവത്കരണ യോഗത്തില്‍ ഹെവന്‍സ് ഡയരക്ടര്‍ സി.എച്ച് അനീ സുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഹെവന്‍സ് ഫെസ്റ്റ് സംസ്ഥാന കോഡിനേറ്റര്‍ സിദ്ദീഖ് അക്ബർ ഏരിയ പ്രസിഡണ്ട് എ.പി.നസീം, കെ.സി മൊയ്തീന്‍കോയ, […]

Read More
 സർക്കാർ ആശുപത്രിയിൽ യുവതിയുടെ മൃതദേഹം എലികൾ കടിച്ച് കീറിയ നിലയിൽ: പരാതിയുമായി ബന്ധുക്കൾ

സർക്കാർ ആശുപത്രിയിൽ യുവതിയുടെ മൃതദേഹം എലികൾ കടിച്ച് കീറിയ നിലയിൽ: പരാതിയുമായി ബന്ധുക്കൾ

സർക്കാർ ആശുപത്രിയിൽ യുവതിയുടെ മൃതദേഹം എലികൾ കടിച്ച് കീറിയ നിലയിൽ. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. ഉത്തർപ്രദേശിലെ ലളിത്പൂരിൽ ഒരു സർക്കാർ ആശുപത്രിയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ആത്മഹത്യ നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹമാണ് എലി കടിച്ചത്. ഡിസംബർ രണ്ടിനാണ് സംഭവം നടക്കുന്നത്. ഡിസംബർ രണ്ടിനാണ് 21 കാരിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി പിണങ്ങി വീട്ടിലെത്തിയ യുവതി ജീവനൊടുക്കുകയായിരുന്നു.വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം […]

Read More
 ‘പറയാനുള്ള അവകാശം പോലെ തന്നെ കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ട്’ :ജിയോ ബേബി വിഷയത്തിൽ പ്രതികരണവുമായി പി കെ നവാസ്

‘പറയാനുള്ള അവകാശം പോലെ തന്നെ കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ട്’ :ജിയോ ബേബി വിഷയത്തിൽ പ്രതികരണവുമായി പി കെ നവാസ്

കഴിഞ്ഞ ദിവസം ആണ് സംവിധായകൻ ജിയോ ബേബി കോഴിക്കോട് ഫറൂഖ് കോളേജിനെതിരെ രം​ഗത്ത് എത്തിയത്. തന്നെ ക്ഷണിച്ച ഒരു പരിപാടി മുന്നറിയിപ്പും നൽകാതെ റദ്ദാക്കിയെന്നും തന്റെ ധാർമിക മൂല്യങ്ങളാണ് പ്രശ്നമെന്ന് കോളേജ് യൂണിയൻ പറഞ്ഞെന്നും ജിയോ ബേബി പറഞ്ഞിരുന്നു. വിഷയം ചർച്ചയായതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്.ജിയോ ബേബിക്ക് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാർത്ഥികൾക്ക് കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ടെന്ന് നവാസ് പറഞ്ഞു. ഒപ്പം കോളേജ് യൂണിയൻ അല്ല ജിയോ […]

Read More
 ബാലഗോകുലം റവന്യു ജില്ലാ കലോത്സവം കുന്ദമംഗലത്ത്

ബാലഗോകുലം റവന്യു ജില്ലാ കലോത്സവം കുന്ദമംഗലത്ത്

കുന്ദമംഗലം: ബാല ഗോകുലം, കോഴിക്കോട് റവന്യു ജില്ലാ കലോത്സവം മുരളീരവം ഡിസംബർ 9, 10, തിയ്യതികളിൽ, കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും, , ഫ്ളവേഴ്സ് ടോപ് സിംഗർ ഫെയിം കുമാരി ദേവനന്ദ ഉദ്ഘാടനം ചെയ്യും.എം ടിയുടെ മകളും പ്രശസ്തനാട്യകലാ പ്രതിഭയുമായ അശ്വതി ശ്രീകാന്ത് മുഖ്യാതിയാവും. നാല് വിഭാഗങ്ങളിലായി 40 ഇനങ്ങളിൽ രണ്ടായിരം കലാപ്രതിഭകൾ മാറ്റുരക്കും. കുഞ്ഞുണ്ണി കവിതകൾ, പഴഞ്ചൊല്ല്, നാവ് ഉരുലൽ, തുടങ്ങി വിത്യസ്ത ഇനങ്ങളും മൽസരങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുന്ദമംഗലത്ത് നടന്ന പത്ര സമ്മേളനത്തിൽ […]

Read More
 വിവാഹ സൽക്കാരത്തിലുണ്ടായ ഭക്ഷ്യവിഷബാധ: അതിഥിക്ക് നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി

