ഓസ്‌കറില്‍ തിളങ്ങി ഓപ്പണ്‍ഹൈമര്‍; മികച്ച നടന്‍ കിലിയന്‍ മര്‍ഫി, എമ്മ സ്റ്റോണ്‍ നടി, സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍

ഓസ്‌കറില്‍ തിളങ്ങി ഓപ്പണ്‍ഹൈമര്‍; മികച്ച നടന്‍ കിലിയന്‍ മര്‍ഫി, എമ്മ സ്റ്റോണ്‍ നടി, സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍

ലോസാഞ്ചല്‍സ്: ഓസ്‌കര്‍ പുരസ്‌കാരത്തില്‍ തിളങ്ങി ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമര്‍. മികച്ച നടനും സംവിധായകനും അടക്കം ഏഴ് പുരസ്‌കാരങ്ങളാണ് ഓപ്പണ്‍ഹൈമര്‍ നേടിയത്. മികച്ച നടനുള്ള പുരസ്‌കാരം കിലിയന്‍ മര്‍ഫിയും മികച്ച സംവിധായകനുളള പുരസ്‌കാരം ക്രിസ്റ്റഫര്‍ നോളനും സ്വന്തമാക്കി. മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് എമ്മ സ്റ്റോണ്‍ അര്‍ഹയായി. റോബര്‍ട്ട് ബ്രൌണി ജൂനിയര്‍ മികച്ച സഹനടന്‍. ഓപ്പണ്‍ഹൈമര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. സഹനടി ഡാവിന്‍ ജോയ് റാന്‍ഡോള്‍ഫ്, (ദ ഹോള്‍ഡോവര്‍സ്). ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം – ‘വാര്‍ ഈസ് ഓവര്‍’, […]

Read More
 കളരിക്കണ്ടി ഖദീശകുട്ടി (78)നിര്യാതയായി;മയ്യിത്ത് നിസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കളരിക്കണ്ടി ജുമാ മസ്ജിദില്‍

കളരിക്കണ്ടി ഖദീശകുട്ടി (78)നിര്യാതയായി;മയ്യിത്ത് നിസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കളരിക്കണ്ടി ജുമാ മസ്ജിദില്‍

കുന്ദമംഗലം: കളരിക്കണ്ടി പരേതനായ കാക്കാട്ട് ഉമ്മര്‍ ഹാജിയുടെ ഭാര്യ ഖദീശകുട്ടി (78)നിര്യാതയായി. മക്കള്‍: മുഹമ്മദ് (സൗദി), മൂസക്കോയ, അബ്ദുല്‍ ഖാദര്‍ (അധ്യാപകന്‍ ഹിമായത്തുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂള്‍ കോഴിക്കോട്), ആമിന. മരുമക്കള്‍: സക്കീന, മൈമുന , ഷമീന , പരേതനായ കുഞ്ഞിമുഹമ്മദ്. മയ്യിത്ത് നിസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കളരിക്കണ്ടി ജുമാ മസ്ജിദില്‍.

Read More
 ‘നോട്ടുകെട്ട് കിടക്കയില്‍ ഉറങ്ങുന്ന നേതാവ്’; പിണറായി വിജയനെതിരെ കെ സുധാകരന്‍

‘നോട്ടുകെട്ട് കിടക്കയില്‍ ഉറങ്ങുന്ന നേതാവ്’; പിണറായി വിജയനെതിരെ കെ സുധാകരന്‍

മാസപ്പടിയായും വാര്‍ഷികപ്പടിയായും കിട്ടുന്ന നോട്ടുകെട്ടുകള്‍ നിറച്ച കിടക്കയിലുറങ്ങുന്ന പിണറായി വിജയനെ ചുമക്കുന്ന സിപിഐഎം അധഃപതനത്തിന്റെ നെല്ലിപ്പലകയിലെത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ക്ഷേമ പെന്‍ഷനില്‍ നിന്ന് കയ്യിട്ടുവാരി പോസ്റ്ററടിക്കുന്ന നിങ്ങളെയോര്‍ത്ത് മലയാളികള്‍ തല കുനിക്കുന്നു. ടി പി ചന്ദ്രശേഖരനെയും ഷുഹൈബിനെയും കൃപേഷിനെയും ശരത്ലാലിനെയും ഏറ്റവുമൊടുവില്‍ സിദ്ധാര്‍ത്ഥനെയും കൊലയ്ക്കുകൊടുത്ത അഭിനവ ഹിറ്റ്ലറാണ് പിണറായി വിജയനെന്നും കെ സുധാകരന്‍. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞതോടെ വിറളിപിടിച്ചതുകൊണ്ടാണ് കോണ്‍ഗ്രസിനെ അപമാനിച്ചു കൊണ്ട് പിണറായി പ്രസംഗിച്ചത്. എന്നാല്‍ ഇത്രയും ഗംഭീരമായ ഒരു […]

