വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : കോളജ് വൈസ് പ്രിൻസിപ്പൽ അടക്കം മൂന്ന് പേർ കൂടി അറസ്റ്റിൽ

തിരുവനന്തപുരത്ത് വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കോളജ് വൈസ് പ്രിൻസിപ്പൽ അടക്കം മൂന്ന് പേർ കൂടി അറസ്റ്റിൽ. അധ്യാപകരായ മുഹമ്മദ് മുഹ്സിൻ, മുഹമ്മദ് ഷമീർ, വൈസ് പ്രിൻസിപ്പൽ മുഹമ്മദ് റഫീക്ക് എന്നിവരാണ് അറസ്റ്റിലായത്. പീഡനവിവരം മറച്ചുവെച്ചതിനാണ് വൈസ് പ്രിൻസിപ്പൽ പിടിയിലായത്. തിരുവനന്തപുരം കല്ലമ്പലത്തെ സ്വകാര്യ കോളജ് ഹോസ്റ്റലിലാണ് സീനിയർ വിദ്യാർഥികൾ 13കാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കേസിൽ ആകെ ഏഴ് പ്രതികളാണ് അറസ്റ്റിലായത്. മറ്റ് നാലു പ്രതികൾ പ്രായപൂർത്തിയാകാത്തവരാണ്.

Read More

കോഴിക്കോട് അധ്യാപിക ജീവനൊടുക്കിയ സംഭവത്തിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട് കട്ടിപ്പാറയിലെ അധ്യാപിക അലീന ബെന്നിയുടെ മരണത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മാധ്യമങ്ങളിലൂടെയുള്ള വിവരങ്ങളാണ് നിലവിൽ ലഭ്യമായിട്ടുള്ളതെന്നും റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും വി.ശിവൻകുട്ടി പറഞ്ഞു. വിദ്യാഭാസ ഡയറക്ടർക്കാണ് അന്വേഷണ ചുമതല.കഴിഞ്ഞ ദിവസമാണ് കോടഞ്ചേരി സെന്റ് ജോസഫ് സ്കൂൾ അധ്യാപികയായ അലീന ബെന്നിയെ വീട്ടിലെ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്‌കൂളിലാണ് അലീന ജോലി ചെയ്യുന്നത്. സ്കൂളിൽ നിന്നും നൂറു രൂപ പോലും […]

Read More

എലപ്പുള്ളിയിൽ ബ്രൂവറി വരാൻ അനുവദിക്കില്ലെന്ന് വി.ഡി സതീശൻ

പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി വരാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എലപ്പുള്ളി ബ്രൂവറയിൽ സർക്കാറുമായി സംവാദത്തിന് തയ്യാറാണെന്നും മുഖ്യമന്ത്രിയുടെ തീരുമാനം ഇടതുമുന്നണിയിൽ അടിച്ചേൽപ്പിക്കുകയായിരുന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു.ഒയാസിസ് കമ്പനി വന്ന വഴി സുതാര്യമല്ലെന്നും അഴിമതിയിലൂടെയാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു. ഭൂ​ഗർഭജലം മലിനമാക്കിയതിന് കുറ്റവാളിയായി നിൽക്കുന്ന കമ്പനിയാണ് ഒയാസിസ്. എലപ്പുള്ളി രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ്. മലമ്പുഴ ഡാമിൽ ആവശ്യത്തിന് വെള്ളമില്ല. തീരുമാനങ്ങൾ മുഖ്യമന്ത്രി അടിച്ചേൽപ്പിക്കുന്നു. എലപ്പുള്ളിയിൽ മദ്യ നിർമ്മാണ ശാല പാടില്ല. മലമ്പുഴയിൽ വെള്ളമില്ല. […]

Read More

മൂന്നാറിൽ കാട്ടാന ആക്രമണം; എഐ ക്യാമറയും ഡിജിറ്റൽ ബോർഡുകളും സ്ഥാപിക്കാനൊരുങ്ങി വനംവകുപ്പ്

