പൗരത്വ നിയമ ഭേദഗതി: വിമർശനങ്ങളുയുരന്നതിനിടയിലും പൗരത്വത്തിന് അപേക്ഷിക്കാൻ വെബ് സൈറ്റ് സജ്ജമായി

പൗരത്വ നിയമ ഭേദഗതി: വിമർശനങ്ങളുയുരന്നതിനിടയിലും പൗരത്വത്തിന് അപേക്ഷിക്കാൻ വെബ് സൈറ്റ് സജ്ജമായി

വിമർശനങ്ങളുയുരന്നതിനിടയിലും പൗരത്വ നിയമ ഭേദഗതി അനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാൻ വെബ് സൈറ്റ് സജ്ജമായി. indiancitizenshiponline.nic.in വെബ്സൈറ്റിലാണ് പൗരത്വത്തിന് അപേക്ഷിക്കേണ്ടത്. അപേക്ഷകർക്ക് സ്വന്തം മൊബൈൽ നമ്പറും ഇമെയിലും നിർബന്ധമാണ്. പൗരത്വം ലഭിക്കാൻ വെബ്സൈററിലൂടെ അപേക്ഷിച്ച് നിശ്ചിത ഫീസടക്കണം. ഓൺലൈനായി സമർപ്പിച്ച ഇന്ത്യയിലുള്ളവർ അപേക്ഷയുടെ കോപ്പി ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. ഇന്ത്യക്ക് പുറത്തുള്ളവർ ഇന്ത്യൻ കോൺസുലർ ജനറലിന് അപേക്ഷ സമർപ്പിക്കണം.വ്യക്തിയുടെ പശ്ചാത്തലം അടക്കം പരിശോധിച്ച് നിശ്ചിത സമയത്തിനകം നടപടിയുണ്ടാകുമെന്ന് പോർട്ടലിൽ വ്യക്തമാക്കുന്നു. വലിയ വിമർശനമുയരുമ്പോഴും പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയത് […]

Read More
 നാദാപുരത്ത് ഡ്രൈനേജില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

നാദാപുരത്ത് ഡ്രൈനേജില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

കോഴിക്കോട്: വടകര നാദാപുരത്ത് ഡ്രൈനേജില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. വളയം മൗവ്വഞ്ചേരിയില്‍ അനീഷ് (40)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാഹി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണത്തില്‍ അന്വേഷണം ആവശ്യപെട്ട് ബന്ധുക്കള്‍ പള്ളൂര്‍ പൊലീസില്‍ പരാതി നല്‍കി.

Read More
 അരിക്കൊമ്പന് പകരം എത്തിയത് ചക്കകൊമ്പൻ:പന്നിയാറിലെ റേഷൻകട കാട്ടാന ആക്രമിച്ച് തകർത്തു

അരിക്കൊമ്പന് പകരം എത്തിയത് ചക്കകൊമ്പൻ:പന്നിയാറിലെ റേഷൻകട കാട്ടാന ആക്രമിച്ച് തകർത്തു

ഇടുക്കിൽ തീരാ തലവേദനയായി വന്യജീവികളുടെ ആക്രമണം. ഒരിടവേളയ്ക്ക് ശേഷം പന്നിയാറിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. പന്നിയാറിലെ റേഷൻകട കാട്ടാന ആക്രമിച്ച് തകർത്തു. ചക്കക്കൊമ്പനാണ് ഇത്തവണ റേഷൻകട പൊളിച്ചത്. ഫെൻസിങ് തകർത്ത് അകത്തു കയറിയ ആന റേഷൻ കടയുടെ ചുമരുകൾ ഇടിച്ചുതകര്‍ത്തു. ഇന്ന് പുലർച്ചെ 3.30 യോട് കൂടിയാണ് ചക്കകൊമ്പൻ റേഷൻ കട ആക്രമിച്ചത്.രാവിലെ എസ്റ്റേറ്റ് തൊഴിലാളികൾ ജോലിക്ക് പോയപ്പോഴാണ് റേഷൻ കട ആക്രമിച്ചത് കാണുന്നത്. തുടർന്ന് വിവരം കടയുടമയേയും വനം വകുപ്പിനെയും അറിയിക്കുകയായിരുന്നു. മുന്‍പ് അരിക്കൊമ്പൻ സ്ഥിരമായി […]

Read More
 കുടുംബവഴക്ക്; ഭാര്യയെ വെട്ടിപ്പരിക്കല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബവഴക്ക്; ഭാര്യയെ വെട്ടിപ്പരിക്കല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

