തീപിടിത്തം;ജില്ലാ കളക്ടർ ഇന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും

കോഴിക്കോട് പുതിയ സ്റ്റാൻ്റിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തംസംബന്ധിച്ച് കലക്ടർ ഇന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നും മറ്റു ദുരൂഹതകളില്ലെന്നുമാണ്ജില്ലാ ഫയർ ഓഫീസർ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.അതേസമയം കെട്ടിട നിർമാണ ചട്ടങ്ങള്‍ ലംഘിച്ചുള്ള നിർമാണവും ഫയർ എന്‍ഒസി ഇല്ലാതിരുന്നതും റിപ്പോർട്ടിന്റെ ഭാഗമാകുമെന്നാണ് സൂചന. ഫയർ ഓഡിറ്റ് കാര്യക്ഷമമാക്കുക, അഗ്നിശമന സംവിധാനങ്ങള്‍ ആധുനികവത്കരിക്കുക തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ടാകും.നഗരത്തിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാകാന്‍ വൈകിയത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു

Read More

പതിനാലുകാരി ജീവനൊടുക്കിയ സംഭവം കൂട്ടുകാര്‍ കളിയാക്കിയത്തിൽ മനംനൊന്ത്

ഇടുക്കിയിൽ പതിനാലുകാരി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിക്കുന്നതിനിടെ മറിഞ്ഞുവീണതിനെത്തുടര്‍ന്ന് കൂട്ടുകാര്‍ കളിയാക്കിയിരുന്നു. വീട്ടിലെത്തിയ കുട്ടി ജോലി ചെയ്യാത്തതിന് വീട്ടുകാർ വഴക്കും പറഞ്ഞു.ഇതിൽ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തത്.ചെല്ലാര്‍കോവില്‍ ചിറയ്ക്കല്‍ റോബിന്റെ മകള്‍ പൗളിന്‍ അന്നയെയാണ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.ഞായറാഴ്ച വൈകീട്ടാണ് സംഭവം. ഇതോടെ കുട്ടി വീട്ടിനുള്ളിലേക്ക് ഓടിപ്പോയി. അല്‍പ്പസമയത്തിനുശേഷം വീട്ടുകാര്‍ അന്വേഷിച്ച് ചെന്നപ്പോള്‍ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വണ്ടന്‍മേട് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.മൃതദേഹം […]

Read More

തീരാനോവായി കല്യാണി

മണിക്കൂറുകൾ നീണ്ട കാത്തിരിപ്പുകൾ ഒടുവിൽ വിഫലമാക്കി കല്യാണി യാത്രയായി.മൂന്നുവയസുകാരിയുടെ മൃതദേഹം ചാലക്കുടിപ്പുഴയിൽനിന്ന്‌ കണ്ടെത്തി. പുത്തൻകുരിശ്‌ മറ്റക്കുഴി കീഴ്‌പ്പിള്ളി സുഭാഷിന്റെ മകൾ കല്യാണിയാണ്‌ മരിച്ചത്‌. ആലുവയിൽനിന്നുള്ള സ്‌കൂബാ ഡൈവിങ്‌ സംഘം ചൊവ്വ പുലർച്ചെ രണ്ടേകാലോടെയാണ്‌ മൂഴിക്കുളം പാലത്തിന്റെ പടിഞ്ഞാറുഭാഗത്ത്‌ പുഴയിൽനിന്ന്‌ മൃതദേഹം കണ്ടെടുത്തത്‌. കുട്ടിയെ പുഴയിലെറിഞ്ഞെന്ന അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചെങ്ങമനാട്‌ പൊലീസിന്റെ കസ്‌റ്റഡിയിലുള്ള ഇവർക്ക്‌ മാനസികബുദ്ധിമുട്ടുകൾ ഉള്ളതായി സൂചനയുണ്ട്‌.അമ്മയ്‌ക്കൊപ്പം യാത്രചെയ്യവേ കല്യാണിയെ കാണാതായെന്ന വാർത്ത തിങ്കൾ വൈകിട്ട്‌ ഏഴരയോടെ പുറത്തുവന്നതുമുതൽ നാടുമുഴുവൻ തിരച്ചിലിലായിരുന്നു. സുഭാഷിന്റെ പരാതിയിൽ […]

