പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണം

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണം

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോണ്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണമെന്ന് പരാതി. ക്രൈം ബ്രാഞ്ച് പിടിച്ചെടുത്ത കലൂരിലെ വീട്ടില്‍ മോഷണം നടന്നതായാണ് പരാതി. എറണാകുളം നോര്‍ത്ത് പൊലീസിലാണ് മോന്‍സണ്‍ മാവുങ്കലിന്റെ മകന്‍ മനസ് മോന്‍സണ്‍ പരാതി നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നതെന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടമായെന്ന് സംശയമുണ്ടെന്നും പരാതിയില്‍ പറഞ്ഞു.

Read More
 കൊടും ചൂട്,അസ്വസ്ഥതയുള്ള കാലാവസ്ഥ: ഒമ്പത് ജില്ലകളിൽ പ്രത്യേക നിർദേശം

കൊടും ചൂട്,അസ്വസ്ഥതയുള്ള കാലാവസ്ഥ: ഒമ്പത് ജില്ലകളിൽ പ്രത്യേക നിർദേശം

സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. 2024 മാർച്ച് 11 മുതൽ 12 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്.കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ […]

Read More
 മുല്ലപ്പെരിയാറിലെ പാർക്കിങ് ഗ്രൗണ്ട് നിർമ്മാണവുമായി ബന്ധപ്പെട്ട കേസ്:തമിഴ്നാടിന് തിരിച്ചടി,കേരളത്തിന് അനുകൂലമായി റിപ്പോർട്ട്

മുല്ലപ്പെരിയാറിലെ പാർക്കിങ് ഗ്രൗണ്ട് നിർമ്മാണവുമായി ബന്ധപ്പെട്ട കേസ്:തമിഴ്നാടിന് തിരിച്ചടി,കേരളത്തിന് അനുകൂലമായി റിപ്പോർട്ട്

മുല്ലപ്പെരിയാറിലെ പാർക്കിങ് ഗ്രൗണ്ട് നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിന് അനൂകുലമായി സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട്.പാട്ട ഭൂമിക്ക് പുറത്താണ് നിർമ്മാണമെന്നാണ് സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സര്‍വേ ഓഫ് ഇന്ത്യ അധികൃതര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ തല്‍സ്ഥിതി തുടരാൻ നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണത്തിനെതിരെ തമിഴ്നാട് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി റിപ്പോര്‍ട്ട് തേടിയത്. കേസ് അടുത്ത മാസം 24ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.തമിഴ്നാട് നല്‍കിയ […]

Read More
 പെന്‍ഷനില്ല; പതിമംഗലത്ത് ഭിന്നശേഷികാരനും കുടുംബവും ദുരിതത്തില്‍; സഹായവുമായി കെഎംസിസി

പെന്‍ഷനില്ല; പതിമംഗലത്ത് ഭിന്നശേഷികാരനും കുടുംബവും ദുരിതത്തില്‍; സഹായവുമായി കെഎംസിസി

കുന്ദമംഗലം: പതിമംഗലം കൂടത്താല്‍ നജ്മലിന് ഭിന്നശേഷി പെന്‍ഷനില്ലാത്തത് കാരണം വിദ്യാഭ്യാസവും ചികില്‍സയും മുടങ്ങി. അപകടത്തില്‍പെട്ട് ചെറു പ്രായത്തില്‍ തന്നെ പിതാവിനെ നഷ്ടപ്പെട്ടു .മാതാവിന് കിട്ടിയിരുന്ന വിധവാ പെന്‍ഷന്‍ കിട്ടാതയതോടെ തീര്‍തും ദുരിതത്തിലായി. വിഷയം കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ശ്രദ്ദയില്‍പെട്ടതോടെ വിവരം ദുബൈ കെഎംസിസി പ്രസിഡണ്ട് അസീസ് കാക്കേരിയെ ബന്ദപ്പെടുകയും ദുബൈ കെഎംസിസി ഏഴ് മാസത്തെ പെന്‍ഷന്‍ നല്‍കാന്‍ തയ്യാറായി. പികെ ഫിറോസ് കുടുംബത്തിന് സഹായം കൈമാറി. കെഎംസിസി നേതാകളായ ജലീല്‍ മാവൂര്‍ ,നിസാര്‍ മുറിയനാല്‍, […]

