മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടിൽ നിന്ന് 22 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു

കാസർഗോഡ് ഒരിടവേളയ്ക്ക് ശേഷം മഞ്ചേശ്വരം – കുമ്പള ഭാഗത്ത് വീണ്ടും മോഷണം. ബീച്ച് റോഡിലെ നവീൻ മൊന്തേരയുടെ വീട്ടിൽ നിന്ന് 22 പവൻ സ്വർണ്ണാഭരണങ്ങൾ ആണ് മോഷണം പോയത്. ഇന്നലെ വൈകുന്നേരമാണ് മോഷണ വിവരം പുറത്ത് അറിയുന്നത്.ഇരുനില വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തി തുറന്ന നിലയിൽ കണ്ടെത്തിയിട്ടുണ്ട്.ഏപ്രിൽ 21 ന് നവീനും കുടുംബവും വിദേശത്തേക്ക് പോയി ഇന്നലെയാണ് തിരിച്ചെത്തിയത്. അപ്പോഴാണ് മോഷണ വിവരം അറിയുന്നത്.മോഷ്ട്ടാക്കളെ കുറിച്ചുള്ള സൂചനകൾ ഇതുവരെ ലഭിച്ചിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. […]

Read More

ജമ്മുകശ്മീരിൽ സൈനിക ട്രക്ക് മറിഞ്ഞ് മൂന്ന് സൈനികർ മരിച്ചു

ജമ്മു കാശ്മീരിൽ വാഹനാപകടത്തിൽ 3 സൈനികർ മരിച്ചു റംബാൻ ജില്ലയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അമിത് കുമാർ, സുജീത് കുമാർ, മാൻ ബഹാദൂർ എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 ലൂടെ പോകുകയായിരുന്ന വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു ട്രക്ക്. രാവിലെ 11.30 ഓടെ ബാറ്ററി ചാഷ്മയ്ക്ക് സമീപമാണ് അപകടം നടന്നത്. ഇന്ത്യൻ സൈന്യം, ജമ്മു കശ്മീർ പോലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന […]

Read More

റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ;എൻ്റെ കേരളം പ്രദർശന മേളയിൽ

ജാമ്യം ലഭിച്ചതിന് ശേഷം റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ. ഇടുക്കിയിലെ എൻ്റെ കേരളം പ്രദർശന മേളയിലാണ് വേടന് വേദി ഒരുക്കിയത് . വിവാദങ്ങൾക്ക് പിന്നാലെ ഇടുക്കിയിലെ പരിപാടി നേരത്തെ റദ്ദ് ചെയ്തിരുന്നു. എന്നാൽ ജാമ്യം ലഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ വേടന് വേദി നൽകിയിരിക്കുകയാണ് സർക്കാർ. നാളെ വൈകുന്നേരം വാഴത്തോപ്പ് സ്കൂൾ ഗ്രൗണ്ടിലാണ് വേടന്റെ റാപ്പ് ഷോ. വേടനെ പിന്തുണക്കുന്ന നിലപാടാണ് സിപിഎം നേതാക്കളുൾപ്പെടെ കൈക്കൊണ്ടത്.കഴിഞ്ഞ 29നാണ് ഇടുക്കിയിൽ വേടൻ്റെ പരിപാടി നടക്കാനിരുന്നത്. സർക്കാരിൻ്റെ 4-ാം വാർഷികവുമായി […]

Read More

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ

സംസ്ഥാനത്ത് വീണ്ടും പോലീസ് സേനയിൽ ആത്മഹത്യ. കിളികൊല്ലൂർ എസ് എസ് ബി ഗ്രേഡ് എസ് ഐ ഓമനക്കുട്ടനാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ വീട്ടിലെ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ഓമനക്കുട്ടൻ മാനസികസമ്മർദ്ദത്തിലായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. കൂടാതെ എസ്‌എസ്‌ബിയിൽ നിന്ന് തനിക്ക് ഒഴിയണം എന്നാവശ്യപ്പെട്ട് മേലുദ്യോഗസ്ഥരെ അടക്കം സമീപിക്കുകയും ലെറ്റർ അയക്കുകയും ചെയ്തതായി സഹപ്രവർത്തകർ വ്യക്തമാക്കി. എസ്‌എസ്‌ബിയിൽ തുടരുന്നത് തനിക്ക് മാനസിക സമ്മർദ്ദം ഉണ്ടാകുന്നതായി ഓമനക്കുട്ടൻ ചൂണ്ടിക്കാണിച്ചിരുന്നു. ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം […]