Read More

കുന്ദമംഗലത്തെ താലൂക്കായി ഉയർത്തണം:റസാഖ് പാലേരി

കേരളത്തിലെ ഏക സബ് താലൂക്കായ കുന്ദമംഗലത്തെ താലൂക്ക് ആയി ഉയർത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു. കേരള സംസ്ഥാന രൂപീകരണ സമയത്ത് 1961 സെൻസസ് രേഖകളുടെ അടിസ്ഥാനത്തിൽ 55 താലൂക്കുകൾ ഉണ്ടായിരുന്നു. ഇപ്പോൾ 78 താലൂക്കുകൾ ആയി. എല്ലാ സബ് താലൂക്കുകളും താലൂക്കുകളായി ഉയർത്തിയിട്ടും കുന്ദമംഗലം മാത്രം സബ് താലൂക്ക് ആയി നിലനിൽക്കുന്നു. പ്രസ്തുത ഓഫിസ് യാതൊരു അധികാരവും സേവനവും ഇല്ലാതെ തുടരുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ എന്ന് രണ്ട് വർഷം […]

Read More

മുക്കത്ത് നിർത്തിയിട്ട സ്കൂട്ടറിലേക്ക് കാർ ഇടിച്ച് ഒരാൾ മരിച്ചു

നിർത്തിയിട്ട സ്കൂട്ടറിലേക്ക് കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.മുക്കം വെസ്റ്റ് മണാശേരിയിലാണ് സംഭവം. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ കളൻതോട് കണ്ടിയിൽ ഷരീഫാണ് മരിച്ചത്. കോഴിക്കോട് ഭാഗത്തുനിന്നും അമിത വേഗതയിൽ എത്തിയ കാറാണ് ഷരീഫിനെ ഇടിച്ചത്. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം.

Read More

മലപ്പുറം സ്‌നേഹിതക്ക് പുരസ്‌കാരം: സാന്ത്വന സ്പര്‍ശമായി സ്‌നേഹിതയുടെ 12 വര്‍ഷങ്ങള്‍

മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതിന് മലപ്പുറം സ്‌നേഹിതക്ക് അംഗീകാരം.2023-24 വര്‍ഷത്തിലെ സംസ്ഥാന കുടുംബശ്രീ അവാര്‍ഡിന്റെ ഭാഗമായി മികച്ച സ്‌നേഹിത അവാര്‍ഡ് മലപ്പുറം സ്‌നേഹിതക്ക് ലഭിച്ചു. തിരുവനന്തപുരത്ത് കുടുംബശ്രീയുടെ 27-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ മലപ്പുറം സ്‌നേഹിതക്കുള്ള അവാര്‍ഡ് ശില്‍പ്പവും പ്രശസ്തി പത്രവും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷില്‍ നിന്ന് ജന്‍ഡര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ റൂബി രാജ്, സ്‌നേഹിത ടീം അംഗങ്ങളായ ടി.പി പ്രമീള, കെ.ശ്രീമതി, നൗഫ, വിദ്യ. പി, ഷിജി. കെ, ദീപ, കെ, […]

Read More

സ്വകാര്യ ബസ്സിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അജ്ഞാതൻ പീഡിപ്പിച്ചു

തൃശൂരിൽ സ്വകാര്യ ബസ്സിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അജ്ഞാതൻ പീഡിപ്പിച്ചു. ചാലിശ്ശേരിയിൽ നിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന ബസ്സിലാണ് പീഡനം നടന്നത്. സംഭവത്തെ തുടര്‍ന്ന് പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

