ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മരിച്ചനിലയിൽ;പൊലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം വെങ്ങാനൂരിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനൂർ വില്ലേജ് ഓഫീസിന് സമീപത്ത് താമസിക്കുന്ന അലോക് നാഥാണ് മരിച്ചത് . പൊലീസ് അന്വേഷണം ആരംഭിച്ചു.രാവിലെ ആറുമണിയോടെയാണ് അലോക് നാദിനെ മുറിയിൽ മരിച്ചനിലയിൽ വീട്ടുകാർ കണ്ടത്. തുടർന്ന് കുട്ടിയെ ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. കഴുത്തിൽ പാട് കാണുന്നുണ്ടെന്നും അബദ്ധവശാൽ ഷോക്കേറ്റതാകാമെന്നുമാണ് പൊലീസ് പറയുന്നത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Read More

തൃണമൂല്‍ ദേശീയ നേതാക്കൾ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ചു

തൃണമൂൽ സംസ്ഥാന കോർഡിനേറ്റർ പിവി അൻവറിനൊപ്പംതൃണമൂൽ എംപിമാരായ മഹുവ മൊയ്‌ത്രയും ഡെറിക് ഒബ്രിയാനും മുസ്‌ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ചു. എൽഡിഎഫ് വിട്ട് എംഎൽഎ സ്ഥാനം രാജിവച്ച് യുഡിഎഫ് പ്രവേശനം കാത്ത് കഴിയുന്ന അൻവറിന്റെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ്‌ കൂടിക്കാഴ്ച.ഈ മാസം 27ന് യുഡിഎഫ് യോഗം നടക്കുന്ന സാഹചര്യത്തിൽ അൻവറിന്റെയും തൃണമൂലിന്റെയും മുന്നണി പ്രവേശം ചർച്ച ആയതായാണ് റിപ്പോർട്ടുകൾ. കൂടിക്കാഴ്ചയിൽ സാദിഖലി തങ്ങളും പ്രതികരിച്ചിട്ടുണ്ട്. ‘തൃണമൂൽ എംപിമാർ കേരളത്തിൽ അവരുടെ പാർട്ടി […]

Read More

ഫ്രാൻസിസ് മാർപാപ്പ ചികിത്സയോട് പ്രതികരിക്കുന്നു; അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ

ഫ്രാൻസിസ് മാർപാപ്പ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കൽ സംഘം.എന്നാല്‍ മാർപാപ്പ മരണാസന്നമായ നിലയിലല്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.ഒരാഴ്ച കൂടി ആശുപത്രിയിൽ തുടരേണ്ടി വരും. കിടക്കയിൽനിന്ന് എഴുന്നേറ്റ് വീൽ‌ചെയറിൽ ഇരിക്കാൻ സാധിക്കുന്നുണ്ട്. രോഗവിവരത്തെ കുറിച്ച് ഒന്നും മറച്ചുവയ്ക്കരുതെന്ന് മാർപാപ്പ നിർദേശിച്ചിട്ടുണ്ട്. ഇപ്പോഴും ശ്വാസംമുട്ടലുണ്ടെങ്കിലും അദ്ദേഹം സംസാരിക്കുന്നുണ്ടെന്നും മെഡ‍ിക്കൽ സംഘം വ്യക്തമാക്കി.ബ്രോങ്കൈറ്റിസ് മൂർച്ഛിച്ചതിനെത്തുടർന്ന് ഫെബ്രുവരി 14നാണ് പാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read More

കണ്ടെത്തിയെന്ന് പറയുന്ന സാധനങ്ങളിൽ മിക്കതും സിദ്ധാർത്ഥന്റെതല്ല: പരാതി നൽകി കുടുംബം മടങ്ങി

ക്രൂരമായ റാഗിങിനിരയായ വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ സാധന സാമഗ്രികളിൽ മിക്കതും കിട്ടിയില്ലെന്ന് പരാതിയുമായി കുടുംബം. സിദ്ധാർത്ഥന്റെ അച്ഛൻ ടി ജയപ്രകാശും ബന്ധു എസ് പ്രസാദും കിട്ടിയ ഏതാനും ചില വസ്തുക്കളുമായി മടങ്ങി. സാധന സാധന സാമഗ്രികൾ ലഭിക്കാത്തതിനെതിരെ ജയപ്രകാശ് വൈസ് ചാൻസലർ, കോളേജ് ഡീൻ, വൈത്തിരി പോലീസ് ഇൻസ്‌പെക്ടർ എന്നിവർക്ക് പരാതി നൽകി. ഇക്കഴിഞ്ഞ ഒക്ടോബറിൽ സിദ്ധാർത്ഥന്റെ സാധനങ്ങൾ ഹോസ്റ്റൽ മുറിയിൽ എത്തിയെങ്കിലും ഏതാനും ചില സാധനങ്ങൾ മാത്രമായിരുന്നു ലഭിച്ചത്. ബാക്കി സാധനങ്ങൾ […]

Read More

വൈക്കത്ത് ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം

വൈക്കത്ത് ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിച്ച് ഒരു മരണം. മുത്തേടത്തുകാവ് റോഡിലാണ് സംഭവം. ടി വി പുരത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീഹരിയാണ് മരിച്ചത്. ബൈക്കില്‍ ഒപ്പം ഉണ്ടായിരുന്ന സഹോദരന് ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ബൈക്ക് പൂര്‍ണ്ണമായും കത്തി നശിച്ചു.

