കുന്ദമംഗലം : ഗ്രാമപഞ്ചായത്തിന്റെ കേരളോത്സവം പഞ്ചഗുസ്തി മൽസരത്തിൽ പങ്കെടുത്ത് ഗുരുതര പരിക്കേറ്റ ദിയക്ക് ചികിത്സ സഹായം നൽകാൻ ഒടുവിൽ സർക്കാർ ഉത്തരവ്. കുന്ദമംഗലം കാരന്തൂർ സ്വദേശിയായ ദിയ അഷ്‌റഫിന് കഴിഞ്ഞ വർഷം നവംബർ 13ന് ആയിരുന്നു മത്സരത്തിനിടെ പരിക്കേറ്റത്. 18കാരിയായ ദിയ അന്ന് 39 കാരിയോടായിരുന്നു മത്സരിച്ചത്. ദിയയുടെ വലത് കൈയുടെ തോളെല്ലിന്റെയും മുട്ടിന്റെയും ഇടയിലുള്ള ഭാഗം ഒടിഞ്ഞു തൂങ്ങിയിരുന്നു. എല്ല് പൊട്ടിചീന്തുകയും ഞരമ്പിന് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മത്സരം നടത്തിയത് എന്നാണ് കുടുംബത്തിന്റെ ആരോപണം. മാസങ്ങൾ നീണ്ട നിരന്തരമായ ചികിത്സയെ തുടർന്ന് കുടുംബം ചികിത്സ സഹായത്തിന് പഞ്ചായത്തിനെ സമീപിച്ചിരുന്നു. ഫലമുണ്ടാകത്തിനെ തുടർന്ന് മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ ഉണ്ടാകുകയും ചെയ്തിരുന്നു. നിരവധി സംഘടനകൾ വിഷയത്തിൽ ഇടപെടുകയും ദിയക്ക് ചികിത്സ സഹായം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്നും സഹായമൊന്നും ലഭിക്കാതെയായപ്പോൾ മനുഷ്യാവകാശപ്രവർത്തകൻ നൗഷാദ് തെക്കയിലിന്റെ നേതൃത്വത്തിൽ ദിയയും കുടുംബവും മന്ത്രി എം.ബി. രാജേഷിനെ കാണുകയും നിവേദനം നൽകുകയും ചെയ്തു. ഒരു വർഷം കഴിഞ്ഞിട്ടും സഹായം ലഭിക്കാത്തതിനെ തുടർന്ന് ഇക്കഴിഞ്ഞ നവംബർ 28ന് മനുഷ്യാവകാശ കമ്മീഷനെ നൗഷാദ് തെക്കയിലിന്റെ നേതൃത്വത്തിൽ കുടുംബം വീണ്ടും കാണുകയും കമ്മീഷൻ തദ്ദേശ വകുപ്പ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപെടുകയും ചെയ്തിരുന്നു. അതിനിടെയാണ് ഇപ്പോൾ ദിയക്ക് ചികിത്സ സഹായം നൽകാൻ സർക്കാർ ഉത്തരവിറക്കിയത്. ചിലവായ തുകയുടെ രേഖകളും ബില്ലും അടക്കം കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകുന്ന മുറക്ക് തുടർന്ന് നടപടി എടുക്കും. പഞ്ചായത്തിന് ചികിത്സ ചെലവ് നൽകാൻ നിയമപരമായി കഴിയാത്തതിനാലാണ് സർക്കാർ ഉത്തരവിനായി ഇതുവരെ കാത്തിരുന്നതെന്ന് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽ കുമാർ പറഞ്ഞു.വടംവലി, മൗണ്ടെയിൻ സൈക്ലിംഗ്, ട്രാക് സൈക്ലിംഗ് ഇനങ്ങളിൽ ജില്ല-സംസ്ഥാന താരമായിരുന്ന ദിയക്ക് സൈന്യത്തിൽ ചേരാനായിരുന്നു ആഗ്രഹം.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
