കുസാറ്റിലെ അപകടം: വേദനിപ്പിക്കുന്നതെങ്കിലും അതിന്റെ പേരിൽ വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തരുതെന്ന് ഹൈക്കോടതി

കുസാറ്റിലെ അപകടം: വേദനിപ്പിക്കുന്നതെങ്കിലും അതിന്റെ പേരിൽ വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തരുതെന്ന് ഹൈക്കോടതി

കുസാറ്റിലെ സംഗീത പരിപാടിക്കിടെയുണ്ടായ അപകടം വേദനിപ്പിക്കുന്നതെങ്കിലും അതിന്റെ പേരിൽ വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തരുതെന്ന് ഹൈക്കോടതി. അപകടത്തിൽ വിലപ്പെട്ട ജീവനുകളാണ് നഷ്ടമായത്. അതിൽ ആരെയും കുറ്റപ്പെടുത്താൻ കോടതി താൽപ്പര്യപ്പെടുന്നില്ല. വിദ്യാർത്ഥികളായിരുന്നു അവിടെ ജനങ്ങളെ നിയന്ത്രിച്ചിരുന്നതെന്നാണ് മനസിലാക്കുന്നത്. പക്ഷേ ഏതെങ്കിലും വിദ്യാർത്ഥികളെ പഴിചാരാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ജുഡീഷ്യൽ അന്വേഷണം അവശ്യപ്പെട്ട് കെ എസ് യു നൽകിയ ഹർജിയിലാണ് നടപടി. സർക്കാരിനോടും സർവകലാശാല അധികൃതരോടും നിലവിലെ അന്വേഷണം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കോടതി നിർദേശം നൽകി. ഹർജി അടുത്ത വ്യാഴാഴ്ച്ചത്തേക്ക് മാറ്റി.

Read More
 ചെന്നൈയിലും സമീപ പ്രദേശങ്ങളിലുമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സഹായധനം പ്രഖ്യാപിച്ച് നടന്മാരായ സൂര്യയും കാര്‍ത്തിയും

ചെന്നൈയിലും സമീപ പ്രദേശങ്ങളിലുമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സഹായധനം പ്രഖ്യാപിച്ച് നടന്മാരായ സൂര്യയും കാര്‍ത്തിയും

അതിതീവ്ര മഴയിലും വെള്ളപ്പൊക്കത്തിലും നട്ടംതിരിയുന്ന ചെന്നൈയിലും സമീപ പ്രദേശങ്ങളിലുമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തുടക്കമെന്ന നിലയില്‍ 10 ലക്ഷം സഹായധനം പ്രഖ്യാപിച്ച് നടന്മാരായ സൂര്യയും കാര്‍ത്തിയും. വെള്ളപ്പൊക്കം രൂക്ഷമായ തെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍ ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ തുക. ഇരുവരുടെയും ആരാധക സംഘങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.പ്രളയത്തില്‍ ചെന്നൈ കോര്‍പറേഷന്‍ വേണ്ട രീതിയില്‍ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നടന്‍ വിശാല്‍ രംഗത്തെത്തിയിരുന്നു. “പ്രിയപ്പെട്ട ചെന്നൈ മേയര്‍ പ്രിയ രാജനും ചെന്നൈ കോര്‍പറേഷന്‍റെ മറ്റെല്ലാ ഉദ്യോ​ഗസ്ഥരും അറിയാന്‍. നിങ്ങളെല്ലാവരും […]

Read More
 മിഗ്ചോമ് തീവ്രചുഴലിക്കാറ്റ്:  തമിഴ്നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം,ഇന്ന് ഉച്ചയോടെ ആന്ധ്രയിലെ മച്ചിലപ്പട്ടണത്തിനും ഇടയിൽ ചുഴലികാറ്റ് കര തൊടുമെന്നാണ് പ്രവചനം

