മലപ്പുറത്ത് ഒട്ടകങ്ങളെ അറുത്ത് വിൽക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു

മലപ്പുറത്ത് രാജസ്ഥാനിൽ നിന്നും കൊണ്ടുവന്ന ഒട്ടകങ്ങളെ അറുത്ത് വിൽക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു.കാവനൂരും ചീക്കോടുമാണ് സഭവം. ആവശ്യക്കാരെ തേടിയുള്ള സോഷ്യൽ മീഡിയ പരസ്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നായിരുന്നു നടപടി.രാജസ്ഥാനിൽ നിന്നാണ് നാല് ഒട്ടകങ്ങളെ മലപ്പുറത്ത് എത്തിച്ചത്. ഒരു കിലോ ഒട്ടകയിറച്ചിക്ക് 600 മുതൽ 700 രൂപ വരെയാണ് വില നിശ്ചയിച്ചിരുന്നത്. ഇന്ത്യയിൽ ഒട്ടകങ്ങളെ കശാപ്പ് ചെയ്യുന്നത് നിയമവിരുദ്ധമാണ്. അഞ്ചു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. പരസ്യം നൽകിയതിന് പിന്നിൽ ആരെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.അറബ് […]

Read More

ചിന്നാർ വന്യജീവി സങ്കേതത്തിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു

വീണ്ടും കാട്ടാന ആക്രമം. മറയൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. മറയൂർ ചമ്പക്കാട്ടിൽ വിമൽ( 57) ആണ് മരിച്ചത്. ചിന്നാർ വന്യജീവി സങ്കേതത്തിന് അകത്താണ് സംഭവം. ഫയർ ലൈൻ ഇടാൻ പോയ ആദിവാസി വിഭാഗത്തിൽ പെട്ട വിമലിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഒൻപത് പേരടങ്ങുന്ന സംഘമാണ് ഫയർ ലൈൻ ഇടാൻ കാട്ടിൽ പോയത്. രണ്ട് സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വിമലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Read More

ജലക്ഷാമം രൂക്ഷം :പാലക്കാട്‌ വിക്ടോറിയ കോളേജ് വനിതാ ഹോസ്റ്റൽ അടച്ചു

ജലക്ഷാമം രൂക്ഷമായതോടെ പാലക്കാട്‌ വിക്ടോറിയ കോളജിന്‍റെ വനിതാ ഹോസ്റ്റൽ അടച്ചു . ഹോസ്റ്റലിലെ കുഴൽ കിണർ വറ്റി, മലമ്പുഴ ഡാമിൽ നിന്നുള്ള വെള്ളവും കിട്ടാതെയായതോടെയാണ് ഹോസ്റ്റൽ അടച്ചത്. ഹോസ്റ്റൽ അധികൃതർ ടാങ്കർ ലോറിയിൽ വെള്ളം അടിച്ചിരുന്നു . ജല അതോറിറ്റിയോട് പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടതായി ഹോസ്റ്റൽ അധികൃതർ അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് ഹോസ്റ്റൽ അടക്കാൻ തീരുമാനം ആയത്.

Read More

ഷാരോൺ വധക്കേസ്:നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവിശ്യപ്പെട്ട് ഗ്രീഷ്‌മ ഹൈക്കോടതിയെ സമീപിച്ചു

ഷാരോൺ വധക്കേസ് കുറ്റവാളി ഗ്രീഷ്‌മ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ വിചാരണയ്ക്ക് ശേഷം നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹർജി. നിലവിൽ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ കഴിയുകയാണ് ഗ്രീഷ്മ.കൊടും കുറ്റകൃത്യം ചെയ്ത പ്രതി തനിക്കെതിരായ തെളിവുകൾ സ്വയം ചുമക്കുകയാണെന്ന് പിടിക്കപ്പെടുംവരെ അറിഞ്ഞിരുന്നില്ലെന്നാണ് വിധി പ്രസ്താവിക്കുമ്പോൾ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വ്യക്തമാക്കിയത്. അതി സമർത്ഥമായി നടപ്പാക്കിയ കൊലപാതകമാണിതെന്നും യാതൊരു പ്രകോപനവും കൊലപാതകത്തിന് […]

Read More

കെ.രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ ചിന്ന (84 ) അന്തരിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചിന്ന, രാത്രി പന്ത്രണ്ടരയോടെയാണ് അന്തരിച്ചത്.ജീവിതത്തിൽ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞുവെന്ന് ചിന്നയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് രാധാകൃഷണൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ഭർത്താവ് പരേതനായ വടക്കേ വളപ്പിൽ കൊച്ചുണ്ണി. മക്കൾ : രാജൻ (പരേതൻ), രമേഷ് (പരേതൻ), കെ. രാധാകൃഷ്ണൻ, രതി, രമണി, രമ, രജനി, രവി. മരുമക്കൾ: റാണി, മോഹനൻ, സുന്ദരൻ, ജയൻ, രമേഷ്.