കാട്ടാന ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ മൂന്നാറിൽ മുന്നറിയിപ്പ് സംവിധാനത്തിൽ മാറ്റം വരുത്താനൊരുങ്ങി വനംവകുപ്പ്. എഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് നവീകരണം. റോഡുകളിൽ തത്സമയ മുന്നറിയിപ്പുകൾ നൽകുന്നതിന് ഡിജിറ്റൽ ബോർഡുകളും സ്ഥാപിക്കും.മൂന്നാറിൽ നിലവിൽ കാട്ടാനയുടെ സാന്നിദ്ധ്യം പൊതുജനങ്ങളിലെത്തിക്കുന്നതിനായി എലിഫന്റ് ഏർലി മോണിംഗ് വാണിംഗ് സിസ്റ്റമുണ്ട്. സെർവറിൽ ഫീഡ് ചെയ്‌ത ഫോൺ നമ്പറുകളിലേക്ക് മുന്നറിയിപ്പ് സന്ദേശം രാവിലെ എത്തിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ പ്രയോജനം നാട്ടുകാർക്ക് മാത്രമാണ് ലഭിക്കുന്നത്. മാത്രമല്ല, രാവിലെ മാത്രം ലൊക്കേഷൻ ലഭിക്കുന്നതിനാൽ പിന്നീട് ആനയുടെ സഞ്ചാരദിശ മാറുന്നത് അറിയാൻ […]

Read More

ജേർണലിസ്റ്റ് മീഡിയ അസോസിയേഷൻ (ജെ എം എ ) കാസർഗോഡ് ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു

കാസർഗോഡ്: ജേർണലിസ്റ്റ് മീഡിയ അസോസിയേഷൻകാസർഗോഡ് ജില്ലാ കൺവെൻഷൻ കാസർഗോഡ് ഫോർക്ക് ഹാളിൽ നടന്നു. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഓൺലൈൻ ചാനൽ പ്രവർത്തകരുടെ കൂട്ടായ്മയാണ് ജേർണലിസ്റ്റ്മീഡിയ അസോസിയേഷൻ. കൺവെൻഷൻ സംസ്ഥാന സെക്രട്ടറി എം.സിബഗത്തുള്ള ഉദ്ഘാടനം ചെയ്തു.ഓൺലൈൻ ചാനൽ കൂട്ടായ്മയുടെ പ്രവർത്തന രീതിയെക്കുറിച്ചും, സംഘടന വിഷയങ്ങളെക്കുറിച്ചും, ഉദ്ഘാടകൻ വിശദീകരിച്ചു.ജില്ലാ പ്രസിഡണ്ട് റീജ രാജേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റിനു ,ജയരാജ് കുണ്ടംകുഴി, സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ ഉമേഷ് സി.ആർ സ്വാഗതം പറഞ്ഞു. .

Read More

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-ബംഗ്ലാദേശ് മത്സരം ഉച്ചയ്ക്ക് 2.30 മുതല്‍

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഇന്നിറങ്ങുന്നു.എട്ട്‌ വർഷത്തെ ഇടവേളയ്ക്കു ശേഷമെത്തിയ ചാമ്പ്യൻസ്‌ ട്രോഫി ഏകദിന ക്രിക്കറ്റിൽ ​ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ ആദ്യ എതിരാളികൾ ബം​ഗ്ലാദേശാണ്. ഏട്ട് ടീമുകൾ മാറ്റുരക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താന്‍, ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് എന്നിവരടങ്ങുന്ന ​ഗ്രൂപ് എയിലാണ് ഇന്ത്യ ഉൾപ്പെടുന്നത്.പകൽ 2.30ന് ദുബായ്‌ ഇന്റർനാഷണൽ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക. ടൂർണമെന്റിന് ആതഥേയത്വം വഹിക്കുന്ന പാകിസ്ഥാനിലേക്ക്‌ പോകാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ഇന്ത്യയുടെ കളികളെല്ലാം സംഘടിപ്പിച്ചിരിക്കുന്നത് ദുബായിലാണ്‌.