Read More
 വനിതദിനത്തില്‍ രക്ത ദാനം നടത്തി മാതൃകയായി സംഗമം കൂട്ടായ്മ

വനിതദിനത്തില്‍ രക്ത ദാനം നടത്തി മാതൃകയായി സംഗമം കൂട്ടായ്മ

കുന്ദമംഗലം : രക്ത ദാനം വനിതകള്‍ക്കും സാധ്യമാണ് എന്ന സന്ദേശം ഉയര്‍ത്തി കുന്ദമംഗലത്തെ പലിശ രഹിത അയല്‍ക്കൂട്ടായ്മയായ സംഗമം വെല്‍ഫെയര്‍ സൊസൈറ്റി അയല്‍ക്കൂട്ട അംഗങ്ങളായ വനിതകള്‍ രക്തധാനം നടത്തി. കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്.വുമണ്‍ ജസ്റ്റിസ് മൂവ്‌മെന്റ് മണ്ഡലം കണ്‍വീനര്‍ എം എ സുമയ്യ ഉദ്ഘാടനം ചെയ്തു. സംഗമം കുന്ദമംഗലം പ്രസിഡണ്ട് ഇ പി ഉമര്‍ അധ്യക്ഷത വഹിച്ചു. ഇഖ്‌റ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ മുഹമ്മദ് ജസീല്‍ എന്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. […]

Read More
 ഡല്‍ഹിയില്‍ കുഴല്‍ക്കിണറില്‍ വീണയാള്‍ മരിച്ചു; മൃതദേഹം പുറത്തെടുത്തു

ഡല്‍ഹിയില്‍ കുഴല്‍ക്കിണറില്‍ വീണയാള്‍ മരിച്ചു; മൃതദേഹം പുറത്തെടുത്തു

ഡല്‍ഹിയില്‍ കുഴല്‍ക്കിണറില്‍ വീണയാള്‍ മരിച്ചതായി സ്ഥിരീകരണം. മൃതദേഹം പുറത്തെടുത്തു. മോഷണത്തിനുശേഷമോ മോഷണത്തിനായി വരുമ്പോഴോ കുഴല്‍ക്കിണറല്‍ വീണതായിരിക്കാം എന്നാണ് സൂചന. മരിച്ച ആള്‍ക്ക് മുല്‍പ്പതു വയസ്സിനടുത്ത് പ്രായം തോന്നിക്കും. 48 മണിക്കൂറിനകം തുറന്നുകിടക്കുന്ന പൊതു സ്വകാര്യ കുഴല്‍ക്കിണറുകള്‍ക്ക് മൂടിയിടുമെന്നും ദില്ലി മുഖ്യമന്ത്രി കെജരിവാള്‍ പറഞ്ഞു. ദില്ലിയില്‍ 40 അടി താഴ്ചയുളള കുഴല്‍ക്കിണറിലാണ് വീണത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. കെശോപുര്‍ മന്ദിയിലെ ദില്ലി ജല്‍ ബോര്‍ഡ് പ്ലാന്റിന്റെ കുഴല്‍ക്കിണറിലാണ് വീണത്.

Read More
 യൂസഫ് പഠാനും മത്സരിക്കും; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

യൂസഫ് പഠാനും മത്സരിക്കും; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ 42 സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാനും തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നുണ്ട്. അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരെ ബെഹ്‌റാംപൂരില്‍ നിന്നാവും യൂസഫ് പഠാന്‍ മത്സരിക്കുക. മഹുവ മൊയ്ത്ര കൃഷ്ണനഗറിലും അഭിഷേക് ബാനര്‍ജി ഡയമണ്ട് ഹാര്‍ബറില്‍ സ്ഥാനാര്‍ത്ഥിയാകും. മുന്‍ ക്രിക്കറ്റ് താരം കീര്‍ത്തി ആസാദ് ദുര്‍ഗാപൂരിലും സിനിമ താരം ശത്രുഘ്‌നന്‍ സിന്‍ഹ അസന്‍സോളിലും മത്സരിക്കും. ഡാര്‍ജിലിങ്ങില്‍ ഗോപാല്‍ ലാമയും മുന്‍ഷിദാബാദില്‍ അഞ്ചു താഹിര്‍ഖാനുമാണ് സ്ഥാനാര്‍ത്ഥികള്‍.

