പൗരത്വ നിയമ ഭേദഗതി നിയമം; ഇന്ന് പ്രതിഷേധ റാലിയുമായി രാഷ്ട്രീയ സംഘടനകള്‍; തിരുവനന്തപുരത്തെ മാര്‍ച്ചില്‍ 102 പേര്‍ക്കെതിരെ കേസ്

പൗരത്വ നിയമ ഭേദഗതി നിയമം; ഇന്ന് പ്രതിഷേധ റാലിയുമായി രാഷ്ട്രീയ സംഘടനകള്‍; തിരുവനന്തപുരത്തെ മാര്‍ച്ചില്‍ 102 പേര്‍ക്കെതിരെ കേസ്

പൗരത്വ നിയമ ഭേദഗതി നിയമം 2024 രാജ്യത്ത് പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച് രാഷ്ട്രീയ സംഘടനകള്‍. നിയമം പിന്‍വലിക്കണമെന്നാവശ്യപ്പട്ട് എല്‍ഡിഎഫ് ഇന്ന് രാവിലെ 11 മണിക് പ്രതിഷേധ റാലി സംഘടിപ്പിക്കും. രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാണ് പ്രതിഷേധ റാലി ആരംഭിക്കുക. നിയമം പിന്‍വലിക്കണമെന്നാവശ്യവുമായി കോണ്‍ഗ്രസ് മണ്ഡലതലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് മണ്ഡലതല പ്രതിഷേധം. കേരളത്തില്‍ പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. വിഷയം വീണ്ടും […]

Read More
 പൗരത്വ നിയമ ഭേദഗതി നിയമം പ്രാബല്യത്തിൽ; കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി

പൗരത്വ നിയമ ഭേദഗതി നിയമം പ്രാബല്യത്തിൽ; കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി

പൗരത്വ നിയമ ഭേദഗതി നിയമം 2024 രാജ്യത്ത് പ്രാബല്യത്തിൽ. പൗരത്വ നിയമ ഭേദഗതി നിയമം 2024 ലെ ചട്ടങ്ങൾ അടക്കം വ്യക്തമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. പൗരത്വ നിയമ ഭേദഗതി നിയമം 2024 എന്നാണ് പുതിയ നിയമം അറിയപ്പെടുക. ഈ നിയമം പ്രകാരം പൗരത്വത്തിനായുള്ള അപേക്ഷ സ്വീകരിക്കുന്നത് ഓൺലൈനിലൂടെ മാത്രമായിരിക്കും. ഇതിനായി പ്രത്യേകം വെബ് പോർട്ടൽ സജ്ജമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിൽ പ്രക്ഷോഭങ്ങൾക്ക് കാരണമായതായിരുന്നു പൗരത്വ നിയമ ഭേദഗതി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് […]

Read More
 വിമാനം യാത്രക്കിടെ ആകാശച്ചുഴിയിൽപ്പെട്ട് അപകടം: യാത്രക്കാർക്ക് പരിക്കേറ്റു

വിമാനം യാത്രക്കിടെ ആകാശച്ചുഴിയിൽപ്പെട്ട് അപകടം: യാത്രക്കാർക്ക് പരിക്കേറ്റു

വിമാനം യാത്രക്കിടെ ആകാശച്ചുഴിയിൽപ്പെട്ട് അപകടം. ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ നിന്ന് ഓക്‌ലൻഡിലേക്കുള്ള ബോയിംഗ് 787-9 വിമാനത്തിലാണ് സംഭവം. ആകാശത്തുവെച്ച് വിമാനം പെട്ടെന്ന് വായുവിൽ താഴേക്ക് ചലിക്കുകയും തുടർന്നുണ്ടായ അപകടത്തിൽ അമ്പത് പേർക്ക് പരിക്കേറ്റതായും ഫോർബ്സ് റിപ്പോർട്ട് ചെയ്തു. ചിലിയൻ എയർലൈൻ ലാതമിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം അപ്രതീക്ഷിതമായി താഴേക്ക് ചലിച്ചതിനാൽ ഉൾവശം ശക്തമായി കുലുങ്ങുകയും യാത്രക്കാരിൽ ചിലരും ക്രൂ അം​ഗങ്ങളും കാബിനിൽ പറന്നെന്നും മേൽക്കൂരയിൽ ഇടിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.പരിക്കേറ്റവരിൽ പത്ത് പേരുടെ നില ​ഗുരുതരമാണ്. FlightAware റിപ്പോർട്ട് അനുസരിച്ച്, […]

Read More
 ഉത്തര്‍പ്രദേശ് ഗാസിപൂരില്‍ ബസിന് തീ പിടിച്ചു:മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗികമായ വിവരം വന്നിട്ടില്ല

