സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളായ വിദ്യാര്‍ത്ഥികളെ കാമ്പസില്‍ പ്രവേശിപ്പിക്കുന്നതിന് സ്റ്റേ

റാഗിങ്ങിന് തുടർന്ന് ആത്മഹത്യ ചെയ്ത സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 18 പ്രതികൾക്ക് കാമ്പസില്‍ പ്രവേശിപ്പിക്കുന്നതിന് സ്റ്റേ. പ്രവേശനത്തിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞത്.സിദ്ധാര്‍ത്ഥന്റെ അമ്മ എം ആര്‍ ഷീബ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ അമിത് റാവല്‍, പികെ ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ നടപടി. മണ്ണൂത്തി കാമ്പസില്‍ പ്രവേശനത്തിന് അനുമതി നിഷേധിച്ച സര്‍വകലാശാല ഉത്തരവിനെതിരെയാണ് 18 വിദ്യാര്‍ത്ഥികള്‍ ആദ്യം സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്.

Read More

മദ്യപാനത്തിനിടെ സുഹൃത്തിനെ കെട്ടിടത്തിനു മുകളിൽ നിന്നും തള്ളിയിട്ടു കൊല്ലാൻ ശ്രമം: യുവാവ് പിടിയിൽ

തൃശൂരിൽ മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തിൽ സുഹൃത്തിനെ തള്ളിയിട്ടു കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ .എറിയാട് അത്താണി ചെട്ടിപ്പറമ്പിൽ ഷാജു (48)വിനെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുനില കെട്ടിടത്തിനു മുകളിൽ നിന്നും വയോധികനെ തള്ളിയിടുകായിരുന്നു .പ്രതിയുടെ ആക്രമണത്തിൽ കെട്ടിടത്തിനു മുകളിൽ നിന്ന് വീണ മതിലകം സ്വദേശി പറക്കോട്ട് സെയ്തു മുഹമ്മദ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആരോഗ്യാവസ്ഥ മോശമായ സെയ്ത് മുഹമ്മദിനെ തൃശൂർ മെഡിക്കൽ കോളജിൽ നിന്നുമാണ് കോട്ടയത്തേക്ക് അയച്ചത്. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂർ മുൻസിപ്പൽ […]

Read More

വയനാട്ടിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്ടിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. മേപ്പാടി കുന്നമ്പറ്റ കൂട്ടമുണ്ട എസ്റ്റേറ്റിലാണ് ജഡം കണ്ടത്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുന്നു.ആണ്‍കടുവയെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുമ്പ് അമരക്കുനിയിൽ കടുവയെ സമാന രീതിൽ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.

Read More

അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കൻ സൈനിക വിമാനം ഇന്ത്യയിലെത്തി

അമേരിക്ക തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെയും വഹിച്ചുള്ള സൈനിക വിമാനം അമൃത്‌സറിലെത്തി. അമേരിക്കൻ സൈന്യത്തിന്റെ സി-117 വമ്പൻ സൈനിക വിമാനത്തിലാണ് ഇവർ എത്തിയത്. കൂടുതൽപേരും പഞ്ചാബ്, ഹരിയാന സംസ്ഥാനത്ത് നിന്നും ഉള്ളവരായതിനാൽ അമൃത്‌സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് വിമാനം ഇറങ്ങിയത്. രാവിലെ എത്തുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും അൽപം മുൻപ് മാത്രമാണ് വിമാനം ലാൻഡ് ചെയ്‌തത്. അമൃത്‌സറിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ഏവിയേഷൻ ക്ളബിലേക്കുള്ള വഴി അമൃത്‌സർ പൊലീസ് സുരക്ഷ ശക്തമാക്കി അടച്ചു..ടെക്‌സസിലെ സാന്‍ ആന്റോണിയോ വിമാനത്താളവത്തില്‍ […]

Read More

എസ് എഫ് ഐ -പൊലീസ് സംഘര്‍ഷംആർഷോ ഉൾപ്പെടെയുള്ള പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി

കേരള സർവകലാശാലയിൽ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ എസ് എഫ് ഐ പ്രതിഷേധം. പ്രതിഷേധക്കാർ വിസിയെ മോഹൻ ഭഗവതിനോട് ഉപമിച്ച് ബാനർ ഉയർത്തി. വിസിയെ കാണാനില്ലെന്നും എസ് എഫ് ഐ പ്രവർത്തകർ പരിഹസിച്ചു.സർവകലാശാല ആസ്ഥാനത്തിന് മുന്നിലാണ് ബാനർ കെട്ടി പ്രതിഷേധിച്ചത്. പ്രതിഷേധിച്ച എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എസ് എസ് എഫ് ഐ പ്രവർത്തകരുമായി പോയ പൊലീസ് വാഹനം പ്രതിഷേധക്കാർ തടഞ്ഞു.ക്രമസമാധാന പ്രശ്നത്തിലേക്ക് പോകുകയാണെന്ന് കാണിച്ച് […]

Read More

പത്തനംതിട്ടയിലെ പോലീസ് ആക്രമം :എസ്ഐക്ക് സ്ഥലമാറ്റം

പത്തനംതിട്ടയിൽ ദമ്പതികൾ അടക്കമുള്ള സംഘത്തെ തല്ലി ചതച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി തുടങ്ങി. പത്തനംതിട്ട എസ് ഐ എസ് ജിനുവിനെ സ്ഥലംമാറ്റി. എസ്പി ഓഫീസിലേക്കാണ് മാറ്റം. തുടർനടപടി ഡിഐജി തീരുമാനിക്കും. വിശദമായ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി ഡിഎജിക്ക് നൽകി.ഇന്നലെ രാത്രി 11 മണിയോടെ പത്തനംതിട്ട അബാൻ ജംഗ്ഷനിലായിരുന്നു സംഭവം. വിവാഹാനുബന്ധിച്ച ചടങ്ങിന് പോയി മടങ്ങിവന്ന കോട്ടയം സ്വദേശികൾ വിശ്രമത്തിനായി വാഹനം വഴിയരികിൽ നിർത്തി. 20 അംഗ സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ചിലർ […]

