മൂക്കിലെ ദശ നീക്കാൻ ആശുപത്രിയിലെത്തി സ്റ്റെബിന്റെ മരണം: മൃതദേഹം പുറത്തെടുത്ത് പരിശോധന

മൂക്കിലെ ദശ നീക്കാൻ ആശുപത്രിയിലെത്തി സ്റ്റെബിന്റെ മരണം: മൃതദേഹം പുറത്തെടുത്ത് പരിശോധന

കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ച യുവാവിൻ്റെ മൃതദേഹം നാലുദിവസത്തിന് ശേഷം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചു. പുൽപ്പള്ളി ശശിമല ചോലിക്കര സ്വദേശി സ്റ്റെബിനാണ് നാലുനാൾ മുമ്പ് മരിച്ചത്. മൂക്കിലെ ദശ നീക്കം ചെയ്യാനുള്ള സർജറിക്കാണ് യുവാവ് ആശുപത്രിയിലെത്തിയത്. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം യുവാവ് മരിക്കുകയായിരുന്നു. ഡിസംബർ ഒന്നിനാണ് സ്റ്റെബിന്റെ മരണം. മൂക്കിൽ വളർന്ന ദശ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാൻ കൽപ്പറ്റ ഫാത്തിമ ആശുപത്രിയിലേക്ക് സ്വന്തം വണ്ടിയോടിച്ചായിരുന്നു സ്റ്റെബിൻ വന്നത്. എന്നാൽ സ്റ്റെബിൻ തിരികെ പോയത് ചേതനയറ്റ ശരീരവുമായാണ്. […]

Read More
 സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം: നടത്തുന്നത് ഇടതു വിദ്യാർഥി സംഘടനയായ എസ്എഫ്ഐ

സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം: നടത്തുന്നത് ഇടതു വിദ്യാർഥി സംഘടനയായ എസ്എഫ്ഐ

ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുമെന്ന് ഇടതു വിദ്യാർഥി സംഘടനയായ എസ്എഫ്ഐ. സംസ്ഥാനത്തെ സർവകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെയാണ് എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടാതെ വിവിധ സ്ഥലങ്ങളിൽ നിന്നും എത്തുന്ന പ്രവർത്തകർ ഇന്ന് 11 മണിക്ക് രാജ് ഭവൻ വളയുന്നുന്നതാണ്.ബി ജെ പി പ്രസിഡന്റ് എഴുതി നൽകുന്ന പേരുകൾ സർവകലാശാല സിൻഡിക്കേറ്റ് അം​ഗങ്ങളായി ഗവർണർ നിയമിക്കുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ ആരോപിച്ചു.സംസ്ഥാന […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചുജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽക്കാലികാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിനായി ഡിസംബർ 12 ന് കോട്ടപ്പറമ്പ് ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി ക്മ്മീഷണറുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇ – ഹെൽത്ത് ജില്ലാ ഓഫീസിൽ അഭിമുഖം നടക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 2023 ഡിസംബർ മാസം 8 നു വൈകുന്നേരം 5 മണിക്ക് മുമ്പായി ehealthkozhikode@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡാറ്റ അയക്കേണ്ടതാണ്. വൈകി വരുന്നതോ നേരിട്ടുള്ള അപേക്ഷകളോ സ്വീകരിക്കുന്നതല്ല. […]

Read More
 കലാമേളയ്ക്കൊപ്പം എൻഎസ്എസിന്റെ സന്നദ്ധ രക്തദാന സെൽഫി പോയിന്റ്

കലാമേളയ്ക്കൊപ്പം എൻഎസ്എസിന്റെ സന്നദ്ധ രക്തദാന സെൽഫി പോയിന്റ്

റവന്യൂ ജില്ല കലാമേളയോടനുബന്ധിച്ച് പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിൽ സെൽഫി പോയിന്റ് ഒരുക്കി ശ്രദ്ധേയമായി ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം. സെൽഫി പോയിന്റ് ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജീവ ജ്യോതി സന്നദ്ധ രക്തദാന ക്യാമ്പയിന്റെ ഭാഗമായാണ് സെൽഫി പോയിന്റ് ഒരുക്കിയത്.നാഷണൽ സർവ്വീസ് സ്കീമിന്റെ കർമ്മപദ്ധതിയായ- ജീവ ജ്യോതി – സന്നദ്ധ രക്തദാനത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസിന്റെ പോൾ ബ്ലഡ് ആപ്പുമായി സഹകരിച്ചുകൊണ്ട് രക്തദാന ക്യാമ്പയിൻ പ്രവർത്തനം നടത്തുന്നത്. കലാമേളയോടനുബന്ധിച്ച് എൻഎസ്എസ് […]

Read More
 പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വീട്ടിലെത്തിക്കും; മാതൃയാനം പദ്ധതി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കിയതായി  മന്ത്രി വീണാ ജോര്‍ജ്

പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വീട്ടിലെത്തിക്കും; മാതൃയാനം പദ്ധതി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കിയതായി മന്ത്രി വീണാ ജോര്‍ജ്

പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്‍പത് മെഡിക്കല്‍ കോളേജുകള്‍, 41 ജില്ലാ, ജനറല്‍, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍, 50 താലൂക്ക് ആശുപത്രികള്‍, ഒരു സാമൂഹികാരോഗ്യ കേന്ദ്രം എന്നിങ്ങനെ പ്രസവം നടക്കുന്ന 101 സര്‍ക്കാര്‍ ആശുപത്രികളിലാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ എല്ലാ കുടുംബങ്ങള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. അനേകം കുടുംബങ്ങള്‍ക്ക് ഈ […]

Read More
 ഭൂപരിഷ്‌കരണ നിയമ ഭേദഗതി പാവപ്പെട്ടവര്‍ക്ക് ആത്മാഭിമാനത്തോടെ ജീവിക്കാന്‍ വഴിയൊരുക്കി: അഡ്വ. പി. സതീദേവി

ഭൂപരിഷ്‌കരണ നിയമ ഭേദഗതി പാവപ്പെട്ടവര്‍ക്ക് ആത്മാഭിമാനത്തോടെ ജീവിക്കാന്‍ വഴിയൊരുക്കി: അഡ്വ. പി. സതീദേവി

* രാജ്യത്ത് ആദിവാസി വിഭാഗങ്ങള്‍ ഇപ്പോഴും ചൂഷണങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും ഇരയാകുന്നു* പട്ടികവര്‍ഗ മേഖലയിലെ പുതിയ തലമുറയെ മുഖ്യധാരയിലേക്ക് ഉയര്‍ത്തി എടുക്കാനുള്ള ശിപാര്‍ശകള്‍ സമര്‍പ്പിക്കുംഇഎംഎസ് സര്‍ക്കാര്‍ 1957ല്‍ നടപ്പാക്കിയ കാര്‍ഷിക ബന്ധ നിയമവും 1967 ല്‍ പാസാക്കിയ ഭൂപരിഷ്‌കരണ നിയമ ഭേദഗതിയും കേരളത്തിലെ പാവപ്പെട്ടവര്‍ക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കിയതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി നിലമ്പൂര്‍ നഗരസഭ ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ […]

Read More
 തിരുവനന്തപുരം നാഥനില്ലാ കളരിയായി മാറിയിരിക്കുന്നു, സര്‍ക്കാര്‍ കേരളത്തെ മുടിഞ്ഞ തറവാടാക്കി മാറ്റുന്നു: സർക്കാരിനെതിരെ ആഞ്ഞടിച്ച് വി ഡി സതീശൻ

തിരുവനന്തപുരം നാഥനില്ലാ കളരിയായി മാറിയിരിക്കുന്നു, സര്‍ക്കാര്‍ കേരളത്തെ മുടിഞ്ഞ തറവാടാക്കി മാറ്റുന്നു: സർക്കാരിനെതിരെ ആഞ്ഞടിച്ച് വി ഡി സതീശൻ

കേന്ദ്രത്തിന്‍റെ സാമ്പത്തിക നയത്തോട് കോണ്‍ഗ്രസിന് വിയോജിപ്പുണ്ടെന്നും അതിനാലാണ് ടിഎന്‍ പ്രതാപന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. കേന്ദ്രത്തിന്‍റെ സാമ്പത്തിക നയത്തോട് വിയോജിപ്പുണ്ടെങ്കിലും മുഴുവൻ ഉത്തരവാദിത്വവും കേന്ദ്രത്തിനാണെന്ന നിലപാടില്ല. കേന്ദ്ര നിലപാട് സാമ്പത്തിക പ്രതിസന്ധിയുടെ ഒരു കാരണം മാത്രമാണ്. കേരളത്തിന്റെ കെടുകാര്യസ്ഥതയാണ് പ്രധാന കാരണം.ആഴ്ചയിൽ അഞ്ച് ദിവസം എങ്കിലും സെക്രട്ടറിയേറ്റിൽ ഉണ്ടാവേണ്ട ധനമന്ത്രി ദിവസങ്ങളായി സ്ഥലത്ത് ഇല്ല. ധനമന്ത്രിയോട് എങ്കിലും സെക്രട്ടേറിയേറ്റിൽ വന്നിരിക്കാൻ മുഖ്യമന്ത്രി പറയണമെന്നും വിഡി സതീശന്‍ പറഞ്ഞു.തിരുവനന്തപുരം നാഥനില്ലാ […]

Read More
 കോണ്‍ഗ്രസിന് തിരിച്ചടി, ഭിന്നത രൂക്ഷം: നാളെ നടക്കാനിരുന്ന ഇന്ത്യ മുന്നണി യോഗം മാറ്റി

കോണ്‍ഗ്രസിന് തിരിച്ചടി, ഭിന്നത രൂക്ഷം: നാളെ നടക്കാനിരുന്ന ഇന്ത്യ മുന്നണി യോഗം മാറ്റി

