കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തിച്ചുവരുന്ന ബഡ്‌സ് സ്‌കൂള്‍ പ്രവേശനോത്സവം കുന്നമംഗലം നിയോജകമണ്ഡലം എംഎല്‍എ എം എ റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കുന്നമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം ബാബുമോന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സംജിത്ത് സി വി അധ്യക്ഷത വഹിച്ചു. കുന്നമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷംസീറ ഷമീര്‍ ആരോഗ്യ വിദ്യാഭ്യാസസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീബ പുല്‍കുന്നമ്മല്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ ഹിതേഷ് കുമാര്‍ പഞ്ചായത്ത് മെമ്പര്‍മാരായ ഷൈജാവളപ്പില്‍ ജിഷ, പ്രിയ ജിജിത്ത്, ദിനേശ് മാമ്പ്ര മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുലൈഖ തൊടുക്കയില്‍ ,അസ്ബിജ സക്കീര്‍ ഹുസൈന്‍ ,അസിസ്റ്റന്റ് സെക്രട്ടറി സുഭാഷ്,ജൂനിയര്‍ സൂപ്രണ്ട് വിനീത്,സൂപ്പര്‍വൈസര്‍ സി ഹരിത തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി എംഎല്‍എ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *