കോഴിക്കോട് കാണാതായ വിദ്യാർത്ഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തിക്കോടി മണലാടി പറമ്പിൽ മുഹമ്മദ് നിഹാൽ (22) ആണ് മരിച്ചത്. മൂടാടി മലബാർ കോളേജിലെ ബിരുദ വിദ്യാർത്ഥിയായിരുന്നു. ഇന്നലെ രാത്രി നിഹാൽ വീടുവിട്ടിറങ്ങി എന്നാണ് വിവരം. രാവിലെയോടെ പയ്യോളി ഹൈസ്‌കൂളിന് സമീപം റെയിൽവേ ട്രാക്കിൽ നിന്നും അൽപ്പം മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ആദ്യം പ്രദേശവാസികളാണ് നിഹാലിന്റെ മൃതദേഹം കണ്ടത്. ഇവർ ഉടൻ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ […]

Read More

വയനാട്ടിൽ ജിമ്മിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വയനാട് അമ്പലവയലിലാണ് സംഭവം. അമ്പലവയൽ കുപ്പക്കൊല്ലി സ്വദേശി സൽമാൻ ആണ് മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. പിതാവിനൊപ്പം പച്ചക്കറി കടയിൽ ജോലി ചെയ്യുകയായിരുന്നു സൽമാൻ. കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം.

Read More

സുനിത വില്യംസും ബുച്ച് വിൽമോറും മടങ്ങിവരവിന് ഒരുങ്ങുന്നു: പെൻസിൽ പോലും ഉയർത്താനാവില്ല

നീണ്ട ബഹിരാകാശ ജീവിതം അവസാനിപ്പിച്ച് സുനിത വില്യംസും ബുച്ച് വിൽമോറും മടങ്ങിവരവിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ വർഷം ജൂൺ മാസം മുതൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ സീറോ ഗ്രാവിറ്റിയിൽ കഴിയുന്ന ഇരുവർക്കും ഭൂമിയിൽ തിരിച്ചെത്തുമ്പോൾ പലതരത്തിലുള്ള ശാരീരിക വെല്ലുവിളികൾ നേരിടേണ്ടിവരും.2024 ജൂൺ അഞ്ചിനാണ് എട്ട് ദിവസത്തെ ദൗത്യത്തിനായി സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയത്. എന്നാൽ, ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക തകരാർ കാരണം ഇരുവർക്കും ഭൂമിയിലേക്ക് പ്രതീക്ഷിച്ച ദിവസം മടങ്ങിയെത്താനായില്ല. ഇതോടെ ഐഎസ്‌എസിൽ […]

Read More

പെരുമ്പാവൂർ നിയമവിദ്യാർത്ഥിനി കൊലപാതകം; ജയിൽമാറ്റം ആവശ്യപ്പെട്ട പ്രതിയുടെഹർജി മാറ്റി സുപ്രീംകോടതി

പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതക കേസിലെ പ്രതി അമീറുൾ ഇസ്‌ലാം ജയിൽ മാറ്റം ആവശ്യപ്പെട്ട് നൽകിയ ഹർജി നാല് മാസത്തിന് ശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി അപ്പീൽ നൽകിയത് .വിചാരണ കോടതി നൽകിയ വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം.ജസ്റ്റിസ് മാരായ ദിപാങ്കർ ദത്ത, മൻമോഹൻ എന്നിവരാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. വധശിക്ഷയ്ക്ക് എതിരെ അമീറുൾ ഇസ്‌ലാം നൽകിയ അപ്പീൽ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിൽ ആണെന്ന് സംസ്ഥാന […]