ഇന്ത്യ മുന്നണിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ പോര് മുറുകുന്നു. സഖ്യത്തിന്‍റെ നേതൃസ്ഥാനം മമതക്ക് നല്‍കണമെന്ന് തൃണമൂല്‍ നേതാക്കള്‍ സൂചിപ്പിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് വോട്ട് ചെയ്യണമെന്ന് പോലും ആവശ്യപ്പെടാത്ത നേതാവാണ് മമതയെന്നായിരുന്നു അധിർ രഞ്ജൻ ചൗധരിയുടെ കുറ്റപ്പെടുത്തല്‍. അഭിപ്രായ വ്യത്യാസം ശക്തമായതോടെ നാളെ നടക്കാനിരുന്ന യോഗം മാറ്റി വച്ചുനിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്ക് പിന്നാലെ സഖ്യത്തിലെ ഭിന്നിപ്പ് രൂക്ഷമാകുകയാണ്. കൈയ്യിലുണ്ടായിരുന്ന രണ്ട് സംസ്ഥാനങ്ങളില്‍ കൂടി അധികാരം നഷ്ടമായ കോണ്‍ഗ്രസ് സഖ്യത്തിന്‍റെ നേതൃസ്ഥാനം കൈയ്യാളുന്നതിലാണ് പാര്‍ട്ടികളില്‍ മുറുമുറുപ്പ് ഉള്ളത്.. […]

Read More
 അമ്മക്കിളിക്കൂട് ഭവന നിർമ്മാണ പദ്ധതി:അന്‍പതാം വീടിന്‍റെ താക്കോൽ കൈമാറി കല്യാണി പ്രിയദര്‍ശന്‍

അമ്മക്കിളിക്കൂട് ഭവന നിർമ്മാണ പദ്ധതി:അന്‍പതാം വീടിന്‍റെ താക്കോൽ കൈമാറി കല്യാണി പ്രിയദര്‍ശന്‍

എറണാകുളം ആലുവയിൽ അമ്മക്കിളിക്കൂട് ഭവന നിർമ്മാണ പദ്ധതി വഴി 50 വീടുകൾ കൈമാറി. അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിലാണ് മണ്ഡലത്തിലെ സാമ്പത്തിക പ്രതിസന്ധിയിലായ ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ക്ക് കൈത്താങ്ങ് ഒരുക്കുന്നത്. ചലച്ചിത്ര താരം കല്യാണി പ്രിയദർശൻ ആണ് അന്‍പതാമത് വീടിന്‍റെ താക്കോൽ കൈമാറിയത്.2017 ഏപ്രിൽ 4 ആം തിയതി നെടുമ്പാശ്ശേരി മള്ളുശ്ശേരിയിൽ നടൻ ജയറാം തുടക്കമിട്ട പദ്ധതി. ഒടുവിൽ 50 വീടുകൾ പൂർത്തിയാക്കി ശ്രീമൂലനഗരം പഞ്ചായത്തിൽ. മണ്ഡലത്തിലെ അമ്മമാർക്കും കുടുംബത്തിനുമാണ് അമ്മക്കിളിക്കൂടൊരുക്കുന്നത്. സ്വന്തമായി സ്ഥലമുണ്ടായിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകൾ […]

Read More
 ചുഴലറ്റിക്കാറ്റിനെ തുടര്‍ന്ന് നിരവധി ട്രെയിൻ സര്‍വീസുകള്‍ റദ്ദാക്കി: രണ്ടായിരത്തോളം അയ്യപ്പഭക്തര്‍ ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ കുടുങ്ങി

ചുഴലറ്റിക്കാറ്റിനെ തുടര്‍ന്ന് നിരവധി ട്രെയിൻ സര്‍വീസുകള്‍ റദ്ദാക്കി: രണ്ടായിരത്തോളം അയ്യപ്പഭക്തര്‍ ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ കുടുങ്ങി

മിഗ്ചൊമ് ചുഴലറ്റിക്കാറ്റിനെ തുടര്‍ന്ന് നിരവധി ട്രെയിൻ സര്‍വീസുകള്‍ റദ്ദാക്കിയതോടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ശബരിമല തീര്‍ത്ഥാടകര്‍ കുടുങ്ങി. ശബരിമലയിലേക്കുള്ള പ്രവേശന കവാടമായ ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍, മടങ്ങിപ്പോകാനാതെ രണ്ടായിരത്തോളം അയ്യപ്പഭക്തര്‍ കുടുങ്ങിക്കിടക്കുകയാണ്.നിരവധി ട്രെയിനുകളാണ് മിഗ്ജൗമ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് റദ്ദാക്കിയത്. ചെന്നൈയിലടക്കം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സര്‍വീസുകള്‍ എപ്പോള്‍ പുനരാരംഭിക്കുമെന്ന് ഒരു നിശ്ചയവുമില്ലാത്ത സ്ഥിതിയാണ്. ഇതോടെയാണ് അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ശബരിമല തീര്‍ഥാകരും കുടുങ്ങിയത്. ദര്‍ശനം കഴിഞ്ഞ് മലയിറങ്ങിയ തീര്‍ഥാടകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനും പരിസരവും. […]

Read More