പാലക്കാട് : കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിപ്പരിക്കല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. മുതലമട സ്വദേശിയായ സുരേഷാണ് ഭാര്യയെ വെട്ടിയശേഷം വിഷം കഴിച്ച് മരിച്ചത്. പരിക്കേറ്റ ഭാര്യ കവിതയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറുമണിക്കാണ് ദാരുണമായ സംഭവങ്ങളുണ്ടായത്. കുടുംബ കലഹത്തെ തുടര്‍ന്ന് സുരേഷ് കവിതയെ കൊടുവാള്‍ കൊണ്ട് വെട്ടുകയായിരുന്നുവെന്നാണ് വിവരം. ഭാര്യ വെട്ടേറ്റ് വീണതിന് പിന്നാലെ വിഷം കഴിച്ച സുരേഷിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. സംഭവത്തില്‍ കൊല്ലംകോട് പൊലീസ് കേസെടുത്തു.

Read More
 തലശ്ശേരി-മാഹി ബൈപ്പാസിലെ പാലത്തിന് മുകളില്‍നിന്ന് വീണ് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

തലശ്ശേരി-മാഹി ബൈപ്പാസിലെ പാലത്തിന് മുകളില്‍നിന്ന് വീണ് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂര്‍ : ഇന്നലെ ഉദ്ഘാടനം ചെയ്ത തലശ്ശേരി-മാഹി ബൈപ്പാസിലെ പാലത്തിന് മുകളില്‍നിന്ന് വീണ് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തോട്ടുമ്മല്‍ സഹകരണ ബാങ്കിനു സമീപം ജന്നത്ത് വീട്ടില്‍ മുഹമ്മദ് നിദാല്‍ (18) ആണ് മരിച്ചത്.തലശ്ശേരി സെയ്ന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഉദ്ഘാടനം കഴിഞ്ഞ തലശ്ശേരി-മാഹി ബൈപ്പാസ് കൂട്ടുകാര്‍ക്കൊപ്പം സന്ദര്‍ശിക്കാനെത്തിയതായിരുന്നു മുഹമ്മദ് നിദാല്‍. കൂട്ടുകാര്‍ക്കൊപ്പമെത്തിയ നിദാല്‍ പാലങ്ങള്‍ക്കിടയിലെ വിടവ് ചാടിക്കടക്കാന്‍ ശ്രമിക്കുമ്പോള്‍ താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ […]

Read More
 പൗരത്വ നിയമഭേദഗതിക്കെതിരെ മുസ്ലീം ലീഗ് വീണ്ടും സുപ്രീം കോടതിയിലേക്ക്; ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യം 

പൗരത്വ നിയമഭേദഗതിക്കെതിരെ മുസ്ലീം ലീഗ് വീണ്ടും സുപ്രീം കോടതിയിലേക്ക്; ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യം 

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ മുസ്ലീം ലീഗ് വീണ്ടും സുപ്രീം കോടതിയിലേക്ക്. ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത നടപടി സ്റ്റേ ചെയ്യണമെന്നാണാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുക. പൗരത്വഭേദഗതിയെ ചോദ്യം ചെയ്ത് മുസ്ലീലീഗ് നല്‍കിയ ഹര്‍ജി നിലവില്‍ കോടതിയുടെ പരിഗണനയിലുണ്ട്. ഇതിന് പുറമെയാണ് ചട്ടങ്ങള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പുതിയ ഹര്‍ജി നല്‍കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇരുന്നൂറോളം ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. പൗരത്വനിയമഭേദഗതിക്കെതിരായ ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ വിധി വരുന്നതുവരെ ചട്ടങ്ങള്‍ സ്റ്റേ ചെയ്യണമെന്നാണ് പുതിയ ഹര്‍ജിയിലെ ആവശ്യം. ഇന്നലെ വൈകീട്ടോടെയാണ് […]

Read More
 പൗരത്വ നിയമ ഭേദഗതി: പ്രതിഷേധവുമായി വെൽഫെയർ പാർട്ടി

പൗരത്വ നിയമ ഭേദഗതി: പ്രതിഷേധവുമായി വെൽഫെയർ പാർട്ടി

കുന്ദമംഗലം : മതവും ജാതിയും തിരിച്ചു പൗരന്മാരെ നടില്ലാത്തവരാക്കി മാറ്റുന്ന കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വ നിയമ ഭേദഗതി ബിൽ നടപ്പിലാക്കിയതിനെതിരെ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ കുന്ദമംഗലം അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ല ട്രഷറർ ഇ.പി. അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.പി. ഉമർ അധ്യക്ഷത വഹിച്ചു. കെ.കെ. അബ്ദുൽ ഹമീദ്, സുബൈർ കുന്ദമംഗലം, എം.പി. അഫ്‌സൽ, എൻ. അലി, എൻ. ജാബിർ, ഇ. അമീൻ എന്നിവർ നേതൃത്വം നൽകി.ഫോട്ടോ : പൗരത്വ […]

