ആഡംബര കാറുകളുപയോ​ഗിച്ച് നടുറോഡിൽ പ്രകടനം :രണ്ട് വിദ്യാര്‍ഥികൾ അറസ്റ്റിൽ

ആഡംബര കാറുകളുപയോ​ഗിച്ച് അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ രണ്ട് വിദ്യാര്‍ഥികൾ അറസ്റ്റിൽ. തെലങ്കാന ഷംഷാബാദ് ഔട്ടർ റിംഗ് റോഡിലാണ് സംഭവം .രാജീവ്​ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് പോലീസിന്റേതാണ് നടപടി. ഈ മാസം ഒമ്പതിനാണ് സംഭവം നടന്നത്. 25 വയസുകാരാണ് അറസ്റ്റിലായ യുവാക്കൾ.ബി.എം.ഡബ്ല്യൂ, ഫോർച്യൂണർ കാറുകളുപയോ​ഗിച്ചായിരുന്നു വിദ്യാര്‍ഥികൾ കാർ സ്റ്റണ്ട് നടത്തിയത്. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ നീക്കംചെയ്തിരുന്നു. ഔട്ടർ റിം​ഗ് റോഡിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ കാറഭ്യാസത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിദ്യാര്‍ഥികളെ […]

Read More

ഇടുക്കി ആനയിറങ്കൽ ഡാമിൽ കുളിക്കാനിറങ്ങി യുവാവിന്റെ മൃതദേഹം കണ്ടെത്തി

ആനയിറങ്കൽ ഡാമിൽ കുളിക്കാനിറങ്ങി കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സിന്റെയും പ്രദേശവാസികളുടെയും സംയുക്ത തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.രാജകുമാരി പഞ്ചായത്ത് അംഗം മഞ്ഞക്കുഴി സ്വദേശി ജയ്‌സൺ തച്ചമറ്റത്തിലിന്റെ മൃതദേഹമാണ് കിട്ടിയത്. മോളേകുടി സ്വദേശി ബിജുവിനായുള്ള തിരച്ചിൽ തുടരുകയാണ്. കുളിക്കാൻ ഇറങ്ങിയപ്പോൾ ഇരുവരും മുങ്ങി പോയെന്നാണ് സംശയിക്കുന്നത്. ഇന്നലെ വൈകിട്ട് മുതലാണ് ഇരുവരെയും കാണാതായത്. ഡാമിന്റെ സമീപത്ത് പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഇരുവരുടെയും ഫോണും ചെരുപ്പും വാഹനവും കണ്ടെത്തിയിരുന്നു.

Read More

വയനാട് പുനരധിവാസം; ടൗണ്‍ഷിപ്പിനായി ആദ്യം ഏറ്റെടുക്കുന്നത് ഒരു എസ്റ്റേറ്റ് മാത്രമെന്ന് റിപ്പോര്‍ട്ട്

വയനാട് പുനരധിവാസത്തിനായി ടൗൺഷിപ്പിന് വേണ്ടി ആദ്യം ഏറ്റെടുക്കുന്നത് ഒരു എസ്റ്റേറ്റ് മാത്രമെന്ന് റിപ്പോർട്ട്. ആദ്യഘട്ടത്തിൽ ഏറ്റെടുക്കുന്നത് എൽസ്റ്റോൺ എസ്റ്റേറ്റ് ആയിരിക്കും. ഗുണഭോക്താക്കളുടെ എണ്ണം കണക്കാക്കിയാണ് തീരുമാനം. ഗുണഭോക്തൃ പട്ടിക എത്രയും പെട്ടെന്ന് അന്തിമമാക്കാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം ഉണ്ടായത്. പുനരധിവാസം വേഗത്തിലാക്കുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണ് തീരുമാനം. വയനാട് പുനരധിവാസത്തോടനുബന്ധിച്ച നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിക്ക് സർക്കാർ കൈമാറിയിരുന്നു. ഇതിനായി 16 അംഗ കോഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. ടൗൺഷിപ്പ് നിർമ്മാണത്തിനുള്ള സ്പോണ്‍സര്‍ഷിപ്പും ചെലവും കമ്മിറ്റി […]

