വിഎസിന്റെ മകന്‍ വിഎസ് അരുണ്‍കുമാറിനെ ഡയറക്ടറാക്കാന്‍ ഐഎച്ച്ആര്‍ഡി യോഗ്യതയില്‍ ഭേദഗതി വരുത്തി; സാങ്കേതിക സര്‍വകലാശാല ഡീന്‍ ഹൈക്കോടതിയില്‍

വിഎസിന്റെ മകന്‍ വിഎസ് അരുണ്‍കുമാറിനെ ഡയറക്ടറാക്കാന്‍ ഐഎച്ച്ആര്‍ഡി യോഗ്യതയില്‍ ഭേദഗതി വരുത്തി; സാങ്കേതിക സര്‍വകലാശാല ഡീന്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍ കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടറാക്കാന്‍ യോഗ്യതയില്‍ ഭേദഗതി വരുത്തിയെന്ന ആരോപണവുമായി സാങ്കേതിക സര്‍വകലാശാല ഡീന്‍ ഹൈക്കോടതിയില്‍. ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്തേക്ക് അധ്യാപന പരിചയത്തിന് പകരം ആഡീഷണല്‍ ഡയറക്ടറുടെ പ്രവര്‍ത്തി പരിചയം മതിയെന്നാണ് പുതിയ ഭേദഗതി. ചട്ടവിരുദ്ധമായി ഗവേണിങ് ബോഡിക്ക് പകരം എക്സിക്യുട്ടീവ് കമ്മറ്റിയാണ് യോഗ്യത ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. 2023 ഡിസംബര്‍ പതിമൂന്നിനാണ് ഐഎച്ച് ആര്‍ഡി ഡയറക്ടര്‍ക്കുള്ള യോഗ്യത ഭേദഗതി ചെയ്തുകൊണ്ടുള്ള […]

Read More
 നിയമ വിദ്യാർത്ഥിനിയെ മർദ്ദിച്ച കേസ്; ഡിവൈഎഫ്ഐ നേതാവ് ജയ്സൺ ജോസഫ് പൊലീസിൽ കീഴടങ്ങി

നിയമ വിദ്യാർത്ഥിനിയെ മർദ്ദിച്ച കേസ്; ഡിവൈഎഫ്ഐ നേതാവ് ജയ്സൺ ജോസഫ് പൊലീസിൽ കീഴടങ്ങി

പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജിലെ നിയമ വിദ്യാർത്ഥിനിയെ മർദിച്ച കേസില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ ഡിവൈഎഫ്ഐ നേതാവ് ജയ്സൺ ജോസഫ് പൊലീസിൽ കീഴടങ്ങി. പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും ജയ്‌സനെ അറസ്റ്റ് ചെയ്യാതിരുന്ന പൊലീസ് നടപടിയിൽ വലിയ വിമർശനം ഉയർന്നിരുന്നു. ഡിസംബർ 20നാണ് കടമ്മനിട്ട മൗണ്ട് സിയോൺ കോളേജിൽ നിയമ വിദ്യാർത്ഥിനിക്ക് മർദ്ദനമേറ്റത്. മർദ്ദനമേറ്റയാളുടെ പരാതിയിൽ കേസെടുക്കാൻ മടിച്ച പൊലീസ്, പരാതിക്കാരിക്കെതിരെ തുടരെ കേസ് എടുത്തിരുന്നു. കേസില്‍ […]

Read More
 കേരള സര്‍വകലാശാല യുവജനോത്സവ സംഘര്‍ഷം; എസ്.എഫ്.ഐ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കേരള സര്‍വകലാശാല യുവജനോത്സവ സംഘര്‍ഷം; എസ്.എഫ്.ഐ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: കേരള സര്‍വകലാശാല യുവജനോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ, കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ രണ്ടും കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തത്. മാരകായുധങ്ങളുമായി കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ചതിനാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. യുവജനോത്സവം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ആദര്‍ശ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്.

Read More
 വർദ്ധിച്ചുവരുന്ന വന്യമൃഗങ്ങളുടെ ആക്രമണം,പ്രതിരോധ മാർഗങ്ങൾ ഒരുക്കും;കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി കരാറിൽ ഒപ്പുവെച്ച് കേരളം

വർദ്ധിച്ചുവരുന്ന വന്യമൃഗങ്ങളുടെ ആക്രമണം,പ്രതിരോധ മാർഗങ്ങൾ ഒരുക്കും;കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി കരാറിൽ ഒപ്പുവെച്ച് കേരളം