Read More
 പൗരത്വ നിയമ ഭേദഗതി നിയമം : കുന്ദമംഗലത്ത് ഡി.വൈ.എഫ്.ഐ പ്രതിഷേധം

പൗരത്വ നിയമ ഭേദഗതി നിയമം : കുന്ദമംഗലത്ത് ഡി.വൈ.എഫ്.ഐ പ്രതിഷേധം

കുന്ദമംഗളം : പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തില്‍ വരുത്തിയ മോദി സര്‍ക്കാര്‍ നടപടിക്കെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ കുന്ദമംഗലത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം പി.പി. ഷിനില്‍, ബ്ലോക്ക് ജോ. സെക്രട്ടറി ടി.എം. നിധിന്‍നാഥ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ രംജേഷ്, അതുല്‍ദാസ്, ധനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Read More
 വർക്കലയിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് അപകടം: സർക്കാർ ഉത്തരവ് ഇല്ലാതെയാണ് പദ്ധതി നടപ്പാക്കിയതെന്ന് സമ്മതിച്ച് വിനോദ സഞ്ചാര വകുപ്പ്

വർക്കലയിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് അപകടം: സർക്കാർ ഉത്തരവ് ഇല്ലാതെയാണ് പദ്ധതി നടപ്പാക്കിയതെന്ന് സമ്മതിച്ച് വിനോദ സഞ്ചാര വകുപ്പ്

മാസ്റ്റര്‍ പ്ലാനോ സര്‍ക്കാര്‍ ഉത്തരവോ ഇല്ലാതെയാണ് സംസ്ഥാനത്ത് ഫ്ലോട്ടിംഗ് ബ്രിഡ്ജ് പദ്ധതി നടപ്പാക്കിയതെന്ന് സമ്മതിച്ച് വിനോദ സഞ്ചാര വകുപ്പ്. കരാര്‍ കമ്പനികളുടെ തെരഞ്ഞെടുപ്പിന് മാത്രമല്ല സുരക്ഷ സംവിധാനങ്ങൾ സംബന്ധിച്ചും പ്രത്യേക മാനദണ്ഡങ്ങളൊന്നും തയ്യാറാക്കിയിരുന്നില്ലെന്നാണ് വിനോദ സഞ്ചാര വകുപ്പ് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ വ്യക്തമാക്കുന്നത്.ഒരു വിനോദ സഞ്ചാര ഉത്പന്നം എന്ന നിലയിൽ സഞ്ചാരികൾക്ക് പുതിയ അനുഭവം നൽകാൻ ലക്ഷ്യമിട്ടെന്ന വലിയ പ്രഖ്യാപനവുമായാണ് സംസ്ഥാന ടൂറിസം വകുപ്പ് ഫ്ലോട്ടിംഗ് ബ്രിജ്ജുകളെ പരിചയപ്പെടുത്തിയത്.പുതിയ പദ്ധതിയെന്നോണം കൊട്ടിഘോഷിച്ചായിരുന്നു ഉദ്ഘാടനവും. ബേക്കൽ റിസോര്‍ട്സ് ഡെവലപ്മെന്റ് […]

Read More
 ‘സിഎഎ അംഗീകരിക്കാനാകില്ല, സാമൂഹിക ഐക്യം തകര്‍ക്കും; രൂക്ഷവിമര്‍ശനവുമായി വിജയ്

‘സിഎഎ അംഗീകരിക്കാനാകില്ല, സാമൂഹിക ഐക്യം തകര്‍ക്കും; രൂക്ഷവിമര്‍ശനവുമായി വിജയ്

ചെന്നൈ: രാജ്യത്ത് പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. സാമൂഹിക ഐക്യം നിലനില്‍ക്കുന്നിടത്ത് ഭിന്നിപ്പുണ്ടാക്കുന്ന സിഎഎ പോലുള്ള ഏതൊരു നിയമവും നടപ്പാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് വിജയ് സമൂഹമാധ്യമത്തില്‍ കുറിച്ചു. തമിഴ്‌നാട്ടില്‍ സിഎഎ നടപ്പാക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്നും വിജയ് തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പാര്‍ട്ടി രൂപീകരിച്ചശേഷമുള്ള വിജയ്യുടെ ആദ്യരാഷ്ട്രീയ പ്രതികരണമാണിത്. കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക എക്സ് പേജില്‍ പങ്കുവച്ച പോസ്റ്റില്‍ വിജയ് […]

Read More