Read More

കടുവാഭീതി ഒഴിയാതെ വയനാട്സർക്കാർ എഞ്ചിനീയറിംഗ് കോളേജിന് ഒരാഴ്‌ച അവധി

വയനാട്ടിൽ വീണ്ടും കടുവഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ തലപ്പുഴ സർക്കാർ എഞ്ചിനീയറിംഗ് കോളേജിന് ഒരാഴ്‌ച അവധി. അതെ സമയം കടുവയെ പിടികൂടാൻ പ്രദേശത്ത് കൂടുകൾ സ്ഥാപിച്ചു. 14 ക്യാമറ ട്രാപ്പുകളും രണ്ട് ലൈവ് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ച് വനഭാഗങ്ങളിൽ നിരീക്ഷണവും നടത്തിവരികയാണ്. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും രാത്രി ഒറ്റയ്ക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും വനംവകുപ്പ് നേരത്തെ നിർദേശം നൽകിയിരുന്നു. കഴിഞ്ഞമാസം വയനാട് നാലിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു.സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ ഒരാഴ്‌ച പഠനം ഓൺലൈനായി നടത്തുമെന്നാണ് കോളേജ് അധികൃതർ അറിയിച്ചിരിക്കുന്നത്. കോളേജ് […]

Read More

രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനല്‍ ഗുജറാത്തിനെതിരേ കേരളത്തിന്റെ ബാറ്റിങ് രണ്ടാംദിനം പുരോഗമിക്കുന്നു

രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ ഗുജറാത്തിനെതിരേ കേരളത്തിന്റെ ബാറ്റിങ് രണ്ടാംദിനം പുരോഗമിക്കുന്നു. 96.2 ഓവര്‍ പിന്നിട്ടപ്പോള്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെന്ന നിലയിലാണ് കേരളം. ആദ്യദിനത്തിലെ ടോപ് സ്‌കോററായ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി രണ്ടാംദിനത്തിലെ രണ്ടാംപന്തില്‍ത്തന്നെ പുറത്തായി. അര്‍സാന്‍ നഗ്വാസ്വല്ലയെറിഞ്ഞ ഓവറില്‍ ആര്യന്‍ ദേശായിക്ക് ക്യാച്ച് നല്‍കിയാണ് സച്ചിന്റെ മടക്കം. 195 പന്തില്‍ എട്ട് ഫോര്‍ സഹിതം 69 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. തലേന്നത്തെ സ്‌കോറിനോട് ഒന്നും ചേര്‍ക്കാതെയാണ് മടങ്ങിയത്. കഴിഞ്ഞദിവസം ജലജ് സക്‌സേനയെ മടക്കിയതും […]

Read More

ബംഗളൂരുവിൽ നിയന്ത്രണം വിട്ട് കാർ മരത്തിലിടിച്ച് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

ബംഗളൂരുവിൽ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ബന്നാഘട്ടയിൽ ഇന്നലെ രാത്രി പതിനൊന്നുമണിയോടെയായിരുന്നു സംഭവം. നിലമ്പൂർ സ്വദേശി അർഷ് പി ബഷീർ (23), കൊല്ലം സ്വദേശി മുഹമ്മദ് ഷാഹൂബ് (28) എന്നിവരാണ് മരിച്ചത്.എം ബി എ വിദ്യാർത്ഥിയായ അർഷ് നിലമ്പൂർ നഗരസഭാ വൈസ് ചെയർമാൻ പി എം ബഷീറിന്റെ മകനാണ്.ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നിരുന്നു. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ഇവർ […]

Read More

കാട്ടാക്കട പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യ:നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകാനൊരുങ്ങി സഹപാഠികൾ

