വീണ്ടും അറസ്റ്റ് ചെയ്യാന്‍ നീക്കം; കോടതിയിലേക്ക് ഓടിക്കയറി മാത്യു കുഴല്‍നാടനും ഷിയാസും

വീണ്ടും അറസ്റ്റ് ചെയ്യാന്‍ നീക്കം; കോടതിയിലേക്ക് ഓടിക്കയറി മാത്യു കുഴല്‍നാടനും ഷിയാസും

കോതമംഗലം: നേര്യമംഗലത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസില്‍ ജാമ്യം ലഭിച്ച മാത്യു കുഴല്‍നാടന്‍ എം.എല്‍.എയെയും എറണാകുളം ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനെയും വീണ്ടും അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം. ഇതേതുടര്‍ന്ന് കുഴല്‍നാടനും ഷിയാസും കോതമംഗലം കോടതിയിലേക്ക് ഓടിക്കയറി. പൊലീസ് വാഹനം ആക്രമിച്ച കേസില്‍ ഇരുവരെയും അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് ശ്രമം. മുവാറ്റുപ്പുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹമാണ് കോടതി വളപ്പില്‍ ഉണ്ടായിരുന്നത്. ഇതേതുടര്‍ന്ന് കോടതി പരിസരത്ത് വലിയ സംഘര്‍ഷത്തിന് വഴിവെച്ചു. കോണ്‍ഗ്രസ് […]

Read More
 രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കും; കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തല്‍

രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കും; കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കുമെന്ന് വെളിപ്പെടുത്തല്‍. ഡല്‍ഹിയില്‍ ഇത് സംബന്ധിച്ച് നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രദീപ് സിംഘല്‍ എന്ന ഉത്തര്‍പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച പ്രഖ്യാപനം വൈകില്ലെന്നും സിംഘല്‍ വ്യക്തമാക്കി. അതേസമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കണമെന്നാണ് കേരളത്തിലെ പിസിസിയുടെ ആഗ്രഹം. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന കാര്യത്തിലും സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി തീരുമാനമെടുക്കുമെന്നും അദ്ദേഹം മത്സരിക്കണമെന്ന് ആഗ്രഹം കേരളഘടകം നേരത്തെ അറിയിച്ചിട്ടുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.

Read More
 ആറ് വയസ്സുള്ള കുട്ടിയെ വധിക്കാന്‍ ശ്രമിച്ച കേസ്; സി.ഡബ്ല്യു.സി അംഗം പ്രതി

ആറ് വയസ്സുള്ള കുട്ടിയെ വധിക്കാന്‍ ശ്രമിച്ച കേസ്; സി.ഡബ്ല്യു.സി അംഗം പ്രതി

പത്തനംതിട്ട: ആറ് വയസ്സുള്ള കുട്ടിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സി.ഡബ്ല്യു.സി അംഗം പ്രതി. പത്തനംതിട്ട ജില്ലാ സി.ഡബ്ല്യു.സി അംഗം എസ്. കാര്‍ത്തികക്കെതിരെയാണ് മലയാലപ്പുഴ പൊലീസ് കേസെടുത്തത്. കാര്‍ത്തികയുടെ ഭര്‍ത്താവും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ അര്‍ജുന്‍ ദാസ് ആണ് കേസിലെ ഒന്നാം പ്രതി. അനധികൃതമായി പാറയും മണ്ണും കടത്തിയത് പൊലീസിനെ അറിയിച്ചെന്ന സംശയത്തിലായിരുന്നു ആക്രമണം. കാര്‍ത്തികയും ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരനും അടക്കമുള്ളവരാണ് കേസിലെ നാല് പ്രതികള്‍. ഒന്നാം തീയതി രാത്രി ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ പ്രതികള്‍ കുട്ടിയേയും […]

Read More
 വിവാദ ആള്‍ദൈവം സന്തോഷ് മാധവൻ മരിച്ചു: സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം

വിവാദ ആള്‍ദൈവം സന്തോഷ് മാധവൻ മരിച്ചു: സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം

