മദ്യലഹരിയിൽ ഓച്ചിറയിൽ യുവാക്കൾക്ക് ക്രൂരമർദനം

മദ്യലഹരിയിൽ കൊല്ലം ഓച്ചിറയിൽ യുവാക്കൾക്ക് ക്രൂര മർദ്ദനം. തടി കഷ്ണം കൊണ്ടും ഹെൽമറ്റ് ഉപയോഗിച്ചും യുവാക്കളെ നാലംഗ സംഘം ആക്രമിക്കുകയായിരുന്നു. കരുനാഗപ്പള്ളി സ്വദേശികളായ വിനീഷ്, ഷോബി എന്നിവർക്കാണ് മർദ്ദനമേറ്റത്. അക്രമി സംഘത്തിലെ 3 പേരെ ഓച്ചിറ പൊലീസ് പിടികൂടി. അനന്തു, സിദ്ധാർത്ഥ്, റിനു എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പമുണ്ടായി ഷിബു എന്ന പ്രതി ഒളിവിലാണ്. ഓച്ചിറ വലിയകുളങ്ങര സ്വദേശികളാണ് പ്രതികൾ. മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

Read More

അര്‍ജൻറീന ഫുട്ബോള്‍ ടീമിനെ കേരളത്തിലെത്തിക്കുന്നതിന് പല കടമ്പകളുണ്ട് : യു ഷറഫലി

കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് വി. സുനിൽ കുമാറിന്‍റെ പ്രസ്താവന നിരുത്തരവാദപരമാണെന്നും പരിശീലനത്തിനായി നാലരക്കോടി സര്‍ക്കാര്‍ അനുവദിച്ചിരുന്നുവെന്നും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിൽ പ്രസിഡന്‍റ് യു ഷറഫലി പറഞ്ഞു. സുനിൽ കുമാറിന്‍റേത് വ്യക്തിപരമായ അഭിപ്രായമാണ്. ഫണ്ട്‌ അനുവദിക്കുന്നതിൽ സർക്കാരിന്‍റെ ഔപചാരിതകളുണ്ട്. കളരി ഒഴിവാക്കിയത് മന:പൂർവമെന്ന് കരുതണം. രണ്ടു വർഷം മുമ്പ് വരെ സുനിൽ കുമാർ ഉൾപ്പെടുന്ന സ്റ്റാൻഡിങ് കമ്മിറ്റിയാണ് സ്പോർട്സ് കൗൺസിലിൽ ഉണ്ടായിരുന്നത്. സുനിൽ കുമാര്‍ ആദ്യം ഹോക്കി നന്നാക്കിയിട്ടില്ല. എന്താണ് ഒളിമ്പിക് അസോസിയേഷൻ കായിക താരങ്ങൾക്ക് വേണ്ടി […]

Read More

സുഹൃത്തിന് ആധാർ കാർഡ് നൽകി; പൊല്ലാപ്പിലായി വയോധികൻ

സുഹൃത്തിന് ആധാർ കാർഡ് നൽകിയതോടെ കുരുക്കിൽപെട്ട അവസ്ഥയിലാണ് തിരൂരങ്ങാടി ഈസ്റ്റ് ബസാർ സ്വദേശി നീലിമാവുങ്ങൽ മുഹമ്മദ് മുസ്തഫ(57). പത്ത് ദിവസത്തിനകം ലക്‌നൗ പൊലീസ് സ്റ്റേഷനിൽ ഹാജരായി വിശദീകരണം നൽകാൻ മുസതഫക്ക് നോട്ടീസ് നൽകിയിരിക്കുകയാണ് യുപി പൊലീസെന്നാണ് 57കാരൻ വിശദമാക്കുന്നത്. ഹാജരാവാത്തപക്ഷം അറസ്റ്റ് വാറണ്ട് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നുമാണ് നോട്ടീസിലെ മുന്നറിയിപ്പ്.2018ൽ തിരൂരങ്ങാടിയിൽ ടൈലർ ഷോപ്പ് നടത്തിയിരുന്ന സമയത്താണ് മുഹമ്മദ് മുസ്തഫ പരിചയത്തിലായ രജീഷിനാണ് മുഹമ്മദ് മുസ്തഫ സ്വന്തം ആധാർ കാർഡ് നൽകിയത്. ഈ ആധാർ കാർഡുപയോഗിച്ച് സുഹൃത്ത് […]

