‘ജയിലർ 2’സിനിമയുടെ ചിത്രീകരണത്തിനായി രജനികാന്ത് കോഴിക്കോട് എത്തി.കോഴിക്കോട് നിന്നും രജനികാന്തിനൊപ്പമുള്ള ചിത്രങ്ങൾ മന്ത്രി പി.എ മുഹമ്മദ് റിയാസ് പങ്കുവച്ചു. “നാൻ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി” Rajinikanth 👍എന്നാണ് മന്ത്രി ചിത്രത്തിനൊപ്പം കുറിച്ചത്.ചെറുവണ്ണൂരിലാണ് ചിത്രീകരണം നടക്കുക. ചിത്രത്തിന്റെ കേരളത്തിലെ മുഖ്യ ലൊക്കേഷനാണ് ഇത്.ഇരുപത് ദിവസത്തെ ചിത്രീകരണമായിരിക്കും നടക്കുക എന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. കനത്ത സുരക്ഷാസജ്ജീകരണങ്ങളോടെയാണ് ചിത്രീകരണം.

Leave a Reply

Your email address will not be published. Required fields are marked *