പ്രായപൂർത്തിയാകാത്ത 2 വിദ്യാർഥിനികളെ പീഡിപ്പിച്ചു; 3 പേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത 2 വിദ്യാർഥിനികളെ മദ്യം നൽകി ബോധം കെടുത്തിയ ശേഷം ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ 3 പേരെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു. ശംഖുമുഖം ചെറുവെട്ടുകാട് അക്ഷയയിൽ എബിൻ (19), കുര്യാത്തി മാണി റോഡ് കമുകുവിളാകം വീട്ടിൽ അഭിലാഷ് (കുക്കു–24), ബീമാപള്ളി പത്തേക്കറിനു സമീപം ഫൈസർ ഖാൻ (38) എന്നിവരെയാണ് തുമ്പ പൊലീസ് പോക്സോ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസം 17നായിരുന്നു സംഭവം. മൂന്നംഗ സംഘം രണ്ടു വിദ്യാർഥിനികൾക്ക് തമ്പുരാൻമുക്കിനു സമീപമുള്ള ഹോട്ടലിൽവച്ച് മദ്യം […]

Read More

പാകിസ്താന്‍റെ വിവിധ എയർ ലോഞ്ചറുകൾ തകർത്തു;എല്ലാ ആക്രമണ ശ്രമങ്ങളെയും സൈന്യം നിർവീര്യമാക്കി

പാകിസ്താന്‍റെ ഭാഗത്ത് നിന്നും പ്രകോപനം തുടരുകയാണെന്നും പ്രതിരോധത്തിന്‍റെ ഭാഗമായി ഇന്ത്യ ശക്തമായി തിരിച്ചടിച്ചുവെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.വിവിധ ഇടങ്ങളെ ലക്ഷ്യം വെച്ചുകൊണ്ട് പാകിസ്താൻ ആക്രമണം നടത്തി. ഇരുപത്തിയാറ് ഇടങ്ങളാണ് പാകിസ്താൻ ലക്ഷ്യം വച്ചതെന്ന് കേണൽ സോഫിയ ഖുറേഷി വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. പഞ്ചാബിലെ വ്യോമത്താവളം പാകിസ്താൻ ആക്രമിക്കാൻ ശ്രമിച്ചു. പാക് പ്രകോപനത്തിന് തക്കതായ മറുപടി നൽകി. പാകിസ്താന്‍റെ വിവിധ എയർ ലോഞ്ചറുകൾ തകർത്തു. അതിവേഗം മിസൈലുകൾ ഉപയോഗിച്ച് പാകിസ്താൻ ഇന്ത്യയുടെ വ്യോമതാവളം ആക്രമിക്കാൻ ശ്രമിച്ചു. എസ് […]

Read More

ഓപ്പറേഷൻ സിന്ദൂർ : എഴുപത്തഞ്ചോളം വിദ്യാർത്ഥികൾ കേരള ഹൗസിലെത്തി

ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ സംഘർഷ ബാധിതമായ അതിർത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾ ഡൽഹി കേരള ഹൗസിലെത്തി.ജമ്മു , രാജസ്ഥാൻ , പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര – സംസ്ഥാന യൂണിവേഴ്സിറ്റികളിൽ നിന്നായി ഇന്നലെ രാത്രിയോടെയും ഇന്ന് പുലർച്ചയുമായി എഴുപത്തഞ്ചോളംവിദ്യാർത്ഥികൾ കേരള ഹൗസിലെത്തിയത്. .സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ വിവിധ വിമാനങ്ങളിലും ട്രെയിനികളിലുമായി ഇന്നും പുലർച്ചയുമായി നാട്ടിലേക്ക് തിരിക്കും. സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി […]

Read More

മലയാളി വിദ്യാര്‍ത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കണം: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു

തിരുവനന്തപുരം:അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കശ്മീരിലും പഞ്ചാബിലും കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി പ്രതിപക്ഷ നേതാവ് ആശയവിനിമയം നടത്തി. അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ അറിയിച്ചു. വിദ്യാര്‍ത്ഥികളുമായി ഇന്നലെയും ഇന്നും പ്രതിപക്ഷ നേതാവ് ഫോണില്‍ സംസാരിച്ചു. 240 ഓളം മലയാളി വിദ്യാര്‍ത്ഥികള്‍ കശ്മീര്‍, പഞ്ചാബ് മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയോടെ സ്ഥിതിഗതികള്‍ വഷളായെന്നും ഭീതിയിലാണ് കഴിയുന്നതെന്നും കുട്ടികള്‍ പ്രതിപക്ഷ നേതാവിനോട് പറഞ്ഞു. മറ്റു സംസ്ഥാന സര്‍ക്കാരുകള്‍ […]

Read More

ഹരിയാനയിൽ‌ പാക് മിസൈലിന്റെ ഭാഗങ്ങൾ കണ്ടെത്തി

ഹരിയാനയിലെ സിർസയിൽ മിസൈലിന്റെ ലോഹഭാഗങ്ങൾ സുരക്ഷാസേന കണ്ടുക്കെട്ടി. ഫത്താ ബാലിസ്റ്റിക് മിസൈലിന്റെ ഭാ​ഗങ്ങളാണ് കണ്ടെത്തിയത്. ഡൽഹി ലക്ഷ്യമാക്കിയായിരുന്നു പാകിസ്താന്റെ മിസൈൽ ആക്രമണം. ഈ ശ്രമം സൈന്യം തകർക്കുകയായിരുന്നു. ജയ്സാൽമീരിലും മിസൈലിന്റെ ഭാഗങ്ങൾ കണ്ടെത്തി.ഇന്ത്യയിലെ എയർ ബെയ്‌സുകൾ തകർക്കാനുള്ള പാകിസ്താൻ ശ്രമം ഇന്ത്യ പരാജയപ്പെടുത്തി. രാജസ്ഥാനിലെ ഉൾപ്പെടെ എയർ ബെയ്‌സുകളാണ് പാകിസ്താൻ ലക്ഷ്യം ഇട്ടിരുന്നത്. അമൃത്സറിലെ ഖാസ കാന്റിന് മുകളിലൂടെ പറക്കുന്ന ഒന്നിലധികം ഡ്രോണുകൾ കണ്ടെത്തിയെന്നും അത് തകർത്തെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതിർത്തിയിലും പാക് പ്രകോപനം.

Read More

ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം; 28 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് കുമ്പളം ടോൾ പ്ലാസയ്ക്ക് സമീപം ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് 28 പേര്‍ക്ക് പരിക്ക്. മലപ്പുറത്ത് പോയി തിരിച്ച് വരുകയായിരുന്നു ബസ്. ഇന്ന് പുലർച്ചെ 2.50 ഓടെയായിരുന്നു അപകടം. 28 പേർക്ക് പരിക്കേറ്റു. ഇവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശികളാണ് ചികിത്സയിലുള്ളവർ.കുണ്ടന്നൂർ ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ വഴിതിരിച്ച് വിടുന്നത് പതിവാണ്. ലോറി തിരിക്കാൻ വേഗത കുറച്ച് വരുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. ഭൂരിഭാഗം ആളുകളുടെയും തലയ്ക്കാണ് പരിക്ക്. ഡ്രൈവർ […]

