യുവ അഭിഭാഷകയെ അതിക്രൂരമായി മർദിച്ച കേസിൽ അഭിഭാഷകൻ ബെയ്‍ലിൻ ദാസിന് ജാമ്യം.

ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മർദിച്ച പ്രതി അഡ്വ. ബെയ്‍ലിൻ ദാസിന് ജാമ്യം.ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് തന്‍റെ ജൂനിയറായ പാറശാല കരുമാനൂര്‍ കോട്ടവിള പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്യാമിലിയെ (26) സഹപ്രവർത്തകർ നോക്കിനിൽക്കെ ഓഫീസ് കാബിനിലിട്ട് ബെയ്‌ലിൻ ദാസ് ക്രൂരമായി മർദിച്ചത്. ഓഫീസിലെ സഹപ്രവർത്തകയോടും തന്നോടും മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു മർദനം.

Read More

വ്യാജ പരാതിയിൽ പൊലീസ് സ്റ്റേഷനിൽ ദലിത് യുവതിക്ക് ക്രൂരപീഡനം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദലിത് യുവതിക്ക് ക്രൂരപീഡനം. മാല മോഷ്ടിച്ചെന്ന വ്യാജ പരാതിയുടെ പേരിലാണു നെടുമങ്ങാട് സ്വദേശി ബിന്ദുവിന് ദുരനുഭവം നേരിടേണ്ടി വന്നത്. പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ പൊലീസ് ബിന്ദുവിന് എതിരെ രജിസ്റ്റർ ചെയ്തിരുന്ന എഫ്ഐആർ പിൻവലിച്ചു. ബിന്ദു നൽകിയ പരാതിയിൽ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു ഉദ്യോഗസ്ഥർക്കെതിരെ ഡിജിപി അന്വേഷണം പ്രഖ്യാപിച്ചു.ബിന്ദു ജോലിക്ക് നിന്ന വീട്ടിൽനിന്ന് സ്വർണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നൽകിയതിനെ തുടർന്നാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ച് എസ് ഐ ഉൾപ്പടെയുള്ളവർ ബിന്ദുവിനോട് ക്രൂരമായി […]

Read More

സ്വർണവില വീണ്ടും 70,000 കടന്നു

രണ്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്വർണവില വീണ്ടും 70,​000 കടന്നു. പവന് 280 രൂപ വർദ്ധിച്ച് 70,​040 രൂപയായി. ഗ്രാമിന് 35 രൂപ കൂടി 8755 രൂപയായി. കഴിഞ്ഞ വെളളിയാഴ്ച ഒരു പവൻ സ്വർണത്തിന്റെ വില 69,​760 രൂപയായിരുന്നു. ഈ നിരക്കിൽ ശനിയാഴ്ചയും ഞായറാഴ്ചയും മാറ്റമുണ്ടായിരുന്നില്ല.ആഗോള വിപണിയിൽ ഇന്ന് സ്വർണവില കൂടിയതാണ് കേരളത്തിലും വില വർദ്ധിക്കാൻ ഇടയാക്കിയത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പവൻ വില 73,​040 രൂപയായിരുന്നു. ഏറ്റവും കുറഞ്ഞ വില 68,​880 രൂപയുമായിരുന്നു. […]

Read More

മദ്യപിച്ച് ലക്കുകെട്ട് വ്യാജ ബോംബ് സന്ദേശം നൽകിയ യുവാവ് പിടിയിൽ

പത്തനംതിട്ടയിൽ പ്രണയ നൈരാശ്യത്തെ തുടർന്ന് മദ്യപിച്ച് ലക്ക് കെട്ട് ബസ് സ്റ്റാൻഡിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഫോൺ സന്ദേശം നൽകിയ യുവാവ് പിടിയിൽ. . ഇന്നലെ വൈകിട്ടാണ് 28 കാരന്റെ ഫോൺ കോൾ പൊലീസ് കൺട്രോൾ റൂമിലേക്ക് എത്തിയത്. പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. പിന്നാലെ പൊലീസും ബോംബ് സ്ക്വാഡും ബസ്റ്റ് സ്റ്റാൻഡിലെത്തി അരിച്ചു പെറുക്കി പരിശോധിച്ചു. വ്യാജ സന്ദേശമാണെന്ന് മനസിലാക്കിയതോടയാണ് ഫോൺ വിളിച്ച 28 കാരനെ പൊലീസ് പിടികൂടി കേസെടുത്തത്.