Read More

വനിതാ പ്രീമിയർ ലീഗ് : മുംബൈ ഇന്ത്യൻസ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും

വനിതാ പ്രീമിയർ ലീഗിന്റെ മൂന്നാം സീസണിന്റെ മൂന്നാം മത്സരത്തിൽ മലയാളിത്തിളക്കം .മുംബൈ ഇന്ത്യൻസ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഇരുടീമുകളിലും ഓരോ മലയാളി താരങ്ങളും അണിനിരക്കുന്നുണ്ട്. ഡൽഹി ക്യാപിറ്റൽസിന് വേണ്ടി മിന്നുമണി ഇറങ്ങുമ്പോൾ മുംബൈ ഇന്ത്യൻസിന് വേണ്ടി സജന സജീവൻ കളത്തിലിറങ്ങും. ഇന്നലെ മറ്റൊരു മലയാളി താരമായ ജോഷിത റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി കളത്തിലിറങ്ങിയിരുന്നു.വൈകീട്ട് 7.30ന് വഡോദരയിലാണ് മത്സരം. പ്രഥമ സീസൺ ചാമ്പ്യന്മാരാണ് മുംബൈ ഇന്ത്യൻസ്. ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് മുംബൈ ഇന്ത്യൻസിന്റെയും […]

Read More

ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ ഫോട്ടോയ്ക്ക് താഴെ വന്ന കമ്മന്റിന് ചിരിക്കുന്ന ഇമോജിയിട്ട യുവാവിനെതിരെ കേസ്

ജില്ലാ ഡെപ്യൂട്ടി കമ്മീഷണറായ വർനാലി ദേക ഫേസ്ബുക്കിലിട്ട ഫോട്ടോയ്ക്ക് താഴെ ഒരാൾ ‘ഇന്ന് മേക്കപ്പ് ഇട്ടില്ലേ മാം’ എന്ന് കമ്മന്റിട്ടു. ഇതിന് താഴെ അമിത് ചക്രവർത്തി എന്ന യുവാവ് ചിരിക്കുന്ന ഇമോജിയിട്ടിരുന്നു. അസമിലെ കൊക്രാജർ ജില്ലയിലാണ് സംഭവം.ഇതിനാണ് കേസെടുത്തത്.അമിതിന് പുറമേ മറ്റ് രണ്ട് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. നരേഷ് ബരുവ, അബ്ദുൽ സുബൂർ ചൗധരി എന്നിവരാണ് മറ്റുളളവർ. വർനാലി ഫേസ്ബുക്കിൽ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ നരേഷ് ബരുവയാണ് കേസിനാസ്പദമായ കമന്റിട്ടത്. ബരുവയുടെ കമന്റിന് താഴെ നിങ്ങളുടെ പ്രശ്നം എന്താണെന്ന് […]

Read More

പ്രയാഗ്‌രാജിൽ മഹാകുംഭമേളയ്ക്ക് എത്തിയ തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽ 10 പേർ മരിച്ചു

പ്രയാഗ് രാജ് – മിർസപൂർ ഹൈവേയിൽ മേജയിൽ ഉണ്ടായ അപകടത്തിൽ 10 പേർ മരിച്ചു.മഹാകുംഭമേളയ്ക്ക് എത്തിയ തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്.മധ്യപ്രദേശിൽ നിന്നുള്ള തീർത്ഥാടകരാണ് ബസിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം.പ്രയാഗ് രാജ് – മിർസപൂർ ഹൈവേയിൽ മേജയിൽ ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. കാറിൽ ഉണ്ടായിരുന്ന 10 പേരാണ് മരിച്ചത്.ഇവർ ഛത്തീസ്ഗഡ് സ്വദേശികളാണ് മരിച്ചത്. അപകടത്തിൽ ബസിൽ ഉണ്ടായിരുന്ന 19 പേർക്ക് പരുക്കേറ്റതായാണ് വിവരം.