Read More

കോഴിക്കോട് എരഞ്ഞിപ്പാലം ഹോളി ക്രോസ് കോളജിലെ റാഗിങ് : ആറ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട് എരഞ്ഞിപ്പാലം ഹോളി ക്രോസ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി റാഗിങിന് ഇരയായ സംഭവത്തില്‍ ആറ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു .കുറ്റക്കാരായ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പല്‍ ഷൈനി ജോര്‍ജ്. കൂളിംഗ് ഗ്ലാസ് ധരിച്ചതുമായി ബന്ധപ്പെട്ട് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. വിഷയം ഉടനെ തന്നെ അധ്യാപകര്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയിരുന്നുവെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.ഇത്തരം പ്രശ്‌നങ്ങള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോളജില്‍ ആന്റി റാഗിംഗ് സമിതിയും അച്ചടക്ക സമിതിയും സജീവമാണെന്നും പോലീസില്‍ റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ടെന്നും പ്രിന്‍സിപ്പാള്‍ […]

Read More

ആലപ്പുഴയിൽ ജ്വല്ലറി ഉടമയുടെ മരണം : പോലീസ് പീഡനം മൂലമെന്ന് മകൻ

മുഹമ്മയിൽ മോഷണമുതൽ കണ്ടെടുക്കാൻ പൊലിസ് എത്തിയപ്പോൾ ജ്വല്ലറി ഉടമ വിഷം കഴിച്ച് മരിച്ച സംഭവത്തിൽ പോലീസിനെതിരെ മകൻ .കടുത്തുരുത്തി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മകൻ രംഗത്ത്. രാധാകൃഷ്ണന്‍റെ മരണം പൊലിസിന്‍റെ പീഡനത്തെ തുടർന്നാണെന്ന് മകൻ രതീഷ് പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ വെച്ചും ജ്വല്ലറിയിൽ എത്തിച്ചപ്പോഴും പൊലിസ് അച്ഛനെ മർദിച്ച് അവശനാക്കിയെന്നും മകൻ പറയുന്നു. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും കുടുംബം പരാതി നൽകി.കഴിഞ്ഞ ഏഴാം തീയതിയാണ് മണ്ണഞ്ചേരി സ്വദേശിയായ രാധാകൃഷ്ണൻ മരിക്കുന്നത്. കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത […]

Read More

ആലപ്പുഴയിൽ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

ആലപ്പുഴയിൽ കാർഷിക വിളകൾ നശിപ്പിച്ച കാട്ടുപന്നിയെ വനംവകുപ്പിന്റെ അനുമതിയോടെ വെടി വച്ചു കൊന്നു. ഇന്ന് പുലർച്ചെ വീയപുരം പഞ്ചായത്തിലെ കല്ലേലിപത്തിലാണ് നാട്ടുകാർ കാട്ടുപന്നിയെ കണ്ടത്. ‘ആളുകൾ പന്നിയെ സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക്ഓടി കയറ്റി. ഇവിടെ മതിൽകെട്ട് ഉള്ളതിനാൽ പന്നിക്ക് പുറത്തേക്ക് കടക്കാൻ സാധിച്ചില്ല.തുടർന്ന് പഞ്ചായത്തിലും പോലീസ്‌ സ്റ്റേഷനിലും ഫോറസ്റ്റിലും വിവരം അറിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ലൈസൻസ് ഉള്ള തിരുവല്ല സ്വദേശിയാണ് സ്ഥലത്തെത്തി പന്നിയെ വെടിവെച്ചു കൊന്നത്. രണ്ട് റൗണ്ട് വെടിയുതിർത്തു. ഏകദേശം […]

Read More

ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും:മന്ത്രി കെ എൻ ബാലഗോപാൽ

പൂർണമായും തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും. ഇതിനായി 35 കോടി രുപയുടെ പദ്ധതി നിർദേശം അംഗീകരിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ചൂരൽമല ടൗണിൽനിന്നു മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം പണിയുക. മേപ്പാടിയെ മുണ്ടക്കൈ, ആട്ടമലയുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ്‌ പുനർനിർമ്മിക്കുന്നത്‌. ഇനിയൊരു അപകടമുണ്ടായാൽ അതിജീവിക്കാൻ ശേഷിയുള്ള വിധത്തിലായിരിക്കും പാലത്തിന്‍റെ നിർമിതി.ഉയർന്ന വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തി അതിനെക്കാൾ ഉയരത്തിലായിരിക്കും പാലം പണിയുക. മുൻപുണ്ടായിരുന്ന പാലത്തിനെക്കാൾ ഉയരം പുതിയ പാലത്തിനുണ്ടാവും. ആകെ നീളം […]