Read More

കോഴിക്കോട്ടെ തീപ്പിടിത്തം കേസെടുത്ത് പൊലീസ്

കോഴിക്കോട് മാവൂർ റോഡിലുള്ള മൊഫ്യൂസിൽ ബസ്റ്റാൻഡിലെ തീപിടുത്തത്തിൽ കേസെടുത്ത് പൊലീസ്. ഫയർ ഒക്കറൻസ് വകുപ്പ് പ്രകാരം കസബ പൊലീസാണ് കേസെടുത്തത്. രക്ഷാ ദൗത്യത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് മന്ത്രി എ കെ ശശീന്ദ്രന്റെ പ്രതികരണം.ഫയർഫോഴ്സ് സംഘവും ഇന്ന് അന്വേഷണം ആരംഭിക്കും. തീപിടുത്തത്തിന്റെ ഉറവിടം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ നടത്തുന്ന അന്വേഷണ റിപ്പോർട്ട് ഫയർ ഡിപ്പാർട്ട്മെന്റിനും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്കും കൈമാറും.തീപിടുത്തത്തിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. ആറ് […]

Read More

മെസ്സിയും ടീമും വരുമെന്നാവർത്തിച്ച് കായിക മന്ത്രി

സംശയങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിട മെസ്സിയും ടീമും കേരളത്തിൽ എത്തുമെന്ന് ആവർത്തിച്ച് കായിക മന്ത്രി വി. അബ്ദുറഹിമാൻ.മെസ്സി എത്തുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്ന് വി.അബ്ദുറഹ്മാൻ പറഞ്ഞു.ഇപ്പോഴുള്ളത് അനാവശ്യ ചർച്ചകൾ, വിവാദം ഉണ്ടാക്കേണ്ട കാര്യമില്ല. തിരുവനന്തപുരം സ്റ്റേഡിയമാണ് പരിഗണനയിലുള്ളതെന്നും മന്ത്രി പറഞ്ഞു.കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം വിട്ടു നൽകുമോയെന്ന ചോദ്യത്തിന് സ്റ്റേഡിയം സർക്കാരിൻ്റേതെന്നും മന്ത്രി മറുപടി നൽകി. ഒക്ടോബർ അല്ലെങ്കിൽ നവംബറിലായിരിക്കും അർജന്റീന ടീം കേരളത്തിൽ എത്തുകയെന്നും മന്ത്രി പറഞ്ഞു.അതേസമയം, അർജന്റീന ടീം കേരളത്തിൽ എത്തിയാൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് […]

Read More

വീടിന് തീ കൊളുത്തിയ ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു

വീടിനു തീ കൊളുത്തിയ ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ.എറണാകുളംചമ്പക്കരയിലാണ് സംഭവം. പെരിക്കാട് പ്രകാശൻ (60) എന്നയാളാണ് മരിച്ചത്. പൊള്ളലേറ്റ 19 വയസുകാരനായ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നത്തെ തുടർന്നാണ് സംഭവമെന്നാണ് പ്രാഥമിക സൂചന.

Read More

ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് ലഹരി വിരുദ്ധ പ്രവർത്തകരെ ആക്രമിച്ചു; മൂന്ന് പേർ കസ്റ്റഡിയിൽ

താമരശ്ശേരിയിൽ ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് ലഹരി വിരുദ്ധ പ്രവർത്തകരെ ക്രൂരമായി ആക്രമിച്ചു.ലഹരി വിരുദ്ധ സമിതി പ്രവർത്തകനായ ഷൗക്കത്ത്, അബ്ദുൾ അസീസ് ഉൾപ്പടെ ഒന്‍പത് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More

കോഴിക്കോട് വൻ തീപ്പിടിത്തം,തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

കോഴിക്കോട് നഗരത്തിൽ വന്‍ തീപ്പിടിത്തം. കോഴിക്കോട് പുതിയ സ്റ്റാൻഡിലെ . കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. സമീപത്തെ കടകൾക്കും തീപിടിച്ചു.വൈകീട്ട് അഞ്ച് മണിയോടെയാണ് തീപിടിച്ചത്.നാല് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് തീയണയ്ക്കാനായി ശ്രമിക്കുന്നത്. തീയണയ്ക്കാനായി ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ കൂടുതല്‍ ഭാഗത്തേക്ക് തീ പടരുന്നത് ഫയര്‍ ഫോഴ്‌സിന് വെല്ലുവിളിയായി. കെട്ടിടത്തിന്റെ മറ്റ് നിലകളില്‍ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു. വൈകിട്ട് അഞ്ചുമണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്.മീഞ്ചന്ത വെള്ളിമാടുകുന്ന് ബീച്ച് സ്റ്റേഷനിലെ നാല് യൂണിറ്റുകളെത്തിയാണ് തീ അണക്കാന്‍ ശ്രമിക്കുന്നത്. കലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സിന്റെ ഗോഡൗണില്‍ […]

Read More

ചിറ്റൂർ താലൂക്ക് ആശുപത്രി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

മെഡിക്കല്‍ കോളേജിൽ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.പാലക്കാട് മെഡിക്കല്‍ കോളേജ് വികസനത്തിനായി 9 വര്‍ഷത്തിനിടെ 700 ലേറെ കോടി നല്‍കി.. ചിറ്റൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2016 ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നില്ലായിരുന്നെങ്കില്‍ ഇതൊന്നും നടക്കില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.ആരോഗ്യ രംഗം പല ഇല്ലായ്മയും നേരിട്ട 2016 ലാണ് ആര്‍ദ്രം പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യം കേട്ടറിഞ്ഞ് വിലപിടിപ്പുള്ള കാറുമായി […]

Read More