Read More

ആരോഗ്യപ്രശ്നങ്ങളില്ല,നേതൃമാറ്റം അറിഞ്ഞിട്ടില്ല;കെ.സുധാകരൻ

കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും തനിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും കെ.സുധാകരൻ പറഞ്ഞു. സംഘടനാതലത്തിൽ കേരളത്തിൽ ശക്തമാണെന്നും നേതൃമാറ്റം ഉണ്ടാകുമെന്ന വാർത്തയ്ക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.‘വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചും കോൺഗ്രസിനുള്ള പങ്കും വിജയസാധ്യതയെക്കുറിച്ചുമാണ് ഡൽഹിയിൽ ചർച്ച നടത്തിയത്. തന്നെ മാറ്റുമെന്ന് അറിയാതെ പോലും ആരുടെയും നാവിൽനിന്ന് വീണതായി ഞാൻ കേട്ടിട്ടില്ല. നേതൃസ്ഥാനത്ത് നിന്ന് മാറണമെന്ന് എന്നോട് പറഞ്ഞിട്ടില്ല. ജീവനുള്ള കാലത്തോളം വരെ കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി എല്ലാം വിട്ടെറിഞ്ഞ് പ്രവർത്തിക്കും’..സുധാകരന്‍ പറഞ്ഞു.

Read More

നടൻ വിഷ്‌ണു ഗോവിന്ദൻ വിവാഹിതനായി

നടൻ വിഷ്‌ണു ഗോവിന്ദൻ വിവാഹിതനായി. അഞ്ജലി ഗീതുവാണ് വധു. ചേർത്തല സജ് രജിസ്ട്രാർ ഓഫീസിൽ വച്ചായിരുന്നു വിവാഹം. ലളിതമായി നടന്ന ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും വിഷ്‌ണുവും അഞ്ജലിയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.’വെറും സ്നേഹം, കലഹങ്ങളൊന്നുമില്ല-രണ്ട് ഹൃദയങ്ങൾ, ഒരു ഒപ്പ്, ഒപ്പം മാതാപിതാക്കളും അരികിൽ’- എന്ന തലക്കെട്ടോടുകൂടിയാണ് വിഷ്ണു ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഇരുവർക്കും ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ടൊവിനോ തോമസ്, നീരജ് മാധവ്, അനുമോൾ, അശ്വിൻ കുമാർ, ഗണപതി […]

Read More

സ്വത്തു തർക്കവും കുടുംബ വഴക്കും മകൻ അച്ഛനെ കുത്തിക്കൊന്നു

തിരുവനന്തപുരം അമ്പൂരി കാരിക്കുഴിയില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു. മകൻ സമീപത്തെ വനംവകുപ്പ് ക്വാര്‍ട്ടേഴ്‌സിലെത്തി കീഴടങ്ങി.കുന്നത്തുമല സ്വദേശി മനോജിനെയാണ് അച്ഛന്‍ വിജയന്‍ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ വിജയന്‍ സമീപത്തെ വനംവകുപ്പ് ക്വാര്‍ട്ടേഴ്‌സിലെത്തി കീഴടങ്ങി. ഇയാളെ നെയ്യാര്‍ ഡാം പോലീസിന് കൈമാറി.വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. മനോജും അച്ഛന്‍ വിജയനും സ്ഥിരം മദ്യപാനികളാണെന്നാണ് വിവരം. വസ്തുതര്‍ക്കത്തെച്ചൊല്ലി ഇരുവരും വഴക്കിടുന്നതും പതിവായിരുന്നു. തുടര്‍ന്നാണ് വഴക്കിനിടെ കറിക്കത്തി കൊണ്ട് അച്ഛന്‍ മകനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.വനമേഖലയിലാണ് ഇവരുടെ വീടെന്നതിനാല്‍ സംഭവം പുറത്തറിയാന്‍ വൈകി. […]

