എം.ആർ അജിത് കുമാർ എക്സൈസ് കമ്മീഷണർ, മനോജ് എബ്രഹാം വിജിലൻസ് മേധാവി

സംസ്ഥാനത്തെ പൊലീസ് സേനയിൽ അഴിച്ചുപണി. എം ആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ആയി നിയമിച്ചു. മനോജ് എബ്രഹാമിനെ വിജിലൻസ് ഡയറക്ടറായി നിയമിച്ചു. നിലവിൽ വിജിലൻസ് ഡയറക്ടറായ യോഗേഷ് ഗുപ്ത ഫയർഫോഴ്സ് മേധാവിയായി മാറ്റി. മഹിപാൽ യാദവിനെ ക്രൈംബ്രാഞ്ച് എഡിജിപിയായി നിയമിച്ചു.ബൽറാം കുമാർ ഉപാധ്യായ പൊലീസ് അക്കാദമി ഡയറക്ടർ, കെ.സേതുരാമൻ ജയിൽ വകുപ്പ് മേധാവി, ADGP മഹിപാൽ യാദവിനെ ക്രൈംബ്രാഞ്ചിൽ നിയമിച്ചു. ജി.സ്പർജൻ കുമാറിനെ ക്രൈംബ്രാഞ്ച് ഐ.ജിയായും പി.പ്രകാശ് കോസ്റ്റൽ പൊലീസ് ഐ.ജി, എ.അക്ബർ ഇൻേറണൽ സെക്യൂരിറ്റി […]

Read More

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 % വിജയശതമാനം

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 424583 കുട്ടികൾ ഉപരി പഠനത്തിന് അർഹത നേടി. 99.5 ശതമാനം ആണ് വിജയശതമാനം. 61449 കുട്ടികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു. കണ്ണൂർ ജില്ലയിലാണ് വിജയശതമാനം കൂടുതൽ (99.84). വിജയശതമാനം കുറവ് തിരുവനന്തപുരം ജില്ലയിലാണ്. കൂടുതൽ വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചത് മലപ്പുറം ജില്ലയിലാണ്(4115 കുട്ടികൾ). കഴിഞ്ഞ വർഷം 99.69 ആയിരുന്നു വിജയശതമാനം.

Read More

നിപ: 49 പേർ സമ്പർക്കപ്പെട്ടികയിൽ: ആറു പേരുടെ സാമ്പിൾ പരിശോധനയിൽ

മലപ്പുറം ജില്ലയിലെ നിപ ബാധിച്ച രോഗിയുടെ സമ്പർക്ക പട്ടികയിലുള്ള 49 പേർ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. ഇതിൽ രോഗ ലക്ഷങ്ങളുള്ള ആറു പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ചെറിയ രോഗ ലക്ഷണങ്ങളുള്ള അഞ്ചു പേരെ മഞ്ചേരി മെഡിക്കൽ കോളെജിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതു കൂടാതെ പെരിന്തൽമണ്ണ ആശുപത്രിയിലുള്ള എറണാകുളം ജില്ലക്കാരിയായ സ്റ്റാഫ് നേഴ്സും ഐസൊലേഷനിലാണ്. ഇവരുടെ സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. നിരീക്ഷണത്തിൽ കഴിയുന്നവരിൽ 12 പേർ അടുത്ത കുടുംബാംഗങ്ങളാണ്. ഇവരടക്കം 45 […]

Read More

ലിയോ പതിനാലാമന്‍ മാര്‍പാപ്പലോകത്തിന്റെ പ്രതീക്ഷ: സണ്ണി ജോസഫ്

പാവങ്ങളുടെ മെത്രാനായി പ്രവര്‍ത്തിച്ച് ആഗോള കത്തോലിക്കാ സഭയുടെ തലപ്പത്തെത്തിയ ലിയോ പതിനാലാമാന്‍ മാര്‍പാപ്പ അശാന്തവും സംഘര്‍ഷഭരിവുമായ ലോകത്തിന്റെ പ്രകാശവും പ്രതീക്ഷയുമാണെന്ന് കെപിസിസി നിയുക്ത പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.നമുക്ക് സമാധാനത്തില്‍ ഒറ്റജനതയാകാം, ദുര്‍ബലരോട് സഹാനുഭൂതി കാട്ടാം, ഐക്യത്തിന്റെ പാലം പണിയാം തുടങ്ങിയ അദ്ദേഹത്തിന്റെ ആഹ്വാനങ്ങള്‍ ലോകം കാതോര്‍ക്കുന്ന ധാര്‍മിക ശബ്ദമാണ്. ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങി വിടവാങ്ങിയ ഫ്രാന്‍സീസ് മാര്‍പാപ്പയുടെ പിന്‍ഗാമിയായി അദ്ദേഹം പ്രശോഭിക്കുമെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

Read More

സാംബയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ് ജെയ്‌ഷെ ഭീകരരെ വധിച്ചു