Read More

ഓപ്പറേഷൻ സിന്ദൂര്‍; പ്രതിരോധ- വിദേശകാര്യമന്ത്രാലയങ്ങളുടെ വാർത്താസമ്മേളനം ഇന്ന്

ഓപ്പറേഷൻ സിന്ദൂറിൽ പ്രതിരോധ- വിദേശകാര്യമന്ത്രാലയങ്ങളുടെ വാർത്താസമ്മേളനം ഇന്ന്. രാവിലെ 10.30നാണ് വാർത്തസമ്മേളനം. ഡൽഹി ലക്ഷ്യമാക്കിയുള്ള മിസൈലുകളെ സൈന്യം ശക്തമായി പ്രതിരോധിച്ചു.ജമ്മു വ്യോമസേനാ കേന്ദ്രം ആക്രമിക്കാനുള്ള പാകിസ്താന്‍റെDefence Ministry ശ്രമവും ഇന്ത്യ തകർത്തു. ഹരിയാനയിലെ സിർസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ കണ്ടെത്തി. ജമ്മു കശ്മീരിലെ രജൗരിയിലെ പാക് ഷെല്ലാക്രണത്തിൽ സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ജമ്മു നിയന്ത്രണരേഖക്ക് അപ്പുറം ഭീകരരുടെ ലോഞ്ച്പാഡ് സൈന്യം തകർത്തു.

Read More

പാകിസ്ഥാൻ ഷെല്ലാക്രമണം; സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

രജൗരിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ സർക്കാ‌ർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി ജമ്മു കാശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള. അഡീഷണൽ ഡിസ്ട്രിക്ട് കമ്മീഷണറായ രാജ്‍കുമാര്‍ ഥാപ്പയാണ് മരിച്ചത്. അർദ്ധരാത്രിയിൽ നടന്ന ഷെല്ലാക്രമണം ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല സ്ഥിരീകരിച്ചു.ഷെല്ലാക്രമണത്തിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അതേസമയം വിവിധ ഇടങ്ങളിലായി 100 ഡ്രോണുകൾ ഇന്ത്യൻ സേന തകർത്തു. പൂഞ്ച് മേഖലയിൽ ശക്തമായ വെടിവെപ്പുണ്ടായി. അതിർത്തിയിലെ ചില പാക് പോസ്റ്റുകളും ഇന്ത്യൻ സേന തകർത്തു.ശ്രീനഗർ, ബാരാമുള്ള, സോപോർ, കുപ്‌വാര എന്നിവിടങ്ങളിൽ അതീവ ജാഗ്രത നിർദേശം […]

Read More

ഓൺലൈൻ മാധ്യമം മക്തൂബിന്റെ എക്‌സ് ഹാൻഡിൽ മരവിപ്പിച്ചു

നിയമനടപടിയുടെ ഭാഗമായി ഓൺലൈൻ മാധ്യമമായ മക്തൂബിന്റെ എക്‌സ് ഹാൻഡിൽ മരവിപ്പിച്ചു.അക്കൗണ്ട് തടഞ്ഞുവെച്ചതായി ഇന്നലെയാണ് മക്തൂബ് മാനേജ്‌മെന്റിന് വിവരം ലഭിച്ചത്. നടപടിക്ക് കാരണമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.”നിയമനടപടിക്രമങ്ങളുടെ ഭാഗമായി മക്തൂബ് മീഡിയയുടെ അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവെച്ചതായി ഞങ്ങൾക്ക് അറിയിപ്പ് ലഭിച്ചിരിക്കുന്നു. എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഈ ഏകപക്ഷീയനടപടിയുടെ കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കയ്യേറ്റമാണിത്. വസ്തുതകളും വാസ്തവങ്ങളും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ദൗത്യം നിർവഹിക്കാൻ ഞങ്ങൾ എന്നും പ്രതിജ്ഞാബദ്ധമായിരിക്കും. ഈ സാഹചര്യത്തിൽ മക്തൂബിന്റെ വെബ്‌സൈറ്റിൽ നിന്നും ഇതര […]

Read More

പാക്ക് വെടിവയ്പ്പിൽ സൈനികന് വീരമൃത്യു

നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ സൈനികന് വീരമൃത്യുആന്ധ്ര സ്വദേശി മുരളി നായ്കിനാണ് വീരമൃത്യു. ജമ്മു-കാശ്മീർ അതിർത്തിയിലെ പാക് വെടിവെയ്പിൽ ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ന്യൂഡൽഹിയിലെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യാൻ സൈന്യം ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.27 കാരനായ മുരളിനായ്ക് ആന്ധ്ര സത്യനായ് ജില്ലയിലെ കർഷക കുടുംബാംഗമാണ്. അവിവാഹിതനാണ്.

Read More