കാട്ടാക്കട പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകാനൊരുങ്ങി സഹപാഠികൾ.മരിച്ച ബെന്‍സണ്‍ എബ്രഹാമിന്റെ സഹപാഠികള്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കും. പ്രിന്‍സിപ്പൽ, ക്ലാസ് ടീച്ചര്‍ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. ബെന്‍സന്റെ ആത്മഹത്യയില്‍ ഇവര്‍ക്ക് പങ്കുണ്ടന്ന് സഹപാഠികളായ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.നടപടി ആവശ്യപ്പെട്ട് ഇന്നലെ കുട്ടികള്‍ സ്‌കൂളില്‍ പ്രതിഷേധിച്ചിരുന്നു. നടപടിയെടുത്തില്ലങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് കുട്ടികളുടെ തീരുമാനം. അതേസമയം വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്ലര്‍ക്കിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആരോപണവിധേയനായ […]

Read More

ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് യുവാവിന്റെ തല അടിച്ചുതകർത്ത സംഭവത്തിൽ 3 പേർ അറസ്റ്റിൽ

തൃശൂർ കുന്നംകുളം പെരുമ്പിലാവ് കെആർ ബാറിന് മുന്നിൽ വെച്ച് യുവാവിനുനേരെ ആക്രമണം നടത്തിയ സംഭവത്തിൽ 3 പേർ അറസ്റ്റിൽ. പാലക്കാട് ചേരമംഗലം സ്വദേശി ജയൻ (43), തിരുവനന്തപുരം പരപ്പംകുന്ന് സ്വദേശി സുജിത്ത് (34), പാലക്കാട് സ്വദേശി ഷിജു കുമാർ (31) എന്നിവരെ കുന്നംകുളം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കുന്നംകുളം പെരുമ്പിലാവിൽ കഴിഞ്ഞ കഴിഞ്ഞ ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.പെരുമ്പിലാവ് ചോല സ്വദേശി ഷെക്കീറിനാണ് മർദ്ദനമേറ്റത്. ഹോക്കി സ്റ്റിക്ക് പോലുള്ള വടി കൊണ്ടാണ് ആക്രമിച്ചതെന്ന് പൊലീസ് […]

Read More

പാതി വില തട്ടിപ്പ് : ആനന്ദകുമാറിന്‍റെയും ലാലി വിന്‍സെന്‍റിന്‍റെയും വീട്ടിൽ ഇഡി റെയ്ഡ്

പാതി വില തട്ടിപ്പിൽ സായി ഗ്രാമം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന്‍റെ വീട്ടിലും ലാലി വിൻസെന്‍റിന്‍റെ വീട്ടിലും റെയ്ഡ് തുടരുന്നു. പ്രതി അനന്തു കൃഷ്ണന്‍റെ കടവന്ത്രയിലെ സോഷ്യൽ ബി വെൻഞ്ചേസ് എന്ന സ്ഥാപനത്തിൽ ക്രൈം ബ്രാഞ്ച് എസ്‍പിയുടെ നേതൃത്വത്തിലും പരിശോധന നടത്തുന്നു.ആനന്ദകുമാറിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും . തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം കോടതി വാദം കേട്ടിരുന്നു. തട്ടിപ്പിൽ ആനന്ദകുമാറിന് പങ്കുണ്ടെന്ന റിപ്പോർട്ടും പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.അതേസമയം കേസിൽ […]

Read More

ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വർണാഭരണം നഷ്ടമായെന്ന് പരാതി

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വർണാഭരണം നഷ്ടമായെന്ന് പരാതി. ലീല ധരിച്ചിരുന്ന സ്വര്‍ണ മാലയും കമ്മലുകളും കാണാനില്ല. മൊത്തം നാലു പവനോളം സ്വര്‍ണാഭരണങ്ങള്‍ കാണാതായതായെന്നാണ് പരാതി. കയ്യിലുണ്ടായിരുന്ന വളകളും മാലയുടെ പൊട്ടിയ ഭാഗങ്ങൾ കുടുംബത്തിന് ലഭിച്ചു. കുടുംബം കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി.സംഭവത്തിൽ ആറ് പേരെ പ്രതിചേർത്ത് വനം വകുപ്പ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ആന പാപ്പാന്മാർ ഉൾപ്പെടെ ആറ് പേരെയാണ് പ്രതിചേർത്തത്. അതേസമയം, ഗുരുവായൂർ ദേവസ്വത്തിന്‍റെ ആനകളായ ഗോകുലിനും പീതാംബരനും കോഴിക്കോട് […]

Read More