ഉത്തര്‍പ്രദേശ് ഗാസിപൂരില്‍ ബസിന് തീ പിടിച്ചു:മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗികമായ വിവരം വന്നിട്ടില്ല

ഉത്തര്‍പ്രദേശ് ഗാസിപൂരില്‍ ബസിന് തീ പിടിച്ച് വമ്പൻ അപകടം. അപകടത്തില്‍ അഞ്ച് പേരെങ്കിലും മരിച്ചുവെന്നാണ് സൂചന. എന്നാല്‍ മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗികമായ വിവരം വന്നിട്ടില്ല. വിവാഹസംഘം സഞ്ചരിച്ച ബസിനാണ് തീ പിടിച്ചത്. ഇലക്ട്രിക് വയറില്‍ തട്ടി തീ പിടിക്കുകയും തുടര്‍ന്ന് ബസിലൊന്നാകെ തീ പടരുകയും ചെയ്യുകായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവാഹസംഘം ആയതിനാല്‍ തന്നെ ധാരാളം പേര്‍ ബസിലുണ്ടായിരുന്നുവത്രേ.അപകടത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചു. ഇപ്പോഴും തീ മുഴുവനായി അണഞ്ഞുതീര്‍ന്നിട്ടില്ല. നിരവധി പേര്‍ക്ക് ഗുരുതരമായ പരുക്കാണ് സംഭവിച്ചിട്ടുള്ളെന്ന് സ്ഥലത്തുനിന്ന് ലഭ്യമായ […]

Read More
 നെടുമ്പാശേരിയിൽ സ്വർണം പിടികൂടി:കാസർകോട് സ്വദേശിനി 885 ഗ്രാം സ്വർണം രൂപം മാറ്റിയാണ് കൊണ്ടുവന്നത്

നെടുമ്പാശേരിയിൽ സ്വർണം പിടികൂടി:കാസർകോട് സ്വദേശിനി 885 ഗ്രാം സ്വർണം രൂപം മാറ്റിയാണ് കൊണ്ടുവന്നത്

നെടുമ്പാശേരിയിൽ വീണ്ടും സ്വർണം പിടികൂടി. ഹെയർ ബാൻഡ് രൂപത്തിലും മറ്റുമായി യുവതി ഒളിപ്പിച്ചു കൊണ്ടുവന്ന സ്വർണമാണ് കൊച്ചി രാജ്യാന്തര വിമാനതാവളത്തിൽ കസ്റ്റംസ് പിടികൂടിയത്. കാസർകോട് സ്വദേശിനി അയിഷയാണ് 885 ഗ്രാം സ്വർണം രൂപം മാറ്റി കൊണ്ടുവന്നത്. ക്വാലാലംപൂരിൽ നിന്ന് വന്ന ഇവരിൽ നിന്ന് സിൽവർ നിറം പൂശിയ 43 ഗ്രാം കമ്മലും കീ ചെയിനും പിടിച്ചെടുത്തു. ബഹ്റൈനിൻ നിന്നും വന്ന മലപ്പുറം സ്വദേശി ഫൈസലിൽ നിന്നും 866 ഗ്രാം സ്വർണവും പിടികൂടിയിട്ടുണ്ട്. സോക്സിലും മറ്റുമായി പേസ്റ്റ് രൂപത്തിലാണ് […]

Read More
 കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തി വെക്കാന്‍ തിരുമാനം; വിസി നിര്‍ദേശം നല്‍കി

കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തി വെക്കാന്‍ തിരുമാനം; വിസി നിര്‍ദേശം നല്‍കി

തിരുവനന്തപുരം: സംഘര്‍ഷത്തെ തുടര്‍ന്ന് കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തി വെക്കാന്‍ തീരുമാനം. വൈസ് ചാന്‍സിലറാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. ഇനി മത്സരങ്ങള്‍ ഉണ്ടാവില്ല. കഴിഞ്ഞ മത്സരങ്ങളുടെ ഫലവും പ്രഖ്യാപിക്കില്ല. കലോത്സവത്തിന്റെ സമ്മാപന സമ്മേളനവും ഉണ്ടാകില്ലെന്ന് സര്‍വകലാശാല അറിയിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട് ലഭിച്ച മുഴുവന്‍ പരാതികളും പരിശോധിക്കും. അതിന് ശേഷം മാത്രമേ തീരുമാനമെടുകൂവെന്നും അധികൃതര്‍ വ്യക്തമാക്കി. നിരന്തരം ഉണ്ടായ സംഘര്‍ഷങ്ങളും, മത്സരാര്‍ത്ഥികള്‍ നേരിട്ട ബുദ്ധിമുട്ടുകളും കാരണമാണ് കലോത്സവം നിര്‍ത്തിവയ്ക്കുന്നതെന്ന് രജിസ്ട്രാര്‍ അറിയിച്ചു. കേരള സര്‍വകലാശാല കലോത്സവത്തിനിടെ ഉണ്ടായ […]