മിഗ്ചോമ് തീവ്രചുഴലിക്കാറ്റ്: തമിഴ്നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം,ഇന്ന് ഉച്ചയോടെ ആന്ധ്രയിലെ മച്ചിലപ്പട്ടണത്തിനും ഇടയിൽ ചുഴലികാറ്റ് കര തൊടുമെന്നാണ് പ്രവചനം

മിഗ്ചോമ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായതോടെ തമിഴ്നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു. ചെന്നൈയിൽ കനത്ത മഴ തുടരുകയാണ്. ഇതുവരെ 8 പേര്‍ക്കാണ് മഴക്കെടുതിയിൽ ജീവൻ നഷ്ടമായത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. വന്ദേ ഭാരത് അടക്കം 6 ട്രെയിനുകൾ കൂടി റദ്ദാക്കി. ചെന്നൈ -കൊല്ലം ട്രെയിനും റദ്ദാക്കിയതിൽ ഉൾപ്പെടുന്നു. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ചെന്നൈയില്‍ മുന്നറിയിപ്പ്. തീവ്രമഴ മുന്നറിയിപ്പ് വന്നതോടെ ചെന്നൈ, തിരുവള്ളൂര്‍ , കാഞ്ചീപുരം, ചെങ്കൽപ്പേട്ട് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു. തീവ്ര ചുഴലിക്കാറ്റ് […]

Read More
 ‘ മാതാപിതാക്കളുടേയും സ്വത്ത് തട്ടിയെടുത്തു, സ്വത്ത് തിരികെ ചോദിച്ചപ്പോൾ  പത്മകുമാർ ചവിട്ടി വീഴ്ത്തി’- പ്രതി അനിത കുമാരിയുടെ അമ്മ

‘ മാതാപിതാക്കളുടേയും സ്വത്ത് തട്ടിയെടുത്തു, സ്വത്ത് തിരികെ ചോദിച്ചപ്പോൾ പത്മകുമാർ ചവിട്ടി വീഴ്ത്തി’- പ്രതി അനിത കുമാരിയുടെ അമ്മ

ഓയൂർ തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതി അനിത കുമാരി സ്വന്തം മാതാപിതാക്കളുടേയും സ്വത്ത് തട്ടിയെടുത്തു. സ്വത്ത് തിരികെ ചോദിച്ചപ്പോൾ പത്മകുമാർ ചവിട്ടി വീഴ്ത്തിയെന്നും പട്ടിയെക്കൊണ്ട് കടിപ്പിക്കാൻ ശ്രമിച്ചെന്നും അനിതയുടെ അമ്മ പറഞ്ഞു.”ആറ് മാസത്തേക്ക് താ, ലോണെടുക്കാനാ, ആറ് മാസം കഴിയുമ്പോള്‍ തിരികെയെടുത്തു തരാം. ഇങ്ങനെ പറഞ്ഞാണ് ഏഴ് സെന്‍റ് എഴുതിക്കൊടുത്തത്. എന്നാൽ ആറ് മാസമല്ല വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അനക്കമില്ല. പ്രമാണം തിരിച്ചുവേണമെന്ന് പറഞ്ഞപ്പോള്‍ പത്മകുമാർ ഇങ്ങോട്ട് വന്ന് എന്നെ ചവിട്ടി. മോളും കൊച്ചുമോളുമെല്ലാം എന്നെ ആക്ഷേപം പറഞ്ഞു. […]

Read More
 കൊച്ചിയിലെ ലോഡ്ജിൽ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ച കേസ്: അമ്മയുടെയും പങ്കാളിയുടെയും അറസ്റ്റ്  ഇന്ന് രേഖപ്പെടുത്തും

കൊച്ചിയിലെ ലോഡ്ജിൽ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ച കേസ്: അമ്മയുടെയും പങ്കാളിയുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കൊച്ചിയിലെ ലോഡ്ജിൽ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ച കേസിൽ അമ്മയുടെയും പങ്കാളിയുടെയും അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം രാവിലെയാണ് പിഞ്ചുകുഞ്ഞിനെ മരിച്ച നിലയിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെയും പങ്കാളിയെയും എളമക്കര പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ ശരീരത്തിലെ പരിക്കുകൾ കണ്ട ഡോക്ടരാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമെന്ന വിവരം പുറത്തറിയുന്നതും. ഇന്ന് പോസ്റ്റുമോർട്ടം ചെയ്ത […]