വന്യമൃഗങ്ങളുടെ ആക്രമണം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ മാർഗങ്ങൾ ഒരുക്കാൻ കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുമായി കരാറിൽ ഒപ്പുവെച്ച് കേരളം. ബന്ദിപ്പൂർ ഫോറസ്റ്റ് ഹെഡ് കോർട്ടേഴ്‌സിൽ ചേർന്ന യോഗത്തിൽ കേരള വനം മന്ത്രി എ.കെ. ശശീന്ദ്രൻ, കർണാടക വനം മന്ത്രി ഈശ്വര്‍ ഖണ്‍ഡ്രെ, തമിഴ്‌നാട്ടിൽ നിന്ന് മുതുമലൈ ഫീല്‍ഡ് ഡയറക്‌ടറായ മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ എന്നിവരും മൂന്നു സംസ്ഥാനങ്ങളിലെ മറ്റു വനംവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.വന്യജീവി സംഘർഷം, വേട്ടയാടൽ, വനം, വന്യജീവി സംരക്ഷണം എന്നിവയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കാൻ കർണാടക, […]

Read More
 മലക്കപ്പാറ ആദിവാസി ഊരില്‍ കാട്ടാന ആക്രമണം: ഒരാള്‍ക്ക് ഗുരുതര പരിക്ക്

മലക്കപ്പാറ ആദിവാസി ഊരില്‍ കാട്ടാന ആക്രമണം: ഒരാള്‍ക്ക് ഗുരുതര പരിക്ക്

തൃശൂര്‍: മലക്കപ്പാറ അടിച്ചില്‍തൊട്ടി ആദിവാസി ഊരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. മലക്കപ്പാറ സ്വദേശി തമ്പാനാണ് പരിക്കേറ്റത്. ഇയാളുടെ നെഞ്ചിനും കാലിനും സാരമായി പരിക്കേറ്റു. ആദിവാസി ഊരില്‍ നിന്നും പുറത്തെ കടയിലേക്ക് നടന്നുപോകുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. തുമ്പിക്കൈ കൊണ്ട് കാട്ടാന അടിച്ചു വീഴ്ത്തുകയായിരുന്നു.

Read More
 വളര്‍ത്തുനായയെ പുലി കടിച്ചു കൊന്നുതിന്നു;പരാതിയുമായി കർഷകൻ

വളര്‍ത്തുനായയെ പുലി കടിച്ചു കൊന്നുതിന്നു;പരാതിയുമായി കർഷകൻ

കുറ്റ്യാടി മരുതോങ്കര പഞ്ചായത്തിലെ പശുക്കടവില്‍ കര്‍ഷകന്‍റെ വളര്‍ത്തുനായയെ പുലി കടിച്ചു കൊന്നുതിന്നെന്ന് പരാതി. എക്കല്‍ മല പൃക്കന്‍തോട്ടിലെ കോഞ്ഞാട്ട് സന്തോഷിന്റെ വീട്ടിലെ നായയെയാണ് ഭൂരിഭാഗവും ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. നായയെ വീടിന് പിറകില്‍ കെട്ടിയിട്ടതായിരുന്നു. വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്തായിരുന്നു ആക്രമണം. രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് നായയെ കൊന്ന് ഭൂരിഭാഗവും തിന്ന നിലയിൽ കണ്ടത്.കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയില്‍ എക്കലില്‍ നാട്ടുകാര്‍ പുലിയെ കണ്ടിരുന്നു. തുടര്‍ന്ന് വനംവകുപ്പ് നിരീക്ഷണ കാമറ ഘടിപ്പിച്ചു. എന്നാല്‍ കാമറയില്‍ ഇതുവരെ പുലിയുടെ ദൃശ്യങ്ങള്‍ […]

Read More
 കട്ടപ്പന ഇരട്ടക്കൊല; മൊഴി മാറ്റിപ്പറഞ്ഞ് പ്രതി; കുട്ടിയെ മറവ് ചെയ്ത സ്ഥലത്തില്‍ അവ്യക്തത; നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താന്‍ തെരച്ചില്‍

കട്ടപ്പന ഇരട്ടക്കൊല; മൊഴി മാറ്റിപ്പറഞ്ഞ് പ്രതി; കുട്ടിയെ മറവ് ചെയ്ത സ്ഥലത്തില്‍ അവ്യക്തത; നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താന്‍ തെരച്ചില്‍

ഇടുക്കി: കട്ടപ്പനയില്‍ നവജാത ശിശുവിനെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താനുള്ള തെരച്ചില്‍ ഇന്നും തുടരും. 2016 ജൂലൈയിലാണ് കുഞ്ഞിന്റെ അച്ഛന്‍ നിതീഷ് ഭാര്യാ പിതാവിന്റെയും സഹോദരന്റെയും സഹായത്തോടെ അഞ്ചു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്. മൃതദേഹം കട്ടപ്പന സാഗര ജങ്ഷനിലെ വീടിന് സമീപമുള്ള തൊഴുത്തില്‍ മറവ് ചെയ്തെന്നായിരുന്നു നിതീഷ് ആദ്യം നല്‍കിയ മൊഴി. തെളിവെടുപ്പിനിടെ നിതീഷ് മൊഴി മാറ്റി പറയുന്നത് പൊലീസിന് വെല്ലുവിളിയാകുന്നുണ്ട്. തൊഴുത്തില്‍ പരിശോധന നടത്തി ഒന്നും കണ്ടെത്താതെ വന്നതോടെ […]