Read More
 ബെംഗളൂരുവില്‍ ഹോസ്‌റ്റല്‍ കെട്ടിടത്തില്‍നിന്നും വീണു:പത്തൊമ്പത്ക്കാരിയായ മലയാളിക്ക് ദാരുണാന്ത്യം

ബെംഗളൂരുവില്‍ ഹോസ്‌റ്റല്‍ കെട്ടിടത്തില്‍നിന്നും വീണു:പത്തൊമ്പത്ക്കാരിയായ മലയാളിക്ക് ദാരുണാന്ത്യം

ബെംഗളൂരുവില്‍ ഹോസ്‌റ്റല്‍ കെട്ടിടത്തില്‍നിന്നും വീണ് മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം . ഇടുക്കി ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ചെമ്മണ്ണാര്‍ എള്ളംപ്ലാക്കല്‍ ബിജുവിന്‍റെ മകള്‍ അനില(19) യാണ് മരിച്ചത്. ബെംഗളൂരു മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥിനിയായ അനിലയെ രാവിലെ കെട്ടിടത്തിന് താഴെ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്‌റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Read More
 രാജസ്ഥാനില്‍ ബി ജെ പി എം പി കോണ്‍ഗ്രസിലേക്ക്

രാജസ്ഥാനില്‍ ബി ജെ പി എം പി കോണ്‍ഗ്രസിലേക്ക്

ജയ്പൂര്‍: രാജസ്ഥാനിലെ ചുരുവില്‍ നിന്നുള്ള ബി.ജെ.പി എംപി രാഹുല്‍ കസ്വാന്‍ കോണ്‍ഗ്രസില്‍ ചേരും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ കസ്വാന് ബി.ജെ.പി സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കസ്വാന്‍ പാര്‍ട്ടി വിട്ടത്. തന്റെ രാജി വിവരം എക്സില്‍ അദ്ദേഹം പങ്കുവച്ചു. രാഷ്ട്രീയ കാരണങ്ങളാണ് രാജിക്ക് പുറകിലെന്ന് കുറിപ്പില്‍ പറയുന്നുണ്ട്. കഴിഞ്ഞ പത്തുവര്‍ഷം ചുരുവില്‍ നിന്ന് ലോക്സഭയിലെത്താന്‍ സാധിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നഡ്ഡ എന്നിവര്‍ക്ക് കസ്വാന്‍ നന്ദിയും പറഞ്ഞു. ഇന്നലെ […]

Read More
 8 മാസം പ്രായമായ കുഞ്ഞ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചു

8 മാസം പ്രായമായ കുഞ്ഞ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചു

മലപ്പുറം കുറ്റിപ്പുറത്ത് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. പാഴൂര്‍ സ്വദേശി കളത്തില്‍വെട്ടത്തില്‍ റാഫി -റഹീല ദമ്പതികളുടെ മകള്‍ റിഷ ഫാത്തിമ ആണ് മരിച്ചത്. ഇന്നലെയാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് പുലര്‍ച്ചെയോടെ മരിച്ചു.

Read More
 ഷാഫി പറമ്പിലിനോട് വടകരയുടെ ജനത അസന്നിഗ്ധമായ വിജയപ്രഖ്യാപനം നടത്തിയ വൈകുന്നേരമായിരുന്നു ഇന്നലെ; കെ കെ രമ

ഷാഫി പറമ്പിലിനോട് വടകരയുടെ ജനത അസന്നിഗ്ധമായ വിജയപ്രഖ്യാപനം നടത്തിയ വൈകുന്നേരമായിരുന്നു ഇന്നലെ; കെ കെ രമ

ടിപിയുടെ ചോര വീണ് കുതിര്‍ന്ന മണ്ണില്‍ വന്ന ഷാഫി പറമ്പിലിനോട് വടകരയുടെ ജനത അസന്നിഗ്ധമായ വിജയപ്രഖ്യാപനം നടത്തിയ വൈകുന്നേരമായിരുന്നു ഇന്നലെയെന്ന് കെ കെ രമ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. സ്വയം സന്നദ്ധമായി വടകരയുടെ നഗരവീഥികളില്‍ എത്തിച്ചേര്‍ന്ന ഈ മണ്ഡലത്തിലെ ആകെയുള്ള പൗരാവലി ഷാഫിയുടെ വിജയ വിളംബരമായെന്നും കെ കെ രമ പറഞ്ഞു. ആര്‍എംപി പിന്തുണയ്ക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ഷാഫി. ഇടത് പ്രചാരണം മുന്നിലാണെന്നത് ഒരു പ്രതിസന്ധിയുമല്ല. ഒരു മാസം കൊണ്ട് ടീച്ചര്‍ പോയ ദൂരം രണ്ടുമണിക്കൂര്‍ കൊണ്ട് […]

Read More