Read More
 ‘നവകേരള സദസ് അശ്ലീല സദസ്’; പരാമര്‍ശത്തില്‍ ഉറച്ച്  വിഡി സതീശന്‍

‘നവകേരള സദസ് അശ്ലീല സദസ്’; പരാമര്‍ശത്തില്‍ ഉറച്ച് വിഡി സതീശന്‍

നവകേരള സദസ്സ് അശ്ലീല സദസ്സാണെന്ന മുന്‍ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പാവപ്പെട്ടവരെ മറന്ന് കോടികളുടെ ധൂർത്ത് നടത്തുന്ന നവകേരള സദസ് അശ്ശീല സദസെന്ന് പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണെന്ന് വി.ഡി.സതീശൻ പറഞ്ഞു. മഹാരാജാവ് എഴുന്നള്ളുമ്പോൾ സ്കൂൾ മതിലുകളും കെട്ടിടങ്ങളും പൊളിഞ്ഞ് വീഴുന്നത് സ്വാഭാവികം. തന്റെ മണ്ഡലത്തിലെ സ്കൂൾ മതിൽ പൊളിച്ചതും രാജാവിന് സ്വതന്ത്രമായി കടന്ന് വരാനാണെന്നും വിഡി സതീശന്‍ പറ‌‌ഞ്ഞു.കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിൽ ബി.ജെ.പിയെക്കാൾ കൂടുതൽ സന്തോഷിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സി.പി.എം പ്രതിനിധിയെ […]

Read More
 കോൺഗ്രസ് നിലനിൽക്കണമെന്നാണ് ആഗ്രഹം:മുഖ്യമന്ത്രി

കോൺഗ്രസ് നിലനിൽക്കണമെന്നാണ് ആഗ്രഹം:മുഖ്യമന്ത്രി

രാജസ്ഥാനിൽ കോൺഗ്രസിന്റെ തോൽവിക്ക് കാരണം അവരുടെ തന്നെ അത്യാര്‍ത്തിയാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിൽ തൃശ്ശൂര്‍ വടക്കഞ്ചേരി മണ്ഡലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാനിൽ കൂടെക്കൂട്ടാൻ പറ്റുന്നവരെയൊന്നും കോൺഗ്രസ് ഒപ്പം ചേർത്തില്ല. താൻ പ്രമാണിത്ത ചിന്ത കാരണം അത് നടന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, സിപിഎം സ്ഥാനാര്‍ത്ഥികൾ സിറ്റിങ് സീറ്റിൽ പരാജയപ്പെട്ടതിന്റെ കാരണവും കോൺഗ്രസാണെന്ന് കുറ്റപ്പെടുത്തി. വലിയ വർഗീയത പ്രചരിപ്പിക്കുന്നതിൽ നിന്ന് മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് കമൽനാഥിന് എന്താ വ്യത്യാസമെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഹനുമാൻ സേവകനാണെന്ന് […]

Read More
 ഗുരുവായൂരിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിന് തീപിടർന്നു: 50 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്

ഗുരുവായൂരിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിന് തീപിടർന്നു: 50 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്

ഗുരുവായൂരിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിന് തീപിടർന്നത് പരിഭ്രാന്തി പരത്തി. സേലം എടപ്പാടിയിൽ നിന്ന് വന്നിരുന്ന ബസിനാണ് തീ പടർന്നത്. ഏഴു കുട്ടികളടക്കം 50 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. റെയിൽവേ മേൽപ്പാലം ഇറങ്ങി പെട്രോൾ പമ്പിന് മുന്നിലെത്തിയതോടെ ബസ് ഓഫാവുകയും മുൻവശത്തുനിന്ന് തീ ഉയരുകയുമായിരുന്നു. ഡ്രൈവറുടെ സീറ്റ് കത്തി നശിച്ചു. ഫയർഫോഴ്സും പൊലീസും ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും പെട്രോൾ പമ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് തീയണച്ചു. സെൽഫ് മോട്ടോർ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് ബസ് ഡ്രൈവർ […]

