കോഴിക്കോട് കഞ്ചാവ് ഉപയോഗിച്ച് ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ

കഞ്ചാവ് ഉപയോഗിച്ച് ബസ് ഓടിച്ച് ഡ്രൈവർ പന്തീരാങ്കാവ് പൊലീസിന്റെ പിടിയിൽ. പെരുമണ്ണ – കോഴിക്കോട് പാതയിലെ ബസ് ഡ്രൈവർ ഫൈജാസ് ആണ് കഞ്ചാവ് ഉപയോഗിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. ഇയാളുടെ പോക്കറ്റിൽ നിന്ന് വലിക്കാൻ ഉപയോഗിച്ച കഞ്ചാവിന്റെ ബാക്കി പൊലീസ് കണ്ടെത്തി. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. പെരുമണ്ണ കോഴിക്കോട് റൂട്ടിൽ ഓടുന്ന റോഡ് കിംഗ് എന്ന സിറ്റി ബസ്സിലെ ഡ്രൈവർ കഞ്ചാവ് ഉപയോഗിച്ചാണ് വാഹനം ഓടിക്കുന്നത് എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പന്തീരാങ്കാവ് […]

Read More

ശമ്പള -പെൻഷൻ കുടിശ്ശിക നടപടികൾ ഉടൻ ആരംഭിക്കുക:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കൊടിയത്തൂർ യൂണിറ്റ്

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കൊടിയത്തൂർ യൂണിറ്റ്33 ാ൦ സമ്മേളനം സൗത്ത് കൊടിയത്തൂർ മദ്രസയിൽ നടന്നു. ശമ്പള- പെൻഷൻ കുടിശ്ശിക നടപടികൾ ഉടൻ സർക്കാർ ആരംഭിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി. പി ജമീല ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് വി പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് മുഖ്യപ്രഭാഷണം നടത്തി.സി എം എ ഇന്റർ മീഡിയറ്റ് സിംഗിൾ […]

Read More

കെഎസ്‌ആർടിസിക്ക് സഹായമായി 103.10 കോടി കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ

കെഎസ്‌ആർടിസിക്ക് അധിക സഹായമായി 103.10 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ.കെഎസ്‌ആർടിസിക്ക് ഈ സാമ്പത്തിക വർഷത്തിൽ ബഡ്‌ജറ്റിൽ 900 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിനോടകം 1479.42 കോടി രൂപയാണ് നൽകിയത്. ബഡ്‌ജറ്റിൽ വകയിരുത്തിയതിനേക്കാൾ 579.42 കോടി രൂപയാണ് അധികമായി അനുവദിച്ചത്.കെഎസ്‌ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ പണിമുടക്കിയതിന് പിന്നാലെയാണ് ഇപ്പോൾ അധിക തുക അനുവദിച്ചിരിക്കുന്നത്. .

Read More

മലയാളി സൈനികനെ ആൻഡമാനിൽ വള്ളം മറിഞ്ഞു കാണാതായതായി പരാതി

മലയാളി സൈനികനെ ആൻഡമാനിൽ കാണാതായിട്ട് ദിവസങ്ങൾ പരാതിയുമായി കുടുംബം. ആൻഡമാൻ നിക്കോബാറിൽ താമസിക്കുന്ന കൊല്ലം പാരിപ്പള്ളി സ്വദേശിയായ വയോധികയാണ് സൈനികനായ മകനെ കാണാനില്ലെന്ന പരാതിയുമായി മുഖ്യമന്ത്രിയുടെ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. 5 എൻജിനിയർ റെജിമെന്റിലെ ഹവിൽദാർ ആയിരുന്ന ശ്രീജിത്തിനെയാണ് ഞായറാഴ്ച മുതൽ കാണാതായത്. ജമ്മു കശ്മീമീരിലെ 54 രാഷ്ട്രീയ റൈഫിൾസിലെ സേവനത്തിന് ശേഷം ആൻഡമാനിൽ അവധിക്ക് എത്തിയതായിരുന്നു ശ്രീജിത്ത്.മീൻ പിടിക്കുന്നതിനായി സുഹൃത്തുക്കളുമായി പോർട്ട്ബ്ലെയറിന് സമീപത്തെ മഞ്ചേരിയിൽ ശ്രീജിത്തും സുഹൃത്തുക്കളും കയറിയ വള്ളം മറിഞ്ഞാണ് സൈനികനെ കാണാതായത്. നാവിക സേനയും […]

