കോഴിക്കോട് വീടിനുള്ളിലേക്ക് കാട്ടുപന്നി ഓടിക്കയറി

നരിക്കുനിയില്‍ വീട്ടിനുള്ളിലേക്ക് കാട്ടുപന്നി ഓടിക്കയറി. വീട്ടിന്റെ വരാന്തയിലിരുന്ന് പത്രം വായിക്കുകയായിരുന്ന സലീമിനുനേരെയാണ് കാട്ടുപന്നി പാഞ്ഞടുത്തത്. വീടിനുള്ളില്‍ കാട്ടുപന്നിയെ കണ്ട സലീം പെട്ടെന്ന് മുറിയിലേക്ക് മാറിയതിനാലാണ് വലിയ അപകടം ഒഴിവായത്. ഇതോടെ കാട്ടുപന്നി മുറ്റേത്തേക്ക് തന്നെ ഓടിപോവുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവമുണ്ടായത്. വീടിന്റെ ഗേറ്റ് തുറന്നുകിടക്കുകയായിരുന്നു. പാഞ്ഞെത്തിയ കാട്ടുപന്നി വീടിന്റെ വരാന്തയിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതോടെ വരാന്തയിലിരുന്ന് പത്രം വായിക്കുകയായിരുന്ന സലീം ചാടിയെഴുന്നേറ്റ് വീട്ടിനുള്ളിലേക്ക് ഓടിക്കയറുന്നതും ദൃശ്യങ്ങളിലുണ്ട്.

Read More

മൂന്ന് വയസുകാരി മരിച്ച സംഭവം: ആശുപത്രിക്ക് ചികിത്സ പിഴവ് സംഭവിച്ചെന്ന് കുടുംബം

കോട്ടയം മെഡിക്കൽ കോളേജിൽ 3 വയസുകാരി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ​ഗുരുതര ആരോപണവുമായി കുടുംബം. ചികിത്സ നൽകുന്നതിൽ ആശുപത്രിക്ക് പിഴവ് സംഭവിച്ചു. കുട്ടിക്ക് ആശുപത്രി മതിയായ പരിചരണം ഉറപ്പ് നൽകിയില്ല. ആശുപത്രി അധികൃതർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു. വിഷയത്തിൽ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം കോട്ടയം മെഡിക്കൽ കോളേജിൽ ഇന്ന് നടക്കും. കുട്ടിക്ക് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും കുട്ടി മരിക്കാൻ കാരണം ആശുപത്രി അധികൃതരുടെ ഭാ​ഗത്ത് നിന്നുണ്ടായ ​ഗുരുതര ചികിത്സാപിഴവ് […]

Read More

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് തുടങ്ങും

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സി(ഐ.സി.സി.)ലിന്റെ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന് തുടങ്ങും .കറാച്ചിയില്‍നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ പാകിസ്താന്‍ ന്യൂസീലന്‍ഡിനെ നേരിടും. ഡേ-നൈറ്റ് മത്സരങ്ങളാണെല്ലാം. ഇന്ത്യന്‍സമയം ഉച്ചയ്ക്ക് 2.30-ന് തുടങ്ങും. വ്യാഴാഴ്ച ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യയുടെ ആദ്യമത്സരം. പേര് ചാമ്പ്യന്‍സ് ട്രോഫി എന്നാണെങ്കിലും ലോകത്തെ പ്രധാന ക്രിക്കറ്റ് രാജ്യങ്ങളെല്ലാം പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ലോകകപ്പിന്റെ വീറും വാശിയും പ്രതീക്ഷിക്കാം.ചാമ്പ്യന്‍സ് ട്രോഫിയുടെ ഒന്‍പതാമത് എഡിഷനാണിത്. അവസാനമായി 2017-ല്‍നടന്ന ടൂര്‍ണമെന്റിലെ ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പാകിസ്താന്‍ കിരീടം നേടുകയായിരുന്നു. 1996 ലോകകപ്പിനുശേഷം […]

