റാപ്പർ വേടന്റെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 1,75,552 രൂപയുടെ നഷ്ടം

റാപ്പർ വേടൻ്റെ പാലക്കാട്ടെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 1,75,552 രൂപ നഷ്ടമുണ്ടായതായി നഗരസഭ. പരിപാടിയുടെ സംഘാടകരായ പട്ടികജാതി വികസന വകുപ്പിന് പരാതി നൽകി. കോട്ടമൈതാനത്തെ ഇരിപ്പിടങ്ങളും വേസ്റ്റ് ബിന്നുകളും നശിപ്പിച്ചതായി പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി പാലക്കാട് സൗത്ത് പൊലീസിലും പരാതി നൽകി.കോട്ടമൈതാനത്തെ വേടന്റെ പരിപാടിയിൽ വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് വേദിയിലേയ്ക്കുള്ള പ്രവേശനം അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കിളിമാനൂരിലെ പരിപാടിയും റ​ദ്ദാക്കിയിരുന്നു.പൊലീസിന് റോഡിലെയും പരിപാടി നടന്ന വയലിലെയും തിരക്ക് നിയന്ത്രിക്കാൻ സാധിച്ചില്ല. ആളുകൾ തിങ്ങി എത്തിയതോടെ […]

Read More

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ 9 എണ്ണത്തിന് പൂട്ട്, 11 കടകള്‍ക്ക് പിഴ

കോഴിക്കോട് ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി.വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്ത കടകള്‍ പൂട്ടിക്കുകയും പിഴ ചുമത്തുകയും ചെയ്തു. കോഴിക്കോട് സൗത്ത്, നോര്‍ത്ത്, വെള്ളയില്‍, ചെറൂപ്പ, കുന്നമംഗലം എന്നീ മേഖലകളിലാണ് പരിശോധന നടത്തിയത്.കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ ഹോട്ടല്‍ സ്വീകാര്‍, സികെ കഫെ, വെള്ളയിലിലുള്ള ഓഷ്യാനിക്, അജ്‌വ, ടി ജ്യൂസ്, ഹോട്ട് ബണ്‍, ചേളന്നൂരിലെ ഫേമസ് കൂള്‍ബാര്‍, കുന്നമംഗലത്തെ ഇത്താത്താസ്, ചെറൂപ്പയിലെ അല്‍ റാസി, പൂവ്വാട്ടുപറമ്പിലെ എംസി ഹോട്ടല്‍ എന്നിവക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഈ […]

Read More

ബിന്ദുവിന്റെ വീട്ടിൽ നേരിട്ടെത്തി മന്ത്രി വി. ശിവൻകുട്ടിപിന്തുണ വാഗ്ദാനം നൽകി

വ്യജ മോഷണ കേസിൽ മാനസിക പീഡനം അനുഭവിക്കേണ്ടി വന്ന ദളിത് യുവതി ആർ. ബിന്ദുവിന് പിന്തുണയുമായി മന്ത്രി വി. ശിവൻകുട്ടി. ബിന്ദുവിന്റെ വീട്ടിൽ നേരിട്ടെത്തി മന്ത്രി പിന്തുണ വാഗ്ദാനം നൽകി. നീതി ഉറപ്പാക്കും വരെ കുടുംബത്തിനൊപ്പം നിൽക്കുമെന്നും, ഉത്തരവാദിത്തപെട്ടവർക്കെതിരെ കർശന നടപടികൾ എടുക്കുമെന്നും മന്ത്രി വാഗ്ദാനം നൽകി. പൊലീസിന്റെ ഭാഗത്ത് നിന്നും നടന്ന വീഴ്ചകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതെ സമയം ബിന്ദുവിന് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി.തിരുവനന്തപുരത്ത് ദളിത് യുവതി ആർ […]