Read More

ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയുടെ കൊലപാതകം : പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ല : ഡോക്ടർമാർ

ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഹരികുമാറിന് മാനസികപ്രശ്നങ്ങളുള്ളതായി കരുതുന്നില്ലെന്ന് ഡോക്ടർമാർ. കോടതി നിർദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മനോരോഗ വിദഗ്ധരാണ് പരിശോധന നടത്തിയത്. ഈ പരിശോധനയ്ക്ക് പിന്നാലെയാണ് പ്രതിയായ ഹരികുമാറിന് മാനസികാസ്വാസ്ഥ്യമുള്ളതായി തോന്നുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റി. അറസ്റ്റിന് പിന്നാലെ റൂറൽ എസ് പി ഹരികുമാറിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞിരുന്നു. പ്രതി പലപ്പോഴായി മൊഴി മാറ്റുന്നത് കൊലയുടെ കാരണം ഉള്‍പ്പെടെ വ്യക്തമാകുന്നതിന് വെല്ലുവിളിയായി മാറുകയാണെന്നും മാനസിക പ്രശ്നമുണ്ടെന്നുമാണ് […]

Read More

വീട് വെക്കാൻ സഹായം വാഗ്ദാനം നൽകി ലൈഗീകമായി പീഡിപ്പിച്ചെന്ന് പരാതിയുമായി ട്രാൻസ്ജെൻഡർ

വീട് വെക്കാൻ സഹായം വാഗ്ദാനം ചെയ്ത് എൻ.സി.പി അജിത് പവാര്‍ വിഭാഗം നേതാവ് ലൈഗീകമായി പീഡിപ്പിച്ചെന്ന് ട്രാൻസ്ജെൻഡറുടെ പരാതി. പ്രതിക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് മലപ്പുറം കരുവാരകുണ്ട് സ്വദേശിയായ ട്രാൻസ്ജെൻഡറുടെ പരാതി. എൻ.സി.പി അജിത് പവാര്‍ വിഭാഗം പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി മലപ്പുറം കാളികാവ് സ്വദേശി റഹ്മത്തുള്ളക്കെതിരെയാണ് പരാതി. റഹ്മത്തുള്ള പാലക്കാട് മണ്ണാര്‍ക്കാടുള്ള ഒരു സ്വകാര്യ ലോഡ്ജിലെത്തിച്ച് തന്നെ പീഡിപ്പിച്ചെന്നാണ് ട്രാൻസ്ജെൻഡറുടെ പരാതി. സഹായിക്കാമെന്ന് പറഞ്ഞാണ് വിളിച്ച് വരുത്തിയത്. ഉപദ്രവിക്കുമെന്ന് അറിയില്ലായിരുന്നെന്ന് ട്രാൻസ്ജെൻഡർ പറയുന്നു. […]

Read More

സ്‌കൂൾ വസ്തുതകളെ വളച്ചൊടിക്കാൻ ശ്രമിക്കുന്നു : മിഹിറിന്റെ ‘അമ്മ

തൃപ്പൂണിത്തുറയിൽ റാഗിങിനെ തുടർന്ന് മിഹിർ അഹമ്മദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗ്ലോബൽ പബ്ലിക് സ്‌കൂളിണ് എതിരെ ആരോപണവുമായി മിഹിറിന്റെ ‘അമ്മ രംഗത്തെത്തി.കാമ്പസിലെ ഭീഷണിപ്പെടുത്തലിനെയും റാഗിംഗിനെയും കുറിച്ചുള്ള ഗുരുതരമായ ആരോപണങ്ങൾ പരിഹരിക്കുന്നതിന് പകരം സ്‌കൂൾ വസ്തുതകളെ വളച്ചൊടിക്കുകയും കുറ്റപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് മാതാവ് പറയുന്നു. അതെ സമയം പുത്തൻകുരിശ് പൊലീസ് അന്വേഷണം തുടങ്ങി. ആരോപണവിധേയർ പ്രായപൂർത്തിയാകാത്തവർ ആയതിനാൽ കേസ് രജിസ്റ്റർ ചെയ്യാതെയാണ് അന്വേഷണം. മിഹിർ അഹമ്മദിന്റെ സഹോദരന്റെ മൊഴിയെടുത്തു.

Read More

കർണാടകയിൽ മലയാളി വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

കർണാടകയിൽ മലയാളി വിദ്യാർത്ഥി ഹോസ്​റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. രാമനഗരിയിലെ ദയാനന്ദ സാഗർ കോളേജിലെ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിനി കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമികയാണ് (19) മരിച്ചത്. സഹപാഠികളാണ് അനാമികയെ മുറിക്കുളളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർ വിവരം കോളേജ് അധികൃതരെയും ഹരോഹളളി പൊലീസിനെയും അറിയിക്കുകയായിരുന്നു.കഴിഞ്ഞ വർഷമാണ് അനാമിക കോളേജിൽ ചേർന്നത്. മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പൊലീസും കോളേജ് അധികൃതരും മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കർണാടകയിൽ നിരവധി നഴ്സിംഗ് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തത് വലിയ ചർച്ചയായിരുന്നു.

Read More