Read More

കൈക്കൂലി കേസിൽ അറസ്റ്റിലായ ആർടിഒ ജെർസനെതിരെ വിശദമായ അന്വേഷണം നടത്താനൊരുങ്ങി വിജിലൻസ്

ബസ് പെർമിറ്റിനായി പണവും മദ്യവും കൈക്കൂലിയായി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ എറണാകുളം ആർടിഒ ജെർസനെതിരെ വിശദമായ അന്വേഷണം നടത്താനൊരുങ്ങി വിജിലൻസ്. ഇയാൾ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായാണ് വിജിലൻസ് സംശയിക്കുന്നത്. ജെർസന്റേയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ജെർസൻ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് വിജിലൻസ് ഇന്ന് മോട്ടോർ വാഹന വകുപ്പിന് കൈമാറും. ഉദ്യോഗസ്ഥനെതിരെ ഗതാഗത വകുപ്പും നടപടിയെടുക്കും. ജെർസനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തേക്കുമെന്നാണ് സൂചന. കൈക്കൂലി കേസിൽ ജെർസനെ […]

Read More

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് വത്തിക്കാന്‍

ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കഴിഞ്ഞ ദിവസമാണ് മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 88 വയസുള്ള മാര്‍പ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി വെള്ളിയാഴ്ചയാണ് റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശത്തില്‍ കടുത്ത അണുബാധ ഉണ്ടെന്നും ചികിത്സയില്‍ മാറ്റം ആവശ്യമാണെന്നും വത്തിക്കാന്‍ നേരത്തെ അറിയിച്ചിരുന്നു. മാര്‍പാപ്പയ്ക്ക് എഴുന്നേറ്റിരിക്കാന്‍ കഴിയുന്നുണ്ടെന്നും സ്വന്തമായി ഭക്ഷണം കഴിച്ചുവെന്നും വത്തിക്കാന്‍ അറിയിച്ചു. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചു.പോപ് ഫ്രാന്‍സിസിനെ കണ്ട് സംസാരിച്ചുവെന്നും […]

Read More

ആശാ വര്ക്കര്മാരുടെ സമരം പതിനൊന്നാം ദിവസത്തിലേക്ക്: ഇന്ന് മഹാസംഗമം നടക്കും

ആശാ വര്ക്കര്മാരുടെ സമരം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോളും സമരക്കാരുടെ ആവിശ്യകളോട് സർക്കാർ മുഖം തിരിക്കുകയാണ്. സെക്രട്ടറിയേറ്റിനു മുന്നിൽ ഇന്ന് ആശ വർക്കർമാരുടെ മഹാസംഗമം നടക്കും. സംസ്ഥാനത്തെ മുഴുവൻ ആശാവർക്കർമാരും സമരത്തിന് എത്തണം എന്നാണ് സമര സമിതിയുടെ ആഹ്വാനം. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം ശക്തമായി തുടരുമെന്നും കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ അറിയിച്ചു. ഓണറേറിയം വർധിപ്പിക്കുക, പെൻഷൻ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആശ വർക്കർമാർ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന സമരം ഇന്ന് പതിനൊന്നാം […]

Read More

വേനൽ കനത്തു; ജില്ലയിൽ സാംക്രമിക രോഗങ്ങൾ പടരുന്നു

ചൂടിനൊപ്പം ജില്ലയിൽ സാംക്രമിക രോഗങ്ങളും പടരുന്നു. ദിനംപ്രതി പത്തിലധികം പേർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ടെന്നാണ് വിവരം. ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതാണ് പലപ്പോഴും വില്ലനാകുന്നത്. വേനൽ കടുത്തതോടെ ജില്ലയുടെ പല ഭാഗങ്ങളിലും ശുദ്ധജല ദൗർലഭ്യമുണ്ട്. കുടിവെള്ള സ്രോതസുകൾ മലിനമാകുന്നതും രോഗ വ്യാപനത്തിന് കാരണമാകുന്നു. ടാങ്കറുകളിൽ കൊണ്ടുവരുന്നകുടിവെള്ളം ആശ്രയിക്കുന്ന പ്രദേശങ്ങളുടെ എണ്ണവും കൂടിവരികയാണ്. വൃത്തിയില്ലാത്ത വെള്ളം, ഭക്ഷണം എന്നിവ വഴി പകരുന്ന ഹെപ്പറ്റൈറ്റിസ് എ വിഭാഗം വൈറസ് ബാധയാണ് ജില്ലയിൽ പടരുന്നത്. ചൂടുകൂടിയതോടെ പലയിടത്തും കിണറുൾപ്പെടെ വറ്റി മലിനമായിട്ടുണ്ട്. […]

Read More