Read More
 റിയൽ മഞ്ഞുമ്മൾ ബോയ്സ് വീണ്ടും ഗുണ കേവിൽ;വളരെക്കാലത്തിന് ശേഷം ഗുണകേവ് സന്ദര്‍ശിച്ച ചിത്രങ്ങൾ ഇപ്പോള്‍ വൈറലാകുന്നു

റിയൽ മഞ്ഞുമ്മൾ ബോയ്സ് വീണ്ടും ഗുണ കേവിൽ;വളരെക്കാലത്തിന് ശേഷം ഗുണകേവ് സന്ദര്‍ശിച്ച ചിത്രങ്ങൾ ഇപ്പോള്‍ വൈറലാകുന്നു

മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം വന്‍ വിജയമായി മാറുകയാണ്. ബോക്സോഫീസില്‍ 150 കോടി എന്ന ലക്ഷ്യം ആഗോളതലത്തില്‍ ചിത്രം മറികടന്നു കഴിഞ്ഞു. കേരളത്തിന് പുറമേ തമിഴ്നാട്ടിലും ചിത്രം വലിയ വിജയമാണ് നേടുന്നത്. ആദ്യമായി തമിഴ്നാട്ടില്‍ 25 കോടി നേടിയ മലയാള ചിത്രം എന്ന റെക്കോഡാണ് മഞ്ഞുമ്മല്‍ ബോയ്സ് നേടിയിരിക്കുന്നത്.യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്സ് ചിത്രത്തിന്‍റെ വിജയത്തിന് പിന്നാലെ നല്‍കിയ അഭിമുഖങ്ങള്‍ വലിയതോതില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. അതേ സമയം യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്സ് വളരെക്കാലത്തിന് ശേഷം ഗുണകേവ് സന്ദര്‍ശിച്ച ചിത്രങ്ങളാണ് […]

Read More
 നവീകരിച്ച കുന്ദമംഗലം മസ്ജിദുല്‍ ഇഹ്സാന്‍ ഉദ്ഘാടനം ചെയ്തു

നവീകരിച്ച കുന്ദമംഗലം മസ്ജിദുല്‍ ഇഹ്സാന്‍ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം : നവീകരിച്ച കുന്ദമംഗലം മസ്ജിദുല്‍ ഇഹ്സാന്‍ പള്ളി മഹല്ല് ഖാളി ഫൈസല്‍ പൈങ്ങോട്ടായി ഉദ്ഘാടനം ചെയ്തു. മസ്ജിദുകള്‍ നാട്ടിലെ ജനങ്ങളുടെ ആശ കേന്ദ്രമായി മാറണമെന്നും മൂല്യ ബോധമുള്ളവരെ വാര്‍ത്തെടുക്കുന്നതില്‍ മഹല്ല് സംവിധാനങ്ങള്‍ ഒത്തൊരുമിച്ച് മുന്നേറണമെന്നും ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് ഫൈസല്‍ പൈങ്ങോട്ടായി പറഞ്ഞു. മഹല്ല് പ്രസിഡന്റ് എം. സിബ്ഗത്തുള്ള അധ്യക്ഷത വഹിച്ചു. പള്ളിയുടെ ആരംഭകാലം മുതല്‍ ഇതുവരെയുള്ള ഭാരവാഹികളുടെ പേരുകള്‍ എഴുതിയ ശിലാഫലകം മഹല്ല് പ്രസിഡന്റ് എം. സിബ്ഗത്തുള്ള സെക്രട്ടറി പി.എം. ശരീഫുദ്ധീന്‍ എന്നിവര്‍ […]

Read More
 എസ് ബി ഐക്ക് തിരിച്ചടി; ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ നാളെ തന്നെ നല്‍കണമെന്ന് സുപ്രീംകോടതി

എസ് ബി ഐക്ക് തിരിച്ചടി; ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ നാളെ തന്നെ നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ കൈമാറാനുള്ള സമയപരിധി നീട്ടി നല്‍കണമെന്ന എസ്.ബി.ഐ ആവശ്യം സുപ്രിംകോടതി തള്ളി. നാളെ വൈകുന്നേരത്തിനുള്ളില്‍ വിവരങ്ങള്‍ കൈമാറാനാണ് കോടതി നിര്‍ദേശം. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ബോണ്ടുകളുടെ വിവരങ്ങള്‍ നല്‍കാന്‍ ജൂണ്‍ 30 വരെ സമയംതേടി എസ്.ബി.ഐ സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് തള്ളിയത്. ബോണ്ട് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെടുന്ന സുപ്രിംകോടതി വിധി വന്ന് മൂന്നാഴ്ച […]