Read More

റാഗിംഗ്; വിദ്യാർത്ഥികൾക്ക് നേരിട്ട് പരാതിപ്പെടാനും ഉടനടി നടപടിയെടുക്കാനുംജുഡിഷ്യൽ സംവിധാനം നടപ്പിലാക്കും

വർധിച്ച് വരുന്ന റാഗിംഗ് തടയാൻ വരും ജുഡിഷ്യൽ സംവിധാനം. വിദ്യാർത്ഥികൾക്ക് നേരിട്ട് പരാതിപ്പെടാനും ഉടനടി നടപടിയെടുക്കാനും വഴിയൊരുങ്ങും.നെഹ്റു കോളേജിലെ വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് യുടെ മരണത്തെ തുടർന്ന് നിയോഗിച്ച ജസ്റ്റിസ് കെ.കെ.ദിനേശൻ കമ്മിഷൻ ഇതിനുള്ള ശുപാർശ 2018ൽ സർക്കാരിന് സമർപ്പിച്ചിരുന്നു.2018 ഫെബ്രുവരിയിൽ മന്ത്രിസഭായോഗം അംഗീകരിച്ചെങ്കിലും തുടർ നടപടി ഉണ്ടായില്ല. അതാണ് ഇപ്പോൾ പരിഗണിക്കുന്നത്.വിരമിച്ച ജില്ലാജഡ്ജിമാരുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന,ജില്ലാ തലത്തിൽ അർദ്ധജുഡിഷ്യൽ അധികാരത്തോടെ ഓംബുഡ്സ്‌മാൻ വേണമെന്നാണ് ശുപാർശ.സംസ്ഥാനതലത്തിൽ ജുഡിഷ്യൽ സംവിധാനമൊരുക്കുന്നതിന്റെ നിയമസാധുത പരിശോധിക്കുകയാണെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു

Read More

ഇന്ത്യയെ വീണ്ടും അപമാനിച്ച് അമേരിക്ക; നാടുകടത്തപ്പെട്ട ഇന്ത്യക്കാരെ ചങ്ങലകൾ കൊണ്ട് ബന്ധിക്കുന്ന വീഡിയോ പുറത്ത്

അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാരെ കയ്യിലും കാലിലും ചങ്ങലയിടുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ട് അമേരിക്ക. സൈനിക വിമാനത്തിൽ കയറ്റുന്നതിന് തൊട്ടുമുമ്പ് ഇന്ത്യക്കാരുടെ കയ്യിലും കാലിലും ചങ്ങലയിടുന്ന ദൃശ്യങ്ങൾ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ വൈറ്റ് ഹൗസിലൂടെ പുറത്തുവിടുകയായിരുന്നു. നാടുകടത്തപ്പെട്ടവരോട് കാട്ടിയത് ക്രൂര നടപടിയാണെന്ന് ആരോപിച്ച് രാജ്യത്തെ പ്രതിപക്ഷ നേതാക്കൾ പ്രതിഷേധമുയർത്തുന്നതിനിടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.41 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തുവിട്ടത്. ഇതിൽ പശ്ചാത്തലത്തിൽ ഒരു വിമാനം കാണാം. ഒരു ഉദ്യോഗസ്ഥ വിമാനത്തിൽ കയറാൻ നിൽക്കുന്നയാളെ പരിശോധിക്കുന്നു. ശേഷം ഇന്ത്യക്കാരൻ മറ്റൊരു […]

Read More