ജമ്മുവിലെ സാംബ ജില്ലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഏഴ് ജെയ്‌ഷെ ഭീകരരെ വധിച്ച് ബിഎസ്എഫ്. വ്യാഴാഴ്ച രാത്രിയാണ് നുഴഞ്ഞുകയറ്റശ്രമം തകര്‍ത്തതെന്നും ബിഎസ്എഫ് ജമ്മു എക്സിലൂടെ അറിയച്ചു.കൊല്ലപ്പെട്ട ഏഴുപേര്‍ക്കും ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് ബിഎസ്എഫ് പറഞ്ഞു. അതിര്‍ത്തിയ്ക്ക് സമീപത്തുവച്ചാണ് ഭീകരരും ബിഎസ്എഫുമായി ഏറ്റുമുട്ടിയത്.ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം തകര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നു.

Read More

ഇന്ത്യ-പാക് സംഘർഷം: ഐസിഎഐ നടത്താനിരുന്ന സിഎ പരീക്ഷകൾ മാറ്റിവെച്ചു

ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) മെയ് ഒൻപത് മുതൽ മെയ് 14 വരെ നടത്താൻ നിശ്ചയിച്ചിരുന്ന സിഎ പരീക്ഷകൾ മാറ്റിവെച്ചു. മെയ് ഒൻപത് മുതൽ മെയ് 14 വരെ നടത്താൻ നിശ്ചയിച്ചിരുന്ന സിഎ ഫൈനൽ, ഇന്റർമീഡിയറ്റ്, പോസ്റ്റ് ക്വാളിഫിക്കേഷൻ കോഴ്‌സ് (പിക്യുസി) പരീക്ഷകളാണ് മാറ്റിവെച്ചത്..പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് ഐസിഎഐ അറിയിച്ചു. അപേക്ഷകർ പതിവായി ഔദ്യോഗിക വെബ്‌സൈറ്റ് icai.org സന്ദർശിക്കണമെന്നും ഐസിഎഐ നിർദേശിച്ചു.

Read More

നിപ്പ ഉറവിടം കണ്ടെത്താൻ സംയുക്ത പരിശോധന; രോഗിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു

മലപ്പുറത്തെ നിപ്പ രോഗിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. രോഗിയ്ക്ക് ആൻ്റിബോഡി മെഡിസിൻ കൊടുത്തുവെന്നും മന്ത്രി പറഞ്ഞു. 49 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. പ്രദേശത്തുള്ള 6 പേർക്ക് ചെറിയ ലക്ഷണം കണ്ടെത്തി.ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. 45 പേർ ഹൈറിസ്ക്ക് കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിൽത്തന്നെ 12 പേർ വീട്ടിലുള്ളവരാണ്. രോഗ ലക്ഷണമുള്ള അഞ്ചുപേരെ മഞ്ചേരി മെഡിക്കൽ കോളജ് ഐസലോഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.നിപയുടെ ഉറവിടം കണ്ടെത്താനുള്ള […]

Read More

നിപ; മലപ്പുറത്തെ മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മാറ്റി

മലപ്പുറം ജില്ലയിൽ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മെയ് 12 ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന ബഹു മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചു.

Read More

വളർത്തുനായയുടെ കടിയേറ്റ്  ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു

ആലപ്പുഴയിൽ വളർത്തുനായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. കരുമാടി സ്വദേശി സൂരജ് ആണ് പേവിഷബാധയേറ്റ് മരിച്ചത്. പത്താം ക്ലാസ് വിദ്യാർഥിയായ സൂരജിന് ഒന്നരമാസം മുൻപായിരുന്നു നായയുടെ കടിയേറ്റത്. ബന്ധുവിന്റെ വീട്ടിലെ വളർത്തുനായയാണ് വിദ്യാർഥിയെ കടിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെയായിരുന്നു മരണം സംഭവിക്കുന്നത്.

Read More

ചെനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നു

ഉറി ഡാമുകളുടെ ഷട്ടറുകൾക്ക് പിന്നാലെ ചെനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറന്നു.സിന്ധു നദീ ജല കരാർ മരവിപ്പിച്ചതിന് ശേഷം ഇന്ത്യ മേഖലയിൽ തുറന്നുവിടുന്ന രണ്ടാമത്തെ ഡാം ആണ് സലാൽ പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലും മഴ ശക്തമായിരുന്നു. ഇതോടെയാണ് അധികൃതർക്ക് ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറക്കേണ്ടിവന്നത്. വെള്ളം കുത്തിയൊഴുകിത്തുടങ്ങിയതോടെ പാകിസ്താന്റെ താഴ്ന്ന പ്രദേശങ്ങളിൽ പ്രളയ സാധ്യത നിലനിൽക്കുകയാണ്. . കഴിഞ്ഞ ആഴ്ച പാകിസ്താന് ഒരു മുന്നറിയിപ്പും നൽകാതെ സലാൽ അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ത്യ അടച്ചിരുന്നു. ഇത് […]

Read More