വിവാഹ സൽക്കാരത്തിലുണ്ടായ ഭക്ഷ്യവിഷബാധ: അതിഥിക്ക് നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി

വിവാഹ സൽക്കാരത്തിലുണ്ടായ ഭക്ഷ്യവിഷബാധയിൽ അതിഥിക്ക് നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഭക്ഷ്യ വിഷബാധയേറ്റ എക്സൈസ് ഉദ്യോഗസ്ഥനായ കൂത്താട്ടുകുളം സ്വദേശി വി. ഉൻമേഷിനാണ് 40,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചത്. ഡിബി ബിനു, വൈക്കം രാമചന്ദ്രൻ, ടിഎൻ ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. 2019ലാണ് കേസിനാസ്പദമായ സംഭവം.2019 മെയ് 5ന് കൂത്താട്ടുകുളത്ത് സുഹൃത്തിന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ ഭക്ഷണം വിതരണം ചെയ്ത ക്യാറ്ററിങ് സ്ഥാപനത്തിനെതിരെയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. ഇവരുടെ ഭക്ഷണത്തിൽ നിന്നാണ് ഉദ്യോഗസ്ഥന് […]

Read More
 നടൻ ദിലീപിനും അതിജീവതയ്ക്കും ഇന്ന് നിർണ്ണായകം: മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ അതിജീവിത നൽകിയ ഹർജിയില്‍ വിധി ഇന്ന്

നടൻ ദിലീപിനും അതിജീവതയ്ക്കും ഇന്ന് നിർണ്ണായകം: മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ അതിജീവിത നൽകിയ ഹർജിയില്‍ വിധി ഇന്ന്

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ, കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. അതിജീവിത നൽകിയ ഹർജിയിൽ ജസ്റ്റിസ് കെ ബാബുവാണ് വിധി പ്രസ്താവിക്കുക. വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയെന്നതിന് ഫോറൻസിക് റിപ്പോർട്ട് തെളിവായുണ്ടെന്നാണ് പ്രധാന വാദം. ഹാഷ് വാല്യു മാറിയത് ആരെങ്കിലും ദൃശ്യം പരിശോധിച്ചത് കൊണ്ടാകാമെന്നും അപകീർത്തികരമായ ദൃശ്യങ്ങൾ പുറത്ത് പോകുന്നത് […]

Read More
 പുതിയ ദൂരം താണ്ടാൻ കൊച്ചി മെട്രോ: എസ്എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള പരീക്ഷണ ഓട്ടം ഇന്ന് മുതല്‍

പുതിയ ദൂരം താണ്ടാൻ കൊച്ചി മെട്രോ: എസ്എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള പരീക്ഷണ ഓട്ടം ഇന്ന് മുതല്‍

രാജ നഗരിയിലേക്ക് കുതിക്കാനൊരുങ്ങി കൊച്ചി മെട്രോ.എസ്എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള പരീക്ഷണ ഓട്ടം ഇന്ന് മുതല്‍ തുടങ്ങും. കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പൂണിത്തുറ. കൊച്ചിയുടെ ഗതാഗതവഴിയില്‍ നാഴിക കല്ലായ കൊച്ചി മെട്രോ.ആണിപ്പോള്‍ പുതിയ ദൂരങ്ങള്‍ താണ്ടാന്‍ ഒരുങ്ങുന്നത്. ആലുവയില്‍ നിന്ന് തുടങ്ങി 24 സ്റ്റേഷനുകള്‍ പിന്നിട്ട് 25 അഞ്ചാമത്തേതും ഒന്നാംഘട്ടത്തിലെ ഒടുവിലത്തേതുമായ മെട്രോ സ്റ്റേഷനാണ് തൃപ്പൂണിത്തുറയില്‍ ഒരുങ്ങുന്നത്. എസ് എന്‍ ജംഗ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറ ടെര്‍മിനല്‍ വരെയുള്ള ദൂരം പാളങ്ങള്‍ ഒരുങ്ങി […]

Read More
 കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം : ജില്ലയിലെ സ്കൂളുകൾക്ക് നാളെ (വ്യാഴം) അവധി

കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം : ജില്ലയിലെ സ്കൂളുകൾക്ക് നാളെ (വ്യാഴം) അവധി

കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ച് നാളെ (07.12 2023) ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ്കുമാർ അറിയിച്ചു. വി.എച്ച്.എസ്.സി, ഹയർ സെക്കന്ററി സ്കൂളുകൾക്കും അവധി ബാധകമായിരിക്കുമെന്ന് റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറും, വൊക്കേഷണൽ ഹയർ സെക്കണ്ടറി അസിസ്റ്റന്റ് ഡയറക്ടറും അറിയിച്ചു. പകരം അടുത്ത ഒരു അവധിദിവസം പ്രവൃത്തിദിനമാക്കി ക്രമീകരിക്കും.

Read More