Read More

കോഴിക്കോട് മെഡിക്കൽ കോളേജ് റാ​ഗിങ്: 11 എംബിബിഎസ് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

കോഴിക്കോട് ​ഗവ. മെഡിക്കൽ കോളേജിൽ ഒന്നാംവർഷ വിദ്യാർഥികളെ റാഗ് ചെയ്തതായി പരാതി. പ്രിൻസിപ്പൽ നിയോഗിച്ച അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ട് പ്രകാരം 11 എംബിബിഎസ് വിദ്യാർഥികളെ സസ്പെന്റ് ചെയ്തു. പ്രിൻസിപ്പൽ നിയോഗിച്ച അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി. പരാതിക്ക് പിന്നാലെ നിയോ​ഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് മെഡിക്കൽ കോളേജ് പൊലീസിനു കൈമാറി.

Read More

സി എസ് ആർ ഫണ്ട് തട്ടിപ്പ് : അനന്തു കൃഷ്ണന്റെ വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് പൊലീസ്

പകുതിവിലയ്ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ പ്രതി അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ കസ്റ്റഡിയിൽ എടുത്ത് പോലീസ്.ഇന്നോവ ക്രിസ്റ്റ ഉള്‍പ്പെടെ മൂന്ന് വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്.അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ ഡ്രൈവേഴ്‌സ് നേരിട്ട് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. അനന്തു കൃഷ്ണന്‍ തട്ടിപ്പില്‍ കൂടെ വാങ്ങിക്കൂട്ടിയ ഇടുക്കിയിലെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ശ്രമവും പൊലീസ് തുടങ്ങി. തൃശൂര്‍ വടക്കാഞ്ചേരി നഗരസഭാ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്ക് എതിരെയും ആരോപണമുണ്ട്. മൂന്നു പരാതികളാണ് വടക്കാഞ്ചേരി പൊലീസിന് ലഭിച്ചത്.പരാതികളില്‍ പോലീസ് നടപടി ഇന്നുണ്ടാകുമെന്നാണ് വിവരം. 48 പേര്‍ക്ക് വടക്കാഞ്ചേരിയില്‍ […]

Read More

വെള്ളറടയില്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ്

തിരുവനന്തപുരം വെള്ളറടയില്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍അറസ്റ്റിലായ മകന്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്. ജോസിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രജിന്‍ കാര്യങ്ങള്‍ തുറന്നു പറയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതി കൊലപാതകം നടത്തിയത് സ്വബോധത്തില്‍ തന്നെ. പണം ചോദിച്ചിട്ട് നല്‍കാത്ത വൈരാഗ്യത്തിലാണ് കൊലപാതകം.സംഭവം നടന്നപ്പോള്‍ ജോസും ഭാര്യയും പ്രജിനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊലപാതകത്തിനുശേഷം ജോസിന്റെ ഭാര്യ ഉറക്കെ നിലവിളിച്ചതോടെയാണ് നാട്ടുകാര്‍ വിവരമറിയുന്നത്. നാട്ടുകാരാണ് ഉടനടി പൊലീസിനെ വിളിച്ചറിയിച്ചത്.

Read More

കളക്ട്രേറ്റില്‍ മെന്‍സ്ട്രല്‍ കപ്പ് ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ആര്‍ത്തവ ശുചിത്വത്തിന്റെ ഭാഗമായി മെന്‍സ്ട്രല്‍ കപ്പിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് കളക്ട്രേറ്റിലെ വനിതാ ജീവനക്കാര്‍ക്കായി മെന്‍സ്ട്രല്‍ കപ്പ് ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ അനുകുമാരി ഉദ്ഘാടനം ചെയ്തു.സാനിറ്ററി പാഡ് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും പ്രകൃതിയെ സംരക്ഷിക്കുന്നതിനും വനിതകള്‍ മെന്‍സ്ട്രല്‍ കപ്പും പുനഃരുപയോഗിക്കാവുന്ന സാനിറ്ററി പാഡുകളും ശീലമാക്കണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു.ജില്ലാ ശുചിത്വമിഷനുമായി ചേര്‍ന്ന് കിംസ് ആശുപത്രിയുടെ സഹകരണത്തോടെയാണ് ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്. പരിപാടിയില്‍ പങ്കെടുത്ത കളക്ട്രേറ്റിലെ വിവിധ വകുപ്പുകളിലെ വനിതാ ജീവനക്കാര്‍ക്ക് സൗജന്യമായി […]

Read More

കോഴിക്കോട് ബസ് അപകടം ; സ്വകാര്യ ബസ് ഡ്രൈവര്‍ കസ്റ്റഡിയിൽ

അരയിടത്ത് പാലത്തെ അപകടത്തിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന ബസ് ഡ്രൈവർ പിടിയിൽ. മെഡിക്കൽ കോളേജ് പൊലീസ് ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. കൊണ്ടോട്ടിയിലെ ആശുപത്രിയിൽ നിന്നാണ് മുഹമ്മദ് ജംഷീറിനെ കസ്റ്റഡിയിലെടുത്തത്. അപകടത്തിന് പിന്നാലെ ഇയാൾ മറ്റൊരിടത്തേക്ക് മാറുകയായിരുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അലക്ഷ്യമായും അപകടം വരുത്തുവിധവും വാഹനം ഓടിച്ചെന്നാണ് കേസ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ്‌ സാനിഹ് ഇന്ന് മരിച്ചു. ബസിനു മുന്നിലുണ്ടായിരുന്ന ബൈക്കിലെ യാത്രക്കാരനായിരുന്നു സാനിഹ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ രാവിലെയാണ് […]

Read More