Read More

ഇരട്ട നികുതി ഒഴിവാക്കാനൊരുങ്ങി ഇന്ത്യയും ഖത്തറും

ഇരട്ട നികുതി ഒഴിവാക്കാൻ ഇന്ത്യയും ഖത്തറും തീരുമാനിച്ചു. ഖത്തറിലെ ഇന്ത്യക്കാരായ പ്രവാസികൾക്ക് ഇതു ഗുണം ചെയ്യും. അഞ്ച് വർഷത്തിനുള്ളിൽ വ്യാപാരം ഇരട്ടിയാക്കും. 28 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് ലക്ഷ്യമിടുന്നത്. നിലവിൽ 14 ബില്യൺ ഡോളറാണ്.രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചർച്ചകൾക്ക് ശേഷമാണ് പ്രഖ്യാപനം.ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി മോദിയുടെയും ഖത്തർ അമീറിന്റെയും സാന്നിധ്യത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് […]

Read More

വിവാഹവാഗ്ദാനം നൽകി സ്വർണാഭരണം കൈവശപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുടെ 25 പവൻ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. വടകര മയ്യന്നൂർ സ്വദേശി പി.പി. മുഹമ്മദ് നജീർ (29) ആണ് അറസ്റ്റിലായത്. 14 പവൻ സ്വർണം വടകരയിലെ ജൂവലറിയിൽനിന്ന് കണ്ടെത്തി. ഏഴരലക്ഷം രൂപ, സ്കൂട്ടർ, രണ്ട് മൊബൈൽ ഫോൺ എന്നിവ വീട്ടിൽനിന്ന് കിട്ടി. പ്രതി നേരത്തേ സമാനമായ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു.കണ്ണൂർ താഴെചൊവ്വ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കേസ്. യുവതി ഇതുവരെ പ്രതിയെ കണ്ടിട്ടില്ല. വ്യാജ മേൽവിലാസമുപയോഗിച്ചാണ് പ്രതി യുവതിയുമായി ചാറ്റ് ചെയ്തത്. […]

Read More

ചുലാം വയൽ ആമ്പ്രമ്മൽ മൊയ്തീൻ നിര്യാതനായി

കുന്ദമംഗലം ചുലാം വയൽ ആമ്പ്രമ്മൽ മൊയ്തീൻ (72 ) നിര്യാതനായി. പരേതനായ അഹമ്മദ് ഹാജിയുടെ മകനാണ്. ഭാര്യ സുബൈദ. മക്കൾ ഷമീർ, ഷജീർ (സൗദി) ഷമീന, ഷജീല.മരുമക്കൾ:മുനീർ കൊട്ടക്കാവയൽ, റഫീഖ് പണ്ടാരപ്പറമ്പ്, സഫീന കാരന്തൂർ ,നസ് ല മടവൂർ. സഹോദരങ്ങൾ: പരേതനായ എ. മൂസ ഹാജി, പാത്തു, അലീമ, സുബൈദ, സൈന.മയ്യത്ത് നമസ്കാരം 11മണിക്ക് ചൂലാംവയൽ മഹല്ല് ജുമാ മസ്ജിദിൽ.

Read More

വീട് വാടകക്ക് എടുത്ത് ടെക്‌നോപാർക്കിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്ന യുവ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ പിടിയിൽ

ടെക്‌നോപാർക്കിൽ ഐടി പ്രൊഫഷണലുകൾക്ക് മയക്കുമരുന്ന് കച്ചവടം നടത്തിവന്ന യുവ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ പിടിയിൽ. പാർക്കിലെ പ്രമുഖ കമ്പനിയിലെ ഡാറ്റ എഞ്ചിനീയർ മിഥുൻ മുരളിയാണ് പിടിയിലായത്. 32 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നും പിടിച്ചെടുത്തു. പുറത്തുള്ള ആവശ്യക്കാർക്ക് കൊടുക്കാത്തതുകൊണ്ടുതന്നെ ഇയാളെ പിടികൂടുന്നതിന് എക്‌സൈസിന് കഴിഞ്ഞിരുന്നില്ല. എന്നാൽ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുമായിരുന്നു മിഥുൻ മുരളി.ടെക്‌നോപാർക്കിനടുത്ത് വീട് വാടകയ‌്ക്കെടുത്താണ് പ്രതി മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്. മൺവിളയിൽ നിന്നാണ് പ്രതിയെ പിടിച്ചത്. 32 ഗ്രാം എംഡിഎംഎയ‌്ക്ക് പുറമെ75000 രൂപയും കഞ്ചാവ് പൊതികളും പിടിച്ചെടുത്തു. […]