Read More
 കൊച്ചിയിലെ ഹോസ്റ്റലില്‍ കോളേജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കൊച്ചിയിലെ ഹോസ്റ്റലില്‍ കോളേജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

മട്ടാഞ്ചേരി: കൊച്ചിയിലെ ഹോസ്റ്റലില്‍ കോളേജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിന്‍ കോളേജിലെ ഒന്നാം വര്‍ഷ എംഎസ്സി കെമിസ്ട്രി വിദ്യാര്‍ഥിനിയായ സ്വാതി കൃഷ്ണയാണ് (21) ആണ് മരിച്ചത്. ചാലക്കുടി സ്വദേശി വേണുഗോപാലിന്റെ മകളാണ്.കോളേജിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ മട്ടാഞ്ചേരി പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.

Read More
 പൂക്കോട് വെറ്റിനറി സർവകലാശാലയിലെ ജീവനക്കാരുടെ ശമ്പള വിതരണം മുടങ്ങി:ആശങ്കയിൽ സർവ്വകലാശാല

പൂക്കോട് വെറ്റിനറി സർവകലാശാലയിലെ ജീവനക്കാരുടെ ശമ്പള വിതരണം മുടങ്ങി:ആശങ്കയിൽ സർവ്വകലാശാല

സർക്കാർ വിഹിതം കിട്ടാതായതോടെ പൂക്കോട് വെറ്റിനറി സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ ശമ്പള വിതരണം മുടങ്ങി. 1250 ജീവനക്കാർക്കാണ് മാർച്ച് പത്ത് കഴിഞ്ഞിട്ടും ശമ്പളം കിട്ടാത്തത്.അധ്യാപകരും അനധ്യാപകരും ഫാം തൊഴിലാളികളും ഉൾപ്പെടെയുള്ളവർക്ക് ശമ്പളം കിട്ടാനുണ്ട്. ശമ്പളം ഇടയ്ക്ക് രണ്ടോ മൂന്നോ നാൾ വൈകാറുണ്ട്. ആദ്യം അങ്ങനെയാണ് കരുതിയത്. പക്ഷേ, പത്ത് നാൾ കഴിഞ്ഞിട്ടും ശമ്പളം ആർക്കും വീണില്ല. സർക്കാർ നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി വെറ്റിനറി സർവകലാശാലയേയും കാര്യമായി ബാധിക്കുമോ എന്നാണ് ആശങ്ക. 95 കോടി രൂപ വർഷം […]

Read More
 അമ്മയ്‌ക്കൊപ്പം സ്‌കൂളിലേക്ക് നടന്നു പോകുകയായിരുന്ന എല്‍കെജി വിദ്യാര്‍ത്ഥിയെ പന്നി ഇടിച്ചിട്ടു; പരിക്ക്; ദാരുണ സംഭവം പാലക്കാട്

അമ്മയ്‌ക്കൊപ്പം സ്‌കൂളിലേക്ക് നടന്നു പോകുകയായിരുന്ന എല്‍കെജി വിദ്യാര്‍ത്ഥിയെ പന്നി ഇടിച്ചിട്ടു; പരിക്ക്; ദാരുണ സംഭവം പാലക്കാട്

പാലക്കാട്: വീയ്യകുറിശ്ശിയില്‍ അമ്മയ്‌ക്കൊപ്പം സ്‌കൂളിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാര്‍ത്ഥിയെ ഓടിവന്ന പന്നി ഇടിച്ചിട്ടു. വീട്ടുകുറിശ്ശി സ്വദേശി പ്രജീഷയുടെ മകന്‍ ആദിത്യനെയാണ് പന്നി ഇടിച്ചിട്ടത്. എല്‍കെജി വിദ്യാര്‍ത്ഥിയാണ്. പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയ്‌ക്കൊപ്പം സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് ദാരുണ സംഭവമുണ്ടായത്. മറ്റുകുട്ടികളും ഒപ്പമുണ്ടായിരുന്നു. ഈ സമയത്ത് കാട്ടില്‍ നിന്നും ഓടി വന്ന പന്നി കുട്ടിയെ ഇടിച്ചിട്ട ശേഷം ഓടിമറയുകയായിരുന്നു. തലയിടിച്ചാണ് വീണതെങ്കിലും പരുക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Read More