പാതി വില തട്ടിപ്പ്: പ്രതി അനന്തു കൃഷ്ണന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

ഓഫർ തട്ടിപ്പിൽ പ്രതി അനന്തു കൃഷ്ണന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുക.വിശദമായ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി ഏഴു ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം. അതേസമയം, അനന്തു കൃഷ്ണന്റെ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള റെയ്ഡ് തുടരുകയാണ്.

Read More

സ്വർണ വില മുന്നോട്ട് തന്നെഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 63,520 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. സ്വർണം ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ചു. 7,940 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വില. ഈ മാസം ഗ്രാമിന് 8,060 രൂപ വരെ എത്തിയിരുന്നു. കഴിഞ്ഞ ദിവസം സ്വർണ വില വലിയ തോതിൽ ഇടിഞ്ഞിരുന്നു. പവന് 800 രൂപ കുറഞ്ഞാണ് 63,120 രൂപയിലെത്തിയത്. നിലവിൽ റെക്കോഡുകൾ ഭേദിച്ച് മുന്നോട്ടുപോയ സ്വർണവിലയിൽ നേരിയ ആശ്വാസമാണ് ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നത്.

Read More

രഞ്ജി ട്രോഫി സെമിയിൽ കേരളം ഗുജറാത്തിനെ നേരിടും

രഞ്ജി ട്രോഫി ഫൈനലിൽ കേരളം ഗുജറാത്തിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അൽപസമയത്തിനകം പോരാട്ടം ആരംഭിക്കും. ജിയോ സിനിമ ആപ്പിൽ തത്സമയം മത്സരം കാണാനാകും.കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയ സൽമാൻ നിസാറിലാണ് കേരളത്തിന്റെ പ്രതീക്ഷ. മുഹമ്മദ് അസ്ഹറുദ്ദീൻ, നിധീഷ് എം.ഡി, ജലജ് സക്‌സേന, അക്ഷയ് ചന്ദ്രൻ ഉൾപ്പെടെയുള്ളവർ മികച്ച ഫോമിൽ ആണെന്നുള്ളത് കേരളത്തിന്റെ സാദ്ധ്യതകളെ വർദ്ധിപ്പിക്കുന്നു. പത്താം നമ്പർ വരെ നീളുന്ന കരുത്തുറ്റ ബാറ്റിംഗ് നിര തന്നെയാണ് സച്ചിൻ ബേബിയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന കേരളത്തിന്റെ […]

Read More

ഫെഡറൽ ബാങ്കിലെ മോഷണം : പ്രതി റിജോ ആന്റണിയുടെ വീട്ടിൽ നിന്ന് പണം കണ്ടെടുത്തു

തൃശൂർ ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ നിന്ന് മോഷ്ടിച്ച പണം പ്രതി റിജോ ആന്റണിയുടെ വീട്ടിൽ നിന്ന് 12 ലക്ഷം രൂപയാണ് കണ്ടെടുത്തത്. അതേസമയം റിജോ ആൻ്റണി കടം വീട്ടിയ അന്നനാട് സ്വദേശി 2.9 ലക്ഷം രൂപ തിരികെ പൊലീസിനെ ഏൽപ്പിച്ചു.കത്തിയും ഉപയോഗിച്ച വസ്ത്രവും പോലീസ് കണ്ടെടുത്തു. അതിനിടെ റിജോ ആന്റണി കടം വീട്ടിയ ആൾ പൊലീസിൽ പണം തിരികെ ഏൽപ്പിച്ചു.കിടപ്പുമുറിക്ക് മുകളിലുള്ള ഷെൽഫിൽ നിന്നാണ് പണം കണ്ടെത്തിയത്. അടുക്കളയിൽ നിന്നാണ് കത്തി കണ്ടെത്തിയത്. റിജോയെ ഇന്ന് […]