Read More

ബംഗളൂരുവിൽ കുടിവെള്ള ഉപഭോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി

ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ബംഗളൂരുവിൽ കുടിവെള്ള ഉപഭോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.വാഹനം കഴുകുന്നതിനും പൂന്തോട്ടം നനയ്ക്കുന്നതിനും അലങ്കാര ആവശ്യങ്ങൾക്കും നിർമ്മാണ പ്രവർത്തനങ്ങൾക്കും കുടിവെള്ളം ഉപയോഗിക്കുന്നത് ഇനി മുതൽ കർശനമായി വിലക്കിയിട്ടുണ്ട്. ഭൂഗർഭ ജലവിതാനം ഗണ്യമായി കുറഞ്ഞതും വേനൽക്കാലത്തിലെ ജലദൗർലഭ്യവും പരിഗണിച്ചാണ് ഈ നടപടി. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. നിയമം ലംഘിക്കുന്നവരിൽ നിന്ന് 5000 രൂപ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. […]

Read More

മദ്യലഹരിയിൽ നഗ്നതാ പ്രദര്‍ശനം നടത്തിയ പ്രതി പിടിയിൽ

നിലമ്പൂരിൽ മദ്യലഹരിയിൽ നഗ്നതാ പ്രദര്‍ശനം നടത്തുകയും അത് ചോദ്യം ചെയ്തത യുവാവിനെ പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ പ്രതിയെ നിലമ്പൂര്‍ പോലീസ് അറസ്റ്റു ചെയ്തു.രാമക്കല്‍മേട്ട് സ്വദേശിയും ഇപ്പോള്‍ മമ്പാട് നടുവക്കാട് താമസിച്ചു വരുകയും ചെയ്യുന്ന പാങ്ങോട് പുത്തന്‍ വീട് ഉമ്മറിനെ (50) യാണ് നിലമ്പൂര്‍ സി.ഐ. സുനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.ക ഴിഞ്ഞ ഏഴാം തീയ്യതി വൈകുന്നേരം ആറു മണിയോടെ മമ്പാട് മേപ്പാടത്തു വെച്ചാണ് കേസ്സിനാസ്പദമായ സംഭവം. പ്രതി ഉമ്മര്‍ പ്രദേശവാസികളുടെ മുമ്പില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത് […]

Read More

നെല്ലിക്ക ക്യാമ്പയിന്‍: കൃത്രിമ ചേരുവകളില്ലാത്ത പലഹാര വിതരണപദ്ധതിയുമായി മലപ്പുറം ജില്ലാ ഭരണകൂടം

കൃത്രിമ നിറങ്ങളും ചേരുവകളും ഇല്ലാത്ത പലഹാരങ്ങള്‍ ഭക്ഷ്യ സ്ഥാപനങ്ങളില്‍ നല്‍കാന്‍ പദ്ധതിയിട്ട് ജില്ലാ ഭരണകൂടം. ജീവതശൈലി രോഗങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘നെല്ലിക്ക’ പദ്ധതിയുടെ ഭാഗമായാണ് ഹോട്ടലുകളിലും തട്ടുകടകളിലും എണ്ണ, പഞ്ചസാര, ഉപ്പ് എന്നിവ കുറഞ്ഞതും കൃത്രിമ നിറം ചേര്‍ക്കാത്തതുമായ പലഹാരങ്ങള്‍ എത്തിച്ച് നല്‍കുന്നത്. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍, കേരള കാറ്റേഴ്‌സ് അസോസിയേഷന്‍ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശുചിത്വമുള്ള അടുക്കളകള്‍ സ്ഥാപിച്ചാണ് പലഹാരം തയ്യാറാക്കുക.പദ്ധതി വിശദീകരിച്ച് തയ്യാറാക്കിയ പ്രചാരണ നോട്ടീസ് […]

Read More