Read More

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; തട്ടിക്കൊണ്ട് പോകലിന് പിന്നിൽ പണം ഇടപാടുമായി ബന്ധപ്പെട്ട തർക്കം

കോഴിക്കോട് കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവം പണം ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച വൈകിട്ടാണ് താമരശ്ശേരി കിഴക്കോത്ത് പരപ്പാറ സ്വദേശി അനൂസ് റോഷനെ വീട്ടിൽ നിന്ന് ഒരു സംഘം തട്ടിക്കൊണ്ട് പോയത്.ഒരു ബൈക്കിലും കാറിലുമായെത്തിയ സംഘമാണ് കൊടുവള്ളി കിഴക്കോത്ത് പരപാറയിലെ വീട്ടിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയത്. ആദ്യം ബൈക്കിൽ ഉള്ളവരാണ് വീട്ടിൽ എത്തിയതെന്നും കുടുംബം മൊഴി നൽകിയിരുന്നു. ഇവരെയാണ് കൊടുവള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തത് .ഇവരെ വിശദമായി […]

Read More

കോഴിക്കോട്ടെ തീപ്പിടിത്തം :ദുരൂഹത ഒഴിയുന്നു , ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട്ടെ തീപിടിത്തത്തിൽ ഫയർ ഫോഴ്സ് , പൊലീസ്, ഫോറൻസിക് , ഇലക്ടിക്കൽ കമ്മീഷ്ണറേറ്റ് തുടങ്ങിയവർ പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മറ്റ് ദുരൂഹതകളില്ലെന്ന് പൊലീസിൻ്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി.അതേസമയം, കത്തിയ വസ്ത്രവ്യാപാര സ്ഥാപനത്തിൻ്റെ ഉടമകൾ തമ്മിൽ ചില തർക്കങ്ങൾ നിലനിന്നിരുന്നു . ഇതും അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . അതേസമയം, കെട്ടിടത്തിലെ അനധികൃത നിർമ്മാണമാണ് അപകടത്തിൻ്റെ വ്യാപ്തി വർധിപ്പിച്ചതെന്ന പരാതി അന്വേഷിക്കുമെന്ന് മേയർ ബീനാ ഫിലിപ്പ് പറഞ്ഞു . കെട്ടിട നിർമ്മാണത്തിലെ […]

Read More

മലപ്പുറത്ത് ഡെങ്കിപ്പനി വ്യാപകം;720 പേർക്ക് രോഗബാധ കണ്ടെത്തി

മലപ്പുറം ജില്ലയിൽ ഡെങ്കിപ്പനി വ്യാപകമാകുന്നു.നിലവിൽ ഡെങ്കിപ്പനിയാണ് പകർച്ചപ്പനികളിലെ പ്രധാന വില്ലൻ.തിരൂർ തലക്കാട്, വെട്ടം, പുറത്തൂർ, മംഗലം, തിരുനാവായ പഞ്ചായത്തുകളിലായി 70 പേർക്ക് രോഗബാധയുണ്ടായി.വെട്ടം പഞ്ചായത്തിൽമാത്രം 17 പേർക്ക് രോഗബാധയുണ്ടായി. തിരൂർ നഗരസഭയിൽ ഗൾഫ് മാർക്കറ്റ് പരിസരത്തും ചെമ്പ്ര റോഡിലും സമീപപ്രദേശങ്ങളിലുമായി നിലവിൽ 14 പേർക്ക് രോഗബാധയുണ്ട്.താനാളൂരിൽ എട്ടുപേർക്ക് രോഗബാധ റിപ്പോർട്ട്ചെയ്തിട്ടുണ്ട്. ചുങ്കത്തറ, എടവണ്ണ, മങ്കട, കാളികാവ്, മേലാറ്റൂർ, വേങ്ങര എന്നിവിടങ്ങളിൽ രോഗബാധയുണ്ടായിട്ടുണ്ട്.

Read More