Read More

ഭൂചലനത്തിൻ്റെ ഞെട്ടൽ മാറാതെ ഡൽഹി

ഡൽഹിയിൽ പുലര്‍ച്ചെയുണ്ടായ ഭൂചലനത്തിന്‍റെ നടുക്കത്തിലാണ് നഗരവാസികള്‍.ഭൂചലനത്തിൽ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. സുരക്ഷാ മുൻകരുതൽ സ്വീകരിക്കാനും പ്രധാനമന്ത്രി നിര്‍ദേശം നൽകി. തുടര്‍ചലനങ്ങള്‍ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കരുതലോടെയിരിക്കണമെന്നും അധികൃതര്‍ കാര്യങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നും മോദി എക്സിൽ കുറിച്ചു. ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം ദില്ലി വിമാനത്താവളത്തിന് സമീപമുള്ള ധൗല കുവയിലാണെന്ന് വിദഗ്ധര്‍ അറിയിച്ചു. ഇവിടെയുള്ള ദുര്‍ഗഭായി ദേശ്മുഖ് കോളേജിന് അഞ്ചു കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്നും നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നുമാണ് വിദഗ്ധര്‍ അറിയിക്കുന്നത്.ദില്ലിയിൽ ഇന്ന് നടന്ന […]

Read More

വെജിറ്റേറിയൻ ഹോട്ടലിൽ നിന്നും മുട്ടദോശ കിട്ടാത്തതിനാൽ ഹോട്ടൽ ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു

വെജിറ്റേറിയൻ ഹോട്ടലിൽ വന്ന് മുട്ടദോശ ചോദിച്ചു, കിട്ടാത്തതിനാൽ ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു. അമ്പത്തൂരിൽ പൂന്തമല്ലിക്ക് അടുത്തായി സെമ്പാരമ്പാക്കം പ്രദേശത്ത് ഹോട്ടൽ നടത്തുന്ന പ്രിൻസിനാണ് (45) പരുക്കേറ്റത്. സ്ഥിരം മോഷ്ടാക്കളായ മൂന്നംഗസംഘമാണ് അക്രമത്തിന് പിന്നിൽഅക്രമികളായ മണികണ്ഠൻ, ശശികുമാർ, മുത്തു എന്നിവരെ പൊലീസ് പിടികൂടി. മറ്റൊരു ചായക്കടയിലും ഇവർ പ്രശ്നമുണ്ടാക്കിയിരുന്നു. മദ്യപിച്ചെത്തിയ മൂവരും ഭക്ഷണത്തിന് പണം നൽകാൻ വിസമ്മതിക്കുകയും കത്തി ഉപയോഗിച്ച് കടയിലെ സാധനങ്ങൾ തകർക്കുകയും ചെയ്യുകയായിരുന്നു.സെമ്പാരമ്പാക്കം വനമേഖലയിൽ ഒളിച്ചിരിക്കുകയായിരുന്ന ഇവർ പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടി. പൊലീസ് പിടികൂടുന്നതിനിടയിൽ […]

Read More

സുപ്രധാന വിഷയങ്ങളിലൊന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉറപ്പ് ലഭിച്ചില്ല:സമരം തുടരാൻ തീരുമാനവുമായി ആശ വർക്കർമാർ

സർക്കാരുമായി നടത്തിയ ചർച്ച സമവായത്തിൽ എത്താത്തതിനാൽ സമരം തുടരാൻ തീരുമാനവുമായി ആശ (അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്‌ടിവിസ്റ്റ്) വർക്കർമാർ. സുപ്രധാന വിഷയങ്ങളിലൊന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉറപ്പ് ലഭിച്ചില്ല. വിരമിക്കൽ ആനുകൂല്യം, ഓണറേറിയം വർദ്ധിപ്പിക്കൽ അടക്കമുള്ള വിഷയങ്ങളിൽ തീരുമാനമായില്ല. ഈ മാസം 20ന് സെക്രട്ടറിയേറ്റിലേയ്ക്ക് മാർച്ച് നടത്തുമെന്നും ആശ വർക്കർമാർ അറിയിച്ചു.കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുകയാണ് ആശ വർക്കർമാർ. ജോലിഭാരത്താൽ നട്ടം തിരിയുകയാണ്. ആഴ്‌ച മുഴുവൻ രാവിലെ ഏഴ് […]