Read More

വാഹന പരിശോധനക്കിടെ എം.ഡി.എം.എയും കഞ്ചാവുമായും യുവാവ് പിടിയില്‍

എം.ഡി.എം.എയായും കഞ്ചാവുമായും യുവാവ് പിടിയില്‍. മലപ്പുറം സ്വദേശി സുരേഷ്‌കുമാറി(30)നെയാണ് ബത്തേരി പോലീസും ലഹരി വിരുദ്ധ സ്‌ക്വാഡും പിടികൂടിയത്. മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലാകുന്നത്.ഗുണ്ടല്‍പേട്ട ഭാഗത്ത് നിന്ന് ബത്തേരി ഭാഗത്തേക്ക് വന്ന 1 കാറില്‍ യാത്ര ചെയ്യുകയായിരുന്ന ഇയാളുടെ പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്.രണ്ട് കവറുകളിലായി 0.08 ഗ്രാം എം.ഡി.എം.എയും 16.5 ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്.എസ്.ഐമാരായ സോബിന്‍, പി. വിജയന്‍, പ്രൊബേഷന്‍ എസ്.ഐ ജിഷ്ണു, സി.പി.ഒ പ്രിവിന്‍ ഫ്രാന്‍സിസ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Read More

കനത്ത മഴയിൽ കോഴിക്കോട് പലയിടത്തും നാശനഷ്ടം; മത്സ്യത്തൊഴിലാളി മരിച്ചു

കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു. ജില്ലയുടെ പല ഭാഗത്തും പലയിടത്തും നാശനഷ്ടം. കൊയിലാണ്ടി തുറമുഖത്തുനിന്നു മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. നടക്കാവ് നാലുകുടിപ്പറമ്പ് ഹംസക്കോയ (65) ആണ് മരിച്ചത്. മൃതദേഹം ബീച്ച് ആശുപത്രിയിൽ. രണ്ടു പേർക്കു പരുക്കേറ്റു.ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് ജില്ലയിൽ മഴ കനത്തത്. രാത്രിയിലുടനീളം പലയിടത്തും നിർത്താതെ മഴ പെയ്തതോടെ മഴക്കെടുതികളുടെ റിപ്പോർട്ടുകളും പുറത്തുവന്നു. മലയോരമേഖലകളിൽ കനത്ത മഴയാണ് ഉണ്ടായത്. മുക്കം, താമരശ്ശേരി മേഖലകളിലും മഴയിൽ നാശനഷ്ടമുണ്ടായി. പലയിടത്തും റോഡുകളിൽ […]

Read More

ഇതുപോലെ ഒരു ജനദ്രോഹസര്‍ക്കാര്‍ കേരള ചരിത്രത്തില്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല:രമേശ് ചെന്നിത്തല

ഇതുപോലെ ഒരു ജനദ്രോഹസര്‍ക്കാര്‍ കേരളത്തിന് ചരിത്രത്തില്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. കേരളത്തിന്റെ ഏറ്റവും വെറുക്കപ്പെട്ട മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറി എന്ന് ചരിത്രംരേഖപ്പെടുത്തും – രമേശ് ചെന്നിത്തല പറഞ്ഞു.അഴിമതി, സ്വജനപക്ഷപാതം, കെടുകാര്യസ്ഥത – കഴിഞ്ഞ നാലു വര്‍ഷത്തെ രണ്ടാം പിണറായി സര്‍ക്കാരിനെ ഇതിലും മെച്ചപ്പെട്ട വാക്കുകള്‍ കൊണ്ട് അടയാളപ്പെടുത്താനാവില്ലെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. സര്‍വ മേഖലകളിലും അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി തന്നെ മാസപ്പടി വാങ്ങുന്ന ഒരു മന്ത്രിസഭയെ കുറിച്ച് കൂടുതല്‍ ഒന്നും […]