Read More
 ബി.ജെ.പി എം.പി ബ്രിജേന്ദ്ര സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബി.ജെ.പി എം.പി ബ്രിജേന്ദ്ര സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ഹരിയാനയിലെ ഹിസാറില്‍നിന്നുള്ള ബി.ജെ.പി എം.പി ബ്രിജേന്ദ്ര സിങ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയില്‍നിന്ന് ഇദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. രാഷ്ട്രീയ കാരണങ്ങളാലാണ് ബി.ജെ.പി വിടുന്നതെന്ന് നേരത്തെ ഇദ്ദേഹം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചിരുന്നു. ‘നിര്‍ബന്ധിത രാഷ്ട്രീയ കാരണങ്ങളാല്‍ ഞാന്‍ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവച്ചു. ഹിസാറിലെ പാര്‍ലമെന്റ് അംഗമായി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയ പാര്‍ട്ടിയോടും ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അമിത് ഷായോടും ഞാന്‍ നന്ദി പറയുന്നു’ […]

Read More
 മൃതദേഹം കുഴിയില്‍ ഇരുത്തിയ നിലയില്‍; കട്ടപ്പന ഇരട്ടക്കൊലപാതകക്കേസില്‍ കൊല്ലപ്പെട്ട വിജയന്റെ മൃതദേഹം കണ്ടെത്തി

മൃതദേഹം കുഴിയില്‍ ഇരുത്തിയ നിലയില്‍; കട്ടപ്പന ഇരട്ടക്കൊലപാതകക്കേസില്‍ കൊല്ലപ്പെട്ട വിജയന്റെ മൃതദേഹം കണ്ടെത്തി

കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലപാതകക്കേസില്‍ കൊല്ലപ്പെട്ട വിജയന്റെ മൃതദേഹം കണ്ടെത്തി. കാഞ്ചിയാര്‍ കക്കാട്ടുകടയിലെ വാടകവീട്ടിലെ തറ കുഴിച്ചു നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കുഴിയില്‍ ഇരുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പാന്റ്, ഷര്‍ട്ട്, ബെല്‍റ്റ് എന്നിവയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷമാണ് മൃതദേഹ അവശിഷ്ടങ്ങള്‍ ഇവിടെ നിന്നും മാറ്റുക. രാവിലെ ഒമ്പതരയോടെയാണ് പൊലീസ് പരിശോധന നടത്തിയത്. മുറിയില്‍ കോണ്‍ക്രീറ്റ് ചെയ്ത ഭാഗം കുഴിച്ചാണ് പൊലീസ് പരിശോധന നടത്തിയത്. വിജയനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രതി […]

Read More
 സര്‍ക്കാര്‍ ആശുപത്രിക്കുള്ളില്‍ നഗ്‌നനായി കറങ്ങിനടന്ന് ഡോക്ടര്‍

സര്‍ക്കാര്‍ ആശുപത്രിക്കുള്ളില്‍ നഗ്‌നനായി കറങ്ങിനടന്ന് ഡോക്ടര്‍

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിക്കുള്ളില്‍ നഗ്‌നനായി കറങ്ങിനടന്ന് ഡോക്ടര്‍. ആശുപത്രി കെട്ടിടത്തിനുള്ളില്‍ ഡോക്ടര്‍ വിവസ്ത്രനായി നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നു എന്നാണ് സൂചന. ബിഡ്കിനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടറുടേതാണ് വീഡിയോ. ഇയാള്‍ നഗ്‌നനായി ആശുപത്രി വളപ്പില്‍ നടക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആശുപത്രി ഇടനാഴിയിലൂടെ ടവ്വല്‍ പോലെ എന്തോ വീശിക്കൊണ്ട് ഇയാള്‍ വാഷ് റൂമിലേക്ക് പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. സംഭവം അന്വേഷിച്ചു വരികയാണെന്ന് ഛത്രപതി സംഭാജിനഗര്‍ ജില്ലാ ഹെല്‍ത്ത് […]

Read More
 നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്; പാലക്കാട്ട് റോഡ് ഷോ

നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്; പാലക്കാട്ട് റോഡ് ഷോ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. മാര്‍ച്ച് 15 ന് വെള്ളിയാഴ്ചയാണ് മോദി വീണ്ടും കേരളത്തിലെത്തുന്നത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പാലക്കാട്ട് നടക്കുന്ന റോഡ് ഷോയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ശേഷം ആദ്യമായിട്ടാണ് നരേന്ദ്രമോദി കേരളത്തിലെത്തുന്നത്. ഫെബ്രുവരി 27 നാണ് പ്രധാനമന്ത്രി അവസാനമായി കേരളത്തിലെത്തിയത്. കെ സുരേന്ദ്രന്‍ നടത്തിയ കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് മോദി തിരുവനന്തപുരത്ത് എത്തിയത്. തൃശൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും നരേന്ദ്രമോദി പങ്കെടുത്തിരുന്നു. […]

Read More