Read More

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജനാധിപത്യവിരുദ്ധനയങ്ങൾക്കെതിരെസെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജനാധിപത്യവിരുദ്ധനയങ്ങൾ പിൻവലിക്കുക, പാരീസ് ഉടമ്പടിയിൽനിന്ന് പിന്മാറ്റം ഉപേക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു സെക്രട്ടേറിയറ്റ് പടിക്കൽ സമരം.ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷനാ (എ.ഐ.പി.എസ്.ഒ.)ണ് ഈ ആവശ്യങ്ങളുമായി സെക്രട്ടേറിയറ്റിനു മുന്നിലെത്തിയത്.സി.പി.ഐ. നേതാവ് സി.ദിവാകരൻ ഉദ്ഘാടനം ചെയ്തു. എ.ഐ.പി.സി.ഒ. ജില്ലാ പ്രസിഡന്റ് ആറ്റിങ്ങൽ സുഗുണൻ അധ്യക്ഷനായി. മുൻ സ്പീക്കർ എം.വിജയകുമാർ, എ.ഐ.ടി.യു.സി. ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട്,എ.ഐ.പി.എസ്.ഒ. സെക്രട്ടറി എം.എ.ഫ്രാൻസിസ്, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, ഭാരവാഹികളായ കെ.ദേവകി, വി.ആർ.ജനാർദനൻ, പി.എസ്.നായിഡു […]

Read More

പാലക്കാട് നല്ലേപ്പിള്ളിയിൽ വൻ തീപിടിത്തം

പാലക്കാട് നല്ലേപ്പിള്ളിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ മൂന്നര മണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്. നിലവിൽ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ചിറ്റൂരിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി തീയണക്കാൻ ഇപ്പോഴും ശ്രമം തുടരുകയാണ്.

Read More

മസ്തകത്തിൽ പരിക്കേറ്റ കൊമ്പന്റെ മരണകാരണം അണുബാധ

കോടനാട്ട് ചികിത്സയിലിരിക്കെ ചരിഞ്ഞ കൊമ്പന്റെ മരണകാരണം തലച്ചോറിനേറ്റ അണുബാധയെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മസ്തകത്തിലും തുമ്പിക്കൈയിലും പുഴുവരിച്ചിരുന്നു. മറ്റു ആന്തരികാവയങ്ങള്‍ക്ക് അണുബാധയില്ല. ഒരു അടിയോളം ആഴത്തിലുള്ളതായിരുന്നു മുറിവ്. വളരെ മോശമായ രീതിയിലായിരുന്നു ആനയുടെ ആരോഗ്യാവസ്ഥ. കഴിഞ്ഞ ദിവസം രാവിലെ വരെ ആന ഭക്ഷണവും വെള്ളവും കഴിച്ചിരുന്നു. പക്ഷേ, ചികിത്സക്കിടെ കുഴഞ്ഞുവീണു.ആനയെ മയക്കുവെടിവെച്ച ശേഷം സാധ്യമായ വിദഗ്ധചികിത്സ നല്‍കിയിരുന്നു. പിടികൂടിയ സമയം തന്നെ മുറിവ് ആഴത്തിലുള്ളതാണെന്നും ജീവന് ഭീഷണിയുണ്ടെന്നും ചീഫ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയ പറഞ്ഞിരുന്നു. മയക്കുവെടിയേറ്റതിന്റെ […]

Read More

ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി ഇന്ന് സമാപിക്കും

കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി ഇന്ന് സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് നേതാവും മുന്‍ വ്യവസായ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി ചടങ്ങില്‍ പങ്കെടുക്കും. ഇന്നലെ മാത്രം 33,000 കോടി രൂപയോളം വരുന്ന നിക്ഷേപങ്ങളാണ് വിവിധ വ്യവസായ ശൃംഖലകള്‍ പ്രഖ്യപിച്ചത്.ഇന്ന് കേരളത്തിലേക്കുള്ള വന്‍കിട നിക്ഷേപക പദ്ധതികളുടെ പ്രഖ്യാപനം ഉണ്ടാകും.കേരളം 2047 എന്ന സെക്ഷനോടുകൂടിയാകും നിക്ഷേപക സംഗമം അവസാനിക്കുക.നിക്ഷേപ സംഗമത്തിന്റെ പരിണിതഫലം വരും ദിവസങ്ങളില്‍ വ്യക്തമാകുമെന്ന് […]

Read More

കൈക്കൂലിക്കേസില്‍ പിടിയിലായ ആര്‍ടിഒയും ഭാര്യയും ചേര്‍ന്ന് ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി യുവ സംരഭകന്‍

കൈക്കൂലിക്കേസില്‍ പിടിയിലായ എറണാകുളം ആര്‍ടിഒ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി യുവ സംരഭകന്‍. ആര്‍ടിഒ ജേഴ്സണും ഭാര്യയും ചേര്‍ന്ന് കൊച്ചിയില്‍ തുടങ്ങിയ തുണിക്കടയുടെ മറവിലായിരുന്നു 75 ലക്ഷം രൂപയുടെ തട്ടിപ്പ്. പണം തിരികെ ചോദിച്ചപ്പോള്‍ ‘പണി തരുമെന്ന്’ ഭീഷണിപ്പെടുത്തി. ആര്‍ടിഒ പിടിയിലായതോടെ ധൈര്യം സംഭരിച്ച് പരാതിയുമായി പൊലീസിനെയും വിജിലന്‍സിനെയും സമീപിച്ചിരിക്കുകയാണ് യുവാവ്.ഉമ്മയ്ക്കൊപ്പം കൊച്ചിയില്‍ ഡ്രീംസ് ഫാഷനെന്ന പേരില്‍ തുണിക്കട നടത്തുകയാണ് ഇദ്ദേഹം. കടയിലെ നിത്യസന്ദര്‍ശകനായിരുന്നു ആര്‍ടിഒയും ഭാര്യയും. പതിയെ തുണികച്ചവടത്തില്‍ കണ്ണുടക്കിയ ജേഴ്സണ്‍, 2022ല്‍ ഭാര്യയുടെ […]

Read More