Read More

നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട: ഡാൻസാഫും പോലീസും പിടിച്ചെടുത്തത് 255 ഗ്രാം എംഡിഎംഎ

കോഴിക്കോട് പുതിയ ബസ്സ്റ്റാൻ്റ് രാജാജി ജംഗ്ഷൻ ഭാഗത്ത് വച്ച് വിൽപനക്കായി കൊണ്ടു വന്ന മാരക ലഹരിമരുന്നായ എം.ഡി എം.എ യുമായി കണ്ണൂർ സ്വദേശി മാതമംഗലം ,തായ്ട്ടേരി കളരികണ്ടി ഹൗസിൽ മുഹമദ് ഷഫീക്ക് കെ.കെ (37 ) നെ നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ. എ ബോസിൻ്റെ നേത്യത്വ ത്തിലുള്ള ഡാൻസാഫും , സബ് ഇൻസ്പെക്ടർ എൻ ‘ലീല യുടെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസും ചേർന്ന് പിടികൂടി.കോഴിക്കോട് സിറ്റി പോലീസ് ഡെപ്പൂട്ടി കമ്മീഷണർ അരുൺ കെ പവിത്രൻ […]

Read More

എന്‍.എം വിജയന്റെ ആത്മഹത്യ: ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എയെ വിജിലന്‍സ് ചോദ്യം ചെയ്തു

വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എയെ വിജിലന്‍സ് ചോദ്യം ചെയ്തു. ബത്തേരിയിലെ സഹകരണ ബാങ്കുകളിലെ നിയമനവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്. എന്‍ എം വിജയന്റെയും മകന്‍ ജിജേഷിന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. ഇതോടൊപ്പം ആണ് സഹകരണ ബാങ്കുകളിലെ നിയമനവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണവും പുരോഗമിക്കുന്നത്. ബത്തേരി പിഡബ്ല്യുഡി റസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയാണ് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ വിജിലന്‍സ് സംഘം ചോദ്യം ചെയ്തത്.എന്‍ എം വിജയന്റെ കത്തുകളിലെ […]

Read More

കാക്കനാട് കാർ സർവീസ് സെന്ററിൽ തീപിടിത്തം: ഫയർഫോഴ്സ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്

കാക്കനാട് കാർ സർവീസ് സെന്ററിൽ തീപിടിത്തം. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്.സർവീസിനെത്തിച്ച വാഹനങ്ങളടക്കം ഇവിടെയുണ്ടായിരുന്നു. തൊട്ടടുത്ത് നിരവധി കെട്ടിടങ്ങളുണ്ട്. മറ്റ് സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. സര്‍വ്വീസ് സെന്ററിന് പിന്‍വശത്ത് പാഴ്‌വസ്തുക്കള്‍ സൂക്ഷിച്ച സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്. ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആള്‍ അപായം ഇല്ല.എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് വ്യക്തമല്ല.