Read More
 ഭരണനിർവഹണത്തിന് തടസ്സം: കേരള,തമിഴ്നാട് ഗവര്‍ണര്‍മാര്‍ക്കെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസ്

ഭരണനിർവഹണത്തിന് തടസ്സം: കേരള,തമിഴ്നാട് ഗവര്‍ണര്‍മാര്‍ക്കെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസ്

കേരളത്തിലെ ഗവർണർക്കെതിരെ ലോക്സഭയില്‍ അടിയന്തരപ്രമേയത്തിന് കൊടിക്കുന്നില്‍ സുരേഷ് അനുമതി തേടി.കേരളത്തിലെയും തമിഴ്നാട്ടിലെയും ഗവർണമാരുടെ ഇടപെടല്‍ ഭരണനിർവഹണത്തിന് തടസ്സം സൃഷ്ടിക്കുന്നു.ഗവർണർമാരുടെ ഇടപെടല്‍ രാഷ്ട്രീയ താൽപ്പര്യങ്ങള്‍ മുൻ നിര്‍ത്തിയാണ്.വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കൊടിക്കുന്നില്‍ സുരേഷ് നോട്ടീസ് നൽകിയിരിക്കുന്നത്.നിയമസഭ പാസാക്കിയ ഏഴ് ബില്ലുകൾ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് വിട്ടിരിക്കയാണ്. ലോകായുക്ത നിയമഭേദഗതിയും സര്‍വ്വകലാശാല നിയമഭേദഗതിയും അടക്കമുള്ള സുപ്രധാന ബില്ലുകളാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് നൽകിയത്.നിയമസഭ രണ്ടാമതും പാസാക്കിയ10 ബില്ലുകളാണ് തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എൻ. രവി രാഷ്ട്രപതിയുടെ […]

Read More
 തെരഞ്ഞെടുപ്പ് തോൽവി: കോൺഗ്രസിന്റെ കേരളത്തിലെ കണക്കുകൂട്ടലും തെറ്റി

തെരഞ്ഞെടുപ്പ് തോൽവി: കോൺഗ്രസിന്റെ കേരളത്തിലെ കണക്കുകൂട്ടലും തെറ്റി

നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിൽ ഉണ്ടാക്കുക ചെറുതല്ലാത്ത ചലനങ്ങൾ. കർണ്ണാടകയ്ക്ക് പിന്നാലെ സെമിയിലും വിജയം നേടി ആത്മവിശ്വാസത്തോടെ കേരളത്തിൽ 2019 ആവർത്തിക്കാമെന്ന കോൺഗ്രസ് കണക്കുകൂട്ടലാണ് തെറ്റിയത്. ബിജെപിയോട് ഏറ്റുമുട്ടി ജയിക്കാൻ ഇപ്പോഴും കോൺഗ്രസിന് കരുത്തില്ലെന്ന പ്രചാരണം, സിപിഎം ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട് ശക്തമാക്കും.ബിജെപിയിൽ നിന്നും കർണ്ണാടക പിടിച്ചപ്പോൾ, പാര്‍ട്ടി തിരുച്ചുവരുന്നുവെന്നായിരുന്നു കോൺഗ്രസ് പറഞ്ഞത്. അയൽ സംസ്ഥാനത്തെ ജയം കേരളത്തിലും കോൺഗ്രസ്സിനും യുഡിഎഫിനും നൽകിയത് വലിയ ആത്മവിശ്വാസമായിരുന്നു. നാല് സംസ്ഥാനങ്ങളിലും നേട്ടം ആവർത്തിക്കുമെന്നായിരുന്നു കോൺഗ്രസ് കരുതൽ. […]

Read More