Read More
 കേരള സർവകലാശാല കലോത്സവത്തിനിടെ ഇന്നലെ ഉണ്ടായ സംഘർഷം; എസ്എഫ്ഐ – കെഎസ്‍യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു

കേരള സർവകലാശാല കലോത്സവത്തിനിടെ ഇന്നലെ ഉണ്ടായ സംഘർഷം; എസ്എഫ്ഐ – കെഎസ്‍യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു

കേരള സർവകലാശാല കലോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ എസ്എഫ്ഐ – കെഎസ്‍യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കെഎസ്‍‍യു പ്രവർത്തകരെ മർദ്ദിച്ചതിന് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ രണ്ട് കേസാണ് എടുത്തിരിക്കുന്നത്. എസ്എഫ് ജില്ലാ ഭാരവാഹികൾ അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കലോത്സവേദിയിൽ ഇടിച്ചു കയറിയതിനാണ് കെഎസ്‍യു പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്.യൂണിവേഴ്സിറ്റി കലോത്സവത്തിന്‍റെ വേദിയായ യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലാണ് ഇന്നലെ സംഘര്‍ഷമുണ്ടായത്. പ്രതിഷേധവുമായി കെഎസ്‍യു പ്രവര്‍ത്തകര്‍ എത്തിയതാണ് സംഘര്‍ഷാവസ്ഥത്തില്‍ കലാശിച്ചത്. ഒരു വിഭാഗം മത്സരങ്ങള്‍ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും കലോത്സവത്തിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കെഎസ്‍യു പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നുവെന്നും ആരോപിച്ചായിരുന്നു […]

Read More
 ഓസ്‌ട്രേലിയയില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്നശേഷം മൃതദേഹം വേസ്റ്റ് ബിന്നില്‍ തള്ളി; കുട്ടിയെ ഭാര്യവീട്ടില്‍ ഏല്‍പ്പിച്ചു

ഓസ്‌ട്രേലിയയില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്നശേഷം മൃതദേഹം വേസ്റ്റ് ബിന്നില്‍ തള്ളി; കുട്ടിയെ ഭാര്യവീട്ടില്‍ ഏല്‍പ്പിച്ചു

ഹൈദരാബാദ്: ഓസ്‌ട്രേലിയയില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്നശേഷം മൃതദേഹം വീടിനു സമീപത്തെ റോഡിലുള്ള വേസ്റ്റ് ബിന്നില്‍ തള്ളി. ഹൈദരാബാദ് സ്വദേശിനിയായ ചൈതന്യ മദഗനി(36) ആണ് കൊല്ലപ്പെട്ടത്. ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ചൈതന്യയെ കൊന്ന ശേഷം മകനുമായി നാട്ടിലേക്ക് മടങ്ങിയ ഭര്‍ത്താവ് കുട്ടിയെ ഹൈദരാബാദിലെ ഭാര്യവീട്ടില്‍ കൊണ്ടേല്‍പിച്ച് ചൈതന്യയെ കൊന്ന വിവരം അറിയിക്കുകയായിരുന്നു. ചൈതന്യയുടെ മാതാപിതാക്കള്‍ അറിയിച്ചതനുസരിച്ച് സ്ഥലം എംഎല്‍എ വീട്ടിലെത്തിയതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്. ചൈതന്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി എംഎല്‍എ അറിയിച്ചു. ഇതിനായി വിദേശകാര്യ […]

Read More
 ഗതാഗത മേഖലയിൽ വിപ്ലവമാകുന്ന തലശ്ശേരി- മാഹി ബൈപ്പാസ് ഇന്ന് തുറക്കും: ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നിർവഹിക്കും

ഗതാഗത മേഖലയിൽ വിപ്ലവമാകുന്ന തലശ്ശേരി- മാഹി ബൈപ്പാസ് ഇന്ന് തുറക്കും: ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നിർവഹിക്കും

തലശ്ശേരി മാഹി ബൈപ്പാസ് ഉദ്ഘാടനം ഇന്ന്. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. രാവിലെ എട്ട് മണി മുതൽ ടോൾ ഈടാക്കി തുടങ്ങി. ട്രയൽ റണ്ണിനായി കഴിഞ്ഞ വ്യാഴാഴ്ച മുതൽ ബൈപ്പാസ് തുറന്നുകൊടുത്തിരുന്നു. തലശ്ശേരി ചോനാടത്ത് മന്ത്രി മുഹമ്മദ് റിയാസും സ്പീക്കർ എ.എൻ.ഷംസീറും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.45 മീറ്റർ വീതിയിൽ 18.6 കിലോ മീറ്റർ നീളത്തിൽ ബൈപ്പാസ് പൂർത്തിയാവുന്നത്. 1977ൽ സ്ഥലമേറ്റെടുപ്പ് തുടങ്ങിയ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ 2018ലാണ് തുടങ്ങിയത്. കോഴിക്കോട് ജില്ലയിലെഅഴിയൂർ […]

Read More