Read More

മുക്കത്തെ പീഡനശ്രമക്കേസ് ഒളിവിലായിരുന്ന രണ്ട് പ്രതികളും കോടതിയില്‍ കീഴടങ്ങി

കോഴിക്കോട് മുക്കത്തെ ഹോട്ടലിലെ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ ഒളിവിലായിരുന്ന പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. മുക്കത്തെ സങ്കേതം ഹോട്ടലിലെ ജീവനക്കാരായ റിയാസ്, സുരേഷ് എന്നീ പ്രതികളാണ് താമരശ്ശേരി കോടതിയില്‍ കീഴടങ്ങിയത്. ഹോട്ടലുടമ ദേവദാസിനെ ഇന്നലെ അറസ്റ്റു ചെയ്തു തെളിവെടുപ്പ് നടത്തി റിമാന്‍ഡ് ചെയ്തിരുന്നു. റിയാസിനെയും സുരേഷിനെയും അറസ്റ്റ് ചെയ്ത ശേഷം മൂവരേയും ഒരുമിച്ച് കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് ആലോചന. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്ന നടപടികളും പോലീസ് ഉടൻ പൂർത്തിയാക്കും.കഴിഞ്ഞ ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടയൊണ് യുവതിയുടെ താമസ […]

Read More

വനിതാ കായികയിനങ്ങളിൽ ട്രാൻസ്‍ വ്യക്തികൾ വേണ്ട’; ഉത്തരവിറക്കി ട്രംപ്

സ്ത്രീകളുടെയും കുട്ടികളുടെയും കായിക ഇനങ്ങളിൽ ട്രാൻസ് വ്യക്തികളെ വിലക്കി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ‘വനിതാ കായികയിനങ്ങളിൽ നിന്ന് പുരുഷന്മാരെ മാറ്റുക’ എന്ന തലക്കെട്ടിലുള്ള ഉത്തരവിൽ ട്രംപ് ഒപ്പ് വെച്ചു. ദേശിയ വനിതാ കായികദിനത്തിനോടനുബന്ധിച്ചാണ് ഉത്തരവ്.വനിതാ കായികയിനങ്ങളിലെ യുദ്ധം അവസാനിച്ചിരിക്കുന്നു. വനിതാ അത്‌ലീറ്റുകളുടെ അഭിമാനകരമായ പാരമ്പര്യത്തെ ഞങ്ങൾ സംരക്ഷിക്കും. ഞങ്ങളുടെ സ്ത്രീകളെയും പെൺകുട്ടികളെയും തല്ലാനും പരുക്കേൽപ്പിക്കാനും പുരുഷന്മാരെ അനുവദിക്കില്ല. ഇനി മുതല്‍ വനിതാ കായിക ഇനങ്ങൾ സ്ത്രീകള്‍ക്ക് മാത്രമായിരിക്കും’- ഉത്തരവിൽ ഒപ്പുവെച്ചുകൊണ്ട് ട്രംപ് പറഞ്ഞു. ട്രാൻസ് വ്യക്തികളെ […]

Read More

അനന്തുകൃഷ്ണനിൽ നിന്നും വക്കീൽ ഫീസ് മാത്രമാണ് തനിക്ക് ലഭിച്ചതെന്ന് അഡ്വ. ലാലി വിന്‍സെന്റ്

പകുതി വില തട്ടിപ്പിൽ പ്രതിയായ അനന്തു കൃഷ്ണനില്‍ നിന്നും വക്കീല്‍ ഫീസ് മാത്രമാണ് തനിക്ക് ലഭിച്ചതെന്ന് അഡ്വ. ലാലി വിന്‍സെന്റ്. രണ്ട് വര്‍ഷത്തിനിടെ വക്കീല്‍ ഫീസ് ഇനത്തില്‍ 40 ലക്ഷം രൂപ ലഭിച്ചു. മറ്റു സാമ്പത്തിക നേട്ടങ്ങളൊന്നും ഇല്ലെന്നും ബാങ്ക് അക്കൗണ്ട് പരിശോധിക്കാമെന്നും ലാലി വിന്‍സെന്റ് പറഞ്ഞു.അനന്തു കൃഷ്ണനെ പരിചയപ്പെടുത്തിയത് ലാലി വിന്‍സെന്റ് ആണെന്ന എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ചുമതലയുണ്ടായിരുന്ന ആനന്ദ് കുമാറിനെ വാദവും ലാലി തള്ളി. ആനന്ദ് കുമാറിന് ഓര്‍മ പിശക് ആണെന്ന് ലാലി പറഞ്ഞു. ‘ആനന്ദകുമാറിന് […]

Read More