വിവാദങ്ങളിലൂടെ ശ്രദ്ധ നേടിയ, ആള്‍ദൈവമെന്ന പേരില്‍ പ്രശസ്തനായ സന്തോഷ് മാധവൻ മരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സാമ്പത്തിക തട്ടിപ്പ് കേസിലും സ്ത്രീ പീഡന കേസിലും പ്രതിയായി ശിക്ഷ അനുഭവിച്ചയാളാണ് സന്തോഷ് മാധവൻ. എന്നാല്‍ പിന്നീട് ജയില്‍ മോചിതനായിരുന്നു.കഴിഞ്ഞ വര്‍ഷം അനധികൃതമായി കയ്യടക്കിവച്ചിരുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതാണ് അവസാനമായി സന്തോഷ് മാധവൻ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. അതിന് മുമ്പ് വിവാദങ്ങളിലൂടെ രാജ്യത്താകെയും തന്നെ ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു സന്തോഷ് മാധവൻ.സ്വാമി അമൃത ചൈതന്യ എന്ന […]

Read More
 കൊടമ്പാട്ടിൽ പുഷ്പ (52) അന്തരിച്ചു

കൊടമ്പാട്ടിൽ പുഷ്പ (52) അന്തരിച്ചു

കുന്ദമംഗലം: കാരക്കാട്ട് ബാബുവിന്റെ ഭാര്യ കൊടമ്പാട്ടിൽ പുഷ്പ (52) അന്തരിച്ചു.മുറിയനാൽ 23ആം വാർഡ് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ആണ് ബാബു. മക്കൾ :അനഘ, അപർണസഹോദരങ്ങൾ:കൃഷ്ണൻകുട്ടി, ബാലകൃഷ്ണൻ, ശ്രീമതിശവസംസ്കാരം :വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽസഞ്ചയനം :ഞായറാഴ്ച

Read More
 അമ്മാതിരി കമന്റ് ഒന്നും വേണ്ട; നിങ്ങള്‍ അടുത്തയാളെ വിളിച്ചാല്‍ മതി; അവതാരകയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി

അമ്മാതിരി കമന്റ് ഒന്നും വേണ്ട; നിങ്ങള്‍ അടുത്തയാളെ വിളിച്ചാല്‍ മതി; അവതാരകയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖാമുഖം പരിപാടിയില്‍ അവതാരകയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷം വളരെ നല്ല പ്രസംഗം കാഴ്ചവച്ചതിന് നന്ദിയെന്ന് അവതാരക പറഞ്ഞപ്പോള്‍ അമ്മാതിരി കമന്റ് ഒന്നും വേണ്ട എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അമ്മാതിരി കമന്റ് വേണ്ട, നിങ്ങള്‍ അടുത്തയാളെ വിളിച്ചാല്‍ മതിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ക്ഷോഭിച്ചത്.

Read More
 കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന ആവശ്യത്തില്‍ കേരളത്തിന് ആശ്വാസം:കേസ് നിലനില്‍ക്കെ കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കി

കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന ആവശ്യത്തില്‍ കേരളത്തിന് ആശ്വാസം:കേസ് നിലനില്‍ക്കെ കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കി

കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന ആവശ്യത്തില്‍ കേരളത്തിന് ആശ്വാസം. സുപ്രീം കോടതിയിലെ കേസ് നിലനില്‍ക്കെ. 13600 കോടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കി. കേന്ദ്രം നിർദ്ദേശിച്ച 13600 കോടി സ്വീകാര്യമാണെന്ന് കേരളം അറിയിച്ചു,എന്നാൽ 15000 കോടി കൂടി വേണ്ടി വരുമെന്ന് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബൽ വാദിച്ചു. ബാക്കി തുകയ്ക്ക് കേന്ദ്രവും കേരളവും ചർച്ചയ്ക്ക് കോടതി നിർദ്ദേശം നല്‍കി. കടമെടുപ്പ് പരിധിയിൽ സുപ്രീം കോടതി ഇടപെടരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. കേരളത്തിന്‍റെ ഹർജിയിലെ എല്ലാ ആവശ്യങ്ങളും തീർപ്പാക്കാൻ […]

Read More
 ബസ് ടയര്‍ വീട്ടമ്മയുടെ കാലില്‍ കയറിയിറങ്ങി; അപകടത്തില്‍ കാലിന്റെ അസ്ഥി പൊട്ടുകയും വിരലുകള്‍ അറ്റുപോവുകയും ചെയ്തു