Read More

ജനകീയ കലകൾ പോലെ ശാസ്ത്രത്തെ ജനകീയവൽക്കരിക്കണം: മുഖ്യമന്ത്രി

ശാസ്ത മുന്നേറ്റത്തിനായുള്ള ഇടപെടലുകൾ നടത്തിയിട്ടും സമൂഹത്തിൻ്റെ സയൻ്റിഫിക് ടെമ്പർ കൂടുന്നില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നരബലിയും അന്ധവിശ്വാസങ്ങളും വർദ്ധിക്കുന്നു. ശാസ്ത്രത്തെ ജനകീയവൽക്കരിക്കുകയാണ് ഇതിനുള്ള പ്രതിവിധി. മാധ്യമങ്ങൾ പോലും ശാസ്ത്ര പ്രചരണങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സി. ഡബ്ലു. ആർ. ഡി. എമ്മിൽ സയൻ്റിസ്റ്റ് കോൺക്ലേവും വിവിധ പദ്ധതികളുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. ശാസ്ത്രീയ അറിവുകൾ മനുഷ്യ നന്മക്കും സാമൂഹ്യ പുരോഗതിക്കും ഉതകുന്ന തരത്തിൽ മാനവികതയിലൂന്നിയ വിജ്ഞാനമായി മാറ്റുന്ന പ്രവർത്തനങ്ങളാണ് […]

Read More

കെജരിവാളിന്റെ ആഡംബര വസതി: അന്വേഷണത്തിന് ഉത്തരവിട്ട് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍

മുന്‍മുഖ്യ മന്ത്രി അരവിന്ദ് കെജരിവാളിന്റെ ആഡംബര വസതിയുമായി ബന്ധപ്പെട്ട പരാതിയില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ അന്യേഷണത്തിന് ഉത്തരവിട്ടു. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനോട് വിശദ അന്യേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ ആവിശ്യപ്പെട്ടിരിക്കുന്നത്. ബി ജെ പി ശീഷ്മഹല്‍ എന്ന് വിശേഷിപ്പിച്ച കെജരിവാളിന്റെ വസതിയെ വിമര്‍ശിച്ച് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത്ഷായും നേരത്തെ രംഗത്ത് വന്നട്ടുണ്ട്.ഒരു വര്‍ഷത്തിനു മുമ്പ് സി ബി ഐയോട് ആഭ്യന്തര മന്ത്രാലയം കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയോട് ഓഡിറ്റ് […]

Read More

അതിരപ്പള്ളിയില്‍ മസ്തകത്തില്‍ പരുക്കേറ്റ ആനയുടെചികിത്സക്ക് ദൗത്യസംഘമെത്തും

അതിരപ്പള്ളിയില്‍ മസ്തകത്തില്‍ പരുക്കേറ്റ ആന വനം വകുപ്പ് നിരീക്ഷണത്തില്‍ . അവശനിലയിലായ ആന പ്ലാന്റേഷന്‍ പതിനെട്ടാം ബ്ലോക്കിലെ തൊഴിലാളികളുടെ ലയത്തിന് സമീപമാണ് നിലയുറപ്പിച്ചിട്ടുള്ളത്. ആനയുടെ ചികിത്സക്കായുള്ള കൂട് നിര്‍മാണത്തിനായി ദൗത്യസംഘം മൂന്നാറിലേക്ക് പുറപ്പെട്ടു.അരിക്കൊമ്പനായി നിര്‍മിച്ച കൂടാണ് കോടനാട് ആന പരിപാലന കേന്ദ്രത്തിലുള്ളത്. ഈ കൂടിന് ബലക്ഷയം ഉള്ളതുകൊണ്ടാണ് നവീകരിക്കാന്‍ തീരുമാനിച്ചത്. അതിനായി ദേവികുളം റെയിഞ്ചിന് കീഴിലെ യൂക്കാലി മരങ്ങളാണ് വെട്ടുന്നത്. ഇത് പരിശോധിക്കാനാണ് സംഘം ദേവികുളത്ത് എത്തുന്നത്. കൂട് നവീകരണം ആണെങ്കിലും പുതിയ കൂട് നിര്‍മിക്കാന്‍നുള്ള മരങ്ങള്‍ […]

Read More