തിരുവനന്തപുരത്ത് കാറും ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു;ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: പട്ടത്ത് അമിത വേഗതയിലെത്തിയ കാർ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച്ഓട്ടോ കത്തി ഓട്ടോ ഡ്രൈവർ മരിച്ചു.മാങ്കാട്ട്കടവ് സ്വദേശി ശിവകുമാർ എന്ന സുനി ആണ് മരിച്ചത്കാറും ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഓട്ടോ കത്തിനശിച്ചു.പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ നാലുപേർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Read More