Read More

മൂന്നാറിൽ കാട്ടാന ഓടികൊണ്ടിരുന്ന ഇന്നോവ കാർ ചവിട്ടി മറിച്ചു: തലനാരിഴക്ക് ഒഴിവായത് വൻ അപകടം

മൂന്നാറിൽ വിദേശ വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന കാറിന് മുന്നിൽ കാട്ടാനയുടെ ആക്രമം . ഓടികൊണ്ടിരുന്ന കാർ ചവിട്ടി മറിച്ചു. മൂന്നാർ ദേവികുളം റോഡിൽ സിഗ്നൽ പോയിന്റിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. കാർ റോഡിൽ തലകീഴായി മറിഞ്ഞു. സഞ്ചാരികൾ കാര്യമായ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. ആർ ആർ ടി സംഘമെത്തി കാട്ടാനയെ തുരത്തി. പ്രദേശത്ത് ഉണ്ടായിരുന്ന പശുവിനെയും കാട്ടാന ചവിട്ടി കൊന്നു.

Read More

ആശുപത്രികളില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുത്തനെ കുറഞ്ഞു:സർക്കാരിന് വൻ സാമ്പത്തിക ലാഭം

സർക്കാർ സര്‍ക്കാര്‍ ആശുപത്രികളില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുത്തനെ കുറഞ്ഞു. ഇതോടെ സർക്കാരിന് വൻ സാമ്പത്തിക ലാഭം. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗത്തിനെതിരേ ആരോഗ്യവകുപ്പ് കര്‍ശന നടപടിയുമായി മുന്നോട്ടു പോയതോടെയാണ് ഉപയോഗം കുറയ്ക്കാനായത്. ഇതോടെ സാമ്പത്തികവര്‍ഷം തീരാറായിട്ടും സര്‍ക്കാര്‍ ആശുപത്രിഫാര്‍മസികളില്‍ ആന്റിബയോട്ടിക് മിച്ചമിരിക്കുകയാണ്.മുന്‍പ് ജനുവരി-ഫെബ്രുവരി മാസത്തോടെ മിക്ക ആശുപത്രികളിലും ആന്റിബയോട്ടിക്കുകള്‍ തീരും. പിന്നീട് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ.എം.എസ്.സി.എല്‍.) എത്തിക്കുകയായിരുന്നു പതിവ്. ഇക്കുറി അതു വേണ്ടിവരില്ല. സംസ്ഥാനമൊട്ടാകെ ആന്റിബയോട്ടിക് ഉപയോഗം 33 ശതമാനം കുറഞ്ഞതാണു കാരണം. നിലവില്‍ ആശുപത്രികളില്‍ […]

Read More

മലപ്പുറത്ത് ഏഴുപേരെ കടിച്ച തെരുവുനായ ചത്ത നിലയിൽ

മലപ്പുറത്ത് ഏഴുപേരെ കടിച്ച തെരുവുനായ ചത്ത നിലയിൽ. നിരവധി പേരെ നായ കടിച്ചിരുന്നു. നായ ചത്തതോടെ ജനങ്ങളിൽ ആശങ്കക്ക് ഇടയാക്കുന്നു.മലപ്പുറം പുത്തനങ്ങാടിയിൽ ഇന്നലെ വൈകിട്ട് അഞ്ചര മണിയോടെയാണ് സംഭവമുണ്ടായത്. പുത്തനങ്ങാടിക്ക് സമീപം മണ്ണംകുളത്താണ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്.അമ്മയുടെ തോളിൽ കിടന്ന കുഞ്ഞിനെ നായ ചാടിക്കടിക്കുകയായിരുന്നു. പിന്നാലെ പോകുന്ന വഴിയിൽ കണ്ടവരെയെല്ലാം കടിച്ചു. പുത്തനങ്ങാടി പെട്രോൾ പമ്പിന് സമീപത്തെ വീട്ടുമുറ്റത്തുവച്ചാണ് എല്ലാവർക്കും നായയുടെ കടിയേറ്റത്. മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ എംഇഎസ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റ് പരിക്കേറ്റവരെ […]

Read More

സ്വര്‍ണ വിലയില്‍ ഇന്ന് വൻ ഇടിവ്: പവന് 800 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഒരു ഇടവേളക്ക് ശേഷം സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് പവന് 800 രൂപ കുറഞ്ഞു. ഇതോടെ 63,120 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 100 രൂപയാണ് കുറഞ്ഞത്. 7890 രൂപയാണ് വില. ഈ മാസം ഗ്രാമിന് 8,060 രൂപ വരെ എത്തിയിരുന്നു.നിലവിൽ റെക്കോഡുകൾ ഭേദിച്ച് മുന്നോട്ടുപോയ സ്വർണവിലയിൽ നേരിയ ആശ്വാസമാണ് ഇന്ന് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.

Read More