Read More

പഹൽഗാമിൽ ഭീകരാക്രമണം; വ്യാപാരിയെ കസ്റ്റഡിയിലെടുത്തു എൻ.ഐ എ

പഹൽഗാമിൽ ഭീകരാക്രമണത്തിന് 15 ദിവസം മുമ്പ് പ്രദേശത്ത് കട ആരംഭിച്ച വ്യാപാരിയെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിൽ എടുത്തു. സംഭവദിവസം ഇയാൾ കടതുറന്നിരുന്നില്ലെന്നാണ് വിവരം. ഇതിന്റെ പശ്ചാത്തലത്തിൽ ഇയാളെ എൻഐഎയും മറ്റ് കേന്ദ്ര ഏജൻസികളും ചോദ്യം ചെയ്തുവരികയാണെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.സംഭവദിവസം കടതുറക്കാതിരുന്ന വ്യാപാരിയെപ്പറ്റി വിവരം ലഭിച്ചത്. ഇയാളെ ചോദ്യംചെയ്തുവരുന്നുണ്ടെന്നാണ് റിപ്പോർട്ട്.ഭീകരാക്രമണസമയത്ത് സ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികളുടെ പട്ടിക എൻഐഎ സംഘം തയ്യാറാക്കിയിട്ടുണ്ടെന്നും ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും എൻഐഎ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കടയുടമകൾ, […]

Read More

ഇന്ത്യാ-പാക് അതിർത്തിയിൽ നിന്ന് രണ്ട് പാക് ചാരന്മാരെ പിടികൂടി

ഇന്ത്യാ-പാക് അതിർത്തിയ്ക്ക് സമീപത്ത് നിന്ന് രണ്ട് പാക് ചാരന്മാരെ പഞ്ചാബ് പോലീസ് പിടികൂടി.കഴിഞ്ഞദിവസം രാജസ്ഥാനിൽ നിന്ന് ഒരാളെ പിടികൂടിയിരുന്നു. ഇയാൾ സൈന്യത്തിന്റെ നീക്കങ്ങൾ പാകിസ്താന് കൈമാറിയെന്ന് കണ്ടെത്തിയിരുന്നു. പഞ്ചാബില്‍ പിടിയിലായവരുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. എയര്‍ഫോഴ്‌സിന്റെ ബേസിന്റെ ചിത്രങ്ങളും സൈന്യത്തിന്റെ നീക്കങ്ങളുടെ ചിത്രങ്ങളുമെടുത്ത് പാകിസ്താന് കൈമാറുകയാണ് ചെയ്തിരുന്നത്. രണ്ട് ദിവസത്തിനിടെ മൂന്ന് പേരാണ് പിടിയിലായിരിക്കുന്നത്.ഇന്നലെ പാക് റേഞ്ചറെ ബിഎസ്എഫ് കസ്റ്റഡിയിൽ എടുത്തിരുന്നു. അതിർത്തി കടന്നതിനെ തുടർന്നായിരുന്നു പാക് ജവാനെ ബിഎസ്എഫ് കസ്റ്റഡിയിലെടുത്തത്. ഇത് പാകിസ്താൻ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ […]

Read More

കുറ്റമറ്റ രീതിയിൽ പൂരം നടക്കും’; സുരേഷ് ഗോപി

കഴിഞ്ഞ വർഷത്തെ ദൗർഭാഗ്യകരമായ സംഭവങ്ങളിലൂടെ പാഠം പഠിച്ചു അതുകൊണ്ടു തന്നെ ഇത്തവണ തൃശൂർ പൂരം കുറ്റമറ്റ രീതിയിൽ നടക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി.പുതിയ അവസ്ഥകളുടെ പശ്ചാതലത്തിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കും. മന്ത്രിമാർ പറഞ്ഞ കാര്യങ്ങൾ ബോധ്യപ്പെട്ടു. അവലോകനയോഗം തൃപ്തികരമാണെന്ന് സുരേഷ് ​ഗോപി പറഞ്ഞു. പൂരം നന്നായി നടക്കണം. ചില മാറ്റങ്ങൾ വരു വർഷങ്ങളിൽ ഉണ്ടാകും. വെടിക്കെട്ട് കാണുന്നത് പൂർണമായി സ്വരാജ് റൗണ്ടിലേക്ക് കൊണ്ടുവരാനുള്ള തീരുമാനമാണ് അമിത് ഷാ അറിയിച്ചത്. ഇതിനുള്ള നിർദേശം ജില്ലാ ഭരണകൂടത്തിന് നൽകാമെന്നായിരുന്നു തീരുമാനം. […]

Read More