ബസ് ടയര്‍ വീട്ടമ്മയുടെ കാലില്‍ കയറിയിറങ്ങി; അപകടത്തില്‍ കാലിന്റെ അസ്ഥി പൊട്ടുകയും വിരലുകള്‍ അറ്റുപോവുകയും ചെയ്തു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ സ്വകാര്യ ബസ് ടയര്‍ വീട്ടമ്മയുടെ കാലില്‍ കയറിയിറങ്ങി. അപകടത്തില്‍ കാലിന്റെ അസ്ഥി പൊട്ടുകയും വിരലുകള്‍ അറ്റുപോവുകയും ചെയ്തു. ഇന്നലെയാണ് സംഭവം നടന്നത്. കിളിമാനൂര്‍ വെള്ളംകൊള്ളി സ്വദേശിനിയായ പ്രസന്നയ്ക്കാണ് അപകടം സംഭവിച്ചത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ആറ്റിങ്ങല്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനുള്ളില്‍ വച്ചാണ് സംഭവം. ജനത്തിരക്കുള്ള സമയത്ത് ബസ് പ്രസന്നയെ ഇടിച്ചിടുകയും ഇതിന് ശേഷം ബസിന്റെ മുന്‍ചക്രം കാലിലൂടെ കയറിയിറങ്ങുകയും ആയിരുന്നു. പരുക്കേറ്റ പ്രസന്നയെ പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു കാലിലെ വിരലുകള്‍ സര്‍ജറിയിലൂടെ നീക്കം […]

Read More
 നവകേരള സദസിന്റെ പോസ്റ്ററിനും ബ്രോഷറിനും ക്ഷണക്കത്തിനും ചെലവാക്കിയത് 9.16 കോടി രൂപ; അടിച്ചത് 25.40 ലക്ഷം പോസ്റ്റര്‍

നവകേരള സദസിന്റെ പോസ്റ്ററിനും ബ്രോഷറിനും ക്ഷണക്കത്തിനും ചെലവാക്കിയത് 9.16 കോടി രൂപ; അടിച്ചത് 25.40 ലക്ഷം പോസ്റ്റര്‍

നവകേരള സദസിനുള്ള പോസ്റ്ററിനും ബ്രോഷറിനും ക്ഷണക്കത്തിനും ചെലവാക്കിയത് 9.16 കോടി രൂപ. സര്‍ക്കാര്‍ സ്ഥാപനമായ സി ആപ്റ്റിനായിരുന്നു ചുമതല. 2023 നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയായിരുന്നു സര്‍ക്കാര്‍ നവകേരള സദസ് സംഘടിപ്പിച്ചത്. 25,40,000 പോസ്റ്റര്‍ അടിച്ചതിന് 2,75,14,296 കോടി രൂപയും, 97,96,810 ബ്രോഷര്‍ അടിച്ചതിന് 4,55,47,329 കോടി രൂപയും 1,01,46,810 ക്ഷണക്കത്ത് അടിച്ചതിന് 1,85,58,516 കോടി രൂപയുമാണ് ചെലവായത്. നവകരേള സദസിനായി മുഖ്യമന്ത്രിയുടെ പടം വച്ച് 25.40 ലക്ഷം പോസ്റ്ററാണ് അടിച്ചത്. ഇതിനായി സി […]

Read More
 ‘ആവശ്യങ്ങള്‍ അംഗീകരിക്കാതെ മൃതദേഹം എടുക്കാൻ സമ്മതിക്കില്ല’: കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബം

‘ആവശ്യങ്ങള്‍ അംഗീകരിക്കാതെ മൃതദേഹം എടുക്കാൻ സമ്മതിക്കില്ല’: കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബം

കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എബ്രഹാമിന്‍റെ കുടുംബം കടുത്ത പ്രതിഷേധത്തില്‍. എബ്രഹാമിന്‍റെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ഇതോടെ മുടങ്ങിയിരിക്കുകയാണ്. മൃതദേഹം ഇപ്പോഴും മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ആളുകള്‍ക്ക് ജീവൻ നഷ്ടപ്പെടുന്നത് ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്, ഇത് അനുവദിക്കാൻ സാധിക്കില്ല, ആവശ്യമായ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ നടക്കണം, ഇപ്പോള്‍ ആക്രമണം അഴിച്ചുവിട്ട കാട്ടുപോത്തിനെ പിടിക്കുക, വന്യമൃഗശല്യം തടയുന്നതിന് ഫെൻസിംഗ്, നഷ്ടപരിഹാരം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് എബ്രഹാമിന്‍റെ കുടുംബവും നാട്ടുകാരും ആവശ്യപ്പെടുന്നത്.തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഇൻക്വസ്റ്റ് നടപടികള്‍ക്കോ മറ്റോ മൃതദേഹം […]

Read More