Read More

ഇന്ത്യയിൽ വീണ്ടും കോവിഡ് ;ഒരാഴ്ചക്കുള്ളിൽ 64 പേർക്ക് രോഗം സ്ഥിരീകരിച്ചു

കോവിഡ് ഭീതിയിൽ നാട്. കോവിഡ് ബാധിച്ച് ആളുകൾ മരിച്ചുവെന്ന് റിപ്പോർട്ട്. എൻഡിടിവിയാണ് വാർത്തപുറത്തുവിട്ടത്. ഒരാഴ്ച്ചക്കുള്ളിൽ 64 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.കേരളം, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് കേസുകൾ ഏറ്റവും കൂടുതലുള്ളതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ കണക്കനുസരിച്ച് ഇന്ത്യയിലിപ്പോൾ 257 സജീവ കേസുകളാണുള്ളത്.കൂടുതൽ കേസുകൾ റിപോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. 69 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ 44 ഉം തമിഴ്നാട്ടിൽ 34 പേരുമാണ് ചികിത്സയിലുള്ളത്.

Read More

യുപിഐ തട്ടിപ്പ്;വ്യാപാരികൾക്ക് മുന്നറിയിപ്പുമായി പൊലീസ്

യുപിഐ ഡിജിറ്റൽ പേയ്മെന്‍റ് ആപ്പുകൾക്ക് വ്യാജൻ ഇറങ്ങിയിട്ടുണ്ടെന്നും വ്യാപാരികൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. സാധനങ്ങൾ വാങ്ങിയതിനു ശേഷം തട്ടിപ്പുകാർ ഇത്തരം വ്യാജ ആപ്പുകൾ വഴി പണമിടപാട് നടത്തുകയും പണം അയച്ചതായി സ്ഥാപന ഉടമയെ സ്ക്രീൻഷോട്ട് കാണിച്ചതിനുശേഷം കടന്നു കളയുകയും ചെയ്യുന്നതായി പൊലീസ് പറഞ്ഞു.വ്യാജ ആപ്പുകൾ എല്ലാ രീതിയിലും ഒറിജിനലിനു സമാനമായി പ്രവർത്തിക്കുന്നതിനാൽ ഒറ്റനോട്ടത്തിൽ ഇതു വ്യാജനാണെന്ന് കണ്ടെത്താൻ സാധിക്കാതെ വരികയും അഥവാ ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ നെറ്റ്‌വർക്ക് പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് ഇടപാട് വൈകുന്നതെന്നും വിശ്വസിപ്പിക്കുന്നു. […]

Read More

ആനയുടെ ആക്രമണം: മരണകാരണം, ഉമ്മറിന്റെ വാരിയെല്ലും നട്ടെല്ലും പൊട്ടിയത്

മണ്ണാർക്കാട് കാട്ടാനയാക്രമണത്തിൽ മരിച്ചു ഉമ്മറിൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഉമ്മറിന്റെ നെഞ്ചിനും വയറിനുമേറ്റ പരിക്ക് മരണകാരണമായെന്ന് റിപ്പോർട്ടിൽ പറയുന്നു. ആനയുടെ ആക്രമണത്തിൽ ഉമ്മറിന്റെ വാരിയെല്ലും നട്ടെല്ലും പൊട്ടിയിരുന്നു. ഇന്നലെയാണ് കാട്ടാനയുടെ ആക്രമണത്തിൽ അലനല്ലൂ൪ പഞ്ചായത്തിലെ എടത്തനാട്ടുകരയിൽ ഉപ്പുകുളത്ത് ഉമ൪ വാൽപറമ്പൻ (65) മരിച്ചത്.എടത്തനാട്ടുകരയിൽ നിന്നു ചോലമണ്ണിലെ കൃഷിഭൂമിയിലേക്ക് പോകുന്നതിനിടെ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഫോണിലേക്ക് വീട്ടുകാർ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. മുഖത്ത് മുറിവുണ്ടായിരുന്നു. മുമ്പ് ജനങ്ങൾ തിങ്ങിപാർത്തിരുന്ന ചോലമണ്ണ്പ്രദേശത്തു നിലവിൽ […]

Read More

സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ;4 ജില്ലകളിൽ ഓറഞ്ച് അലർട്ട്;

സംസ്ഥാനത്ത് കനത്ത മഴ. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച്‌ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട് ആണ്.സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നദിക്കരകളിലും മണ്ണിടിച്ചിലിനു സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി

Read More